India Kerala

തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി എത്തിയ ബിന്ദു തങ്കം കല്യാണിയെ ഭീഷണിപ്പെടുത്തിയെന്ന് പരാതി

തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി എത്തിയ ബിന്ദു തങ്കം കല്യാണിയെ ഒരു സംഘം ആളുകള്‍ ഭീഷണിപ്പെടുത്തിയതായി പരാതി. ശബരിമല ദര്‍ശനത്തിന്റെ പേരിലായിരുന്നു ഭീഷണി. തൃത്താല നിയമസഭ മണ്ഡലത്തിലെ അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസര്‍ക്ക് ബിന്ദു പരാതി നല്‍കി. പ്രിസൈഡിംഗ് ഓഫീസറായാണ് ബിന്ദുവിന് ചുമതല നല്‍കിയത് തൃത്താല, പട്ടാമ്പി മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന പട്ടാമ്പി സംസ്കൃത കോളജിലായിരുന്നു ചുമതല. ബിന്ദുവിനെ തിരിച്ചറിഞ്ഞ ഒരുകൂട്ടം സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പലതവണ ക്യാമ്പസിലെത്തിയതായും ബിന്ദു പറഞ്ഞു ജോലി കഴിഞ്ഞ് കോളജില്‍ നിന്നും പുറത്തിറങ്ങുമ്പോഴാണ് നീയല്ലേടി ശബരിമലയില്‍ […]

India Kerala

വടകരയില്‍ മികച്ച പോളിങ്; പ്രതീക്ഷയോടെ മുന്നണികള്‍

ശക്തമായ പോരാട്ടം നടന്ന വടകരയില്‍ ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി. എഫും യു.ഡി.എഫും. തലശേരിയിലേയും കൂത്തുപറമ്പിലേയും മികച്ച പോളിംഗ് അനുകൂല ഘടകമാണെന്ന് എല്‍.ഡി.എഫ് കണക്കു കൂട്ടുന്നു. എന്നാല്‍ തലശേരിയൊഴികെയുള്ള മണ്ഡലങ്ങളില്‍ ലീഡ് നേടാനാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. പ്രചാരണത്തിലെ വീറും വാശിയും വോട്ടെടുപ്പ് ദിനത്തിലേക്ക് നീണ്ടപ്പോള്‍ വടകരയിലുണ്ടായത് മികച്ച പോളിങ്. ഇത് ഗുണകരമാകുമെന്ന കണക്കുകൂട്ടലിലാണ് എല്‍.ഡി.എഫ്. ഇടതു കോട്ടകളായ തലശേരിയിലും കൂത്തുപറമ്പിലും ഇക്കുറി മികച്ച പോളിങാണ് ഉണ്ടായിരിക്കുന്നത്. ഈ രണ്ടു മണ്ഡലങ്ങളില്‍ നിന്നായി അമ്പതിനായിരത്തിലധികം വോട്ട് […]

India Kerala

വടകരയിലെ സംഘര്‍ഷം സി.പി.എം ആസൂത്രണം ചെയ്തതെന്ന് യു.ഡി.എഫ്

വടകര വില്യാപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെയുണ്ടായ സംഘര്‍ഷം സി.പി.എം ആസൂത്രണം ചെയ്തതെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍. സോഷ്യലിസ്റ്റ് വോട്ടുകള്‍ നഷ്ടപ്പെടുമെന്ന് കരുതി പ്രകോപനം സൃഷ്ടിക്കാനാണ് സംഘര്‍ഷമുണ്ടാക്കിയതെന്നും മുരളി പറഞ്ഞു. എന്നാല്‍ മണ്ഡലത്തില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ യു.ഡി.എഫ് ശ്രമിക്കുകയാണെന്ന് എല്‍.ഡി.എഫും ആരോപിച്ചു. വോട്ടെടുപ്പിന് ശേഷം വടകരയില്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് നടന്ന തെരഞ്ഞെടുപ്പ് കലാശക്കൊട്ടിനിടെ വില്ല്യാപ്പള്ളിയില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വലിയ സംഘര്‍ഷമാണ് അരങ്ങേറിയത്. ഈ സംഘര്‍ഷം ആസൂത്രിതമാണെന്നാണ് യു.ഡി.എഫ് ആരോപണം. സോഷ്യലിസ്റ്റുകള്‍ക്ക് ശക്തിയുള്ള മേഖലകളില്‍ […]

India Kerala

മോഹന്‍ലാലിന്‍റെ പിന്തുണ തേടി സുരേഷ് ഗോപി

നടന്‍ മോഹൻലാലിന്റെ പിന്തുണ തേടി തൃശൂരിലെ എൻ.ഡി.എ സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപി. മോഹന്‍ലാലിന്‍റെ കൊച്ചി എളമക്കരയിലുളള വീട്ടിലെത്തിയാണ് സുരേഷ് ഗോപി പിന്തുണ തേടിയത്. വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് സന്ദര്‍ശനം മോഹന്‍ലാലിന്‍റെ കൊച്ചി എളമക്കരയിലുളള വീട്ടിലെത്തിയാണ് സുരേഷ് ഗോപി പിന്തുണ തേടിയത്. കൂടിക്കാഴ്ചയ്ക്ക് പിന്നിൽ രാഷ്ട്രീയമില്ലന്നും ലാലിന്റെ കുടുംബവുമായി നല്ല ബന്ധമാണുള്ളതെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ലാലിന്റെ അമ്മ തനിക്ക് ഇഷ്ടമുള്ള ഭക്ഷണം നിറയെ ഉണ്ടാക്കി നൽകിട്ടുണ്ട്. ആ അമ്മയുടെ അനുഗ്രവും ലഭിക്കേണ്ടതുണ്ടായിരുന്നു. […]

India Kerala

ആറ്റിങ്ങലില്‍ ഇരട്ട വോട്ട് കണ്ടെത്തിയെന്ന് കലക്ടര്‍

ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തില്‍ ഇരട്ട വോട്ട് ഉണ്ടെന്ന് കണ്ടെത്തിയതായി ജില്ലാ കലക്ടര്‍ കെ വാസുകി. ഒരു ലക്ഷത്തോളം ഇരട്ട വോട്ട് ഉണ്ടെന്നാണ് യു.ഡി.എഫ് പരാതിയെങ്കിലും അത്രയും വോട്ടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കലക്ടര്‍ വ്യക്തമാക്കി. അതേസമയം കള്ളവോട്ട് ചെയ്യാനുള്ള എല്‍.ഡി.എഫ് നീക്കം എങ്ങനെയും തടയുമെന്ന് ആറ്റിങ്ങലിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശും പറഞ്ഞു. ഒരു വ്യക്തിക്ക് തന്നെ രണ്ട് ബൂത്തുകളില്‍ പേര് ചേര്‍ത്ത് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ട് ചെയ്യാന്‍ ഇടത് മുന്നണി ശ്രമിക്കുന്നുവെന്നായിരുന്നു യു.ഡി.എഫ് പരാതി. ഒരു […]

India Kerala

അടൂരില്‍ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

പത്തനംതിട്ട അടൂർ ഏനാത്ത് മൂന്ന് വിദ്യാർഥികൾ പുഴയിൽ മുങ്ങിമരിച്ചു. ഏനാത്ത് സ്വദേശി കുരുമ്പേലിൽ നാസറിന്റെ മക്കളായ നാസിം, അജ്മൽ, ഇവരുടെ ബന്ധു നിയാസ് എന്നിവരാണ് കല്ലടയാറ്റിലെ തെങ്ങും പുഴയിൽ മുങ്ങിമരിച്ചത്.

India Kerala

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 24,970 പോളിംഗ് ബൂത്തുകൾ ആണ് ക്രമീകരിച്ചിട്ടുള്ളത്. രാവിലെ ആരംഭിച്ച പോളിംഗ് സാമഗ്രികളുടെ വിതരണം ഉച്ചയോടെ പൂര്‍ത്തിയായി . 24,970 പോളിംഗ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിനായി സംസ്ഥാനത്ത് ക്രമീകരിച്ചിരിക്കുന്നത് . രാവിലെ 9 മണിയോടെ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. ഓരോ നിയമസഭാ മണ്ഡലങ്ങൾക്കും ഒരു കേന്ദ്രമാണ് സജ്ജീകരിച്ചത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ പോളിംഗ് ബൂത്തുകൾ, 2750. കുറവ് വയനാട്, 575. പ്രശ്‌നസാധ്യതയുള്ള 3621 പോളിംഗ് ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. […]

India Kerala

ഒളിക്യാമറ വിവാദം; എം.കെ രാഘവനെതിരെ കേസെടുത്തു

ഒളിക്യാമറാ വിവാദത്തില്‍ കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവെതിരെ കേസെടുത്തു.അഴിമതി നിരോധന നിയമപ്രകാരമാണ് കേസെടുത്തത്.ടിവി 9 ചാനല്‍ പുറത്ത് വിട്ട ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാന്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു. സ്വകാര്യ കമ്പനിക്ക് ഭൂമി വാങ്ങാന്‍ സഹായത്തിന് എം.കെ രാഘവന്‍ അഞ്ചുകോടി ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ഹിന്ദി ചാനലായ ടിവി 9 ഭാരത് വര്‍ഷ് ഈ മാസം ആദ്യം പുറത്ത് വിട്ടത്. ദൃശ്യങ്ങള്‍ കൃത്രിമമാണെന്ന് രാഘവന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.

India Kerala

കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; 3 പേര്‍ കസ്റ്റഡിയില്‍, ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ നിര്‍ദ്ദേശം

കൊച്ചിയില്‍ ബസ് യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ ഗതാഗത മന്ത്രിയുടെ നിര്‍ദേശം. കേസില്‍ ബസ് ജീവനക്കാരായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു . വിഷയത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റയും വ്യക്തമാക്കി. ജയേഷ്,ജിതിന്‍,ഗിരിലാല്‍ എന്നീ ബസ് ജീവനക്കാരെയാണ് മരട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ മൂന്ന് പേരും സുരേഷ് കല്ലട ബസിലെ ജീവനക്കാരാണ്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട ബസ് ആലപ്പുഴ ഹരിപ്പാട് വെച്ച് […]

India Kerala

ചതിക്കല്ലെടായെന്ന് അനില്‍ അക്കരെ; രമ്യയെ കല്ലെറിയുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോ?

കൊട്ടിക്കലാശത്തിനിടെ ആലത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി രമ്യഹരിദാസിനെതിരെയുണ്ടായ ആക്രമണത്തെ സംശയത്തിന്റെ നിഴലിലാക്കി വീഡിയോ. സംഘര്‍ഷത്തിനിടെ പ്രചരണവാഹനത്തില്‍ നിന്ന് അനില്‍ അക്കരെ എംഎല്‍എ ചതിക്കല്ലേടാ എന്ന് വിളിച്ചുപറയുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. കല്ലേറ് നടത്തിയത് സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നവര്‍ തന്നെയാണെന്ന് വീഡിയോ ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പറയുന്നു. ആലത്തൂര്‍ മണ്ഡലത്തിലെ കൊട്ടിക്കലാശത്തിനിടെയായിരുന്നു രമ്യയ്ക്ക് നേരെ കല്ലേറുണ്ടായത്. സ്ഥാനാര്‍ത്ഥിക്കൊപ്പം എംഎല്‍എ അനില്‍ അക്കരെയുമുണ്ടായിരുന്നു. സംഭവത്തിന് പിന്നലെ കല്ലേറിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ആരോപിച്ച്‌ അനില്‍ അക്കരെ രംഗത്തെത്തി. പൊലീസ് നിഷ്‌ക്രിയരായി നോക്കിനിന്നെന്ന് ആരോപിച്ച്‌് എംഎല്‍എ റോഡില്‍ […]