രണ്ടരക്കിലോ കഞ്ചാവുമായി കല്ലട ബസിലെ താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍. കൂവപ്പാടം ഓടമ്പിള്ളിപ്പറമ്പില്‍ പ്രഭു (22) വിനെയാണ് കടവന്ത്ര പോലീസ് പിടികൂടിയത്. മൂന്നു വലിയ പ്ലാസ്റ്റിക് പായ്ക്കറ്റുകളിലും 33 ചെറിയ പേപ്പര്‍ പൊതികളിലുമായിരുന്നു കഞ്ചാവ്. നഗരത്തിലെ കഞ്ചാവ് വില്‍പ്പന ഏജന്റുമാര്‍ക്കു വില്‍ക്കുന്നതിനായി തിരൂപ്പൂരില്‍നിന്നു ട്രെയിന്‍ മാര്‍ഗം കൊണ്ടുവന്നതാണെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.
Kerala
കള്ളവോട്ടിനെ ന്യായീകരിച്ച് എല്‍.ഡി.എഫ്
കള്ളവോട്ടിനെ ന്യായീകരിച്ചും, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ വീണ്ടും ആരോപണം ഉന്നയിച്ചും എല്‍.ഡി.എഫ്. തെരഞ്ഞെടുപ്പ് ഉണ്ടായ കാലം മുതല്‍ കള്ളവോട്ട് ഉണ്ടായിരുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. കൂടുതല്‍ പണം ചിലവഴിച്ചുവെന്ന് പറഞ്ഞ് പി ജയരാജനേയും, വി.എന്‍ വാസവനേയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ദ്രോഹിക്കുകയാണന്ന് കോടിയേരി ബാലകൃഷ്ണനും ആരോപിച്ചു. ഒഞ്ചിയം രക്തസാക്ഷി അനുസ്മരണ ചടങ്ങിലെ വേദിയില്‍വെച്ചാണ് ടിക്കാറാം മീണക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണന്‍ വീണ്ടും രംഗത്ത് വന്നത്. വാര്‍ത്താസമ്മേളനം വിളിച്ച് ഉന്നയിച്ച ആരോപണങ്ങള്‍ അതേപടി […]
പി.വി അന്‍വറിനെതിരെ പരസ്യ പ്രതിഷേധവുമായി എ.ഐ.വൈ.എഫ്.
സി.പി.ഐക്കെതിരായ പരാമര്‍ശത്തില്‍ പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ പരസ്യ പ്രതിഷേധവുമായി എ.ഐ.വൈ.എഫ്. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ അന്‍വറിന്റെ കോലം കത്തിച്ചു. സി.പി.ഐക്കെതിരെ വിമര്‍ശനം തുടര്‍ന്നാല്‍ കടുത്ത പ്രതിഷേധം നേരിടേണ്ടിവരുമെന്നും നേതാക്കള്‍ വ്യക്തമാക്കി. സി.പി.ഐക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച പി.വി അന്റിന്റെ പ്രസ്താവന സി.പി.ഐക്കുള്ളില്‍ കടുത്ത പ്രതിഷേധമാണ് ഉണ്ടാക്കിയിരിക്കുന്നത്. എ.ഐ.വൈ.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി പി.വി അന്‍വറിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. പി.വി അന്‍വറിന് ഇടതുപക്ഷ മനസ് നഷ്ടപ്പെട്ടു. ഈ ഭാണ്ഡം പേറേണ്ട ബാധ്യത ഇടതുപക്ഷത്തിനില്ല. പാര്‍ട്ടി […]
കോടികള്‍ തട്ടി മുങ്ങി; റോബിന്‍ മാത്യു ഇടമറ്റത്തിനായി അന്വേഷണം ഊര്‍ജ്ജിതമാക്കി
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും കോടികള്‍ തട്ടി മുങ്ങിയ കേസിലെ പ്രതി റോബിന്‍ മാത്യു ഇടമറ്റത്തിനായി അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. രാജ്യം വിട്ടു പോകാതിരിക്കാന്‍ പ്രധാന വിമാനത്താവളങ്ങളില്‍ പോലീസ് ജാഗ്രത നിര്‍ദ്ദേശം നല്‍കി. പണം കൈമാറ്റം നടന്ന കോട്ടയം എസ്എച്ച് മൗണ്ടിലെ ആഡംബര വീട്ടിൽ പോലീസ് പരിശോധന നടത്തി. വിദേശ രാജ്യങ്ങളില്‍ ജോലി വാങ്ങി വാഗ്ദാനം ചെയ്ത് ഒരോ അപേക്ഷകനില്‍ നിന്നും ഒരു ലക്ഷം മുതല്‍ 6 ലക്ഷം രൂപ വരെയാണ് ഫീനിക്‌സ് കണ്‍സള്‍ട്ടന്‍സി […]
സ്ത്രീയുടെ വേഷത്തില്‍ വിവാഹപ്പന്തലിലെത്തിയ യുവാവിന് ആള്‍ക്കൂട്ട മര്‍ദ്ദനം
മലപ്പുറത്ത് സ്ത്രീയുടെ വേഷത്തില്‍ വിവാഹപ്പന്തലിലെത്തിയ യുവാവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മലപ്പുറത്ത് എടത്തനാട്ടുകര സ്വദേശി ഷഫീഖിനെയാണ് മോഷ്ടാവെന്ന് ആരോപിച്ച് മര്‍ദ്ദിച്ചത്. സംഭവത്തില്‍ പെരിന്തല്‍മണ്ണ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരു സംഘം ആളുകള്‍ നിര്‍ബന്ധിച്ച് സ്ത്രീ വേഷം ധരിപ്പിക്കുകയായിരുന്നെന്നാണ് ഷഫീഖ് ഉന്നയിക്കുന്ന വാദം. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. ചുരിദാര്‍ ധരിച്ചെത്തിയ ഷഫീഖിനെ വിവാഹത്തിനെത്തിയവര്‍ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ പരുക്കേറ്റ യുവാവ് പാലക്കാട് വട്ടമ്ബലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കാസര്‍കോട്ട് 120പേരുടെ കള്ളവോട്ട് നടന്നതായി പരാതി
കാസര്‍കോഡ് മണ്ഡലത്തിലെ സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ ചീമേനിയില്‍ കൂളിയാട് സ്കൂളിലെ ബൂത്തുകളില്‍ 120ലധികം പേരുടെ കള്ളവോട്ട് നടന്നതായാണ് പരാതി. വിവരാവകാശ നിയമപ്രകാരം വഴിയും ഹൈക്കോടതി റിട്ട് വഴിയും വെബ്കാസ്റ്റിംഗ് ദൃശ്യങ്ങള്‍ സംഘടിപ്പിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. അതേസമയം, യു.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളിലെ വെബ്കാസ്റ്റിംഗ് ദൃശ്യങ്ങള്‍ നേടുന്നതിനായി സി.പി.എം നേതൃത്വവും ശ്രമങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. ഇതിനിടെ 48ആം നമ്ബര്‍ ബൂത്തില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ പലതവണ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. രാഹുല്‍ എസ്, വിനീഷ് എന്നീ യുവാക്കള്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് […]
പിറവത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെടുത്തു
പിറവത്ത് പുഴയില്‍ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെടുത്തു. തിരുവാണിയൂര്‍ വെട്ടിക്കല്‍ സ്വദേശി ബേസില്‍ എല്‍ദോയാണ് (18) മരിച്ചത്. വടവുകോട് രാജർഷി മെമ്മോറിയൽ സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് ബേസില്‍. ഇന്നലെ ഉച്ചക്ക് 2.30ന് ബേസിലും 6 കൂട്ടുകാരും കൂടി പാഴൂര്‍ പെരുംതൃക്കോവില്‍ മഹാദേവക്ഷേത്രത്തിന് മുന്നിലെ ശിവരാത്രി മണപ്പുറത്തിന് സമീപമുളള പുഴയില്‍ കുളിക്കാനിറങ്ങുകയായിരുന്നു. ഇതിനിടയിലാണ് ബേസില്‍ ഒഴുക്കില്‍പ്പെട്ടത്. കുട്ടികള്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പുഴയിലിറങ്ങി ബേസിലിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സും മൂവാറ്റുപുഴയില്‍ നിന്നെത്തിയ മുങ്ങല്‍ വിദഗ്ധരും […]
സ്പോഞ്ച് പ്ലാന്റിലെ താത്കാലിക ജീവനക്കാര്‍ കാലാവധി കഴിഞ്ഞിട്ടും ജോലിയില്‍
പൊതുമേഖല സ്ഥാപനമായ കെ.എം.എം.എല്ലിന്റെ സ്പോഞ്ച് പ്ലാന്റില്‍ താത്കാലിക തൊഴിലാളികളെ കാലാവധി കഴിഞ്ഞിട്ടും തുടരാന്‍ അനുവദിക്കുന്നു. യൂണിയനുകള്‍ പണം വാങ്ങി നിയമിച്ച തൊഴിലാളികളെ പിരിച്ചുവിടാത്തതിനാല്‍ മറ്റുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടുന്നുവെന്നാണ് പരാതി. കാലാവധി കഴിഞ്ഞ തൊഴിലാളികളെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഉദ്യോഗാര്‍ത്ഥികള്‍. സംസ്ഥാന പൊതുമേഖല സ്ഥാപനമായ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡിന്റെ സ്പോഞ്ച് പ്ലാന്റ് 2010ലാണ് ആരംഭിച്ചത്. ഓപ്പറേറ്റര്‍, ടെക്നീഷ്യന്‍ തുടങ്ങിയ പോസ്റ്റുകളിലേക്ക് 2010ലും, 15ലും, 17ലും താത്കാലിക നിയമനങ്ങള്‍ നടന്നു. ഒരു വര്‍ഷത്തേക്കുള്ള കരാര്‍ അടിസ്ഥാനത്തിലുള്ളതായിരുന്നു […]
ശ്രീലങ്കന്‍ ജനതക്ക് പിന്തുണ പ്രഖ്യാപിച്ച് ജമാഅത്തെ ഇസ്‌ലാമിയുടെ ഐക്യദാര്‍ഢ്യ സംഗമം
ഭീകരാക്രമണത്തിനിരയായ ശ്രീലങ്കന്‍ ജനതക്ക് പിന്തുണ പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് ഐക്യദാര്‍ഢ്യ സംഗമം. വംശീയതയേയും ഭീകരാക്രമണത്തെയും ചെറുത്ത് തോല്‍പ്പിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് ജമാഅത്തെ ഇസ്‌ലാമി കേരളയാണ് തിരുവനന്തപുരത്ത് ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചത്. നൂറുകണക്കിനാളുകളാണ് തിരുവനന്തപുരം ഗാന്ധിനഗറില്‍ സംഘടിപ്പിച്ച സംഗമത്തില്‍ ശ്രീലങ്കന്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായെത്തിയത്. ശ്രീലങ്കന്‍ ജനതക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രകടനത്തോടെയാണ് ഐക്യദാര്‍ഢ്യ സംഗമം ആരംഭിച്ചത്. ഭീകരക്രമണത്തില്‍ കൊല്ലപ്പെട്ടവരെ അനുസ്മരിച്ച് കുട്ടികള്‍ റോസാപ്പൂവേന്തി. ജമാഅത്ത ഇസ്‍ലാമി കേരള അമീര്‍ എം.ഐ അബ്ദുള്‍ അസീസ് സംഗമം ഉദ്ഘാടനം ചെയ്തു. ഭീകരാക്രമണവും അടിച്ചമര്‍ത്തലും ഒന്നിനും […]
ഓപ്പറേഷന്‍ സ്വീപ്പ്: മദ്യവില്‍പനശാലകളിലെ റെയ്ഡില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി
സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകളിൽ വിജിലൻസ് നടത്തിയ റെയഡിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ജീവനക്കാർ മദ്യം പുറത്തേക്ക് കടത്തുന്നതായും സർക്കാരിന്റെ ഫണ്ട് വെട്ടിക്കുന്നതായും വ്യക്തമായി. 70 പേർക്കെതിരെ നടപടിക്ക് ശിപാർശ ചെയ്യും. വിജിലൻസ് മേധാവി എ.ഡി.ജി.പി അനിൽ കാന്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഓപ്പറേഷൻ സ്വീപ്പിന് തുടക്കം കുറിച്ചത്. രാത്രി 8 മണിയോടെ സംസ്ഥാനത്തെ 150ഓളം വിദേശ മദ്യഷോപ്പുകളിൽ ഒരേ സമയം റയിഡ് നടത്തി. ഗുരുതരമായ ക്രമക്കേടുകളാണ് കണ്ടെത്താനായത്. പല മദ്യഷോപ്പുകളിലും ജീവനക്കാർ മദ്യം പുറത്തു […]












