India Kerala

ഒരു വിഭാഗം വിശ്വാസികള്‍ എതിരായത് തിരിച്ചടിയായെന്ന് സി.പി.എം റിപ്പോര്‍ട്ട്

വിശ്വാസികളില്‍ ഒരു വിഭാഗം എതിരായത് തെരഞ്ഞെടുപ്പ് തോല്‍വിയുടെ ആക്കം കൂട്ടിയെന്ന് സി.പി.എം റിപ്പോര്‍ട്ട്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. എന്നാല്‍ ശബരിമല കാരണമാണ് വോട്ട് ചോര്‍ന്നതെന്ന് റിപ്പോര്‍ട്ടില്‍ എവിടെയും പറയുന്നില്ല. 20 മണ്ഡലം കമ്മിറ്റികളും തയ്യാറാക്കി നല്‍കിയ റിപ്പോര്‍ട്ട് ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിശദമായി ചര്‍ച്ച ചെയ്തിരുന്നു. ഇതിന് ശേഷം സംസ്ഥാന സെക്രട്ടറിയേറ്റ് കൂട്ടായി ചര്‍ച്ച ചെയ്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന കമ്മിറ്റിയില്‍ […]

India Kerala

പ്രണയാഭ്യർഥന നിരസിച്ചു; തിരുവനന്തപുരത്ത് യുവതിക്ക് വെട്ടേറ്റു

തിരുവനന്തപുരം മെഡിക്കല്‍ കോളജിന് സമീപത്ത് വെച്ച് നഴ്സിന് വെട്ടേറ്റു. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ നഴ്സ് പുഷ്പയ്ക്കാണ് വെട്ടേറ്റത്. സംഭവത്തിൽ ഒട്ടോ ഡ്രൈവറായ നിധിന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. ചെവിക്ക് പരിക്കേറ്റ പുഷ്പയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ മെഡിക്കല്‍ കോളജ് പഴയ റോഡിനടുത്തു വച്ചായിരുന്നു സംഭവം.

India Kerala

ആമിയില്ലാത്ത മലയാളത്തിന് പത്താണ്ട്

എന്റെ പ്രണയം കാട്ടു തേന്‍ പോലെയാണ്. അതില്‍ വസന്തങ്ങള്‍ അലിഞ്ഞ് ചേര്‍ന്നിരിക്കുന്നു’. മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരി കമലാ സുരയ്യ വിടവാങ്ങിയിട്ട് ഇന്നേക്ക് പത്ത്‍ വര്‍ഷം. കഥകളിലൂടെയും കവിതയിലൂടെയും ഇന്നും നമുക്കിടയില്‍ ജീവിക്കുന്നു മാധവിക്കുട്ടി. സ്ത്രീയുടെ പ്രണയത്തെ, പ്രണയ വികാരങ്ങളെ അത്ര മേല്‍ മനോഹരമായി തുറന്നെഴുതിയ കഥാകാരി മാധവിക്കുട്ടിയല്ലാതെ മറ്റാരാണ്. സ്നേഹമായിരുന്നു മാധവിക്കുട്ടിയുടെ ഭാഷ, പ്രണയമായിരുന്നു ഊര്‍ജം. സ്വപ്‌നവും ജീവിതവും രണ്ടായ് നീങ്ങിയപ്പോഴുള്ള നഷ്ടവും സ്വപ്‌നങ്ങളുമാണ്‌ മാധവിക്കുട്ടിയുടെ പല കഥകളും. ബാല്യകാല സ്‌മരണകള്‍, എന്റെ കഥ, നീര്‍മാതളം പൂത്തകാലം, […]

India Kerala

‘കേരളത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തും

കേരളത്തില്‍ നിന്നുള്ള മന്ത്രി എന്ന നിലയില്‍ സംസ്ഥാനത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഇതിന് സംസ്ഥാന സര്‍ക്കാറുമായി സഹകരിക്കാന്‍ തയ്യാറാണ്. കേരളത്തില്‍ ബി.ജെ.പിയെ ശക്തിപ്പെടുത്തുമെന്നും സംസ്ഥാനത്ത് സംഘടനക്കകത്ത് പ്രശ്നങ്ങളില്ലെന്നും മുരളീധരന്‍ മീഡിയവണിനോട് പ്രതികരിച്ചു. രണ്ടാം നരേന്ദ്രമോദി സര്‍ക്കാറില്‍ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ വി മുരളീധരന്‍ മീഡിയവണിനോട് വിവിധ വിഷയങ്ങളില്‍ പ്രതികരിച്ചത്. കേരളത്തില്‍ നിന്നുള്ളയാളെന്ന നിലയില്‍ സംസ്ഥാന സര്‍ക്കാറുമായി സഹകരിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കാന്‍ […]

India Kerala

പ്രളയ ദുരന്തത്തില്‍ നിന്ന് ഇന്നും മുക്തമാകാതെ മക്കിമല ഗ്രാമം

പ്രളയ ദുരന്തത്തില്‍ രണ്ട് പേര്‍ മരിച്ച വയനാട്ടിലെ മക്കിമല ഗ്രാമത്തില്‍ ഇനിയും പുനരധിവാസം എങ്ങുമെത്തിയില്ല. ഒന്നര മാസക്കാലം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞ തലപ്പുഴ മക്കിമല പ്രദേശത്തെ 29 കുടുംബങ്ങളാണ് ഇപ്പോഴും ആശങ്കയുടെ നിഴലിൽ കഴിയുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലെ മലവെള്ളപ്പാച്ചിലിൽ തലപ്പുഴ മക്കിമലക്കാർക്ക് നഷ്ടമായത് ഒരു കുടുംബത്തിലെ രണ്ടുപേരെയാണ്. ഓഗസ്റ്റ് 9ന് നേരം പുലർന്നപ്പോൾ ഉരുൾപ്പൊട്ടലിൽ പ്രദേശവാസിയായ മംഗലശ്ശേരി റസാക്കും ഭാര്യ സീനത്തും മണ്ണിനടിയിലകപ്പെടുകയായിരുന്നു. പിന്നീട് ഒന്നരമാസക്കാലം സമീപവാസികളായ 29 കുടുംബങ്ങൾ ക്യാമ്പുകളിൽ കഴിഞ്ഞു കൂടി. ഇവർ […]

India Kerala

ചെയര്‍മാന്‍ സ്ഥാനത്തിനായി നിര്‍ണ്ണായക നീക്കം

ചെയര്‍മാന്‍ സ്ഥാനത്തിനായി നിര്‍ണ്ണായക നീക്കം നടത്താനൊരുങ്ങുന്ന ജോസ് കെ. മാണി വിഭാഗത്തിന് തിരിച്ചടിയെന്ന് സൂചന. സംസ്ഥാന സമിതിയംഗങ്ങളുടെ ഒപ്പ് ശേഖരണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ പകുതി പേരുടെ പിന്തുണ പോലും ലഭിച്ചില്ലെന്നാണ് വിവരം. ഒപ്പ് ശേഖരണം പൂര്‍ത്തിയായാല്‍ ഉടന്‍ സംസ്ഥാന സമിതി വിളിക്കാന്‍ പി.ജെ ജോസഫിനടക്കം നിവേദനം നല്കാനാണ് ജോസ് കെ. മാണി വിഭാഗം ശ്രമിക്കുന്നത്. സംസ്ഥാന സമിതിയിലെ ഭൂരിപക്ഷം മുതലെടുത്ത് ജോസ് കെ.മാണിയെ പാര്‍ട്ടി ചെയര്‍മാനാക്കാനാണ് ഒരു വിഭാഗം നീക്കം നടത്തിയത്. എന്നാല്‍ ജോസ് കെ. മാണി […]

India Kerala

സിറോ മലബാര്‍ വ്യാജരേഖ കേസ്; നിലപാട് കടുപ്പിച്ച് കാത്തലിക് ഫോറം

വ്യാജ രേഖാ കേസില്‍ സിറോ മലബാര്‍ സഭക്കു പിന്നാലെ നിലപാട് കടുപ്പിച്ച് കര്‍ദിനാള്‍ അനുകൂല സംഘടനയായ കാത്തലിക് ഫോറവും രംഗത്ത് . കേസില്‍ സമവായത്തിന് സാധ്യതയില്ലന്നും കുറ്റവാളികള്‍ പുറത്ത് വരണമെന്നുമാണ് വിശ്വാസികള്‍ ആഗ്രഹിക്കുന്നതെന്നും കാത്തലിക് ഫോറം വ്യക്തമാക്കി. അതേ സമയം കേസില്‍ പ്രതികളായ വൈദികരെ പൊലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. വ്യാജ രേഖാ കേസില്‍ സമവായ സാധ്യതകളാരാഞ്ഞ് ഹൈക്കോടതി അഭിപ്രായം തേടിയതിന് പിന്നാലെയാണ് വിട്ടു വീഴ്ചക്ക് തയ്യാറല്ലന്നറിയിച്ച് ഇന്ത്യന്‍ കാത്തലിക് ഫോറം രംഗത്ത് വന്നിരിക്കുന്നത്. സഭാ […]

India Kerala

ഫാര്‍മസിസ്റ്റ് ഡ്യൂട്ടി എടുക്കാത്തതിന് നഴ്സുമാര്‍ക്ക് നോട്ടീസ്

അങ്കമാലി താലൂക്ക് ആശുപത്രിയിൽ ഫാർമസിസ്റ്റിന്റെ ജോലി നിർവ്വഹിക്കാതിരുന്ന നഴ്സിന് കാരണം കാണിക്കൽ നോട്ടീസ്. ആശുപത്രിയുടെ സുഗമമായ നടത്തിപ്പിന് സൂപ്രണ്ട് നിർദ്ദേശിച്ച ജോലി നിർവഹിക്കാതിരുന്നത് അനാസ്ഥയാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ സൂപ്രണ്ടിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി നഴ്സുമാരുടെ സംഘടന രംഗത്തു വന്നു . കഴിഞ്ഞ ദിവസമാണ് രണ്ട് ഫാര്‍മസിസ്റ്റുകള്‍ അവധിയിലായിരുന്നതിനാല്‍ ഒരു നഴ്സിനെ നിയോഗിക്കാൻ ഹെഡ് നേഴ്സിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഹെഡ്നേഴ് നിർദേശിച്ചിട്ടും സൂപ്രണ്ട് നേരിട്ട് ആവശ്യപ്പെട്ടിട്ടും നഴ്സ് ഫാര്‍മസിസ്റ്റിന്റെ ഡ്യൂട്ടി എടുക്കാന്‍ കൂട്ടാക്കിയില്ലെന്നാണ് ആരോപണം. ഗുരുതരമായി […]

India Kerala

ബി.ജെ.പി ആഹ്ലാദ പ്രകടനത്തിനിടെ ആക്രമം

മലപ്പുറം താനൂരിൽ ബി.ജെ.പി ആഹ്ലാദ പ്രകടനത്തിനിടെ ആക്രമം. രണ്ട് പേർക്ക് കല്ലേറിൽ പരിക്കേൽക്കുകയും മൂന്ന് പേർക്ക് കുത്തേൽക്കുകയും ചെയ്തു. എസ്.ഡി.പി.ഐ പ്രവർത്തകൻ ഷാഫി, ബി.ജെ.പി പ്രവർത്തകരായ പ്രകാശ്, പ്രണവ് എന്നിവർക്കാണ് കുത്തേറ്റത്. പ്രകോപനം സൃഷ്ടിച്ച് കടന്നു വന്ന ബി.ജെ.പി പ്രവർത്തകർ കടകൾക്ക് നേരെയും മറ്റും വ്യാപക ആക്രമം അഴിച്ചു വിട്ടുവെന്നും പോലീസ് നിഷ്ക്രിയരായി നോക്കി നിന്നുവെന്നും ആരോപണമുണ്ട്. എസ്.ഡി.പി.ഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു. അതേസമയം, പോലീസിന്റെ നിസ്സംഗത മൂലം ബി.ജെ.പി അക്രമികൾ അഴിഞ്ഞാടിയതാണ് അക്രമത്തിലേക്ക് […]

India Kerala

കേരള കോൺഗ്രസ് എമ്മിലെ തർക്കം രൂക്ഷമാകുന്നു

കേരള കോൺഗ്രസ് എമ്മിലെ തർക്കം രൂക്ഷമാകുന്നു. സമവായമാണെങ്കിലും തെരഞ്ഞെടുപ്പാണെങ്കിലും സംസ്ഥാന സമിതി ഉടന്‍ വിളിക്കണമെന്ന നിലപാട് ജോസ് കെ.മാണി ആവർത്തിച്ചു. ഭരണഘടന അറിയാത്തവരാണ് പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നതെന്നാണ് ജോസഫിന്റെ നിലപാട്. പരസ്യമായ ഏറ്റുമിട്ടല്‍ അവസാനിപ്പിക്കണമമെന്ന് ആവശ്യപ്പെട്ട് കോട്ടയം ഡി.സി.സിയും രംഗത്തുവന്നു. സംസ്ഥാന സമിതി വിളിക്കാതെ ചെയർമാൻ പദവി നിലനിർത്താൻ ശ്രമിക്കുന്ന പി. ജെ ജോസഫ് പക്ഷത്തെ രൂക്ഷമായി വിമർശിച്ചാണ് ജോസ് കെ.മാണി രംഗത്തെത്തിയത്. കെ.എം മാണി കെട്ടിപ്പെടുത്ത പാർട്ടിയെ തകർക്കാനുള്ള ചിലരുടെ നീക്കം അനുവദിച്ചു നൽകില്ല. ചില […]