സിറോ മലബാർ സഭ വ്യാജരേഖക്കേസിൽ പ്രതികളായ ഫാ. പോൾ തേലക്കാട്ടിനെയും ഫാ. ടോണി കല്ലൂക്കാരനെയും പൊലീസ് ചോദ്യം ചെയ്യുന്നു. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ നിർദേശത്തെ തുടർന്നാണ് വൈദികർ ചോദ്യം ചെയ്യലിന് ഹാജരായത്. ആഡംബര ഹോട്ടലിന്‍റെ അക്കൗണ്ടിലേക്ക് വൻതുക കൈമാറിയെന്ന രേഖ ചമച്ച് കർദിനാൾ ജോർജ് ആലഞ്ചേരിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി .
Kerala
കേരളത്തില്‍ നിന്ന് കേന്ദ്രമന്ത്രിയെ പ്രതീക്ഷിച്ച് ബി.ജെ.പി സംസ്ഥാനഘടകം
കേരളത്തില്‍നിന്ന് ഒരു മന്ത്രി ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ബി.ജെ.പി സംസ്ഥാന ഘടകം. കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍, അല്‍ഫോന്‍സ് കണ്ണന്താനം എന്നിവരാണ് ആണ് കേരളത്തില്‍ നിന്ന് സാധ്യത കല്‍പ്പിക്കപ്പെടുന്നവരില്‍ മുന്‍പില്‍. ആരോടും മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്ന് സത്യപ്രതിജ്ഞ ചടങ്ങിനെത്തിയ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ചടങ്ങിലേക്ക് നാലായിരത്തോളം ആളുകളെ ക്ഷണിച്ചിട്ടുണ്ട്. അതിലൊരാളാണ് താനെന്നും കുമ്മനം ഡല്‍ഹിയില്‍ പറഞ്ഞു.
എന്‍.ഡി.എ സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ഉണ്ടാകുമോയെന്ന കാര്യം അറിയില്ലെന്ന് കുമ്മനം
എന്‍.ഡി.എ സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ഉണ്ടാകുമോയെന്ന കാര്യം അറിയില്ലെന്ന് കുമ്മനം രാജശേഖരന്‍. മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല. ചടങ്ങിലേക്ക് നാലായിരത്തോളം ആളുകളെ ക്ഷണിച്ചിട്ടുണ്ട്.അതിലൊരാളാണ് താനെന്നും കുമ്മനം ഡല്‍ഹിയില്‍ പറഞ്ഞു.
കേരള കോൺഗ്രസ് എമ്മിലെ തർക്കം രൂക്ഷമാകുന്നു
കേരള കോൺഗ്രസ് എമ്മിലെ തർക്കം രൂക്ഷമാകുന്നു. സമവായമാണെങ്കിലും തെരഞ്ഞെടുപ്പാണെങ്കിലും സംസ്ഥാന സമിതി ഉടന്‍ വിളിക്കണമെന്ന നിലപാട് ജോസ് കെ.മാണി ആവർത്തിച്ചു. ഭരണഘടന അറിയാത്തവരാണ് പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നതെന്നാണ് ജോസഫിന്റെ നിലപാട്. പരസ്യമായ ഏറ്റുമിട്ടല്‍ അവസാനിപ്പിക്കണമമെന്ന് ആവശ്യപ്പെട്ട് കോട്ടയം ഡി.സി.സിയും രംഗത്തുവന്നു. സംസ്ഥാന സമിതി വിളിക്കാതെ ചെയർമാൻ പദവി നിലനിർത്താൻ ശ്രമിക്കുന്ന പി. ജെ ജോസഫ് പക്ഷത്തെ രൂക്ഷമായി വിമർശിച്ചാണ് ജോസ് കെ.മാണി രംഗത്തെത്തിയത്. കെ.എം മാണി കെട്ടിപ്പെടുത്ത പാർട്ടിയെ തകർക്കാനുള്ള ചിലരുടെ നീക്കം അനുവദിച്ചു നൽകില്ല. ചില […]
കൊല്ലത്ത് അമ്മയെ ബലാൽസംഗം ചെയ്ത മകന്‍ കസ്റ്റഡിയില്‍
കൊല്ലം അഞ്ചാലുമ്മൂട്ടില്‍ മറവിരോഗിയായ അമ്മയെ ബലാത്സംഗം ചെയ്ത മകന്‍ പൊലീസ് പിടിയില്‍. എഴുപത്തിനാല് വയസുള്ള അമ്മയെ മകന്‍ നിരന്തരം പീഡിപ്പിക്കുന്നുവെന്ന അച്ഛന്റെ പരാതിയിലാണ് പൊലീസ് നടപടി. കൊലപാതകക്കേസിലെ പ്രതി കൂടിയായ ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. മറവി രോഗം ബാധിച്ച അമ്മയെ കുറച്ചുനാളുകളായി മകന്‍ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്നാണ് അച്ഛന്റെ പരാതി. സംഭവത്തില്‍ കേസെടുത്ത അഞ്ചാലുംമൂട് പൊലീസ് ഇന്ന് രാവിലെ ഇയാളെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് പൊലീസ് നല്‍കുന്ന സൂചന. മദ്യവും കഞ്ചാവുമുള്‍പ്പെടെ ലഹരിക്കടിമയാണ് […]
സുധീരന്റെ പരാമര്‍ശം വ്യക്തി വിരോധം മൂലം
തനിക്കെതിരായ വി.എം സുധീരന്റെ പരാമര്‍ശം വ്യക്തി വിരോധം മൂലമാണെന്ന് കോണ്‍ഗ്രസ് നേതാവ് എ.പി അബ്ദുല്ലക്കുട്ടി. പത്ത് കൊല്ലമായി തുടരുകയാണ്. ഒരാദര്‍ശവും വി.എം സുധീരനില്ല. സുധീരനെ കുറിച്ച് എല്ലാവര്‍ക്കുമറിയാം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ ഇല്ലാതാക്കിയ ആളാണ് സുധീരനെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. ബി.ജെ.പിയിലേക്ക് പോകുന്നെന്ന വാര്‍ത്ത അവാസ്തവമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. സ്വപ്നത്തില്‍ പോലും ബി.ജെ.പിയില്‍ പോകുന്ന കാര്യം ആലോചിച്ചിട്ടില്ല. വീക്ഷണത്തിന്റെ മുഖപ്രസംഗം കൊണ്ട് ഞെട്ടിപ്പോയി. തന്നോട് വിശദീകരണം ചോദിക്കാതെയാണ് മുഖപ്രസംഗം വന്നത്. ഒരു ആദര്‍ശവും ഇല്ലാത്ത ആളാണ് സുധീരനെന്നും അബ്ദുല്ലക്കുട്ടി […]
കുമ്മനം ഡല്‍ഹിയിലെത്തി
കുമ്മനം രാജശേഖരൻ ഡൽഹിയിലെത്തി. പുലർച്ചെയാണ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്. ആർ.എസ്.എസ് നിർദ്ദേശ പ്രകാരമാണ് ഡൽഹിയിലെത്തിയത്. കേരളത്തിൽ നിന്ന് മന്ത്രിസഭയിലേക്ക് സാധ്യത കൽപിക്കപ്പെടുന്നയാളാണ് കുമ്മനം. അൽഫോൺസ് കണ്ണന്താനം, സുരേഷ് ഗോപി, വി.മുരളീധരൻ എന്നിവരും ഡൽഹിയിലുണ്ട്.
ഹാരിസണിന്റെ പക്കലുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിന് സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ തീരുമാനം
ഹാരിസണിന്റെ പക്കലുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിന് സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം.ബന്ധപ്പെട്ട ജില്ലകളിലെ കോടതികളിലാണ് കേസ് ഫയല്‍ ചെയ്യുന്നത്.ഒന്നാം ക്ലാസ് മുതല്‍ 12 ാം ക്ലാസ് വരെ ഒരു ഡയറക്ടറേറ്റിന് കീഴിലാക്കുന്ന ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനും മന്ത്രിസഭ അംഗീകാരം നല്‍കി. സംസ്ഥാനത്ത് ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് കൈവശം വച്ചിരിക്കുന്ന 78000 ഏക്കര്‍ ഭൂമി ഏറ്റെടുത്ത സ്പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യത്തിന്റെ നടപടി റദ്ദാക്കിയ ഹൈക്കോടതി എന്നാല്‍ ഭൂമിയുടെ ഉടമസ്ഥത ആര്‍ക്കെന്ന് കോടതി വ്യക്തമാക്കിയിരുന്നില്ല. സര്‍ക്കാരിന് അവകാശമുണ്ടെങ്കില്‍ […]
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത്
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസ് സി.ബി.ഐ ഏറ്റെടുത്തു. കസ്റ്റംസ് ഉദ്യോഗസ്ഥരടക്കം പ്രതിയായതോടെയാണ് സി.ബി.ഐ കേസേറ്റെടുത്തത് . കസ്റ്റംസ് സൂപ്രണ്ട് വി രാധാകൃഷ്ണന്‍ അടക്കം 11 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സി.ബി.ഐ കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല.
സ്വകാര്യ ബസുകള്‍ക്ക് വാതില്‍ നിര്‍ബന്ധം; കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി
എറണാകുളം ജില്ലയില്‍ സ്വകാര്യ ബസുകൾ വാതിലുകളില്ലാതെ സർവീസ് നടത്തുന്നുണ്ടോയെന്ന് അറിയിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന് ഹൈകോടതിയുടെ നിർദേശം. എറണാകുളം ആർ.ടി.ഒ അനാവശ്യമായി ദ്രോഹിക്കുന്നെന്നാരോപിച്ച് അസോസിയേഷൻ ജില്ലാ കമ്മിറ്റി നൽകിയ ഹരജി പരിഗണിക്കുമ്പോഴാണ് കോടതി നിര്‍ദേശം. എറണാകുളം ജില്ലയിലെ ബസ് ഉടമകളുടെ സംഘടനയിലെ രണ്ടു നേതാക്കളുടെ ബസുകൾക്ക് വാതിലുകൾ ഇല്ലെന്നും നിയമ വിരുദ്ധമായി ടേപ്പ് റെക്കോർഡർ സ്ഥാപിച്ചിട്ടുണ്ടെന്നും കണ്ടെത്തിയതിനെ തുടർന്ന് നിയമപരമായി നടപടികൾ സ്വീകരിച്ചിരുന്നു. നിയമലംഘനത്തിനെതിരെ നടപടികൾ സ്വീകരിച്ചതിന് തനിക്കെതിരെ ഉടമകളുടെ സംഘടന ഹരജി നൽകിയതെന്ന് എറണാകുളം ആർ.ടി.ഒ […]










