ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീറിനെതിരെ പരാജയപ്പെട്ടാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.വി അന്‍വര്‍. പൊന്നാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത വേദിയില്‍ വെച്ചായിരുന്നു പി.വി അന്‍വര്‍ ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. ‘ഈ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തിവെക്കും, അത്ര മാത്രം ആളുകള്‍ ഇടതുപക്ഷത്തോടൊപ്പം ഈ പാര്‍ലമെന്റ് മണ്ഡലത്തിന്റെ മുക്കിലും മൂലയിലും പിന്തുണക്കുകയാണ്. ഒരു ദിവസം ആയിരക്കണക്കിന് വാട്ടസ്ആപ്പ് മെസ്സേജുകള്‍ വരുന്നത് ഇടത്പക്ഷത്തിനെതിരെ മാത്രമല്ല. വലത് പക്ഷത്ത് നിന്നും നമ്മളെ […]
Kerala
വടകരയില്‍ രക്തസാക്ഷി കുടുംബങ്ങളുടെ സംഗമം
അക്രമ രാഷ്ട്രീയം സജീവ ചര്‍ച്ചയാകുന്ന വടകരയില്‍ എല്‍.ഡി.എഫ് രക്തസാക്ഷി കുടുംബങ്ങളുടെ സംഗമം സംഘടിപ്പിക്കുന്നു. വടകര മണ്ഡലത്തില്‍ കൊല ചെയ്യപ്പെട്ട സി.പി.എം പ്രവര്‍ത്തകരുടെ കുടുംബങ്ങളെയാണ് സംഗമത്തില്‍ പങ്കെടുപ്പിക്കുന്നത്. കോണ്‍ഗ്രസും ആര്‍.എം.പിയും മണ്ഡലത്തിലുടനീളം രക്തസാക്ഷി കുടുംബങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്ന സംഗമങ്ങള്‍ക്ക് മറുപടിയായാണ് എല്‍.ഡി.എഫിന്‍റെ പരിപാടി. യു.ഡിഎഫും ആര്‍.എം.പിയും അക്രമ രാഷ്ട്രീയം ഉയര്‍ത്തിക്കാട്ടിയാണ് വടകര മണ്ഡലത്തില്‍ പ്രചാരണം നയിക്കുന്നത്. മണ്ഡലത്തിലുടനീളം സി.പി.എം പ്രതിസ്ഥാനത്തു വന്ന കൊലപാതകക്കേസുകളിലെ ഇരകളുടെ കുടുംബങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് യു.ഡി.എഫും സംഗമങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രക്തസാക്ഷി കുടുംബങ്ങളുടെ […]
പ്രചാരണ രംഗത്ത് വീണ്ടും സജീവമായി ബെന്നി ബെഹനാന്‍
രണ്ടാഴ്ചത്തെ വിശ്രമത്തിന് ശേഷം പ്രചാരണ രംഗത്ത് സജീവമായി ചാലക്കുടി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന്‍. അങ്കമാലി നിയോജക മണ്ഡലത്തിലായിരുന്നു കഴിഞ്ഞ ദിവസം ബെന്നി ബെഹനാന്റെ പ്രചാരണം. രാവിലെ അങ്കമാലി റയിൽവേ സ്റ്റേഷനിൽ നിന്നാണ് ബെന്നി ബെഹനാൻ പ്രചാരണം തുടങ്ങിയത്. തുടര്‍ന്ന് മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പര്യടനം. വൈകീട്ട് അങ്കമാലി നഗരത്തെ പ്രകമ്പനം കൊള്ളിച്ച റോഡ്ഷോ അരങ്ങേറി. റോജി ജോൺ എം.എൽ.എയോടൊപ്പം തുറന്ന വാഹനത്തിലാണ് ബെന്നി ബെഹനാൻ റോഡ് ഷോയില്‍ പങ്കെടുത്തത്. വാഹനത്തില്‍ പ്രത്യേകം തയ്യാറാക്കിയ ഇരിപ്പിടത്തിലിരുന്നാണ് സ്ഥാനാര്‍ഥി […]
‘ആ പുഞ്ചിരിക്കുന്ന മുഖം ചില ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്’
തെരഞ്ഞെടുപ്പ് ചൂടിനിടയിലും എല്ലാം മറന്ന് ഒരിക്കൽ കൂടി കേരളം പരസ്പരം കെെകോർത്തപ്പോൾ, ഒരു മഹായാത്ര കൂടി അതിന്റെ ലക്ഷ്യത്തിലെത്തിയിരിക്കുന്നു. ‘KL-60 – J 7739’ എന്ന നമ്പറിലുള്ള ആംബുലൻസ് ആ കുഞ്ഞിനേയും വഹിച്ച് കൊണ്ട് കേരളത്തിന്റെ നിരത്തിലൂടെ ചീറപ്പാഞ്ഞപ്പോൾ, അത് രാജ്യത്തിനാകെ മാതൃകയാവുകയായിരുന്നു. അതിനിടെ കുരുന്നിന്റെ ജീവനും കൊണ്ട് ചീറി പാഞ്ഞ ആംബുലൻസ് ‘പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മെമ്മോറിയലി’ന്റേത് ആണെന്നത് യാദൃശ്ചികമാണെങ്കിലും, അത് ഞങ്ങളുടെ ഉത്തരവാദിത്തത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണെന്നാണ് മുഹമ്മദ് അലി ശിഹാബ് […]
ശബരിമല കർമ്മ സമിതിയുടെ ഫ്ളക്സുകൾ നീക്കം ചെയ്തു
ശബരിമല കർമ്മസമിതി തിരുവനന്തപുരത്ത് സ്‌ഥാപിച്ച ഫ്ളക്സുകൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നീക്കം ചെയ്തു. അമ്പലമുക്കിലെ ഫ്ളക്സ് നീക്കാൻ എത്തിയ ഉദ്യോഗസ്ഥരെ ശബരിമല കർമസമിതി പ്രവർത്തകർ തടഞ്ഞത് നേരിയ തോതിൽ വാക്ക് തർക്കത്തിന് ഇടയാക്കി. തുടർന്ന് പൊലീസ് എത്തി പ്രവർത്തകരോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടു. നേരത്തെ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ശബരിമല കർമസമിതി പരസ്യ ബോർഡുകൾ സ്ഥാപിച്ചതിനെതിരെ ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു .
രണ്ടാംഘട്ട പ്രചാരണത്തിനായി രാഹുൽ ഇന്ന് വയനാട്ടിലെത്തും
രണ്ടാംഘട്ട പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും. തിരുനെല്ലി ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് സുൽത്താൻ ബത്തേരിയിൽ പൊതുസമ്മേളനത്തെ രാഹുല്‍ അഭിസംബോധന ചെയ്യും. പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള മറ്റ് ദേശീയ നേതാക്കളും വരുംദിവസങ്ങളിൽ പ്രചാരണത്തിനായി വയനാട്ടിൽ എത്തുന്നുണ്ട്. രണ്ട് ദിവസത്തെ കേരള പര്യടനത്തിന്റെ ഭാഗമായാണ് രാഹുൽ ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടിൽ പ്രചാരണത്തിന് എത്തുന്നത്. കണ്ണൂരിൽ നിന്ന് രാവിലെ 9.50ന് അദ്ദേഹം തിരുനെല്ലിയിലെത്തും. 10 മുതൽ 10.30 വരെയാണ് ക്ഷേത്രദർശനം. 11 മണി മുതൽ 11.45 വരെയാണ് […]
കുഞ്ഞിനെ കൊച്ചി അമൃത ആശുപത്രിയിലെത്തിച്ചു; ചിലവുകള്‍ ഇനി സര്‍ക്കാര്‍ വഹിക്കും
മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ഹൃദയ ശസ്‌ത്രക്രിയക്കായി കൊണ്ടുപോവുകയായിരുന്ന കുഞ്ഞിനെ കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ചു. 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി ഇന്ന് രാവിലെയാണ് മംഗലാപുരത്ത് നിന്ന് ആംബുലന്‍സ് പുറപ്പെട്ടത്. ഇതിനിടെ കുഞ്ഞിനെ കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനമാവുകയായിരുന്നു. സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷൈലജ വിഷയത്തിൽ ഇടപെട്ടതിന് പിന്നാലെയാണ് തീരുമാനം. സർക്കാരിന്റെ ഹൃദ്യം പദ്ധതിയിൽ പെടുത്തി മുഴുവൻ ചികിത്സ ചിലവും സർക്കാർ വഹിക്കാനും തീരുമാനമായി. കാസർഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ 15 ദിവസം […]
തുലാഭാരം പൊട്ടി വീണ് പരിക്കേറ്റ സംഭവം ; അന്വേഷണം വേണമെന്ന് തരൂര്‍
തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണ് പരിക്കേറ്റ ശശി തരൂര്‍ ആശുപത്രി വിട്ടു. ത്രാസ് പൊട്ടി തലയില്‍ വീണ് എട്ട് സ്റ്റിച്ചുകളോടെയാണ് തരൂര്‍ ആശുപത്രി വിടുന്നത്. സംഭവത്തില്‍ അന്വേഷണം വേണമെന്ന് തരൂര്‍ ആവശ്യപ്പെട്ടു. എങ്ങനെയാണ് ഇങ്ങനെയൊരു അപകടം ഉണ്ടായതെന്ന് അറിയില്ല. അതിനാല്‍ അന്വേഷണം വേണം. ഡിസിസി പ്രസിഡന്റ് പൊലീസിന് കത്തെഴുതിയിട്ടുണ്ട് ,തരൂര്‍ വ്യക്തമാക്കി. ‘പലരും ഈ സംഭവത്തെച്ചൊല്ലി അസ്വസ്ഥരായി. എണ്‍പത്തി മൂന്ന് വയസ്സുള്ള എന്റെ അമ്മ പറഞ്ഞത്, ജീവിതത്തില്‍ ഇതുവരെ തുലാഭാരം പൊട്ടി വീഴുന്നതിനെക്കുറിച്ച് കേട്ടിട്ടില്ലെന്നാണ്. ഇതെങ്ങനെ സംഭവിച്ചു […]
ഈ ആംബുലന്‍സിന് വഴി കൊടുക്കണേ…. തത്സമയ ദൃശ്യങ്ങള്‍
ട്രാഫിക് സിനിമാ മാതൃകയില്‍ ആംബുലന്‍സ് മിഷനുമായി കേരള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം കിലോമീറ്ററുകള്‍ താണ്ടിക്കഴിഞ്ഞു. 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഹൃദയ ശസ്‌ത്രക്രിയക്കായി മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നത്. ഇന്ന് രാവിലെയാണ് മംഗലാപുരത്ത് നിന്ന് ആംബുലന്‍സ് പുറപ്പെട്ടത്. കാസർഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ചികിത്സയ്ക്കായി കൊണ്ടു വരുന്നത്. KL-60 – J 7739 എന്ന നമ്പർ ആംബുലൻസിലാണ് കുഞ്ഞിനെ കൊണ്ടുവരുന്നത്. ഇതിനിടെ കുഞ്ഞിനെ കൊച്ചി അമൃത ആശുപത്രിയിലേക്ക് […]
തെരഞ്ഞെടുപ്പ് പരിപാടിക്കിടെ ക്ഷേത്രത്തിലെ മൈക്ക് സി.പി.എം നേതാക്കള്‍ ഓഫ് ചെയ്തോ ?
ശബരിമല യുവതീപ്രവേശന വിധിക്ക് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ വിശ്വാസവിരുദ്ധരാണെന്ന വലിയ പ്രചാരണം നാടാകെ നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ അത് വോട്ടാക്കി മാറ്റാനാവുമെന്ന പ്രതീക്ഷയിലാണ് മറ്റ് രണ്ട് മുന്നണികളും പ്രത്യേകിച്ച് ബിജെപി. അതെങ്ങനെ സമൂഹത്തില്‍ പ്രതിഫലിക്കുമെന്നത് കണ്ടുതന്നെ അറിയേണ്ടുന്ന കാര്യവുമാണ്. പക്ഷെ വിശ്വാസി സമൂഹത്തിന്റെ മൊത്തക്കുത്തക ഏറ്റെടുക്കാനും അവര്‍ക്കിടയില്‍ തീവ്രവികാരം ആളിക്കത്തിക്കാനുമായി നുണകളും പ്രകോപനങ്ങളും സൃഷ്ടിക്കുന്നത് അപകടകരമാണെന്ന് പറയാതെ വയ്യ. ഏറ്റവും അവസാനമായി ചില മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നൊരു വാര്‍ത്ത ശ്രദ്ധിക്കുക, ‘തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പരിപാടിക്കിടെ നാമജപം കേട്ട മുഖ്യമന്ത്രി […]












