India Kerala

സംസ്ഥാനത്ത് രണ്ട് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത;

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ രണ്ട് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 60 മുതല്‍ 70 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. മലപ്പുറം ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴ, പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ പാലിക്കേണ്ട മുന്നറിയിപ്പുകളെ കുറിച്ച്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

India Kerala Uncategorized

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാന്തപുരം വിഭാഗത്തിന്റെ പിന്തുണ ഇടതിന്

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എപി സുന്നികള്‍ ഇടതുപക്ഷത്തിന് പിന്തുണ നല്‍കും. ഇക്കാര്യത്തില്‍ കാന്തപുരം അനുയായികളെ തീരുമാനം അറിയിച്ചുവെന്നാണ് വിവരം. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. ജനങ്ങളെ മാനിക്കുന്ന, വര്‍ഗീയതയും അഴിമതിയും പ്രൊത്സാഹിപ്പിക്കാത്ത ഭരണകൂടമാണ് നിലവില്‍ വരേണ്ടതെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരുടെ പ്രസ്താവ പുറത്തു വന്നിട്ടുണ്ട്.

India Kerala

മൂന്ന് വയസുകാരന് പരിക്കേറ്റത് അമ്മയുടെ മര്‍ദ്ദനം മൂലം; വധശ്രമത്തിന് കേസെടുത്തു

കൊച്ചിയില്‍ പശ്ചിമ ബംഗാൾ സ്വദേശിയായ മൂന്ന് വയസുകാരന് പരിക്കേറ്റത് അമ്മയുടെ മര്‍ദ്ദനം മൂലമെന്ന് പൊലീസ്. കുട്ടിയുടെ അമ്മ കുറ്റം സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്തു. പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ദമ്പതികളുടെ മൊഴിയില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മയെ പൊലീസ് ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ഏലൂർ സി.ഐയുടെ നേതൃത്വത്തിൽ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഇന്ന് രാവിലെ പ്രതി കുറ്റം സമ്മതിച്ചത്. അനുസരണക്കേട് കാണിച്ചതിനെ തുടർന്നാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്ന് അമ്മ മൊഴി നല്‍കിയതായി […]

India Kerala

രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാന്‍ ഇടതുപക്ഷത്തിന്റെയും പിന്തുണ വേണം; ജി സുധാകരന്‍

രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാന്‍ ഇടതുപക്ഷത്തിന്റെയും പിന്തുണ വേണമെന്ന് മന്ത്രി ജി. സുധാകരന്‍. 18 പേരെങ്കിലും കേരളത്തില്‍ നിന്ന് ജയിക്കണം. ഇപ്പോള്‍ കോണ്‍ഗ്രസിലുള്ളവരെ വിശ്വസിക്കാൻ കഴിയില്ല’. അവര്‍ ബി.ജെ.പിയിലേക്ക് പോകും. ബലി തർപ്പണം നടത്തിയതുകൊണ്ട് വോട്ട് കിട്ടില്ലെന്നും സുധാകരന്‍ ആലപ്പുഴയില്‍ പറഞ്ഞു.

India Kerala

ശ്രീ ചിത്രയിലെത്തിച്ച കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് ഡോക്ടര്‍മാര്‍

ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് പെരിന്തൽമണ്ണയിൽ നിന്ന് തിരുവനന്തപുരം ശ്രീ ചിത്രയിലെത്തിച്ച കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് ഡോക്ടര്‍മാര്‍. ആരോഗ്യ പുരോഗതി വിലയിരുത്തിയ ശേഷമേ ശസ്ത്രക്രിയയുടെ കാര്യം തീരുമാനിക്കൂ. ഇന്നലെ 5 മണിക്കൂർ കൊണ്ടാണ് മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ ശ്രീ ചിത്രയിൽ എത്തിച്ചത്. ഗുരുതരാവസ്ഥയിൽ എത്തിച്ച കുഞ്ഞിന്റെ നിലയിൽ ഇപ്പോൾ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഹൃദയത്തിന്റെ ഇടത് ഭാഗത്ത് വളർച്ച കുറവുണ്ട്. കാർഡിയോളജി ഐ.സി.യു.വിൽ പ്രവേശിപ്പിച്ച കുഞ്ഞിനെ കാർഡിയോളജി, കാർഡിയോളജി സർജറി വിഭാഗം ഡോക്ടർമാർ സംയുക്തമായാണ് […]

India Kerala

അന്ന് എതിരാളികള്‍ ഇന്ന് അനുയായികള്‍

മുന്‍പ് എതിര്‍ സ്ഥാനാര്‍ഥികളായി മത്സരിച്ചവരാണ് പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറിനേയും പി.വി അന്‍വറിനേയും വിജയിപ്പിക്കാന്‍ ഇത്തവണ മുന്‍ പന്തിയില്‍ നില്‍ക്കുന്നത്. തിരൂരില്‍ നിന്ന് നിയമസഭയിലേക്ക് ഇ.ടിക്കെതിരെ മത്സരിച്ച യു.എ നസീര്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് സമിതിയുടെ വൈസ് ചെയര്‍മാനാണിന്ന്. പി.വി അന്‍വറിനോട് ഏറനാട്ടില്‍ ഏറ്റുമുട്ടിയ അഷ്റഫ് കാളിയത്താണങ്കില്‍ കോട്ടക്കലിലെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനും. 2011 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറനാട് മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.പി.ഐ നേതാവായ അഷ്റഫ് കാളിയത്തായിരുന്നു. അന്ന് സി.പി.എമ്മിന്റെ രഹസ്യ പിന്തുണയയോടെ പി.വി […]

India Kerala

ആലത്തൂരില്‍ ഇരുമുന്നണികളും തികഞ്ഞ പ്രതീക്ഷയില്‍

പ്രചാരണം അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ആലത്തൂരില്‍ യു.ഡി.എഫും എല്‍.ഡി.എഫും തികഞ്ഞ പ്രതീക്ഷയിലാണ്. ആദ്യ ഘട്ടംമുതല്‍ വിവാദങ്ങളായിരുന്നു പ്രചാരണത്തിലും പ്രതിഫലിച്ചിരുന്നതെങ്കില്‍ അവസാന ഘട്ടത്തില്‍ വികസനവും ദേശീയ സംസ്ഥാന രാഷ്ട്രീയവുമൊക്കെ ചര്‍ച്ചാ വിഷയമാകുന്നു. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് പ്രചാരണത്തില്‍ എല്‍.ഡി.എഫിനൊപ്പമെത്താനായത് യു.ഡി.എഫിന് ആത്മവിശ്വസം പകരുന്നു. സംഘടനാ സംവിധാനത്തില്‍ മുന്നിലായിരുന്ന എല്‍.ഡി.എഫ് നേരത്തേ തുടങ്ങിയിരുന്നു. അല്പം വൈകിയാണ് ഇറങ്ങിയതെങ്കിലും പാട്ടും വിവാദങ്ങളുമൊക്കെയായി യു.ഡി.എഫും കളം പിടിച്ചു. അഞ്ച് റൌണ്ട് പര്യടനം പൂര്‍ത്തിയാക്കിയ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ബിജു ഇപ്പോള്‍ പരമാവധി വോട്ടര്‍മാരെ […]

India Kerala

തിരുവത്താഴ സ്മരണയില്‍ ഇന്ന് പെസഹാ വ്യാഴം

ഇന്ന് പെസഹാവ്യാഴം. വിനയത്തിന്റെ പ്രതീകമായി ക്രിസ്തുദേവന്‍ 12 ശിഷ്യന്‍മാരുടെ കാല് കഴുകി ചുംബിച്ചതിന്‍റെ ഓര്‍മ്മയ്ക്കായി ഇന്ന് പള്ളികളില്‍ കാല് കഴുകല്‍ ശ്രുശ്രൂഷ നടക്കും. അന്ത്യ അത്താഴവേളയില്‍ അപ്പവും വീഞ്ഞും മുറിച്ചു ശിഷ്യന്‍മാര്‍ക്ക് നല്‍കിയതിന്‍റെ ഓര്‍മ്മയ്ക്കായി പള്ളികളിലും വീടുകളിലും ഇന്ന് പങ്കുവയ്ക്കലിന്‍റെയും കൂട്ടായ്മയുടെയും അപ്പം മുറിക്കല്‍ ശ്രുശൂഷയും നടക്കും.

India Kerala

കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച നവജാതശിശുവിന്റെ ശസ്ത്രക്രിയ ഇന്ന് നടന്നേക്കും

ഹൃദയ ശസ്ത്രക്രിയയ്ക്കായി മംഗലാപുരത്ത് നിന്ന് കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച നവജാതശിശുവിന്റെ ശസ്ത്രക്രിയ ഇന്ന് നടന്നേക്കും. ഇന്ന് രക്ത പരിശോധനയുടെ അന്തിമ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് ശസ്ത്രക്രിയ നടപടികള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം കുട്ടിയുടെ ആരോഗ്യനിലയിലെ സങ്കീര്‍ണ്ണത കാരണം ശസ്ത്രക്രിയക്ക് അപകടസാധ്യത കൂടുതലാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനില അപകടകരമായി തുടരുകയാണെങ്കിലും അതില്‍ സ്ഥിരത കൈവന്നതോടെയാണ് ശസ്ത്രക്രിയ നടപടികളിലേക്ക് കടക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. രക്തപരിശോധന സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് […]

India Kerala

വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് കെ.എസ്.ഇ.ബി

സംസ്ഥാനത്ത് വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് കെ.എസ്.ഇ.ബി. കേരളത്തിന് ആവശ്യമായ വൈദ്യുതി ലഭ്യമാണ്. അടിയന്തിര അറ്റകുറ്റപണികൾ നടക്കുന്നതിനാലാണ് ചിലയിടങ്ങളിൽ വൈദ്യുതി മുടങ്ങുന്നതെന്നും കെ.എസ്.ഇ.ബി അറിയിച്ചു. വേനൽ കടുക്കുന്ന സാഹചര്യത്തിൽ വൈദ്യുതി നില അവലോകനം ചെയ്യാനാണ് ചെയർമാന്റെ അധ്യക്ഷതയിൽ കെ.എസ്.ഇ.ബിയിലെ ഉന്ന ഉദ്യോഗസ്ഥർ യോഗം ചേർന്നത്. ഡയറക്ടർ ഡിസ്ട്രിബൂഷൻ, ഡയറക്ടർ ജനറേഷൻ, നാലു മേഖല ചീഫ് എഞ്ചിനീർമാർ തുടങ്ങിയവർ പങ്കെടുത്തു. ആശങ്കയുളവാക്കുന്ന വിധം യാതൊരു സ്ഥിതി വിശേഷവും ഇപ്പോൾ നിലവിലില്ലെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ. കേരളത്തിന്‌ ആവശ്യമായ വൈദ്യുതി ലഭ്യമാണ്. […]