പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനിയുടെ കൊലപാതകം സി.പി.എം സ്പോണ്‍സേഡ് ആണെന്ന് മുന്‍ ഡി.ജി.പി സെന്‍കുമാര്‍. സര്‍വീസ് സ്റ്റോറി ആയ എന്‍റെ പൊലീസ് ജീവിതമെന്ന പുസ്തകത്തിലാണ് സെന്‍കുമാറിന്‍റെ ആരോപണങ്ങള്‍. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കൃത്യമായ അന്വേഷണം നടന്നില്ല. ലോക്നാഥ് ബെഹ്റ അടക്കം ഡി.ജി.പിമാര്‍ക്കെതിരെയും ഗുരുതര ആക്ഷേപമാണ് സെന്‍കുമാര്‍ സര്‍വീസ് സ്റ്റോറിയില്‍ ഉന്നയിക്കുന്നത്. ടി.പി സെന്‍കുമാറിന്‍റെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പുസ്തകത്തിലാണ് ഗുരുതര സ്വഭാവമുള്ള വെളിപ്പെടുത്തലുകളുള്ളത്. പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടതിന് പിന്നില്‍ സി.പി.എം ആകാമെന്നും ഷുക്കൂര്‍ വധക്കേസില്‍ കൃത്യമായ അന്വേഷണം […]
Kerala
ഒടുവില്‍, ആ കുഞ്ഞും മരണത്തിന് കീഴടങ്ങി
ആലുവയില്‍ അമ്മയുടെ ക്രൂര മര്‍ദനമേറ്റ കുഞ്ഞ് മരിച്ചു. തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ 9 മണിയോടെയാണ് മരിച്ചത്. കുഞ്ഞിനെ മര്‍ദിച്ച സംഭവത്തില്‍ അമ്മയെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കുഞ്ഞിന്റെ നില ഇന്ന് പുലര്‍ച്ചയോടെ വഷളാവുകയായിരുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചതോടെ മരുന്നുകളോട് പ്രതികരിക്കാതെയായി. തുടര്‍ന്ന് 9 മണിയോടു കൂടി മരണം സംഭവിക്കുകയായിരുന്നു. കുട്ടിയെ മര്‍ദിച്ച സംഭവത്തില്‍ അമ്മക്കെതിരെ ഇന്നലെ കേസെടുത്തിരുന്നു. അനുസരണക്കേട് കാട്ടിയതിനാണ് കുഞ്ഞിനെ […]
ആംബുലന്‍സില്‍ കൊണ്ടുവന്ന കുഞ്ഞിനെതിരെ വര്‍ഗീയവിഷം തുപ്പുന്ന ഫേസ് ബുക്ക് പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍
മംഗലാപുരത്ത് നിന്ന് കുട്ടിയെ ആംബുലന്‍സില്‍ ചികിത്സക്ക് കൊണ്ടുവന്ന സംഭവത്തില്‍ മതസ്പര്‍ധ വളര്‍ത്തും വിധം ഫേസ് ബുക്കില്‍ പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍. എറണാകുളം സെൻട്രൽ പൊലീസ് ഇന്ന് വെളുപ്പിന് ഇടുക്കി നെടുങ്കണ്ടത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇടുക്കിയിൽ ഒളിവിൽ താമസിക്കുകയായിരുന്നു. സൈബർ വിദഗ്ധരുടെ സാന്നിധ്യത്തിൽ കൂടുതൽ ചോദ്യം ചെയ്യുകയാണ്. “കെ എല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി ‘സാനിയ-മിത്താഹ്’ ദമ്പതികളുടേതാണ്. ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം […]
പാനായിക്കുളം കേസിന്‍റെ പേരില്‍ തന്നെ പീഡിപ്പിച്ചെന്ന് മുന്‍ മജിസ്ട്രേറ്റിന്‍റെ വെളിപ്പെടുത്തല്‍
പാനായിക്കുളം കേസിന്‍റെ പേരില്‍ വേട്ടയാടപ്പെട്ടവരില്‍ നിരപരാധികളായ യുവാക്കള്‍ മാത്രമല്ല, നീതിയുടെ കാവല്‍ക്കാരനായിരുന്ന ഒരു മജിസ്ട്രേറ്റ് കൂടിയുണ്ട്. കേസിലെ പ്രതിക്ക് ജാമ്യം നല്‍കിയതിന്‍റെ പേരില്‍ തന്നെ പുറത്താക്കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ അടക്കമുള്ളവര്‍ ശ്രമിച്ചുവെന്ന് പറവൂര്‍ മജിസ്ട്രേറ്റായിരുന്ന മുഹമ്മദ് താഹ വെളിപ്പെടുത്തി. പാനായിക്കുളം കേസ് ആര്‍ക്കോ വേണ്ടി കെട്ടിച്ചമച്ചതാണ്. തനിക്ക് പീഡനം ഏല്‍ക്കേണ്ടിവന്നത് മുസ്‍ലിമായതിനാലാണ്. സിമിക്കാരനെന്ന് തന്നെ ആക്ഷേപിച്ചെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയത്ത് സ്ഥാനാര്‍ഥികള്‍ തമ്മില്‍ വാക്പോര്
കേരള കോണ്‍ഗ്രസുകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടിയാണ് കോട്ടയം മണ്ഡലത്തില്‍ നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് എത്തിയതോടെ യു.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ തമ്മില്‍ വാക്ക് പോരും രൂക്ഷമായി. കേരള കോണ്‍ഗ്രസിന്റെ പേരില്‍ വോട്ട് ചോദിക്കാനുള്ള അവകാശത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇപ്പോള്‍ സജീവം. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ആരാണ് യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് എന്ന തര്‍ക്കം. കോടതി വരെ കയറിയിറങ്ങിയ തര്‍ക്കം ഇപ്പോഴും സജീവമാണ്. കോട്ടയത്തെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് എത്തിയതോടെ ആരാണ് യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് എന്നതിനെ ചൊല്ലിയുള്ള […]
കുരിശ് മരണത്തിന്റെ ഓര്‍മ്മ പുതുക്കി ഇന്ന് ദുഃഖവെള്ളി
യേശുദേവന്റെ കുരിശ് മരണത്തിന്റെ ഓര്‍മ്മ പുതുക്കി ക്രൈസ്തവ സമൂഹം ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. കുരിശിന്‍റെ വഴികളിലൂടെ നടന്ന് വിശ്വാസികള്‍ പീഡാനുഭവത്തെ അനുസ്മരിക്കും. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും. ദുഃഖ വെള്ളിയോടനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പീഡാനുഭവ ശുശ്രൂഷകള്‍ നടക്കും. യേശു ക്രിസ്തുവിന്റെ തിരുശരീരം കുരിശില്‍ നിന്നിറക്കി നഗരി കാണിക്കല്‍ പ്രദക്ഷിണവും ഇന്ന് നടക്കും. പെസഹ ദിനമായ ഇന്നലെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകളും കാല്‍ കഴുകള്‍ ചടങ്ങും നടന്നു. വിവിധ ദേവാലയങ്ങളുടെ നേതൃത്വത്തില്‍ […]
വി.കെ ശ്രീകണ്ഠന് വോട്ട് തേടി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പൊതുസമ്മേളനം
പാലക്കാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ ശ്രീകണ്ഠന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വെല്‍ഫെയര്‍ പാര്‍ട്ടി പൊതുസമ്മേളനം നടത്തി. പാലക്കാട് സ്റ്റേഡിയം പരിസരത്ത് നടന്ന പൊതുസമ്മേളനം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. രാജ്യം നിലനില്‍ക്കാന്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തണമെന്നതിനാലാണ് കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണക്കുന്നതെന്ന് റസാഖ് പാലേരി പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ ഉള്‍പ്പെടെ നിരവധി പേര്‍ പരിപാടിയില്‍ സംസാരിച്ചു.
സുരേഷ് ഗോപി തൃശൂരിന്റെ ഭാഗ്യമെന്ന് ബിജു മേനോന്‍
തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ പ്രചരണത്തിനായി സജീവമായി സിനിമാതാരങ്ങളും. ബിജുമേനോനും പ്രിയവാര്യരും അടക്കമുളള താരങ്ങളാണ് സുരേഷ് ഗോപിക്ക് വോട്ട് തേടിയെത്തിയത്. തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സൗഹൃദവേദി സംഘടിപ്പിച്ച സുരേഷ് ഗോപിയൊടൊപ്പം എന്ന പരിപാടിയിലാണ് സഹപ്രവര്‍ത്തകന് വിജയാശംസകള്‍ നേരാന്‍ താരങ്ങള്‍ എത്തിയത്. സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ അത് തൃശൂരിന്റെ ഭാഗ്യമാണെന്ന് മണ്ഡലത്തിലെ വോട്ടര്‍ കൂടിയായ ബിജു മേനോന്‍ അഭിപ്രായപ്പെട്ടു. സുരേഷ് ഗോപി തൃശൂരുകാരന്‍ ആകുന്നത് തിരുവനന്തപുരത്തിന്റെ നഷ്ടമാണെന്നാണ് നിര്‍മ്മാതാവ് സുരേഷ് കുമാര്‍ വ്യക്തമാക്കിയത്. നീണ്ട […]
മൂന്ന് വയസുകാരന്റെ നില അതീവഗുരുതരമായി തുടരുന്നു
ആലുവയില്‍ മാതാവിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് വയസുകാരന്റെ നില അതീവഗുരുതരമായി തുടരുന്നു. കോട്ടയത്ത് നിന്നുള്ള വിദ്ഗദ സംഘം ആശുപത്രിയിലെത്തി കുട്ടിയെ പരിശോധിച്ചു. കുറ്റസമ്മതം നടത്തിയ കുട്ടിയുടെ മതാവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ആലുവയില്‍ മാതാവിന്റെ ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് വയസുകാരന്റെ നില അതീവഗുരുതരമായി തുടരുകയാണ്. ശസ്ത്രക്രിയക്ക് ശേഷവും കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. തലച്ചോറിന്റെ പലഭാഗത്തും ഇപ്പോഴും നീര്‍ക്കെട്ടുണ്ടെന്നും കോട്ടയത്ത് നിന്നുള്ള വിദഗ്ദ സംഘം കുട്ടിയെ പരിശോധിച്ച ശേഷം […]
കോണ്‍ഗ്രസിനെയും സി.പി.എമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച് മോദി
കോണ്‍ഗ്രസിനെയും സി.പി.എമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ ഐക്യ സന്ദേശം രാജ്യം മുഴുവന്‍ നൽകാനാണ് രാഹുല്‍ വയനാട്ടിൽ മത്സരിക്കുന്നതെങ്കിൽ അത് തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ ആകാത്തതെന്തെന്നും മോദി ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ലാവ്‍ലിന്‍ അഴിമതിയുടെ നിഴലിലാണെന്നും തിരുവനന്തപുരത്ത് മോദി കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസിന്റെ പ്രീണനനയമാണെന്ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന എന്‍.ഡി.എ പൊതുയോഗത്തില്‍ മോദി വിമര്‍ശിച്ചു. ഈശ്വരന്റെ പേര് പറയുന്നവരെ ഇടത് സർക്കാർ ജയിലിലാക്കുകയാണെന്നും മോദി ആവര്‍ത്തിച്ചു.ബി.ജെ.പി വിശ്വാസങ്ങളുടെ […]












