തീരത്ത് വീണ്ടും വറുതിയുടെ കാലമാണ്. ചെറുമീനുകളുമായാണ് കടലില്‍ ഇറങ്ങുന്ന ഒട്ടുമിക്ക തൊഴിലാളികളുടെയും മടക്കം. ഇന്ധന ചെലവിനുള്ള തുക പോലും കിട്ടാതായതോടെ ഹാര്‍ബറുകളില്‍ വള്ളങ്ങളും ബോട്ടുകളും കെട്ടിയിട്ടിരിക്കുകയാണ് മത്സ്യത്തൊഴിലാളികള്‍. ചൈന എഞ്ചിന്‍ പിടിപ്പിച്ച ബോട്ടുകള്‍ മത്സ്യങ്ങളെ അരിച്ച് പെറുക്കുന്നതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. കടലില്‍ മത്സ്യങ്ങള്‍ ഇല്ലാത്തതിന് പലതുണ്ട് കാരണം. കാലാവസ്ഥാ വ്യതിയാനമാണ് ഒന്ന്. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വലിയ തോതില്‍ കുന്നുകൂടി കിടക്കുന്നത് മത്സ്യത്തൊഴിലാളികള്‍ക്ക് മീന്‍ പിടിക്കാന്‍ തടസമാകുന്നുണ്ട്. ചൈന എഞ്ചിന്‍ പിടിപ്പിച്ച ബോട്ടുകള്‍ കടല്‍ത്തീരം വരെയുള്ള മത്സ്യങ്ങളെ […]
Kerala
ദീര്‍ഘദൂര ബസുകളുടെ സമയം ക്രമീകരിക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി
ബസുകളുടെ സമയം ക്രമീകരിക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി. ദീര്‍ഘദൂര ബസുകളുടെ സമയത്തിലാണ് ഏകീകരണം നടപ്പിലാക്കുന്നത്. അതേ സമയം പുതിയ ക്രമീകരണം പല ഷെഡ്യൂളുകളും റദ്ദാക്കുന്നതിന് കാരണമാകുമെന്നാണ് സൂചന. ഒരു സ്ഥലത്തേക്ക് തന്നെ ഒന്നിന് പിറകെ ഒന്നായി ബസുകള്‍ ഓടുന്ന രീതി അവസാനിപ്പിക്കാനാണ് കെ.എസ്.ആര്‍.ടി.സി ലക്ഷ്യമിടുന്നത്. ദീര്‍ഘദൂര സര്‍വ്വീസുകള്‍ നടത്തുന്ന സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസിഞ്ചര്‍ തുടങ്ങിയ ബസുകളെയാണ് സമയം ക്രമീകരണം ബാധിക്കുക. ഏകീകരണം നടപ്പിലാകുന്നതോടെ നിശ്ചിത കേന്ദ്രങ്ങളില്‍ നിന്നും 15 മിനിറ്റ് ഇടവിട്ടാകും സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ സര്‍വ്വീസ് നടത്തുക. 10 മിനിറ്റില്‍ […]
പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മയെ ഇന്ന് വീട്ടിൽ എത്തിച്ചു തെളിവെടുക്കും
ആലപ്പുഴ പട്ടണക്കാട്ട് പിഞ്ചുകുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ അമ്മയെ ഇന്ന് വീട്ടിൽ എത്തിച്ചു തെളിവെടുക്കും. അതിരയുടെ അറസ്റ്റു ഇന്നലെ രാത്രി പൊലീസ് രേഖപ്പെടുത്തിയിരുന്നു. സംഭവം നടന്ന വീട്ടിലും പരിസരത്തും ഇന്ന് ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തും. കൊല്ലംവെള്ളി കോളനിയിലെ വീട്ടിലും പരിസര പ്രദേശങ്ങളിലും ഫോറൻസിക് സംഘം ഇന്ന് പരിശോധന നടത്തും. കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയ സമയത്ത് ഭർതൃപിതാവ് മാത്രമേ വീട്ടിലുണ്ടായിരുന്നുളളു എന്നാണ് പ്രാഥമിക വിവരം. കുഞ്ഞിന്റെ കരച്ചിൽ ഒരു തവണ കേട്ടു എന്നാണ് ഇയാളുടെ മൊഴി. […]
കിഴക്കേ കടുങ്ങല്ലൂരില്‍ നാളെ റീപോളിങ്
എറണാകുളം ലോക്സഭാ മണ്ഡലത്തിലെ കിഴക്കേ കടുങ്ങല്ലൂര്‍ 83 ആം ബൂത്തിലെ റീപോളിങ് നാളെ . ബൂത്തില്‍ പോള്‍ ചെയ്തതില്‍ അധികം വോട്ട് ഇവിഎമ്മില്‍ രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് റീപോളിങ് നടത്താന്‍ തീരുമാനിച്ചത് പ്രധാന മുന്നണികളുടെ സ്ഥാനാര്‍ഥികളെല്ലാം ഇന്നലെ സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്നു. വോട്ട് ചെയ്തവരുടെ എണ്ണത്തിലും ഇവിഎമ്മില്‍ രേഖപ്പെടുത്തിയ വോട്ടിന്റെ എണ്ണത്തിലും വ്യത്യാസമുണ്ടായതിനെ തുടര്‍ന്നാണ് കിഴക്കേ കെടുങ്ങല്ലൂരിലെ എന്‍പത്തിമൂന്നാം ബൂത്തില്‍ റീപോളിങ് നടത്താന്‍ തീരുമാനിച്ചത്. രജിസ്റ്ററില്‍ രേഖപ്പെടുത്തിയ പ്രകാരം 715 പേരാണ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയത്. എന്നാല്‍ വോട്ടിങ് […]
ഫാനി ചുഴലിക്കാറ്റ്, അതീവ ജാഗ്രതയില്‍ കേരളതീരം
ശ്രീലങ്കയ്ക്കും കന്യാകുമാരിക്കും സമീപം രൂപമെടുത്ത ന്യൂനമര്‍ദം മഴയ്ക്കും കടല്‍ക്ഷോഭത്തിനും വഴിയൊരുക്കുമെന്ന അറിയിപ്പ് വന്നതോടെ അതീവ ജാഗ്രതയിലാണ് കേരളത്തിലെ തീരപ്രദേശത്തുളളവര്‍. ഓഖി ചുഴലിക്കാറ്റ് ഏറെ നാശം വിതച്ച ചില തീരങ്ങളില്‍ നിന്ന് മുന്‍കരുതലിന്റെ ഭാഗമായി ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. തിരുവനന്തപുരം വലിയതുറയില്‍ നിന്ന് 19 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ബുധനാഴ്ച മുതല്‍ തന്നെ പലയിടങ്ങളിലും ദുരിതാശ്വാസ ക്യാംപുകളും ആരംഭിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിന് പോയവരില്‍ പലരും തിരിച്ചെത്തി തുടങ്ങി. കൊല്ലം ഇരവിപുരത്ത് മാത്രം 1500ഓളം ബോട്ടുകള്‍ തിരിച്ചെത്തി. ബാക്കിയുളള ബോട്ടുകള്‍ക്കും തിരികെ എത്താന്‍ നിര്‍ദേശം […]
പത്ത് വയസ്സുകാരന്റെ കൈ തല്ലിയൊടിച്ചു; അക്രമം നടന്നത് സിപിഎം കൗണ്‍സിലറുടെ നേതൃത്വത്തില്‍
സിപിഎം കൗണ്‍സിലറുടെ നേതൃത്വത്തില്‍ പത്ത് വയസുകാരന്റെ കൈ തല്ലിയൊടിച്ചു. കുട്ടിയെ രക്ഷിക്കാനെത്തിയ വീട്ടമ്മയെ ലൈംഗികമായി ഉപദ്രവിച്ചതായും, ഭര്‍ത്താവിനെ അടിച്ചു വീഴ്ത്തിയതായും പരാതിയുണ്ട്. അക്രമികള്‍ വീട്ടമ്മയുടെ വസ്ത്രങ്ങളും വലിച്ചു കീറി. കമ്ബിവടി കൊണ്ട് അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഇവരുടെ ഭര്‍ത്താവും ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. കുട്ടിക്ക് നേരെയുണ്ടായ അതിക്രമത്തില്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കി.സംഭവത്തില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് നടപടി സ്വീകരിക്കുന്നില്ലന്നും സി പി എം ഭീഷണി തുടരുന്നതായും വീട്ടുകാര്‍ പറയുന്നു.
‘ഫാനി’ ചുഴലിക്കാറ്റ് രൂപപ്പെട്ടു. . .ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ജനങ്ങളെ ആശങ്കയിലാഴ്ത്തി തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ‘ഫാനി’ ചുഴലിക്കാറ്റ് രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തമിഴ്‌നാട്-ആന്ധ്ര തീരത്തെ ലക്ഷ്യമാക്കി ബംഗാള്‍ ഉള്‍ക്കടലിലൂടെ മുന്നേറുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചിരിക്കുന്നത്. പിന്നീട് ഏപ്രില്‍ 30നോട് കൂടി അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നും തമിഴ്‌നാട്-ആന്ധ്ര തീരത്ത് എത്തുമെന്നുമാണ് മുന്നറിയിപ്പ്. ഏപ്രില്‍ 29, 30 ദിവസങ്ങളില്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. തുടര്‍ന്ന്, കോട്ടയം മുതല്‍ വയനാട് വരെ എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ ഞായറാഴ്ച രാവിലെ […]
സംസ്ഥാനത്ത് പിടികൂടിയത് 30,000 മുട്ടകള്‍
സംസ്ഥാനത്ത് 30,000 പഴകിയ കോഴിമുട്ടകള്‍ പിടിച്ചെടുത്തു. പൊട്ടിയതും പഴകിയതുമായ കോഴിമുട്ടകളാണ് കോഴിക്കോട് രാമനാട്ടുകരയില്‍ നിന്ന് പിടിച്ചെടുത്തത്. ഫാമുകളില്‍ നിന്നും ഒഴിവാക്കുന്ന കോഴിമുട്ടകളാണ് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. വില കുറച്ച് കിട്ടുന്നതാണ് ഇത്തരം മുട്ടകള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിക്കാന്‍ പ്രധാന കാരണം. മലബാര്‍ മേഖലയിലെ പല ബേക്കറികളിലും കേക്ക് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത് ഇത്തരം മുട്ടകളാണെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയത്. തമിഴ്‌നാട്ടിലെ ഫാമുകളില്‍ നിന്നാണ് തോട് പൊട്ടിയതും പഴകിയതുമായ കോഴി മുട്ടകള്‍ കേരളത്തിലെത്തിക്കുന്നത്. ഇതിനായി പ്രത്യേക ഏജന്റുമാരുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ മുട്ടകള്‍ വില്‍പ്പന […]
മസാലബോണ്ട് വിവാദം: യെച്ചൂരിക്ക് ചെന്നിത്തലയുടെ കത്ത്
മസാലബോണ്ട് വിവാദത്തില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്ത്. മസാലബോണ്ടില്‍ സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ നിലപാട് എന്താണെന്നും, മാസലബോണ്ട് ഇറക്കുന്നതിന് മുമ്പ് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്‍റെ അനുമതി തേടിയിരുന്നോയെന്നും ചെന്നിത്തല കത്തില്‍ ചോദിച്ചു.
കല്ലട ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടികളിലേക്ക് മോട്ടോർ വാഹന വകുപ്പ്
കല്ലട ആക്രമണത്തിൽ ബസിന്റെ പെർമിറ്റും ഡ്രൈവർമാരുടെ ലൈസൻസും റദ്ദാക്കുന്നതിനുള്ള നടപടികളിലേക്ക് മോട്ടോർ വാഹന വകുപ്പ്. പെർമിറ്റ് റദ്ദാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ഉടമ സുരേഷിന് എറണാകുളം ആർ.ടി.ഒ നോട്ടീസ് അയച്ചു. ഡ്രൈവർമാർക്കും വിശദീകരണം ആവശ്യപ്പെട്ടു നോട്ടീസ് അയച്ചിട്ടുണ്ട്. 5 ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നിർദേശം. അതേസമയം ആക്രമണത്തിൽ അറസ്റ്റിലായ 7 പേരുടെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. 5 ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത് .












