India Kerala

എംപാനൽ ജീവനക്കാർക്ക് ഇനി ദിവസവേതനമില്ല

ദിവസ വേതനടിസ്ഥാനത്തിൽ തിരികെ ജോലിയിൽ പ്രവേശിച്ച കെ.എസ്.ആർ.ടി.സിയിലെ താത്കാലിക ജീവനക്കാർക്ക്‌ അടുത്ത മാസം മുതൽ ദിവസവേതനമില്ല. ശമ്പളം മാസാടിസ്ഥാനത്തിലാക്കി എക്സിക്യുട്ടീവ് ഡയറക്ടർ ഉത്തരവിറക്കി. ദുരുദ്ദേശപരമായാണ് കോർപ്പറേഷൻ ഇത്തരമൊരു ഉത്തരവിറക്കിയതെന്നാണ് ഒരു വിഭാഗം എംപാനൽ ജീവനക്കാരുടെ ആരോപണം. അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരും. ഇതിനാവശ്യമായ ബില്ലുകൾ തയ്യാറാക്കി ഫിനാൻസ് ജനറൽ മാനേജർക്ക് നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശവും നൽകി. ഉത്തരവിനെതിരെ ഒരു വിഭാഗം എം പാനൽ ജീവനക്കാരും രംഗത്തെത്തിയിട്ടുണ്ട്. എംപാനലുകാരെ പൂർണ്ണമായി ഒഴുവാക്കാനുള്ള നീക്കമെന്നാണ് ഇവരുടെ ആരോപണംയുട്ടീവ് […]

India Kerala

അടുത്ത ദിവസം മുതല്‍ നിയമസഭാ മണ്ഡലത്തില്‍ സജീവമാവുമെന്ന് പ്രദീപ് കുമാര്‍

അടുത്ത ദിവസം മുതല്‍ നിയമസഭാ മണ്ഡലത്തില്‍ സജീവമാവുമെന്ന് എ പ്രദീപ് കുമാര്‍ എം.എല്‍.എ. ഫലപ്രഖ്യാപനത്തിന് ഒരു മാസം കാത്തിരിക്കേണ്ടതിനാല്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പോടെ ഒരു മാസമായി നിശ്ചലമായ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനാണ് പ്രദീപ് കുമാറിന്‍റെ തീരുമാനം. നിയമസഭാ അംഗം പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയായതോടെ കോഴിക്കോട് നോര്‍ത്ത് മണ്ഡ‍ലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ഒരു മാസമായി മുടങ്ങികിടക്കുകയായിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞതോടെ മണ്ഡലത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനാണ് പ്രദീപ് കുമാറിന്‍റെ തീരുമാനം. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും അത് അറിയാന്‍ ഒരു […]

India Kerala

എറണാകുളത്തെ കിഴക്കന്‍ കടുങ്ങല്ലൂരില്‍ റീപോളിങ് വേണമെന്ന് കലക്ടര്‍

എറണാകുളം ലോക്സഭാ മണ്ഡലത്തില്‍പ്പെട്ട കിഴക്കന്‍ കടുങ്ങല്ലൂരിലെ 83ആം നമ്പര്‍ ബൂത്തില്‍ റീപോളിങ് വേണമെന്ന് ജില്ലാ കലക്ടര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി. പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് ഇ.വി.എം മെഷീനില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് റീപോളിങ് വേണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടത്. 716 ആണ് രജിസ്റ്റര്‍ പ്രകാരം പോള്‍ ചെയ്ത വോട്ട്. എന്നാല്‍ പോളിങിന് ശേഷം ഇ.വി.എം മെഷീന്‍ പരിശോധിച്ചപ്പോള്‍ 758 വോട്ട് പോള്‍ ചെയ്തതായി കണ്ടെത്തി. തുടര്‍ന്നാണ് കലക്ടര്‍ റീപോളിങ് ആവശ്യപ്പെട്ടത്.

India Kerala

കള്ളവോട്ടുകള്‍ വ്യാപകമായി നടന്നതായി സുധാകരനും ആന്‍റോ ആന്‍റണിയും

വോട്ടെടുപ്പിന് പിന്നാലെ ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നണികള്‍. കണ്ണൂരിലും പത്തനംതിട്ടയിലും വ്യാപകമായി കള്ളോവോട്ടു നടന്നതായി കെ. സുധാകരനും ആന്‍റോ ആന്‍റണിയും പറഞ്ഞു. പലയിടത്തും കോണ്‍ഗ്രസ് ബി.ജെ.പി വോട്ടുക്കച്ചടമുണ്ടെന്നായിരുന്നു സി.പി.എം നേതാക്കളുടെ ആരോപണം. കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ അഴിക്കോട് മട്ടന്നൂര്‍ ധര്‍മ്മടം തളിപ്പറമ്പ് എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ വ്യപകമായി കള്ളവോട്ടു നടന്നതായാണ് കെ. സുധാകരന്‍റെ ആരോപണം. മുഖ്യമന്ത്രിയുടെ നാട്ടിലടക്കം കള്ളോവോട്ടുകള്‍ നടന്നു. വടകരയിലും സി.പി.എം വ്യാപകമായി കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചിരുന്നതായി കെ. മുരളീധരനും പറഞ്ഞു. പത്തനംതിട്ടയില്‍ 25000 പേരുടെ വോട്ടുകൾ […]

India Kerala

യു.ഡി.എഫിന് തിളക്കമാര്‍ന്ന വിജയം ഉണ്ടാകുമെന്ന് ആന്റണി

മോദി സര്‍ക്കാറിനെതിരായ വികാരവും പിണറായി സര്‍ക്കാര്‍ ശബരിമല വിഷയം കൈകാര്യം ചെയ്ത രീതിയും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമതിയംഗം എ.കെ ആന്‍റണി. തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ കഴിയുമെന്ന് വ്യക്തമായതായും ആന്‍റണി പറഞ്ഞു. കേരളത്തില്‍ യു.ഡി.എഫ് അനുകൂല തരംഗമുണ്ടായെന്നാണ് ആന്‍റണി വിലയിരുത്തുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ വികാരം തെരഞ്ഞെുടുപ്പില്‍ പ്രതിഫലിച്ചു. രാഹുല്‍, പ്രിയങ്ക എന്നിവരുടെ സാന്നിധ്യം യുവ വോട്ടര്‍മാരെ സ്വാധീനിച്ചു. യു.ഡി.എഫിന് തിളക്കമാര്‍ന്ന വിജയം ഉണ്ടാകും. കോണ്‍ഗ്രസ് സംഖ്യ […]

India Kerala

മാധ്യമപ്രവര്‍ത്തകരോട് വീണ്ടും ക്ഷുഭിതനായി മുഖ്യമന്ത്രി

പോളിങ് ശതമാനത്തെക്കുറിച്ച് പ്രതികരണം ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ദേഷ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമപ്രവര്‍ത്തകരോട് ‘മാറിനില്‍ക്കങ്ങോട്ട്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയുമില്ല. എറണാകുളം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത് സംബന്ധിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. ഇതിനോട് വളരെ ദേഷ്യത്തോടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തുടര്‍ന്ന് അദ്ദേഹം കാറില്‍ കയറി പോവുകയും ചെയ്തു.

India Kerala

യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധം; നാലു പ്രതികൾക്ക് ഹൈക്കോടതിയുടെ ജാമ്യം

കണ്ണൂർ മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തിലെ നാലു പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി ആകാശ് എന്ന ആകാശ് തില്ലങ്കേരി, രണ്ടാം പ്രതി രഞ്ജി രാജ്, മുന്നാം പ്രതി കെ ജിതിൻ, നാലാം പ്രതി ദീപ് ചന്ദ് എന്നിവർക്കാണ് ജാമ്യം. ഒരു ലക്ഷം രൂപയുടെ ബോണ്ട്. മട്ടന്നൂർ പോലിസ് സ്റ്റേഷൻ പരിധിയിൽ കടക്കരുത് തുടങ്ങിയവയാണ് ജാമ്യവ്യവസ്ഥ. 2018 ഫെബ്രുവരി 12നാണ് രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായുണ്ടായ ആക്രമണത്തിൽ ഷുഹൈബ് കൊല്ലപ്പെട്ടത്.

India Kerala

കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; 7 പ്രതികൾ റിമാൻഡിൽ

കല്ലട ബസില്‍ യാത്രക്കാരെ മർദ്ദിച്ച കേസിൽ ബസ് ജീവനക്കാരായ 7 പ്രതികൾ റിമാൻഡിൽ. വധശ്രമം, പിടിച്ചുപറി എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേ സമയം ബസ് ഉടമ സുരേഷ് കല്ലട ഇന്ന് പൊലീസിന് മുമ്പാകെ ഹാജരായേക്കും. യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തിൽ ഏഴു ജീവനക്കാരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ബസിലെയും വൈറ്റില ഓഫീസിലെയും ജീവനക്കാര്‍ ഇക്കൂട്ടത്തിലുണ്ട്. വധശ്രമത്തിനും പിടിച്ചുപറിക്കും കേസെടുത്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇതിനിടെ പരാതിക്കാരുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തി. തൃക്കാക്കര എ.സി.പി സ്റ്റുവർട്ട് […]

India Kerala

തിരുവനന്തപുരത്ത് വിജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍

തിരുവനന്തപുരത്ത് വിജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍. യുഡിഎഫ് കേരളത്തില്‍ സീറ്റുകള്‍ തൂത്തുവാരും. ഉയര്‍ന്ന പോളിങ് കോണ്‍ഗ്രസിന് ഗുണം ചെയ്യും. കോണ്‍ഗ്രസ് ഇടതുമുന്നണിക്ക് വോട്ട് മറിച്ചെന്ന ബിജെപി ആരോപണം പരാജയ ഭീതി കൊണ്ടാണ്. പാര്‍ട്ടിയില്‍ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും തരൂര്‍ തിരുവനന്തപുരത്ത് പറഞ്ഞു.

India Kerala

ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കനത്ത പോളിങ്

ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കനത്ത പോളിങ് . 77.68 ആണ് സംസ്ഥാനത്തെ പോളിങ് ശതമാനം. എട്ട് മണ്ഡലങ്ങളില്‍ 80 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി. കണ്ണൂരിലാണ് ഏറ്റവും അധികം പേര്‍ വോട്ട് ചെയ്തത്. 83.05%. തിരുവനന്തപുരത്താണ് കുറവ് – 73. 45 %. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം കൊണ്ട് ദേശീയ ശ്രദ്ധ നേടിയ വയനാട്ടില്‍ 6.81 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. പോളിങ് ശതമാനത്തിലെ വര്‍ധന അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍.