വയനാട് തൊവരിമലയില്‍ ഭൂസമര സമിതി പ്രവര്‍ത്തകര്‍ കലക്ട്രേറ്റിന് മുന്നില്‍ സമരം തുടരുന്നു. റിമാന്‍ഡിലുള്ള ഭൂസമരസമിതി നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ഇന്നലെ രാത്രി മുതലാണ് കലക്ട്രേറ്റിന് മുന്നില്‍ ഭൂരഹിതരായ ആദിവാസികള്‍ ഉള്‍പ്പെടെ സമരം തുടങ്ങിയത്. റിമാൻഡിൽ കഴിയുന്ന സമരസമിതി നേതാക്കളെ വിട്ടയക്കണമെന്നും കൃഷി ചെയ്യാനും താമസിക്കാനും ഭൂമി നൽകണമെന്നുമാണ് സമരക്കാരുടെ ആവശ്യം. സുൽത്താൻ ബത്തേരിക്കടുത്ത തൊവരിമലയിലെ എച്ച്.എം.എൽ പ്ലാന്‍റേഷനോട് ചേർന്ന് നിക്ഷിപ്ത വനഭൂമിയിലാണ് ഭൂസമര സമിതി പ്രവർത്തകർ ആദ്യം കുടിൽ കെട്ടി സമരം ആരംഭിച്ചത്. ഇന്നലെ പുലർച്ചയോടെ സമരഭൂമിയിൽ […]
Kerala
ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം
ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. മുപ്പതാം തീയതിയോടെ ന്യൂനമര്‍ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി രൂപപ്പെടുമെന്നും മുന്നറിയിപ്പുണ്ട്. കടല്‍ പ്രക്ഷുബ്ധമാകുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. ദക്ഷിണ ബംഗാള്‍ ഉള്‍ക്കടലില്‍ തെക്ക് കിഴക്കന്‍ ശ്രീലങ്കയോട് ചേര്‍ന്നാണ് ന്യൂനമര്‍ദം രൂപപ്പെടുമെന്നാണ് ജാഗ്രതാ നിര്‍ദേശം. ഇത് അടുത്ത മുപ്പത്തിയാറ് മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിച്ച് തീവ്രന്യൂനമര്ദമാകും. തുടര്‍ന്ന് ഈ മാസം മുപ്പതിന് ചുഴലിക്കാറ്റായി തമിഴ്നാട് തീരത്ത് നാശം വിതക്കുമെന്നാണ് മുന്നറിയിപ്പ്. കേരളത്തിലും കര്‍ണാടക തീരത്തും ശക്തമായ മഴയുണ്ടാകും. ഈ മാസം […]
കോഴിക്കോട് മത്സ്യമാര്‍ക്കറ്റുകളില്‍ നിന്നും പഴകിയ മീന്‍ പിടിച്ചെടുത്തു
കോഴിക്കോട് നഗരത്തിലെ മത്സ്യമാര്‍ക്കറ്റുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ മത്സ്യം പിടിച്ചെടുത്തു. മത്സ്യത്തില്‍ അമോണിയയും ഫോര്‍മാലിനും ചേര്‍ത്തിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ വിഭാഗവും ചേർന്നാണ് പരിശോധന നടത്തിയത്. പരിശോധന നാളെയും തുടരും. രാവിലെ പുതിയാപ്പ ഹാര്‍ബറിലും വലിയങ്ങാടിയിലെ സെന്‍റര്‍ മാര്‍ക്കറ്റിലുമായിരിന്നു പരിശോധന. പഴകിയതും മതിയായ രീതിയില്‍ സുക്ഷിക്കാത്തതുമായ മത്സ്യങ്ങള്‍ പിടിച്ചെടുത്തു. മത്സ്യങ്ങളില്‍ അമോണിയം, ഫോർമാലിൻ കലർത്തിയിട്ടുണ്ടോ എന്നറിയാന്‍ വിദഗ്ദ പരിശോധനക്കായി സാമ്പിളുകളും ശേഖരിച്ചു. സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു പരിശോധന. ഇതര […]
ഗതാഗത നിയമം ലംഘിക്കുന്ന അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ക്കെതിരെ നടപടി ശക്തമാക്കുമെന്ന് ശശീന്ദ്രന്‍
ഗതാഗത നിയമം ലംഘിക്കുന്ന അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ക്കെതിരെ നടപടി ശക്തമാക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 46 ഏജന്‍സികള്‍ക്ക് നോട്ടീസ് നല്‍കി. ജൂണ്‍ 1 മുതല്‍ ബസുകളില്‍ ജി.പി.എസ് നിര്‍ബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു.
ഗതാഗത നിയമം ലംഘിച്ച് സര്‍വീസ് നടത്തുന്നത് 147 ബസുകള്‍
അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ മോട്ടോര്‍വാഹന വകുപ്പ് പരിശോധന പുരോഗമിക്കുന്നു. മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. സംസ്ഥാനത്ത് ഗതാഗത നിയമം ലംഘിച്ച് സര്‍വീസ് നടത്തുന്നത് 147 ബസുകളെന്ന് കണ്ടെത്തി. 1,10,000 രൂപ മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തി. കൊച്ചിയിലും തൃശൂരിലും പരിശോധന തുടരുകയാണ്. കല്ലടയുടെ ബസുകളും സര്‍വീസ് നടത്തുന്നത് നിയമം ലംഘിച്ചാണെന്ന് പരിശോധനയിൽ കണ്ടെത്തി. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സെന്ന പേരിലാണ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തുന്നത്. കോഴിക്കോട് […]
എറണാകുളത്ത് അട്ടിമറി വിജയം പ്രതീക്ഷിച്ച് ഇടതുപക്ഷം
എറണാകുളം, ചാലക്കുടി മണ്ഡലങ്ങളില്‍ ഇടതുപക്ഷത്തിന് മികച്ച വിജയം നേടാന്‍ കഴിയുമെന്ന് സി.പി.എം വിലയിരുത്തല്‍. എറണാകുളം മണ്ഡലത്തില്‍ തീരദേശ മേഖലകളിലടക്കം ഉണ്ടായ പോളിങ് ശതമാനത്തിലെ വര്‍ധനവ് ഇടതുപക്ഷത്തിന് അനുകൂലമാകും. എറണാകുളത്ത് മികച്ച സ്ഥാനാര്‍ഥിയെ രംഗത്തിറക്കിയതാണ് മണ്ഡലത്തില്‍ ഏറ്റവും ഗുണകരമായതെന്നും ചാലക്കുടിയില്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കുമെന്നും സി.പി.എം ജില്ലാസെക്രട്ടറി സി.എന്‍ മോഹനന്‍ പറഞ്ഞു. എറണാകുളം, ചാലക്കുടി മണ്ഡലങ്ങളില്‍ ഇടതുപക്ഷത്തിന് മികച്ച വിജയം നേടാന്‍ കഴിയുമെന്ന് സി.പി.എം വിലയിരുത്തല്‍. എറണാകുളം മണ്ഡലത്തില്‍ തീരദേശ മേഖലകളിലടക്കം ഉണ്ടായ പോളിങ് ശതമാനത്തിലെ വര്‍ധനവ് ഇടതുപക്ഷത്തിന് അനുകൂലമാകും. […]
ഫാനി ചുഴലിക്കാറ്റ്: കേരളത്തില്‍ മഴയ്ക്കും കാറ്റിനും സാധ്യത
സമുദ്രത്തില്‍ രണ്ട് മീറ്ററിലധികം ഉയരത്തില്‍ തിരമാലകളുണ്ടാവുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. കടലില്‍ മീന്‍ പ്[ഇടിക്കാന്‍ പോയവരോട് തിരികെവരാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശ്രീലങ്കയുടെ തെക്കുകിഴക്ക് വ്യാഴാഴ്ചയോടെ രൂപം കൊള്ളുന്ന ന്യൂനമര്‍ദം തമിഴ്നാട് തീരത്ത് ചുഴലിക്കാറ്റായി എത്താന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് കേരളത്തെ നേരിട്ട് ബാധിക്കില്ലയെങ്കിലും കേരളത്തില്‍ 29, 30, മേയ് ഒന്ന് തീയതികളില്‍ വ്യാപകമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിച്ചു. ഒറ്റപ്പെട്ടസ്ഥലങ്ങളില്‍ കനത്തമഴയും പെയ്യാം. ചുഴലിക്കാറ്റായി രൂപപ്പെട്ടാല്‍ ഇതിനെ ‘ഫാനി’ എന്ന് വിളിക്കും. ബംഗ്ലാദേശാണ് […]
അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ മിന്നല്‍ പരിശോധന
അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ മോട്ടോര്‍വാഹന വകുപ്പ് പരിശോധന നടത്തുന്നു. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സെന്ന പേരിലാണ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തുന്നത്.ഇന്നലെ കോഴിക്കോട് നടത്തിയ പരിശോധനയില്‍ നിരവധി ട്രാവല്‍സ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത് ലൈസന്‍സില്ലാതെയാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് കണ്ടെത്തി. കൊച്ചിയിലും തൃശൂരും പരിശോധന തുടരുകയാണ്. നിയമലംഘനം നടത്തുന്ന സര്‍വീസുകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഗതാഗതമന്ത്രി ഇന്ന് പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. സ്വകാര്യ ബസ് സര്‍വീസ് നടത്തുന്ന ട്രാവല്‍ ഏജന്‍സികളിലാണ് പരിശോധന നടക്കുന്നത്. ഇതിനായി […]
കേരള തീരത്ത് ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
കേരള തീരത്ത് ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരത്ത് ഇന്നലെയുണ്ടായ കടല്‍ക്ഷോഭത്തില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. ഇന്നലെ ഉച്ചയോടെയാണ് തിരുവനന്തപുരത്തെ വലിയതുറ, അഞ്ചുതെങ്ങ്, ശംഖുമുഖം എന്നീ മേഖലകളില്‍ കടല്‍ക്ഷോഭം അനുഭവപ്പെട്ടത്. ശക്തമായി ഉയര്‍ന്ന തിരമാലകള്‍ അന്‍പത് മീറ്ററോളം കരയിലേക്ക് അടിച്ച് കയറി. കടല്‍ക്ഷോഭത്തില്‍ വലിയ തുറയില്‍ പത്തോളം വീടുകളില്‍ വെള്ളം കയറി. അഞ്ചുതെങ്ങ്, ശംഖുമുഖം ഭാഗങ്ങളില്‍ കടല്‍ തിരകള്‍ റോഡിലേക്ക് അടിച്ച് കയറി .നിരവധി ബോട്ടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ […]
എറണാകുളത്ത് മികച്ച വിജയമുണ്ടാകുമെന്ന് യു.ഡി.എഫ് വിലയിരുത്തല്‍
എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ മികച്ച വിജയമുണ്ടാവുമെന്ന് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ വിലയിരുത്തല്‍. വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്, എന്നാല്‍ ഇത് ഭൂരിപക്ഷത്തെ ബാധിക്കിലെന്നും യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കുന്നു. യു.ഡി.എഫ് കോട്ടയെന്ന് വിലയിരുത്തപ്പെടുന്ന എറണാകുളം മണ്ഡലം ഇത്തവണയും നിലനിര്‍ത്താനാവുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് നേതൃത്വം. പോളിങ് ശതമാനത്തിലുണ്ടായ വര്‍ദ്ധനവ് തങ്ങള്‍ക്ക് അനുകൂലമാവുമെന്നാണ് യു.ഡി.എഫ് കണക്ക് കൂട്ടുന്നത്. അതേ സമയം വോട്ടര്‍പ്പട്ടികയില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായി യു.ഡി.എഫ് ആരോപണമുന്നയിക്കുന്നുണ്ട്. ഇതുമൂലം ചില പ്രവര്‍ത്തകര്‍ക്ക് വേട്ട് ചെയ്യാന്‍ സാധിച്ചില്ലെന്നും, എന്നാല്‍ ഇത് ഭൂരിപക്ഷത്തെ […]











