സർക്കാരിന്റെ നിലപാടിനെ വിശ്വാസി സമൂഹം തെറ്റിദ്ധരിച്ചതാണ് കേരളത്തില്‍ പരമ്പരാഗത വോട്ടുകളില്‍ കുറവ് വരാന്‍ കാരണമെന്ന് കാനം രാജേന്ദ്രന്‍. പ്രതിപക്ഷ ഐക്യം ദേശീയ തലത്തിൽ ഉണ്ടാക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്നും കാനം രാജേന്ദ്രന്‍ ഡല്‍ഹിയില്‍ പറഞ്ഞു.
Kerala
തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍ജെഡി കേരള ഘടകത്തില്‍ ആശയകുഴപ്പം
ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍.ജെ.ഡി കേരളഘടകത്തില്‍ ആശയകുഴപ്പം ശക്തം. ദേശീയ തലത്തില്‍ ആര്‍.ജെ.ഡി യില്‍ ലയിക്കാനുള്ള നീക്കവുമായി ശരത് യാദവ് മുന്നോട്ട് പോകുന്നതാണ് സംസ്ഥാന ഘടകത്തെ പ്രതിസന്ധിയിലാക്കുന്നത്. കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ജെ.ഡി.എസി ല്‍ ലയിക്കാനുള്ള നീക്കങ്ങള്‍ നടത്തിയതും സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി. 31,1 തീയതികളില്‍ കോഴിക്കോട് നടക്കുന്ന നേതൃയോഗങ്ങളില്‍ വിഷയം ചര്‍ച്ചചെയ്യും. തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും ശരത് യാദവ് ആര്‍.ജെ.ഡി യില്‍ ലയിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറിയിട്ടില്ലെന്നാണ് സൂചനകള്‍. ഇടത് […]
കോളേജ് ഫീസ് ഘടനയിൽ ഈ വര്‍ഷം മാറ്റമുണ്ടാവില്ല
സ്വകാര്യ സ്വാശ്രയ എൻജിനീയറിംഗ് കോളേജ് ഫീസ് ഘടനയിൽ ഈ വര്‍ഷം മാറ്റമുണ്ടാവില്ല. മാനേജ്മെന്റ് അസോസിയേഷനും സർക്കാറും തമ്മിൽ നടത്തിയ ചർച്ചയിലാണ് ധാരണ. പകുതി സർക്കാർ സീറ്റിൽ പ്രവേശന പരീക്ഷാ കൺട്രോളറും ശേഷിക്കുന്നവയില്‍ മാനേജ്മെന്റുകളും പ്രവേശനം നടത്തും . സർക്കാർ ക്വാട്ടയിലെ പകുതിയിൽ വരുമാനം കുറഞ്ഞവർക്ക് 50,000 രൂപയും ബാക്കി പകുതിയില്‍ 75,000 രൂപയും നൽകണം. മാനേജ്മെന്റ് ക്വാട്ടയിലെ 35 ശതമാനം സീറ്റിൽ വാർഷിക ഫീസ് 99000 രൂപയും സ്പെഷൽ ഫീസ് 25000 രൂപയും ഒന്നര ലക്ഷം രൂപ […]
മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ പ്രശംസിച്ച് എ.പി അബ്ദുള്ളക്കുട്ടി
നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് എ.പി അബ്ദുള്ളക്കുട്ടി . തെരഞ്ഞെടുപ്പ് വിജയം മോദിയുടെ വികസന അജണ്ടക്കുള്ള അംഗീകാരമാണ് . ബി.ജെ.പിക്ക് അകത്തുള്ളവരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് മോദിയുടേത് . മോദിയുടെ വിജയം എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും വിശകലനം ചെയ്യണം. രാഷ്ട്രീയം മാറുകയാണ്, വിജയം വികസനത്തിനൊപ്പമാണ് . ജനങ്ങളുടെ പുരോഗതിക്കായി കൈ കോര്‍ക്കുന്ന ഭരണ- പ്രതിപക്ഷ ശൈലി ചര്‍ച്ച ചെയ്യണം. മോദിയെ വിമര്‍ശിക്കുമ്പോള്‍ യാഥാര്‍ഥ്യങ്ങള്‍ വിസ്മരിക്കരുതെന്നും അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം […]
കൊച്ചിയില്‍ തീപിടുത്തങ്ങള്‍ തുടര്‍ക്കഥയാകുന്നു
കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ചെറുതും വലുതുമായി നിരവധി തീപിടിത്തങ്ങളാണ് കൊച്ചിയിലും സമീപ പ്രദേശങ്ങളിലുമുണ്ടായത്. കെട്ടിട നിര്‍മാണത്തിലെ അപാകതയും സുരക്ഷാ പരിശോധനകളില്ലാത്തതുമാണ് അപകടങ്ങളുടെ പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍. ഇന്നലെ കൊച്ചി ബ്രോഡ് വേയിലുണ്ടായ തീപിടുത്തത്തില്‍ ഒരു കട പൂര്‍ണമായും കത്തിനശിച്ചിരുന്നു. കെട്ടിട നിര്‍മാണങ്ങളിലെ അപാകതയും കാലാവസ്ഥയിലുണ്ടാവുന്ന മാറ്റവുമാണ് ഇടക്കിടെ തീപിടുത്തമുണ്ടാവാന്‍ കാരണമാകുന്നതെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. ആശാസ്ത്രീയമായ വൈദ്യുതി സംവിധാനവും തീപിടുത്തത്തിന് കാരണമാവുന്നുണ്ട്. ഇന്നലെ കൊച്ചി ബ്രോഡ് വേയിലെ നൂല്‍ മൊത്ത വ്യാപാര സ്ഥാപനത്തിലുണ്ടായ തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് […]
ബി.ജെ.പി സംസ്ഥാന സമിതി ഇന്ന് ആലപ്പുഴയില്‍
ബി.ജെ.പി സംസ്ഥാന സമിതി ഇന്ന് ആലപ്പുഴയില്‍ ചേരും. സംസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കാത്തതാകും മുഖ്യ ചർച്ചാ വിഷയം. പി.എസ്.ശ്രീധരന്‍ പിള്ളയെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യവും യോഗത്തില്‍ ഉയരുമെന്നാണ് സൂചന . രാജ്യമൊട്ടാകെ നേട്ടമുണ്ടാക്കിയിട്ടും സംസ്ഥാനത്ത് ഒരിടത്തുപോലും ജയിക്കാനായില്ലെന്ന വിമര്‍ശനത്തിലൂന്നിയാവും സംസ്ഥാന സമിതിയിലെ ചര്‍ച്ചകള്‍. സംസ്ഥാനത്ത് ബി.ജെ.പി അക്കൗണ്ട് തുറക്കും എന്ന് ഉറപ്പിച്ചാണ് പാർട്ടി തെരഞ്ഞെടുപ്പിന് ഇറങ്ങിയത്. വിജയം ഉറപ്പിച്ച തിരുവനന്തപുരത്ത് വോട്ടെണ്ണിയപ്പോൾ കുമ്മനം രാജശേഖരൻ ഒരു ലക്ഷം വോട്ടിന് പുറകില്‍. പത്തനംതിട്ടയില്‍ മൂന്നുലക്ഷത്തിനടുത്ത് വോട്ട് […]
ഫ്ളാറ്റ് പൊളിച്ചുനീക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടുമെന്ന് മരട് നഗരസഭ
എറണാകുളം മരട് നഗരസഭയിലെ അഞ്ച് ഫ്‌ളാറ്റ് സമുച്ഛയങ്ങൾ പൊളിച്ചു നീക്കണമെന്ന സുപ്രീംകോടതി ഉത്തരവില്‍ നിയമോപദേശം തേടുമെന്ന് നഗരസഭാ കൗണ്‍സില്‍. ഫ്ലാറ്റ് ആര് പൊളിച്ചു നീക്കണമെന്നത് സംബന്ധിച്ചാണ് നിയമോപദേശം തേടുക. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഉപദേശവും തേടും. സംസ്ഥാന സര്‍ക്കാരാണോ, മരട് നഗരസഭയാണോ പൊളിച്ച് നീക്കേണ്ടത് എന്ന കാര്യമാണ് പ്രധാനമായും ആരായുക. കൊച്ചി മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കാനായിരുന്നു സുപ്രീംകോടതി ഉത്തരവ്. ഒരുമാസത്തിനകം പൊളിച്ചുനീക്കണമെന്ന് മെയ് എട്ടിനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. […]
കെ.എം മാണിയെ അനുസ്മരിച്ച് കേരള നിയമസഭ
അന്തരിച്ച മുൻ ധനമന്ത്രി കെ.എം മാണിയെ കേരള നിയമസഭ അനുസ്മരിച്ചു. പകരംവയ്ക്കാനില്ലാത്ത സാമാജികനായിരുന്നു മാണിയെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു . മാണിയുടെ ഏറ്റവും വലിയ സംഭാവനയായ കാരുണ്യ ബെനവലന്റ് ഫണ്ട് പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കെ .എം മാണിയെന്ന സാമാജികനോടുള്ള ആദരം വ്യക്തമാക്കുന്നതായിരുന്നു നിയമസഭയിലെ കെ .എം മാണി അനുസ്മരണം. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു മാണിയുടെ നഷ്ടം നികത്താനാകാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാഷ്ട്രീയത്തെ തന്റെ വഴിയിലൂടെ തിരിച്ചുവിട്ട […]
കൊച്ചിയില്‍ വന്‍ തീപിടിത്തം; തീ നിയന്ത്രണ വിധേയം
കൊച്ചി ബ്രോഡ് വേയിലെ വ്യാപാര കേന്ദ്രത്തിൽ തീപിടിത്തം . നൂൽ മൊത്ത വ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തം ഉണ്ടായത്. 7 യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് കൊച്ചി മേയർ സൌമിനി ജയിന്‍ അറിയിച്ചു. ഇന്ന് രാവിലെ 9 മണിയോടു കൂടിയാണ് കൊച്ചിയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നായ ബ്രോഡ് വേയിൽ തീപിടിത്തം ഉണ്ടായത്. നൂൽ മൊത്തവ്യാപാര സ്ഥാപനത്തിലുണ്ടായ തീ തൊട്ടടുത്ത മൂന്ന് സ്ഥാപനങ്ങളിലേക്ക് പടർന്നു. […]
ഓഡിറ്റിംഗ് സംഘത്തിന്റെ പരിശോധന പൂർത്തിയായി
ശബരിമലയിൽ വഴിപാടായി ലഭിച്ച സ്വർണ്ണം വെള്ളി ഉരുപ്പടികളുടെ കണക്കുകളിൽ പൊരുത്തക്കേടുണ്ടോ എന്നറിയാനായി ഹൈക്കോടതി നിയോഗിച്ച ഓഡിറ്റിംഗ് സംഘത്തിന്റെ പരിശോധന പൂർത്തിയായി. സ്ട്രോങ്ങ് റൂമിലെ 800 ഉരുപ്പടികളുടെ കണക്കുകൾ ഹാജരാക്കാൻ ദേവസ്വം ബോർഡിന് കഴിഞ്ഞില്ല. പരിശോധനാ റിപ്പോർട്ട് ഓഡിറ്റ് വിഭാഗം ഹൈക്കോടതിയിൽ സമർപ്പിക്കും. 2017 മുതലുള്ള ഉരുപ്പടികളുടെ കണക്കുകളാണ് പരിശോധിച്ചത് സ്ട്രോങ്ങ് റൂം മഹസ്സറുകളും ശബരിമലയിലെ രജിസ്ട്രറും തമ്മിൽ പൊരുത്തകേടുകൾ ഉണ്ടെന്ന സംശത്തെ തുടർന്നാണ് മുഴുവൻ രേഖകളും ഹൈക്കോടതി നിയോഗിച്ച ഓഡിറ്റിംഗ് സംഘം പരിശോധിക്കുന്നത്. ആകെ 10413 ഉരുപ്പടികളാണ് […]












