India Kerala

വോട്ടുറപ്പിക്കാൻ എൽ.ഡി.എഫ് പണം നൽകുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന് യു.ഡി.എഫിന്റെ പരാതി

കൊല്ലത്ത് വോട്ടുറപ്പിക്കാൻ എൽ.ഡി.എഫ് പണം നൽകുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന് യു.ഡി.എഫിന്റെ പരാതി. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനി വഴിയാണ് പണം നൽകുന്നത്. മന്ത്രിമാരുടെ വാഹനങ്ങളിലാണ് പണം കൊണ്ടുപോകുന്നതെന്നും യു.ഡി.എഫ് ആരോപിച്ചു. ആരോപണം അടിസ്ഥാനരഹിതമാണെന്നും തെറ്റായ പ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എൽ.ഡി.എഫ് നേതാക്കൾ പ്രതികരിച്ചു. ചാഞ്ചാടി നിൽക്കുന്ന വോട്ടുകൾ പണം നൽകി ഉറപ്പിക്കുന്നുവെന്നാണ് യു.ഡി.എഫിന്റെ പരാതി. വോട്ടുകച്ചവടത്തിന് സാധ്യതയുള്ളവരുടെ പട്ടിക തയ്യാറാക്കി മണ്ഡലത്തിലെ അയ്യായിരത്തോളം വീടുകളിൽ പണമെത്തിക്കാനാണ് നീക്കം. വാഹന പരിശോധന നടത്തതാതിരിക്കാൻ മന്ത്രിമാരുടെ വാഹനങ്ങളിലാണ് […]

India Kerala

പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ. പ്രത്യേക വിമാനത്തിൽ തലസ്ഥാനത്തെത്തുന്ന മോദി വൈകുന്നേരം 6.30ന് സെൻട്രൽ സ്റ്റേഡിയത്തിൽ എൻ.ഡി.എ റാലിയെ അഭിവാദ്യം ചെയ്തു പ്രസംഗിക്കും. തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലത്തിലെ പ്രവർത്തകരെ പങ്കെടുപ്പിച്ചാണ് റാലി സംഘടിപ്പിച്ചിട്ടുള്ളത്.

India Kerala

പത്തനംതിട്ടയില്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് സമരസമിതികൾ

ഐക്യവേദിയുണ്ടാക്കി തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ പത്തനംതിട്ട ജില്ലയിലെ ജനകീയ സമരസമിതികളുടെ തീരുമാനം. ഏഴായിരത്തോളം വോട്ടര്‍മാരാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുക. ആവശ്യങ്ങള്‍ പരിഗണിക്കാത്തതിനെതിരെയാണ് പ്രതിഷേധം. പൊന്തന്‍പുഴ, കോയിപ്പ്രം, കുമ്പനാട്, ഏനാദിമംഗലം, ചെങ്ങറ സമരസമിതികളാണ് പൊതുവേദിയുണ്ടാക്കി തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. വര്‍ഷങ്ങളായി ജനങ്ങളുടെ വിവിധ ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഈ സമിതികള്‍ പ്രക്ഷോഭത്തിലാണ്. 1200 ഓളം കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒരു വര്‍ഷമായി സമരത്തിലാണ് പൊന്തന്‍പുഴ സമര സമിതി. ജനവാസ സ്ഥലത്ത് പുതിയ ക്വാറി അനുവദിച്ചതിനെതിരെയാണ് ഏനാദിമംഗലത്ത് സമരം നടക്കുന്നത്. കുടിവെള്ളം ലഭ്യമാക്കണമെന്ന ആവശ്യവുമായി […]

India Kerala

വയനാടിന്റെ ഇച്ഛാശക്തിയുടെ പ്രതീകമാണ് ശ്രീധന്യയെന്ന് രാഹുൽ ഗാന്ധി

ഐ.എ.എസ് നേടിയ വയനാട്ടിൽ നിന്നുള്ള ശ്രീധന്യ സുരേഷിനെ പ്രസംഗത്തിലുടനീളം പരാമർശിച്ച് രാഹുൽ ഗാന്ധി. വയനാടിന്റെ ഇച്ഛാശക്തിയുടെ പ്രതീകമാണ് ശ്രീധന്യ. തൊഴിലുറപ്പ് പദ്ധതിയെ പരിഹസിച്ച മോദിക്കുള്ള മറുപടിയാണ് ശ്രീധന്യയുടെ വിജയമെന്നും രാഹുൽ തിരുവമ്പാടിയിൽ പറഞ്ഞു. ഐ.എ.എസ് ലഭിച്ച ശ്രീധന്യ സുരേഷിനൊപ്പം ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് രാഹുൽ ഗാന്ധി തിരുവമ്പാടിയിലേക്ക് എത്തിയത്. ഉമ്മൻ ചാണ്ടിയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ഒപ്പമുണ്ടായിരുന്നു. തിരുവമ്പാടിയിൽ നടന്ന പ്രസംഗത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ വിജയമായി ശ്രീധന്യയെ ഉയർത്തിക്കാട്ടി. തൊഴിലുറപ്പ് പദ്ധതിയെ വിമർശിച്ച മോദി ശ്രീധന്യയുടെ […]

India Kerala

മോദിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് പാകിസ്താന്റെ സഹായം തേടിയെന്ന് നിര്‍മല സീതാരാമന്‍

നരേന്ദ്ര മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് പാകിസ്താന്റെ സഹായം തേടിയെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതരാമന്‍ ആരോപിച്ചു. മുസ്ലിം ലീഗിനെതിരായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റെയും മറ്റ് ബി.ജെ.പി നേതാക്കളുടെയും ട്വീറ്റുകള്‍ നീക്കം ചെയ്തു. അസംഖാനെതിരായ പരാമര്‍ശത്തില്‍ ബി.ജെ.പി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്‌വിക്കെതിരെ കേസെടുത്തു. എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് കോണ്‍ഗ്രസിനെതിരെ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ഗുരുതര ആരോപണമുന്നയിച്ചത്. മോദിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ കോണ്‍ഗ്രസ് പാകിസ്താന്റെ സഹായം തേടിയിട്ടുണ്ട്. മോദിയെക്കുറിച്ചുള്ള പാക് പ്രധാനമന്ത്രി ഇംറാന്‍ […]

India Kerala

അഴിമതിയും സാമ്പത്തിക തകര്‍ച്ചയും കാര്‍ഷിക പ്രതിസന്ധിയുമാണ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന മൂന്ന് ഘടകങ്ങളെന്ന് രാഹുല്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിഭജിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുവാക്കളുടെ തൊഴില്‍ നഷ്ടപ്പെടുത്തിയും അംബാനിക്ക് കോടികളുടെ വഴിവിട്ട സഹായം നല്‍കിയും മോദി നടത്തിയത് വലിയ ദേശവിരുദ്ധ പ്രവര്‍ത്തനമാണ്. സാമ്പത്തിക പിന്നാക്കാവസ്ഥയും കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയും അഴിമതിയും പൊതുതെരഞ്ഞെടുപ്പില്‍ വിഷയമാകുമെന്നും രാഹുല്‍ കണ്ണൂരില്‍ പറഞ്ഞു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുളള സര്‍ക്കാര്‍ അധികാരത്തിലെത്തേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയായിരുന്നു നേതൃയോഗത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. നേതൃയോഗത്തിന് മുന്‍പ് കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് […]

India Kerala

ആര്‍.എസ്.എസും ബി.ജെ.പിയും അവരുടെ ആശയം രാജ്യത്ത് അടിച്ചേല്‍പ്പിക്കുന്നുവെന്ന് രാഹുല്‍

ആര്‍.എസ്.എസും ബി.ജെ.പിയും അവരുടെ ആശയം രാജ്യത്ത് അടിച്ചേല്‍പ്പിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദക്ഷിണേന്ത്യയും ഇന്ത്യയുടെ ഭാഗമാണെന്ന സന്ദേശം നല്‍കാനാണ് വയനാട് മത്സരിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുലിന്‍റെ പരാമര്‍ശം. മന്‍കി ബാത് നടത്താനല്ല വന്നത്. നിങ്ങളുടെ ഹൃദയത്തിലുള്ളത് കേള്‍ക്കാനാണ് വന്നത്. നിങ്ങളുടെ സഹോദരനായി, മകനായി നിങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കും. ജനങ്ങള്‍ സന്തോഷത്തോടെ ജീവിക്കുന്ന പ്രദേശമാണ് വയനാടെന്ന് നരേന്ദ്ര മോദി മനസ്സിലാക്കണം. നിങ്ങളെ പ്രതിനിധീകരിക്കാന്‍ അവസരം തന്നതിന് നന്ദിയെന്നും രാഹുല്‍ പറഞ്ഞു. വൈവിധ്യങ്ങളെ പ്രതിനിധീകരിക്കുന്ന […]

India Kerala

തെരഞ്ഞെടുപ്പ് ബോധവത്കരണത്തിനായി ഓട്ടന്‍തുള്ളൽ

കലാരൂപങ്ങള്‍ക്ക് എളുപ്പത്തില്‍ ജനങ്ങളുടെ മനസ്സിലേക്ക് ഇറങ്ങി ചെല്ലാന്‍ കഴിയും. ഈ സാധ്യത കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് ബോധവത്കരണത്തിനായി ഓട്ടന്‍തുള്ളലുമായി ഇറങ്ങിയിരിക്കുകയാണ് കോഴിക്കോട് ജില്ലാഭരണകൂടം. സ്വീപ്പ് പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ജനാധിപത്യം നിലനിര്‍ത്താന്‍ നമ്മുടെ കൈവശമുള്ള വോട്ടവകാശം ശരിയായ രീതിയില്‍ വിനിയോഗിക്കണമെന്ന് സരസമായി പറയുകയായിരുന്നു ഓട്ടന്‍തുള്ളല്‍. പോളിംഗ് ബൂത്തിലേക്ക് പോകാന്‍ ആഹ്വാനം ചെയ്യുന്ന പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഓട്ടന്‍തുള്ളലാണ് അവതരിപ്പിച്ചത്. ബാലുശ്ശേരി മഞ്ഞപ്പാലം സ്വദേശി സുരേഷ്ബാബുവാണ് അവതരിപ്പിച്ചത്. തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കെ പരമാവധി വോട്ടർമാരെ പോളിങ് […]

India Kerala

മോദി രാജ്യത്തെ വിഭജിച്ചെന്ന് രാഹുല്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിഭജിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഏറ്റവും വലിയ ദേശവിരുദ്ധ പ്രവര്‍ത്തനമാണിതെന്നും രാഹുല്‍ പറഞ്ഞു. കണ്ണൂരിലാണ് രാഹുലിന്‍റെ പ്രതികരണം. സാമ്പത്തിക പിന്നാക്കാവസ്ഥയും കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയും അഴിമതിയും പൊതുതെരഞ്ഞെടുപ്പില്‍ വിഷയമാകും. ഇതിനെതിരെയാണ് കോണ്‍ഗ്രസിന്റെ പോരാട്ടം. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ നേരിടാന്‍ മോദി തയ്യാറല്ലെന്നും രാഹുല്‍ വിമര്‍ശിച്ചു. കണ്ണൂരില്‍ യു.ഡി.എഫ് നേതൃയോഗത്തില്‍ പങ്കെടുത്ത ശേഷം രാഹുല്‍ വയനാട്ടിലെത്തി. വയനാട്ടിലെത്തിയ രാഹുല്‍ തിരുനെല്ലി ക്ഷേത്രത്തിലാണ് ആദ്യമെത്തിയത്. പാപനാശിനിയില്‍ രാജീവ് ഗാന്ധിക്ക് ബലിതര്‍പ്പണം നടത്തും.

India Kerala

തോമസ് ചാഴിക്കാടന്റെ പ്രചാരണ പരിപാടികൾ പുനരാരംഭിച്ചു

കെ.എം മാണിയുടെ മരണത്തോടെ പാലാ നിയോജക മണ്ഡലത്തിൽ നിര്‍ത്തിവെച്ച യു.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴിക്കാടന്റെ പ്രചാരണ പരിപാടികൾ പുനരാരംഭിച്ചു. പാലായിൽ കെ.എം മാണി അനുസ്മരണത്തോടെ ആയിരുന്നു പ്രചാരണ പരിപാടികൾ വീണ്ടും തുടങ്ങിയത്. പാലായിലെ എല്ലാ പഞ്ചായത്തുകളിലും കെ.എം മാണി സ്മൃതിസംഗമം നടത്താനും യു.ഡി.എഫ് തീരുമാനിച്ചു. കെ.എം മാണിയുടെ നിര്യാണത്തെ തുടർന്ന് ഒരാഴ്ചയോളം പാലാ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴിക്കാടൻ പ്രചാരണം നടത്തിയിരുന്നില്ല. ദുഃഖാചരണം ഒരാഴ്ച പിന്നിട്ടതോടെയാണ് വീണ്ടും പ്രചാരണം പുനരാരംഭിക്കാൻ തീരുമാനിച്ചത്. പാലാ ടൗണിൽ […]