കള്ളവോട്ടിനെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ രംഗത്ത്. കോടതി നിര്‍ദേശിച്ചിട്ടും വടകരയിലെ പ്രശ്നബാധിത ബൂത്തുകളില്‍ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. കള്ള വോട്ടിന് സഹായം ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് വി.എം സുധീരനും ആവശ്യപ്പെട്ടു. പ്രിസൈഡിഗ് ഓഫീസർമാർക്ക് മതിയായ പരിശീലനം നൽകാത്തതാണോ അവരുടെ രാഷ്ട്രീയ ചായ്‍വാണോ സംഭവത്തിന് പിന്നിലെന്ന് അന്വഷിക്കണം. താൻ മത്സരിച്ച വടകരയിൽ അറുപത് ബൂത്തുകളിൽ കള്ള വോട്ട് നടന്നു. ബൂത്തുകളെ സംബന്ധിച്ച താൻ പരാതി നൽകിയിട്ടും പോലീസ് കേട്ടില്ലെന്നും പ്രശ്നത്തെ നിയമപരമായി […]
Kerala
ഫോനി ചുഴലിക്കാറ്റ്; കേരളത്തിൽ ആശങ്ക അകലന്നു
ഫോനി ചുഴലിക്കാറ്റ് ഭീതി കേരളത്തിൽ നിന്ന് അകലന്നു. ചുഴലിക്കാറ്റ് നാളെയോടെ ഒഡീഷ തീരത്തെത്തും. ജാഗ്രത തുടരണമെന്ന് ദുരന്ത നിവാരണ അതോറ്റിയുടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറില്‍ അതി തീവ്രചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം. വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന ‘ഫോനി’ ബുധനാഴ്ചയോടെ വടക്ക് കിഴക്ക് ദിശയിൽ മാറി സഞ്ചരിച്ച് ഒഡീഷ തീരത്തേക്ക് നീങ്ങും. നിലവില്‍ ശ്രീലങ്കയിലെയിലെ ട്രിങ്കോമലിയില്‍ നിന്ന് കിഴക്ക് വടക്ക് കിഴക്ക് 670 കിലോമീറ്റര്‍ മാറിയാണ് ഫോനിയുടെ […]
തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്കെതിരെ സി.പി.എം
തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്കെതിരെ സി.പി.എം രംഗത്ത്. യു.ഡി.എഫ് പ്രചാരണത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പങ്കാളിയായതായി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. മാധ്യമ വിചാരണക്കനുസരിച്ചല്ല മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ തീരുമാനമെടുക്കേണ്ടത്, നിക്ഷ്പക്ഷമായി തീരുമാനമെടുക്കണം. യു.ഡി.എഫ് അജണ്ടയില്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ വീഴരുത്. തെരഞ്ഞെടുപ്പ് ഓഫീസറുടെ നടപടികളെ നിയമപരമായി നേരിടുമെന്നും കോടിയേരി പറഞ്ഞു.
എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടുന്നതില്‍ സാവകാശം തേടി കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയില്‍
എംപാനൽ ഡ്രൈവർമാരെ കൂട്ടത്തോടെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ കെ.എസ്.ആർ.ടി.സി സാവകാശ ഹരജി നൽകി. ഉത്തരവ് നടപ്പാക്കാനുള്ള കാലപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് മൂന്നാഴ്ചത്തെ സാവകാശം തേടി ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി ചോദ്യം ചെയ്ത കെ.എസ്.ആർ.ടി.സി നല്‍കിയ ഹരജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 1565 എംപാനല്‍ ഡ്രൈവര്‍മാരെ ഏപ്രില്‍ 30നകം പിരിച്ചുവിടണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയെ സമീപിച്ചത്. ഡ്രൈവർമാരെ കൂട്ടത്തോടെ പരിച്ചുവിട്ടാല്‍ അത് സർവ്വീസിനെയും കെ.എസ്.ആർ.ടിസിയുടെ നിലനിൽപ്പിനെയും […]
കിഴക്കേ കടുങ്ങല്ലൂര്‍ 83ാം നമ്പര്‍ ബൂത്തില്‍ റീ പോളിങ് പുരോഗമിക്കുന്നു
എറണാകുളം ലോക്സഭാ മണ്ഡലത്തിലെ കിഴക്കേ കടുങ്ങലൂര്‍ എണ്‍പത്തിമൂന്നാം നമ്പര്‍ ബൂത്തില്‍ റീ പോളിങ് പുരോഗമിക്കുന്നു. പോള്‍ ചെയ്തതിനെക്കാള്‍ കൂടുതല്‍ വോട്ട് വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് ബൂത്തില്‍ റീ പോളിങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുത്തത്. രാവിലെ 7 മണിക്കാരംഭിക്കുന്ന പോളിങ് വൈകിട്ട് 6 മണി വരെ നീളും. ഈസ്റ്റ് കടുങ്ങല്ലൂർ സർവ്വീസ് സഹകരണബാങ്ക് ആഡിറ്റോറിയത്തിലാണ് റീ പോളിങ് നടക്കുന്നത്. പോൾ ചെയ്തതിനെക്കാൾ കൂടുതൽ വോട്ട് വോട്ടിങ് യന്ത്രത്തിൽ കാണിച്ചതിനെ തുടർന്നാണ് ഏപ്രിൽ 23ന് ഈ ബൂത്തിൽ […]
വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡിലെ മാലിന്യം തള്ളല്‍ ഒഴിവാക്കാന്‍ കമ്പിവേലി സ്ഥാപിക്കുന്നു
കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡില്‍ അനധികൃത വാഹനപാര്‍ക്കിങ്ങും മാലിന്യം തളളലും ഒഴിവാക്കാന്‍ റോഡിന്റെ വശങ്ങളില്‍ കമ്പിവല സ്ഥാപിക്കുന്നു. നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. വല്ലാര്‍പാടം റോഡ് ആരംഭിക്കുന്ന കളമശേരി മുതല്‍ 2000 മീറ്റര്‍ നീളത്തില്‍ വരെയാണ് ഇപ്പോള്‍ കമ്പിവേലി സ്ഥാപിക്കുക. കമ്പിവേലി കെട്ടുന്നതിന് വേണ്ടി ദേശീയപാത അതോറിറ്റി അധികൃതര്‍ ഇരുമ്പികമ്പികള്‍ സ്ഥാപിച്ചുകഴിഞ്ഞു. അനധികൃത വാഹനപാര്‍ക്കിങ്ങിനും മാലിന്യം വലിച്ചെറിയുന്നതിനും ഒരുപരിധിവരെ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡില്‍ അനധികൃത വാഹനപാര്‍ക്കിങ്ങും മാലിന്യം തളളലും […]
റിയാസ് അബൂബക്കറിന്റെ അറസ്റ്റ് എന്‍.ഐ.എ രേഖപ്പെടുത്തി
കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന്റെ അറസ്റ്റ് എന്‍.ഐ.എ രേഖപ്പെടുത്തി. കാസര്‍കാേട് നിന്ന് ആളുകളെ കാണാതയതടക്കമുള്ള കേസുകളില്‍ റിയാസിന് പങ്കുണ്ടെന്നാണ് എന്‍.ഐ.എ കണ്ടെത്തല്‍. ശ്രീലങ്കയില്‍ സ്ഫോടനം നടത്തിയ സെഹ്റാന്‍ ഹാഷിമിന്റെ പ്രസംഗങ്ങളും വീഡിയോകളും റിയാസ് പിന്തുടര്‍ന്നിരുന്നുവെന്ന് എന്‍.ഐ.എ പറഞ്ഞു. കഴിഞ്ഞ ദിവസം പാലക്കാട് നിന്ന് കസ്റ്റഡിയിലെടുത്ത റിയാസ് അബൂബക്കറിന്റെ അറസ്റ്റ് ഇന്നലെ ഒരു പകൽ നീണ്ട് നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് എൻ.ഐ.എ രേഖപ്പെടുത്തിയത്. അറസ്റ്റിലായ റിയാസ് അബൂബക്കറിന് ഒളിവിൽ കഴിയുന്ന അബ്ദുൾ […]
കശുവണ്ടി വ്യവസായം വീണ്ടും പ്രതിസന്ധിയിലേക്ക്
കാലിത്തീറ്റയെന്ന വ്യാജേന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും കശുവണ്ടിപ്പരിപ്പ് ഇറക്കുമതി ചെയ്യുന്നതുമൂലം കശുവണ്ടി വ്യവസായം വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്ക് നികുതിയിനത്തില്‍ കോടികള്‍ നഷ്ടമാകുന്നതിന് പുറമെ ചെറുകിട ഫാക്ടറികളുടെ നിലനില്‍പും ഇതുമൂലം ഭീഷണിയിലാണ്. ഇറക്കുമതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരത്തിനിറങ്ങുകയാണ് കശുവണ്ടി വ്യവസായികളും തൊഴിലാളികളും. നിലവാരം കുറഞ്ഞ കശുവണ്ടി പരിപ്പുകൾക്കിടയിൽ മുറിഞ്ഞതും തൊലി ചേർന്നതുമായ പരിപ്പുകൾ കൂട്ടിക്കലർത്തി കാലിത്തീറ്റയെന്ന പേരിലാണ് പരിപ്പ് ഇറക്കുമതി ചെയ്യന്നത്. കാഷ്യൂ വേസ്റ്റ്, ബ്രോക്കൺ കാഷ്യൂ, എന്നീ പേരുകളിലും ഇത്തരം കാലിത്തീറ്റപ്പരിപ്പ് പ്രമുഖ കമ്പനികള്‍ ഇറക്കുമതി […]
തൃശൂര്‍ പൂരം വെടിക്കെട്ടിന് ഓലപ്പടക്കങ്ങള്‍ അനുവദിക്കാനാവില്ല
നേരത്തെ തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പൂരം പരമ്പരാഗത ആചാരങ്ങളോട് കൂടി തന്നെ നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. പടക്കങ്ങളുടെ തീവ്രതയിലും പൊട്ടിക്കുന്ന സമയത്തിലും ഇളവനുവദിച്ച കോടതി ഏതൊക്കെ പടക്കങ്ങള്‍ ഉപയോഗിക്കാമെന്നത് സംബന്ധിച്ച് ബന്ധപ്പെട്ട കേന്ദ്ര ഏജന്‍സിയുടെ മുന്‍കൂര്‍ അനുമതി വാങ്ങാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അനുമതിക്കായി ഇരു ദേവസ്വങ്ങളും ശിവകാശിയിലെ എക്‌സ്പ്‌ളോസീവ് ഡെപ്യൂട്ടി കണ്‍ട്രോളറെ സമീപിച്ചപ്പോള്‍ അനുമതി നിഷേധിക്കപ്പെട്ടു. തുടര്‍ന്ന് ചീഫ് കണ്‍ട്രോളറെ സമീപിച്ചെങ്കിലും ഡെപ്യൂട്ടി കണ്‍ട്രോളറുടെ നിലപാട് ചീഫ് കണ്‍ട്രോളര്‍ ശരിവെക്കുകയായിരുന്നു. […]
തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണ്ണവേട്ട; ഒരാൾ കസ്റ്റഡിയിൽ
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് 10 കിലോ സ്വര്‍ണം പിടികൂടി. കരാര്‍ ജീവനക്കാരനായ അനീഷ് കുമാറിൽ നിന്നാണ് സി.ഐ.എസ്.എഫ് സ്വര്‍ണം പിടികൂടിയത്. ഇയാള്‍ക്കെതിരെ കൊഫേപോസ(Conservation of Foreign Exchange and Prevention of Smuggling Activities Act) ചുമുത്തും.












