India Kerala

മംഗലാപുരത്ത് നിന്നും കൊച്ചിയിലെത്തിച്ച കുഞ്ഞിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി

മംഗളുരുവില്‍ നിന്ന് അടിയന്തര ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്ന വഴിയ്ക്ക് സര്‍ക്കാര്‍ ഇടപെട്ട് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ച 19 ദിവസം പ്രായമായ കുഞ്ഞിന്‍റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി. ഹൃദയത്തിന്‍റെ പ്രവര്‍ത്തനം സാധാരണനിലയിലായി. അവയവങ്ങളുടെ പ്രവ‍ര്‍ത്തനവും ഭേദപ്പെട്ട് വരികയാണ്. അപകടനില പൂര്‍ണമായി തരണം ചെയ്തുവെന്നുറപ്പിക്കാന്‍ കുഞ്ഞിനെ ചുരുങ്ങിയത് ഒരാഴ്ച കൂടി ഐസിയുവില്‍ നിരീക്ഷിക്കേണ്ടി വരും. രണ്ട് ദിവസം മുമ്ബാണ് കുഞ്ഞിന്‍റെ ശസ്ത്രക്രിയ പൂര്‍ത്തിയായത്. രാവിലെ 9 മണി മുതല്‍ വൈകിട്ട് നാല് മണി വരെ ഏഴ് മണിക്കൂര്‍ നീണ്ട സങ്കീര്‍ണമായ […]

India Kerala

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം കേരളത്തിന്റെ തലയില്‍ വന്നുവീണ ശാപം: അല്‍ഫോന്‍സ് കണ്ണന്താനം

 രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എറണാകുളം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനം. കേരളമൊന്നറിയിട്ടെ, ഇത്രയും വലിയ ശാപം നമ്മുടെ തലയില്‍ വന്ന് വീണതെന്നായിരുന്നു കണ്ണന്താനത്തിന്റെ പരാമര്‍ശം. രാഹുല്‍ ഗാന്ധി എംപിയായാല്‍ ഹെലികോപ്റ്ററില്‍ വയനാട്ടില്‍ വന്നിറങ്ങി വര്‍ഷത്തില്‍ ഒരിക്കല്‍ ഈസ്റ്ററിനോ ഓണത്തിനോ കറങ്ങും, അത് കഴിഞ്ഞ അടുത്ത തവണ നോമിനേഷന്‍ നല്‍കാന്‍ മാത്രമാകും വരിക. വയനാട്ടിലെ ജനങ്ങള്‍ കാണാന്‍ പോകുന്നത് ഹെലികോപ്റ്റര്‍ മാത്രമാണെന്നും അല്‍ഫോന്‍സ് പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അല്‍ഫോന്‍സ് എന്തൊക്കെ പറഞ്ഞാലും […]

India Kerala

കോഴിക്കോട് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ വൃദ്ധന്‍ കുത്തേറ്റു മരിച്ചു

കോഴിക്കോട് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ വൃദ്ധന്‍ കുത്തേറ്റു മരിച്ചു. സംഭവത്തില്‍ വളയം സ്വദേശിയായ പ്രതി പ്രബിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നുവെന്ന് പോലീസ് അറിയിച്ചു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയില്‍ കൊണ്ടുപോയി. ബന്ധുക്കളെ തിരിച്ചറിഞ്ഞശേഷം മൃതദേഹം കൈമാറുമെന്ന് പോലീസ് അറിയിച്ചു.

India Kerala

സി.ആര്‍ നീലകണ്ഠനെ ആം ആദ്മിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു

എ.എ.പി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു. കേരളത്തിൽ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതിനാണ് കേന്ദ്ര നേതൃത്വം നടപടി സ്വീകരിച്ചത്. കേരളത്തില്‍ എല്‍.ഡി.എഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിക്കുന്നതായും എ.എ.പി ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. ദേശീയ നേതൃത്വത്തിന്റെ അനുമതിയില്ലാതെയാണ് നീലകണ്ഠൻ കോൺഗ്രസിന് പിന്തുണ നൽകിയത്. ഇത് ദേശീയ നേതൃത്വത്തിന്റെ ഇടപെടലിന് കാരണമാകുകയായിരുന്നു. കേരളത്തിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് വാർത്താസമ്മേളനം നടത്തിയതിന് പിന്നാലെയായിരുന്നു സി ആർ നീലകണ്ഠന് പാർട്ടി ദേശീയ നേതൃത്വം കാരണം കാണിക്കൽ […]

India Kerala

അധികാരം തന്ന ജനങ്ങളെ മറന്നാണ് ബി.ജെ.പി ഭരിച്ചതെന്ന് പ്രിയങ്ക ഗാന്ധി

ജനാധിപത്യത്തെ സംരക്ഷിക്കാന്‍ രാജ്യത്തെ ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അധികാരം തന്ന ജനങ്ങളെ മറന്നാണ് ബി.ജെ.പി അഞ്ച് കൊല്ലം ഭരിച്ചതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. മാനന്തവാടിയില്‍ സഹോദരനും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. യഥാര്‍ഥത്തില്‍ എന്താണോ അതിന് വിരുദ്ധമായാണ് രാഹുല്‍ ചിത്രീകരിക്കപ്പെട്ടതെന്നും പ്രിയങ്ക പറഞ്ഞു.

India Kerala

മൂന്ന് വയസുകാരന്റെ മരണം; അച്ഛനും അറസ്റ്റില്‍

ആലുവയില്‍ അമ്മയുടെ മര്‍ദ്ദനമേറ്റ് കുഞ്ഞ് മരിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അച്ഛനെയും അറസ്റ്റ് ചെയ്തു. മർദ്ദന വിവരം മറച്ചുവെച്ചതിനും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനുമാണ് അറസ്റ്റ്. കുട്ടിയുടെ മൃതദേഹം കളമശേരി പാലയ്ക്കാ മുഗൾ വടകോട് ജുമാമസ്ജിദില്‍ ഖബറടക്കി. കളമശേരി പാലയ്ക്കാ മുഗൾ വടകോട് ജുമാമസ്ജിദ് ഖബർസ്ഥാനിലായിരുന്നു 12.30 ഓടെ കുഞ്ഞിനെ മറവ് ചെയ്തത്. കളമശേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കാണാന്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ കസ്റ്റഡിയിലുളള മാതാപിതാക്കള്‍ക്ക് അവസരമൊരുക്കിയിരുന്നു. കുഞ്ഞിന്റെ മാതാപിതാക്കള്‍ ഇവര്‍ തന്നെയാണെന്ന് ഝാര്‍ഖണ്ഡില്‍ എത്തി പൊലീസ് […]

India Kerala

മാവേലിക്കരയിൽ ഇഞ്ചോടിഞ്ച്; ഇരു മുന്നണികളും പ്രതീക്ഷയിൽ

പരസ്യപ്രചാരണത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കേ മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം. യു.ഡി.എഫിന്റെ ആത്മ വിശ്വാസത്തെ മറികടക്കുന്ന പ്രചാരണവുമായി ഇടതു മുന്നണി മത്സരം കനത്തതാക്കി. ഇരു മുന്നണികളും വിജയം അവകാശപ്പെടുന്ന പോരാട്ടമാണ് മാവേലിക്കരയിൽ. നില മെച്ചപ്പെടുത്താനാണ് എൻ.ഡി.എ ശ്രമം. കഴിഞ്ഞ രണ്ട് തവണയായി മണ്ഡലം നിലനിര്‍ത്തുന്ന യു.ഡി.എഫ് ഇക്കുറിയും വിജയ പ്രതീക്ഷയിലാണ് തുടങ്ങിയത്. എന്നാൽ പ്രചാരണത്തിലെ ചിട്ടയായ പ്രവർത്തനം കൊണ്ട് ഇടതു മുന്നണി മത്സരം തീ പാറുന്നതാക്കി. സിറ്റിംഗ് എം.എൽ.എ ചിറ്റയം ഗോപകുമാറിനെ ഇറക്കിയതും. ബാലകൃഷ്ണ പിള്ളയുടെ […]

India Kerala

ഇന്ധനവിലയില്‍ വര്‍ധനവ്

ലോക്‌സഭാ തിരഞ്ഞെടുപ്പ് ചൂടില്‍ ഇന്ധനവില വര്‍ധിക്കുന്നത് ശ്രദ്ധയില്‍പ്പെടാതെ പോവുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രുടോയിലിന്റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചില്ലറ വില്‍പ്പന വിലയമാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇന്ന് ഇന്ധന വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് ആറ് പൈസയും ഡീസലിന് 8 പൈസയുടെയും വര്‍ധനവാണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോള്‍ വില 76.28രൂപയും ഡീസല്‍ വില 71.34 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന്റെ വില 74.95രൂപയും ഡീസലിന് 69.93 രൂപയുമാണ്. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 73 രൂപയും ഡീസല്‍ ലിറ്ററിന് 66.39 രൂപയുമാണ് […]

India Kerala

പൊലീസ് നടപ്പാക്കുന്നത് രണ്ട് നീതി; വിജയരാഘവന് എതിരെയുള്ള പോരാട്ടം തുടരും

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അധിക്ഷേപിച്ചച്ചെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് എതിരെയുള്ള പരാതിയില്‍ കേസെടുക്കേണ്ടെന്ന തീരുമാനത്തെ വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസെടുക്കേണ്ടെന്ന തീരുമാനം തെറ്റാണ്. വിജയരാഘവന് എതിരായ നിയമനടപടി തുടരും. ആവശ്യമെങ്കില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പൊലീസിനെ ഉപയോഗിച്ച്‌ സിപിഎം വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു. പൊലീസ് നടപ്പാക്കുന്നത് രണ്ട് നീതിയാണ്. എംകെ രാഘവനെ വേട്ടയാടി അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രമ്യ ഹരിദാസിനെ അപമാനിച്ചെന്ന […]

India Kerala

മൂന്നു വയസുകാരന്റെ മരണം; ഡി.എൻ.എ പരിശോധന നടത്തും സംസ്കാരം പിന്നീട്

ആലുവയില്‍ അമ്മയുടെ ക്രൂര മര്‍ദനമേറ്റ് മരിച്ച കുഞ്ഞിന്റെ സംസ്കാരവുമായി ബന്ധപ്പെട്ട് തീരുമാനമായില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ട്. മർദ്ദിച്ച സ്ത്രീയുടേത് തന്നെയാണോ കുഞ്ഞെന്നറിയാൻ ഡി.എൻ.എ പരിശോധന പൂർത്തിയാക്കേണ്ടതുണ്ടെന്ന് അധികൃതർ അറിയിച്ചു. തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ 9 മണിയോടെയാണ് കുഞ്ഞിന്റെ മരണം സംഭവിച്ചത്. കളമശേരി മെഡിക്കൽ കോളജിലേക്ക് എത്തിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടിയുടെ അമ്മയുടെ ക്രിമിനൽ പശ്ചാത്തലം അന്വേഷിക്കാൻ രണ്ടംഗ പൊലീസ് സംഘം ജാർഖണ്ഡിലേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം […]