ലോക്സഭാ തെരഞ്ഞെടുപ്പില്‍ 18 സീറ്റുകളില്‍ വിജയിക്കുമെന്ന് സി.പി.എം സെക്രട്ടേറിയേറ്റിന്റെ വിലയിരുത്തല്‍. മലപ്പുറം,വയനാട് സീറ്റുകള്‍ ഒഴികെ യുള്ളതിലാണ് വിജയപ്രതീക്ഷ. പല മണ്ഡലങ്ങളിലും ബി.ജെ.പി-യു.ഡി.എഫിന് വോട്ട് മറിച്ചെന്നും സെക്രട്ടേറിയേറ്റ് വിലയിരുത്തി.
Kerala
ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നു; കേരളത്തില്‍ കനത്ത മഴക്കും കാറ്റിനും സാധ്യത
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തമിഴ്നാട് തീരത്താകും ചുഴലിക്കാറ്റ് നാശം വിതക്കുക. കേരളത്തിലും കനത്തമഴക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ശ്രീലങ്കക്കും കന്യാകുമാരിക്കും സമീപമാണ് ന്യൂനമര്‍ദം രൂപം കൊണ്ടിരിക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ശക്തി പ്രാപിച്ച് തീവ്രന്യൂനമര്‍ദമാകും. ചൊവ്വാഴ്ചയോടെ ചുഴലിക്കാറ്റായി തമിഴ്നാട് തീരത്ത് വീശുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 115 കിലോമീറ്റര്‍ വേഗതയിലാകും ഫാനി വീശിയടിക്കുക. ന്യൂനമര്‍ദത്തിന്‍റെ സ്വാധീനം മൂലം കേരളത്തിലും കര്‍ണാടക […]
പരിശോധന തുടരുന്നു; കൊച്ചിയില്‍ 15 ബസുകള്‍ക്ക് പിഴ ചുമത്തി
ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സിന്റെ ഭാഗമായുള്ള പരിശോധന സംസ്ഥാനത്ത് തുടരുന്നു. കൊച്ചിയിൽ ഇന്ന് 50 ബസുകള്‍ മോട്ടോർ വാഹന വകുപ്പ് പരിശോധിച്ചു.15 ബസുകള്‍ക്ക് പിഴ ചുമത്തുകയും ചെയ്തു.
തൃശൂര്‍ പൂരം യോഗത്തില്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍റെ വിലക്കിനെ ചൊല്ലി തര്‍ക്കം
തൃശൂരില്‍ ചേര്‍ന്ന പൂരം ആലോചന യോഗത്തില്‍ കൊമ്പന്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍റെ വിലക്കിനെ ചൊല്ലി തര്‍ക്കം. സര്‍ക്കാര്‍ ഇടപെട്ട് ആനയുടെ വിലക്ക് നീക്കിയെന്ന ആന ഉടമ സംഘത്തിന്‍റെ വാദം കലക്ടര്‍ അംഗീകരിച്ചില്ല. വിലക്ക് നീക്കിയില്ലെങ്കില്‍ പൂരത്തിന് ഒരാനയെ പോലും വിട്ടു നല്‍കില്ലെന്ന് ആന ഉടമ സംഘം നിലപാടെടുത്തു. വിലക്ക് നീക്കാന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍ യോഗത്തെ അറിയിച്ചു. പൂരപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പനാണ് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍. സ്ഥിരമായി ഇടയുന്നെന്ന് കാണിച്ചു ആനക്ക് ഇപ്പോള്‍ ഉല്‍സവങ്ങളില്‍ […]
പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്
കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്‍റെ സഹായ ഹസ്തം. ജാതിമത ഭേദമന്യേ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 66 കുടുംബങ്ങള്‍ക്കാണ് ജംഇയ്യത്ത് വീട് നിര്‍മിച്ച് നല്‍കുന്നത്. മാനവികതയുടെ സന്ദേശമാണ് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് ദേശീയ അധ്യക്ഷന്‍ മൌലാന അര്‍ഷദ് മദനി പറഞ്ഞു. കേരളത്തിലുണ്ടായ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 66 കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ ജംഇയ്യത്ത് വീട് നിര്‍മിച്ച് നല്‍കുന്നത്. ഇതില്‍ നാല്പത് വീടുകളുടെ നിര്‍മാണം ഇതിനകം പൂര്‍ത്തിയായി. ഇവയുടെ താക്കോല്‍ദാനം നാളെ കണ്ണൂരില്‍ നടക്കും. ജാതിമത ഭേദമന്യേ […]
തീരദേശത്ത് ഒരു മാസത്തെ സൗജന്യ റേഷന്‍
തീരദേശത്ത് ഒരു മാസത്തെ സൗജന്യ റേഷന്‍ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്ക് ശേഷം പ്രഖ്യാപനമുണ്ടാകും. കടല്‍ക്ഷോഭം രൂക്ഷമായ സാഹചര്യത്തിലാണ് സൗജന്യ റേഷന്‍. തടവുകാര്‍ക്ക് പരോള്‍ അനുവദിക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ ശിപാര്‍ശയും മന്ത്രിസഭ അംഗീകരിച്ചു. അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദ്ദമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തമിഴ്നാട്ടില്‍ തിങ്കളാഴ്ച മണിക്കൂറില്‍ 115 കിലോ മീറ്റര്‍ വേഗതയില്‍ ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുള്ളതായും മുന്നറിയിപ്പ്. കേരളത്തില്‍ ഞായറും തിങ്കളും 60 […]
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്
തെരഞ്ഞെടുപ്പ് വിലയിരുത്തലിന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. മണ്ഡലം കമ്മിറ്റികള്‍ നല്‍കിയ കണക്കുകളും അതിന്റെ അടിസ്ഥാനത്തിലുള്ള സാധ്യതകളും സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. എട്ടില്‍ കുറയാത്ത സീറ്റുകള്‍ ഇത്തവണയും ലഭിക്കുമെന്നാണ് സി.പി.എമ്മിന്റെ പ്രതീക്ഷ. ഓരോ മണ്ഡലത്തിലും ഇടതു സ്ഥാനാര്‍ഥിക്ക് ലഭിക്കാനിടയുള്ള വോട്ടിന്റെ കൃത്യം കണക്ക് വേണം. ഊതിപെരുപ്പിച്ച കണക്ക് വേണ്ട, തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ത്തന്നെ കീഴ്ഘടകങ്ങള്‍ സി.പി.എം നേതൃത്വം നല്‍കിയ നിര്‍ദേശമിതാണ്. വോട്ടെടുപ്പിനു ശേഷവും ഇതുതന്നെയാണ് നേതൃത്വം മണ്ഡലം കമ്മിറ്റികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബൂത്തുകളില്‍ നിന്ന് ശേഖരിച്ച കണക്കുകളുടെ […]
കല്ലട ബസുടമയെ ചോദ്യം ചെയ്തു
യാത്രക്കാരെ ജീവനക്കാര്‍ മര്‍ദിച്ച കേസില്‍ ബസുടമ സുരേഷ് കല്ലടയെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത് വിട്ടയച്ചു. യാത്രക്കാരെ ആക്രമിച്ച സംഭവത്തില്‍ സുരേഷിന് പങ്കുള്ളതിന് നിലവില്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അതേ സമയം സംഭവുമായി ബന്ധമില്ലെന്നും സംഭവിക്കാന്‍ പാടില്ലാത്തതാണ് ഉണ്ടായതെന്നും സുരേഷ് കല്ലട പ്രതികരിച്ചു. വൈകുന്നേരം നാല് മുപ്പതോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി 10 മണിവരെ നീണ്ടു. അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ സ്റ്റുവര്‍ട്ട് കീലറുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഫോണ്‍ രേഖകളടക്കം പരിശോധന […]
ആലപ്പുഴയില്‍ ബസും ട്രാവലറും കൂട്ടിയിടിച്ച് അപകടം
ആലപ്പുഴ ദേശീയപാതയില്‍ ബസും ട്രാവലറും കൂട്ടിയിടിച്ച് മൂന്ന് മരണം. 11 പേര്‍ക്ക് പരിക്കേറ്റു. ആലപ്പുഴ കണിച്ചുകുളങ്ങരയിലായിരുന്നു അപകടം. മരിച്ച മൂന്നു പേരും കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളാണ്. വിജയകുമാര്‍(38), വിനീഷ്(25) ,പ്രസന്ന(55) എന്നിവരാണ് മരിച്ചത്. വിനീഷിന്റെ വിവാഹ നിശ്ചയ ചടങ്ങ് കഴിഞ്ഞ് ട്രാവലറില്‍ മടങ്ങുകയായിരുന്നു ഇവര്‍. അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം
ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. മുപ്പതാം തീയതിയോടെ ന്യൂനമര്‍ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി രൂപപ്പെടുമെന്നും മുന്നറിയിപ്പുണ്ട്. കടല്‍ പ്രക്ഷുബ്ധമാകുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. ദക്ഷിണ ബംഗാള്‍ ഉള്‍ക്കടലില്‍ തെക്ക് കിഴക്കന്‍ ശ്രീലങ്കയോട് ചേര്‍ന്നാണ് ന്യൂനമര്‍ദം രൂപപ്പെടുമെന്നാണ് ജാഗ്രതാ നിര്‍ദേശം. ഇത് അടുത്ത മുപ്പത്തിയാറ് മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിച്ച് തീവ്രന്യൂനമര്ദമാകും. തുടര്‍ന്ന് ഈ മാസം മുപ്പതിന് ചുഴലിക്കാറ്റായി തമിഴ്നാട് തീരത്ത് നാശം വിതക്കുമെന്നാണ് മുന്നറിയിപ്പ്. കേരളത്തിലും കര്‍ണാടക തീരത്തും ശക്തമായ മഴയുണ്ടാകും. ഈ മാസം […]











