India Kerala

മസാല ബോണ്ട് സംസ്ഥാനത്തെ സാമ്പത്തിക ബാധ്യതയിലേക്ക് നയിക്കുമെന്ന് പ്രതിപക്ഷം

മസാല ബോണ്ടില്‍ പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് സര്‍ക്കാര്‍. ഉയര്‍ന്ന പലിശ നിരക്കാണെന്നും സി.ഡി.പി.ക്യുവിനായി സ്വകാര്യ ഇഷ്യു നടത്തിയെന്നുമുള്ള ആരോപണത്തെ ധനമന്ത്രി അടിയന്ത്ര പ്രമേയ ചര്‍ച്ചക്കിടെ തള്ളി. കിഫ്ബിക്ക് ലഭിക്കാന്‍ സാധ്യതയുള്ള മിതമായ നിരക്കിലാണ് ബോണ്ട് ഇറക്കിയത്. മസാല ബോണ്ടുമായി ബന്ധപ്പെട്ട രേഖകള്‍ പ്രതിപക്ഷത്തെ കാണിക്കാന്‍ തയ്യാറാണെന്നും ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. ബോണ്ടില്‍‌ അവ്യക്തതയും നിഗൂഢതയുമുണ്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. കിഫ്ബിയുമായി ബന്ധപ്പെട്ട് നാല് നുണകള്‍ ധനമന്ത്രി പറഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. […]

India Kerala

മോദി ഭക്തരെ ഒരു നിമിഷം പോലും കോണ്‍ഗ്രസില്‍ വച്ചുപുലര്‍ത്തരുത്

നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ പുകഴ്ത്തിയ കോണ്‍ഗ്രസ് നേതാവ് എ.പി അബ്ദുള്ളക്കുട്ടിക്കെതിരെ കെ.പി.സി.സി അംഗം എ.എം രോഹിത്. അബ്ദുള്ളക്കുട്ടിയെപ്പോലെയുള്ള മോദി ഭക്തരെ ഒരു നിമിഷം പോലും കോൺഗ്രസിൽ വച്ചുപുലർത്തരുതെന്നും എത്രയും പെട്ടെന്ന് പുറത്തുകളയണമെന്നും രോഹിത് ഫേസ്ബുക്കില്‍ കുറിച്ചു. ”തെരഞ്ഞെടുപ്പ് വിജയം മോദിയുടെ വികസന അജണ്ടക്കുള്ള അംഗീകാരമാണ് . ബി.ജെ.പിക്ക് അകത്തുള്ളവരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് മോദിയുടേത് . മോദിയുടെ വിജയം എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും വിശകലനം ചെയ്യണം” എന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം […]

India Kerala

രമ്യ ഹരിദാസ് പരാതി നല്‍കിയിട്ടില്ലെന്ന് വനിതാ കമ്മീഷന്‍

എ.വിജയരാഘവന്റെ പരാമര്‍ശം രമ്യ ഹരിദാസ് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നുവെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. വനിതാ കമ്മീഷന് രമ്യ ഇതുവരെ പരാതി നൽകിയിട്ടില്ല. രമ്യയ്ക്ക് എതിരെ പരാമർശം ഉയർന്നതിന് പിന്നാലെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തെന്നും എം.സി ജോസഫൈൻ പറഞ്ഞു. എ.വിജയരാഘവന്റെ മോശം പരാമര്‍ശത്തില്‍ പരാതി നല്‍കിയിട്ടും വനിതാ കമ്മീഷന്‍ പോലും ഇടപെട്ടില്ലെന്ന് രമ്യാ ഹരിദാസ് മീഡിയവണ്‍ വ്യൂ പോയിന്‍റില്‍ പറഞ്ഞിരുന്നു. വനിതാ കമ്മീഷനെങ്കിലും വിളിക്കുമെന്ന് വിചാരിച്ചു. പ്രസംഗത്തിനിടെയുണ്ടായ പരാമര്‍ശം എന്നുകരുതി ആദ്യം അവഗണിച്ചു. ആക്ഷേപം […]

India Kerala

മയക്ക് മരുന്ന് ഉപയോഗം കണ്ടെത്താന്‍ കേരളത്തില്‍ ഏബണ്‍ കിറ്റുകള്‍

മയക്കു മരുന്ന് ഉപയോഗം തിരിച്ചറിയാനായി ഉപയോഗിക്കുന്ന ഏബണ്‍ കിറ്റുകള്‍ കേരളത്തിലും ഉപയോഗിക്കാൻ തീരുമാനം. ഗുജറാത്തിലെ വഡോദരയിൽ നിന്ന് 50 കിറ്റുകൾ വാങ്ങാൻ തീരുമാനിച്ചതായും മൂന്നാഴ്ചക്കകം എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സർക്കാർ ഹൈകോടതിയെ അറിയിച്ചു. മരുന്നുപയോഗം വ്യക്തികള്‍ക്കും സമൂഹത്തിനുമുണ്ടാക്കുന്ന ദോഷഫലങ്ങള്‍ ചൂണ്ടിക്കാട്ടി കോട്ടയം ജില്ലാ പൊലീസ് മേധാവിയായിരുന്ന എന്‍. രാമചന്ദ്രന്‍ എഴുതിയ കത്ത് പരിഗണിച്ച് ഹൈകോടതി സ്വമേധയാ സ്വീകരിച്ച ഹരജിയിലാണ് സര്‍ക്കാറിന്റെ വിശദീകരണം. സംസ്ഥാനത്തെ അഞ്ച് സിറ്റി പോലിസ് കമീഷണര്‍മാര്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക സ്‌ക്വാഡുകൾക്കാണ് വഡോദര പൊലീസ് ഉപയോഗിക്കുന്നത് […]

India Kerala

ഷുക്കൂര്‍ വധക്കേസ്; വിചാരണ നടപടികള്‍ എറണാകുളത്തേക്ക് മാറ്റാന്‍ ഹൈക്കോടതിയില്‍ അപേക്ഷ

അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ വിചാരണ നടപടികള്‍ എറണാകുളത്തേക്ക് മാറ്റാന്‍ സി.ബി.ഐ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. തലശ്ശേരി സെഷന്‍സ് കോടതിയില്‍ നല്‍കിയ കുറ്റപത്രം മടക്കിയതിനെ തുടര്‍ന്നാണ് സി.ബി.ഐ ഹൈക്കോടതിയെ സമീപിച്ചത്. പി.ജയരാജനും ടി.വി രാജേഷിനുമെതിരെ കൊലകുറ്റം ചുമത്തിയാണ് സി.ബി.ഐ കുറ്റപത്രം എന്നാല്‍ ഹൈക്കോടതിയാണ് ഏത് കോടതി കുറ്റപത്രം സ്വീകരിക്കണമെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സെഷന്‍സ് കോടതി കുറ്റപത്രം മടക്കുകയായിരുന്നു.

India Kerala

സർക്കാരിന്റെ നിലപാടിനെ വിശ്വാസി സമൂഹം തെറ്റിദ്ധരിച്ചുവെന്ന് കാനം

സർക്കാരിന്റെ നിലപാടിനെ വിശ്വാസി സമൂഹം തെറ്റിദ്ധരിച്ചതാണ് കേരളത്തില്‍ പരമ്പരാഗത വോട്ടുകളില്‍ കുറവ് വരാന്‍ കാരണമെന്ന് കാനം രാജേന്ദ്രന്‍. പ്രതിപക്ഷ ഐക്യം ദേശീയ തലത്തിൽ ഉണ്ടാക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്നും കാനം രാജേന്ദ്രന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

India Kerala

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍ജെഡി കേരള ഘടകത്തില്‍ ആശയകുഴപ്പം

ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍.ജെ.ഡി കേരളഘടകത്തില്‍ ആശയകുഴപ്പം ശക്തം. ദേശീയ തലത്തില്‍ ആര്‍.ജെ.ഡി യില്‍ ലയിക്കാനുള്ള നീക്കവുമായി ശരത് യാദവ് മുന്നോട്ട് പോകുന്നതാണ് സംസ്ഥാന ഘടകത്തെ പ്രതിസന്ധിയിലാക്കുന്നത്. കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ജെ.ഡി.എസി ല്‍ ലയിക്കാനുള്ള നീക്കങ്ങള്‍ നടത്തിയതും സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി. 31,1 തീയതികളില്‍ കോഴിക്കോട് നടക്കുന്ന നേതൃയോഗങ്ങളില്‍ വിഷയം ചര്‍ച്ചചെയ്യും. തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും ശരത് യാദവ് ആര്‍.ജെ.ഡി യില്‍ ലയിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറിയിട്ടില്ലെന്നാണ് സൂചനകള്‍. ഇടത് […]

India Kerala

കോളേജ് ഫീസ് ഘടനയിൽ ഈ വര്‍ഷം മാറ്റമുണ്ടാവില്ല

സ്വകാര്യ സ്വാശ്രയ എൻജിനീയറിംഗ് കോളേജ് ഫീസ് ഘടനയിൽ ഈ വര്‍ഷം മാറ്റമുണ്ടാവില്ല. മാനേജ്മെന്റ് അസോസിയേഷനും സർക്കാറും തമ്മിൽ നടത്തിയ ചർച്ചയിലാണ് ധാരണ. പകുതി സർക്കാർ സീറ്റിൽ പ്രവേശന പരീക്ഷാ കൺട്രോളറും ശേഷിക്കുന്നവയില്‍ മാനേജ്മെന്റുകളും പ്രവേശനം നടത്തും . സർക്കാർ ക്വാട്ടയിലെ പകുതിയിൽ വരുമാനം കുറഞ്ഞവർക്ക് 50,000 രൂപയും ബാക്കി പകുതിയില്‍ 75,000 രൂപയും നൽകണം. മാനേജ്മെന്റ് ക്വാട്ടയിലെ 35 ശതമാനം സീറ്റിൽ വാർഷിക ഫീസ് 99000 രൂപയും സ്പെഷൽ ഫീസ് 25000 രൂപയും ഒന്നര ലക്ഷം രൂപ […]

India Kerala

മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ പ്രശംസിച്ച് എ.പി അബ്ദുള്ളക്കുട്ടി

നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് എ.പി അബ്ദുള്ളക്കുട്ടി . തെരഞ്ഞെടുപ്പ് വിജയം മോദിയുടെ വികസന അജണ്ടക്കുള്ള അംഗീകാരമാണ് . ബി.ജെ.പിക്ക് അകത്തുള്ളവരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് മോദിയുടേത് . മോദിയുടെ വിജയം എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും വിശകലനം ചെയ്യണം. രാഷ്ട്രീയം മാറുകയാണ്, വിജയം വികസനത്തിനൊപ്പമാണ് . ജനങ്ങളുടെ പുരോഗതിക്കായി കൈ കോര്‍ക്കുന്ന ഭരണ- പ്രതിപക്ഷ ശൈലി ചര്‍ച്ച ചെയ്യണം. മോദിയെ വിമര്‍ശിക്കുമ്പോള്‍ യാഥാര്‍ഥ്യങ്ങള്‍ വിസ്മരിക്കരുതെന്നും അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം […]

India Kerala

കൊച്ചിയില്‍ തീപിടുത്തങ്ങള്‍ തുടര്‍ക്കഥയാകുന്നു

കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ചെറുതും വലുതുമായി നിരവധി തീപിടിത്തങ്ങളാണ് കൊച്ചിയിലും സമീപ പ്രദേശങ്ങളിലുമുണ്ടായത്. കെട്ടിട നിര്‍മാണത്തിലെ അപാകതയും സുരക്ഷാ പരിശോധനകളില്ലാത്തതുമാണ് അപകടങ്ങളുടെ പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍. ഇന്നലെ കൊച്ചി ബ്രോഡ് വേയിലുണ്ടായ തീപിടുത്തത്തില്‍ ഒരു കട പൂര്‍ണമായും കത്തിനശിച്ചിരുന്നു. കെട്ടിട നിര്‍മാണങ്ങളിലെ അപാകതയും കാലാവസ്ഥയിലുണ്ടാവുന്ന മാറ്റവുമാണ് ഇടക്കിടെ തീപിടുത്തമുണ്ടാവാന്‍ കാരണമാകുന്നതെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. ആശാസ്ത്രീയമായ വൈദ്യുതി സംവിധാനവും തീപിടുത്തത്തിന് കാരണമാവുന്നുണ്ട്. ഇന്നലെ കൊച്ചി ബ്രോഡ് വേയിലെ നൂല്‍ മൊത്ത വ്യാപാര സ്ഥാപനത്തിലുണ്ടായ തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് […]