India Kerala

5 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ വയറ്റിൽ ഭ്രൂണം കണ്ടെത്തി

ഫീറ്റസ് ഇൻ ഫീറ്റു എന്ന അത്യപൂർവ്വ രോഗാവസ്ഥ മലപ്പുറത്തെ 5 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ വയറ്റിൽ കണ്ടെത്തി. ഒരു കുട്ടിയുടെ വയറ്റിൽ മറ്റൊരു ഭ്രൂണം വളരുന്ന അവസ്ഥയാണിത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ വഴി ഭ്രൂണാവസ്ഥയിലുള്ള ശിശുവിനെ നീക്കം ചെയ്തു. നവജാത ശിശുവിന്റെ വയറിനകത്തുള്ളള്ള തടിപ്പ് എന്താണെന്നറിനായാണ് മലപ്പുറത്തെ ദമ്പതിമാര്‍ 5 ദിവസം പ്രായമുള്ള കുഞ്ഞുമായി കോട്ടക്കൽ മിംസ് ആശുപത്രിയിലെത്തിയത്‌. തുടര്‍ന്ന് കൺസൽട്ടന്റ് റേഡിയോളജിസ്റ്റ് ഡോ. ഹരി പി.എസ് നടത്തിയ 3D സ്‌കാനിങ്ങിലാണ് അത്യപൂർവ്വമായ ഫീറ്റസ് ഇന്‍ […]

India Kerala

കള്ളവോട്ട് ചെയ്തുവെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇനി കേസെടുക്കാം

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തുവെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇനി കേസെടുക്കാം. ജനപ്രാതിനിധ്യ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും ഒരു വര്‍ഷം തടവ് ശിക്ഷയും പിഴയും ലഭിക്കുന്ന കുറ്റമാണ് കള്ളവോട്ടു ചെയ്യല്‍. കളളവോട്ട് തെളിഞ്ഞാല്‍ ജാമൃമില്ലാ വകുപ്പ് പ്രകാരം കേസ്. കള്ളവോട്ട് ചെയ്തുവെന്ന് തെളിഞ്ഞാല്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ് പൊലീസിനോട് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കേണ്ടത്. ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ വോട്ട് കള്ളമായി ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് പ്രധാനമായും വരിക. ഇന്ത്യന് ശിക്ഷാ നിയമത്തിലെ 171 […]

India Kerala

കെവിന്‍ വധക്കേസ്: 28ആം സാക്ഷി അബിൻ കൂറുമാറി

കെവിന്‍ കേസില്‍ നിര്‍ണായക സാക്ഷി കൂറുമാറി. 28ആം സാക്ഷിയും പ്രതികളുടെ സുഹൃത്തുമായ അബിനാണ് മൊഴിമാറ്റിയത്. നേരത്തെ പ്രതികള്‍ക്കെതിരെ ഇയാള്‍ മജിസ്ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇത് പൊലീസ് ഭീഷണിപ്പെടുത്തി പറയിച്ചതാണെന്നാണ് വിചാരണക്കിടയില്‍ അബിന്‍ പറഞ്ഞത്. പൊലീസിനെ പേടിച്ച് ആത്മഹത്യക്ക് ശ്രമിച്ചുവെന്നും അബിന്‍ കോടതിയില്‍ പറഞ്ഞു. പ്രതിയായ വിഷ്ണുവിന്റെ സുഹൃത്താണ് അബിന്‍. ഷാനു, ഷിനു, മനു, റിറ്റു എന്നിവരെയും അറിയാം. കൃത്യം നടത്തുന്നതിന് വേണ്ടി പ്രതികള്‍ കോട്ടയത്തേക്ക് തിരിച്ചപ്പോള്‍ അബിനെയും കൂട്ടാന്‍ ശ്രമിച്ചിരുന്നു. കെവിനെ തട്ടിക്കൊണ്ട് വരുന്ന […]

India Kerala

മീനിന് കടുത്ത ക്ഷാമം; വില ഇരട്ടിയും

കേരളത്തില്‍ മത്സ്യത്തിന് കടുത്ത ക്ഷാമം. ക്ഷാമം ആകുമ്ബോള്‍ സ്വാഭാവികമായും വിലയും കുതിക്കുമല്ലോ. ഇതുതന്നെയാണ് കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥയും. ഫാനി ചുഴലിക്കാറ്റിന്‍റെ മുന്നറിയിപ്പിനെ തുടര്‍ന്ന് മീന്‍പിടുത്തത്തിനായി കടലില്‍ പോകുന്നത് മത്സ്യതൊഴിലാളികള്‍ നിര്‍ത്തിയതാണ് വിപണിയില്‍ മീന്‍ കുറയാന്‍ പ്രധാന കാരണം. കടലിലേയ്ക്ക് മത്സ്യത്തോഴിലാളികള്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചൂട് കൂടുതല്‍ ആയതിനാല്‍ കഴിഞ്ഞ ഒരുമാസമായി കടല്‍മത്സ്യങ്ങള്‍ കിട്ടുന്നതില്‍ വന്‍ കുറവ് അനുഭവപ്പെട്ടിരുന്നു. അതിന്‍റെ കൂടെ ഈ ഫാനി ചുഴലിക്കാറ്റ് മുന്നറിയിപ്പും വന്നപ്പോള്‍ മീന്‍പിടിക്കാന്‍ ബോട്ടുകളും തോണികളും കടലില്‍ […]

India Kerala

ഫോണി ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറും; കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത

ഫോണി ചുഴലിക്കാറ്റ് ഇന്ന് അതിതീവ്ര ചുഴലിക്കാറ്റാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഫോണിയുടെ സ്വാധീനം കാരണം കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയും കാറ്റുമുണ്ടാകും. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫോണി ചുഴലിക്കാറ്റ് അടുത്ത ആറ് മണിക്കൂറിനുളില്‍ തീവ്ര ചുഴലിക്കാറ്റാകും. തുടര്‍ന്ന് അടുത്ത ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഇത് അതി തീവ്രചുഴലിക്കാറ്റാകും. അടുത്തമാസം ഒന്നിന് വൈകുന്നേരത്തോടെ ഫോണി ബംഗ്ലാദേശ് തീരത്തെത്തുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. […]

India Kerala

അന്‍വറിന്റെ പരാമര്‍ശത്തെ തള്ളി സി.പി.ഐ

മലപ്പുറത്തെ സി.പി.ഐക്ക് തന്നെക്കാള്‍ പ്രിയം മുസ്‍ലിം ലീഗിനോടാണെന്ന പി.വി അന്‍വറിന്‍റെ വിമര്‍ശനത്തെ തള്ളി സി.പി.ഐ. അന്‍വറിന്‍റെ ആരോപണം അവജ്ഞതയോടെ തള്ളുകയാണ്. അന്‍വര്‍ എന്തെങ്കിലും ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ അതിന് സി.പി.ഐ ഉത്തരവാദിയല്ലെന്നും ജില്ലാ സെക്രട്ടറി കൃഷ്ണദാസന്‍ പറഞ്ഞു.

India Kerala

കണ്ണൂരിലെ സദാചാര ഗുണ്ടായിസം; രണ്ട് പേര്‍ അറസ്റ്റില്‍

കണ്ണൂരിലെ സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ചക്കരക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇരിവേരി സ്വദേശികളായ അബ്ദുള്‍ സലാം, മുഹമ്മദ് ഷക്കീല്‍ എന്നിവരാണ് അറസ്റ്റിലായത്. യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളിലുള്ളവരാണ് ഇവര്‍. വീട്ടമ്മയെ ഫോണ്‍ ചെയ്തുവെന്നാരോപിച്ചാണ് യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദിച്ചത്. ചക്കരക്കല്ല് ഇരിവേരി സ്വദേശി സാജിദിനെ കഴിഞ്ഞ 20നാണ് ഒരു സംഘം ആളുകള്‍ വീട്ടിലാക്രമിച്ച് കയറി തട്ടിക്കൊണ്ടു പോയത്. കാറില്‍ കയറ്റി കൊണ്ടുപോയി ഒരു വീട്ടിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വീട്ടമ്മയായ യുവതിയുടെ ഫോണ്‍ നമ്പര്‍ എവിടെ നിന്ന് […]

India Kerala

കാസര്‍കോട് 90 % പോളിങ് നടന്ന ബൂത്തുകളില്‍ റീ പോളിങ് വേണമെന്ന് യു.ഡി.എഫ്

കാസര്‍കോട് മണ്ഡലത്തില്‍ 90 % പോളിങ് നടന്ന ബൂത്തുകളില്‍ റീ പോളിങ് വേണമെന്ന് യു.ഡി.എഫ്. ഇക്കാര്യം ആവശ്യപ്പെട്ട് ജില്ലാ വരണാധികാരിക്ക് നിവേദനം നല്‍കും. റീ പോളിങ് നടത്തുകയാണെങ്കില്‍ കേന്ദ്ര സേനയെ വിന്യസിക്കണം. പല ബൂത്തുകളിലും റിട്ടേണിങ് ഓഫീസര്‍മാര്‍ നിരുത്തരവാദപരമായി പെരുമാറിയെന്നും വെബ്കാസ്റ്റിങ് ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും യു.ഡി.എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കാസര്‍കോട് മണ്ഡലത്തിലെ കള്ളവോട്ട് വിവാദത്തില്‍ ജില്ലാ കലക്ടര്‍മാരുടെ റിപ്പോര്‍ട്ട് പരിശോധിച്ച് വരികയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയേക്കും.

India Kerala

വയനാട്ടിൽ ആദിവാസികളുടെ വീട് നിർമാണം തടഞ്ഞ വനംവകുപ്പിനെതിരെ പ്രതിഷേധം ശക്തം

വയനാട്ടിൽ ആദിവാസികളുടെ വീട് നിർമാണം തടഞ്ഞ വനംവകുപ്പ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. വനാവകാശ രേഖ കൈവശമുണ്ടായിട്ടും കാട്ടിക്കുളത്ത് അരണപ്പാറ മധ്യപ്പാടിയിലെ പട്ടികവർഗ്ഗ കുടുംബത്തിന്റെ വീടു പണി വനംവകുപ്പ് തടസ്സപ്പെടുത്തിയതായാണ് ആരോപണം. ഇതിൽ പ്രതിഷേധിച്ച് വനംവകുപ്പ് ഓഫീസ് കയ്യേറാനൊരുങ്ങുകയാണ് ആദിവാസി കുടുംബങ്ങൾ. അരണപ്പാറ മധ്യ പാടിയിൽ 21 വീടുകളുണ്ട്. മിക്ക വീടുകളുടെയും പണി പൂർത്തിയായിട്ടുമുണ്ട്. കൂട്ടത്തിൽ വനാവകാശ രേഖ കൈവശമുണ്ടായിട്ടും മധ്യപാടിയിലെ ബാലൻറെ വീട് പണിയാണ് വനംവകുപ്പ് തടസ്സപ്പെടുത്തിയത്. നേരത്തെ മല്ലികപാറ കുന്നിൽ താമസിച്ചിരുന്ന ബാലനെയും കുടുംബത്തെയും കാട്ടാന […]

India Kerala

കുട്ടിയെ കൊന്നത് മൂക്കും വായും പൊത്തിപ്പിടിച്ച്‌ ; അബദ്ധത്തില്‍ സംഭവിച്ചതെന്ന് അമ്മ ആതിര

 ആലപ്പുഴ പട്ടണക്കാട് ഒന്നേകാല്‍ വയസ്സുള്ള പിഞ്ചുകുഞ്ഞിനെ കൊന്നത് മൂക്കും വായും പൊത്തിപ്പിടിച്ചെന്ന് അമ്മ. കുട്ടി കരഞ്ഞപ്പോള്‍ പെട്ടെന്നുണ്ടായ ദേഷ്യത്തിനാണ് ഇങ്ങനെ ചെയ്തത്. കൊല്ലാന്‍ ഉദ്ദേശിച്ചല്ല ചെയ്തതെന്നും, അബദ്ധം പറ്റിപ്പോയതാണെന്നും കേസില്‍ അറസ്റ്റിലായ അമ്മ ആതിര പൊലീസിനോട് പറഞ്ഞു. എന്നാല്‍ പ്രതിയുടെ മൊഴി പൊലീസ് പൂര്‍ണമായും മുഖവിലയ്‌ക്കെടുത്തിട്ടില്ല. കൂടുതല്‍ ചോദ്യം ചെയ്യലിലൂടെ മാത്രമേ കൊലപാതകത്തിന്റെ കാരണം വ്യക്തമാകൂ എന്ന് പൊലീസ് സൂചിപ്പിക്കുന്നു. ആതിരയ്ക്ക് മറ്റെന്തെങ്കിലും ബന്ധമുണ്ടോ, കൊലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായമുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കുമെന്ന് ചേര്‍ത്തല എഎസ്പി ആര്‍ […]