India Kerala

മൂന്ന് വയസുകാരന്റെ മരണം; അച്ഛനും അറസ്റ്റില്‍

ആലുവയില്‍ അമ്മയുടെ മര്‍ദ്ദനമേറ്റ് കുഞ്ഞ് മരിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അച്ഛനെയും അറസ്റ്റ് ചെയ്തു. മർദ്ദന വിവരം മറച്ചുവെച്ചതിനും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനുമാണ് അറസ്റ്റ്. കുട്ടിയുടെ മൃതദേഹം കളമശേരി പാലയ്ക്കാ മുഗൾ വടകോട് ജുമാമസ്ജിദില്‍ ഖബറടക്കി. കളമശേരി പാലയ്ക്കാ മുഗൾ വടകോട് ജുമാമസ്ജിദ് ഖബർസ്ഥാനിലായിരുന്നു 12.30 ഓടെ കുഞ്ഞിനെ മറവ് ചെയ്തത്. കളമശേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കാണാന്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ കസ്റ്റഡിയിലുളള മാതാപിതാക്കള്‍ക്ക് അവസരമൊരുക്കിയിരുന്നു. കുഞ്ഞിന്റെ മാതാപിതാക്കള്‍ ഇവര്‍ തന്നെയാണെന്ന് ഝാര്‍ഖണ്ഡില്‍ എത്തി പൊലീസ് […]

India Kerala

മാവേലിക്കരയിൽ ഇഞ്ചോടിഞ്ച്; ഇരു മുന്നണികളും പ്രതീക്ഷയിൽ

പരസ്യപ്രചാരണത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കേ മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം. യു.ഡി.എഫിന്റെ ആത്മ വിശ്വാസത്തെ മറികടക്കുന്ന പ്രചാരണവുമായി ഇടതു മുന്നണി മത്സരം കനത്തതാക്കി. ഇരു മുന്നണികളും വിജയം അവകാശപ്പെടുന്ന പോരാട്ടമാണ് മാവേലിക്കരയിൽ. നില മെച്ചപ്പെടുത്താനാണ് എൻ.ഡി.എ ശ്രമം. കഴിഞ്ഞ രണ്ട് തവണയായി മണ്ഡലം നിലനിര്‍ത്തുന്ന യു.ഡി.എഫ് ഇക്കുറിയും വിജയ പ്രതീക്ഷയിലാണ് തുടങ്ങിയത്. എന്നാൽ പ്രചാരണത്തിലെ ചിട്ടയായ പ്രവർത്തനം കൊണ്ട് ഇടതു മുന്നണി മത്സരം തീ പാറുന്നതാക്കി. സിറ്റിംഗ് എം.എൽ.എ ചിറ്റയം ഗോപകുമാറിനെ ഇറക്കിയതും. ബാലകൃഷ്ണ പിള്ളയുടെ […]

India Kerala

ഇന്ധനവിലയില്‍ വര്‍ധനവ്

ലോക്‌സഭാ തിരഞ്ഞെടുപ്പ് ചൂടില്‍ ഇന്ധനവില വര്‍ധിക്കുന്നത് ശ്രദ്ധയില്‍പ്പെടാതെ പോവുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രുടോയിലിന്റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചില്ലറ വില്‍പ്പന വിലയമാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇന്ന് ഇന്ധന വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് ആറ് പൈസയും ഡീസലിന് 8 പൈസയുടെയും വര്‍ധനവാണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോള്‍ വില 76.28രൂപയും ഡീസല്‍ വില 71.34 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന്റെ വില 74.95രൂപയും ഡീസലിന് 69.93 രൂപയുമാണ്. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 73 രൂപയും ഡീസല്‍ ലിറ്ററിന് 66.39 രൂപയുമാണ് […]

India Kerala

പൊലീസ് നടപ്പാക്കുന്നത് രണ്ട് നീതി; വിജയരാഘവന് എതിരെയുള്ള പോരാട്ടം തുടരും

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അധിക്ഷേപിച്ചച്ചെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് എതിരെയുള്ള പരാതിയില്‍ കേസെടുക്കേണ്ടെന്ന തീരുമാനത്തെ വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസെടുക്കേണ്ടെന്ന തീരുമാനം തെറ്റാണ്. വിജയരാഘവന് എതിരായ നിയമനടപടി തുടരും. ആവശ്യമെങ്കില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പൊലീസിനെ ഉപയോഗിച്ച്‌ സിപിഎം വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു. പൊലീസ് നടപ്പാക്കുന്നത് രണ്ട് നീതിയാണ്. എംകെ രാഘവനെ വേട്ടയാടി അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രമ്യ ഹരിദാസിനെ അപമാനിച്ചെന്ന […]

India Kerala

മൂന്നു വയസുകാരന്റെ മരണം; ഡി.എൻ.എ പരിശോധന നടത്തും സംസ്കാരം പിന്നീട്

ആലുവയില്‍ അമ്മയുടെ ക്രൂര മര്‍ദനമേറ്റ് മരിച്ച കുഞ്ഞിന്റെ സംസ്കാരവുമായി ബന്ധപ്പെട്ട് തീരുമാനമായില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ട്. മർദ്ദിച്ച സ്ത്രീയുടേത് തന്നെയാണോ കുഞ്ഞെന്നറിയാൻ ഡി.എൻ.എ പരിശോധന പൂർത്തിയാക്കേണ്ടതുണ്ടെന്ന് അധികൃതർ അറിയിച്ചു. തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ 9 മണിയോടെയാണ് കുഞ്ഞിന്റെ മരണം സംഭവിച്ചത്. കളമശേരി മെഡിക്കൽ കോളജിലേക്ക് എത്തിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടിയുടെ അമ്മയുടെ ക്രിമിനൽ പശ്ചാത്തലം അന്വേഷിക്കാൻ രണ്ടംഗ പൊലീസ് സംഘം ജാർഖണ്ഡിലേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം […]

India Kerala

പാനായിക്കുളം കേസിലെ വെറുതെ വിട്ട പ്രതികള്‍ക്ക് സ്വീകരണം

പാനായിക്കുളം എന്‍.ഐ.എ കേസില്‍ ഹൈക്കോടതി വെറുതെ വിട്ട പ്രതികള്‍ക്ക് കോഴിക്കോട് സ്വീകരണം നല്‍കി. മൈനോറിറ്റി റൈറ്റ്സ് വാച്ച് എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ.വാസു സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കോടതി വെറുതെ വിട്ട റാസിക് എ റഹീം, ഷമ്മാസ്, നിസാമുദ്ദീന്‍ പാനായിക്കുളം എന്നിവരാണ് സ്വീകരണത്തില്‍ പങ്കെടുത്തത്. തങ്ങളുടെ ജയിലനുഭവങ്ങള്‍ ഇവര്‍ പങ്കുവെച്ചു. സ്വീകരണ സമ്മേളനം മുനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ വാസു ഉദ്ഘാടനം ചെയ്തു. 2006 ആഗസ്ത് 15ന് സ്വാതന്ത്ര്യ സമരത്തില്‍ മുസ്‌ലിംകളുടെ […]

India Kerala

കോട്ടയത്തെ കോട്ട പിടിച്ചെടുക്കാന്‍ ശക്തമായ പോരാട്ടം

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വാശിയേറിയ പോരാട്ടമാണ് കോട്ടയത്ത് നടക്കുന്നത്. മുന്ന് മുന്നണികളും കരുത്തരെ രംഗത്ത് ഇറക്കിയതോടെ തീപാറുന്ന പോരാട്ടമാണ് കോട്ടയത്ത് നടക്കുന്നത്. പ്രചാരണം അവസാന ഘട്ടത്തിലെത്തിയതോടെ വിജയം എങ്ങനെ സാധ്യമാകുമെന്ന കണക്ക് കൂട്ടലിലാണ് മുന്നണികള്‍. യു.ഡി.എഫിന്റെ കോട്ടയാണ് കോട്ടയം. 7 നിയോജക മണ്ഡലങ്ങളില്‍ 5 യുഡിഎഫിനൊപ്പം. കഴിഞ്ഞ തവണ ജോസ്.കെ.മാണിയുടെ ഭൂരിപക്ഷം ഒരുലക്ഷത്തി ഇരുപതിനായിരം. എന്നാല്‍ ഇത്തവണ അത്ര എളുപ്പം യു.ഡി.എഫിന് വിജിയിക്കാന്‍ സാധിച്ചേക്കില്ല. മാണിയുടെ നിര്യാണം സഹതാപ വോട്ടായി മാറിയാൽ യു.ഡി.എഫിന് ഗുണം ചെയ്യും. എന്നാല്‍ […]

India Kerala

രാഹുല്‍ ഗാന്ധിക്കായി വോട്ടഭ്യര്‍ത്ഥിച്ച് പ്രിയങ്ക ഇന്ന് കേരളത്തില്‍

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാനഘട്ടത്തില്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കായി വോട്ടഭ്യര്‍ത്ഥിച്ച് പ്രിയങ്ക ഇന്ന് പര്യടനത്തിനെത്തും . മണ്ഡലത്തിലുടനീളം 5 പരിപാടികളിലാണ് പ്രിയങ്ക പങ്കെടുക്കുക.. രാഹുല്‍ ഗാന്ധിയുടെ സ്വന്തം മണ്ഡലമായ വയനാട്ടില്‍ പ്രചരണത്തിനെത്തുന്ന എ. ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക വയനാട് ജില്ലയിലെ മൂന്നിടങ്ങളിലുള്‍പ്പെടെ മണ്ഡലത്തില്‍ 5 പരിപാടികളില്‍ പങ്കെടുക്കും. കാലത്ത് 10 30 ന് വള്ളിയൂര്‍കാവ് മൈതാനിയില്‍ ഹെലികോപ്റ്ററിലെത്തുന്ന പ്രിയങ്ക മാനന്തവാടിയില്‍ പൊതു സമ്മേളനത്തെ അഭിമുഖീകരിക്കും. തുടര്‍ന്ന് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം തന്നെ പുല്‍പ്പള്ളിയിലേക്ക് തിരിക്കും. പഴശ്ലി രാജ കേളെജ് […]

India Kerala

പരസ്യപ്രചരണം നാളെ അവസാനിക്കും

സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് പരസ്യപ്രചരണം നാളെ അവസാനിക്കും. ഒപ്പത്തിനൊപ്പമുളള പോരാട്ടത്തിൽ അവസാന ലാപ്പിൽ മേൽക്കൈ നേടാനുളള ഓട്ടത്തിലാണ് മുന്നണികൾ. ചൊവ്വാഴ്ചയാണ് സംസ്ഥാനത്തെ വോട്ടെടുപ്പ്. ആരോപണ-പ്രത്യാരോപണങ്ങൾ,വിവാദങ്ങൾ,അവകാശവാദ വാദങ്ങൾ.ലോക്സഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം നാളെ അവസാനിക്കാനിരിക്കെ കൊണ്ടും കൊടുത്തും മുന്നേറുകയാണ് മൂന്നു മുന്നണികളും. ഞായറാഴ്ച കൊട്ടിക്കലാശം എന്നിരിക്കെ പ്രചാരണത്തിലെ മേൽക്കോയ്മ ആർക്കെന്ന പ്രവചനം നിലവിൽ അസാധ്യം. പൊതു യോഗങ്ങളിലൂടെ അവസാനഘട്ടത്തിൽ കളം പിടിക്കാനാണ് എൽ.ഡി.എഫ് ശ്രമം. സംസ്ഥാനമെമ്പാടും ബൂത്തുകൾ കേന്ദ്രീകരിച്ച് 2000ത്തോളം ചെറുപൊതുയോഗങ്ങൾ സംഘടിപ്പിക്കാനാണ് മുന്നണി ഒരുങ്ങുന്നത്.കൊട്ടിക്കലാശ ദിനം റോഡ്ഷോയും ഉണ്ടാകും.ബൂത്തടിസ്ഥാനത്തിൽ […]

India Kerala

കൃപേഷിന്‍റെ വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമായി

കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്‍റെ വീട് നിര്‍മ്മാണം പൂര്‍ത്തിയായി. ഹൈബി ഈഡൻ എം.എൽ.എയുടെ തണൽ ഭവന പദ്ധതിയിലുൾപ്പെടുത്തി 44 ദിവസം കൊണ്ടാണ് വീട് യാഥാർഥ്യമാക്കിയത്. കാസര്‍കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹൻ ഉണ്ണിത്താൻ അടക്കമുള്ള നേതാക്കൾ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തു. സ്വന്തം കുടുംബത്തിന് അടച്ചുറപ്പുള്ള ഒരു വീട് എന്നത് കല്യോട്ടെകൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു. ആ സ്വപ്നമാണ് ഇന്ന് യാഥാർഥ്യമായത്. അടച്ചുറപ്പില്ലാത്ത പഴയ വീട്ടിൽ നിന്നും കൃപേഷിന്റെ കുടുംബം […]