India Kerala

പി.ജെ ജോസഫിനെതിരെ നിലപാട് കടുപ്പിച്ച് ജോസ് കെ. മാണി

പാര്‍ട്ടി പദവികളെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പി.ജെ ജോസഫിനെതിരെ നിലപാട് കടുപ്പിച്ച് ജോസ് കെ മാണി. സ്പീക്കർക്കും തെരഞ്ഞെടുപ്പ് കമ്മീഷനും ജോസഫ് കത്ത് നൽകിയത് പാർട്ടിയിൽ ആലോചിക്കാതെയാണ് . തീരുമാനമെടുക്കാനായി പാര്‍ട്ടി കമ്മിറ്റി വിളിച്ച് ചേര്‍ക്കണമെന്നും ജോസ് കെ മാണി പറഞ്ഞു . അതേസമയം അവസാനവട്ട ഒത്തുതീർപ്പ് ശ്രമങ്ങളും ജോസ് കെ മാണി വിഭാഗം നടത്തുന്നുണ്ട്. ചെയർമാന്റ അഭാവത്തിൽ അധികാരം വർക്കിംഗ് ചെയർമാനാണെന്ന് കാട്ടിയാണ് കഴിഞ്ഞദിവസം പി.ജെ ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷൻ കത്തു നൽകിയത്. ഈ കത്ത് ഭരണഘടനാ […]

India Kerala

ഇവിഎം ക്രമക്കേട് വിവാദത്തില്‍ ലീഗില്‍ ഭിന്നത

ഇവിഎം ക്രമക്കേട് വിവാദത്തില്‍ മുസ്‌ലീം ലീഗില്‍ ഭിന്നത. പി.കെ ഫിറോസിന്റെ നിലപാട് തള്ളി യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈനലി ശിഹാബ് തങ്ങൾ രംഗത്തെത്തി. ഇവിഎം ക്രമക്കേട് ഇല്ലെന്ന് പറയുന്നവർ ഏക സിവിൽ കോഡിനെയും പിന്തുണക്കും. ഇത്തരം പ്രസ്താവനകൾ പാടില്ലെന്ന് പല തവണ വിലക്കിയിരുന്നു.വോട്ടിങ് മെഷീന്‍ സുതാര്യമല്ല എന്നതിന് നിരവധി തെളിവുകളുണ്ട്. ഇവിഎം ശരി വയ്ക്കുന്നവര്‍ മോദിയുടേത് വന്‍ വിജയമായി കാണുന്നുവെന്നും മുഈനലി ശിഹാബ് തങ്ങൾ മീഡിയവണിനോട് പറഞ്ഞു. ഫിറോസിനെ തള്ളി കെ. എം ഷാജി […]

India Kerala

ബാലഭാസ്കറിന്റെ അപകടമരണം; ഡി.ആര്‍.ഐ ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു

ബാലഭാസ്കറിന്റെ അപകടമരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഡി.ആര്‍.ഐ ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു . ബാലഭാസ്കറിന്റെ പ്രോഗ്രാം മാനേജര്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിവരം ശേഖരിച്ചത് . പ്രോഗ്രാം മാനേജര്‍ പ്രകാശന്‍ തമ്പിയെ ഡി.ആര്‍.ഐ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

India Kerala

പാലാരിവട്ടം മേൽപ്പാലം ഇന്ന് തുറന്ന് നൽകില്ല

നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകാത്തതിനാൽ പാലാരിവട്ടം മേൽപ്പാലം ഇന്ന് തുറന്ന് നൽകില്ല. നിർമ്മാണ ചുമതലയുള്ള ആർ.ബി.ഡി.സി നിർമാണ പ്രവർത്തനങ്ങൾ എന്ന് പൂർത്തിയാക്കാനാകും എന്ന് വ്യക്തമാക്കിയിട്ടില്ല. പാലത്തിലെ ടാംറിഗ് പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും അറ്റകുറ്റപണി ബാക്കിയുള്ളതിനാലാണ് ഇത് സംബന്ധിച്ച തീരുമാനമാവാത്തത് .അതേ സമയം പാലത്തിന്റെ ബലക്ഷയം സംബന്ധിച്ചുള്ള വിജിലൻസ് അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ടിൽ ഡയറക്ടർ വൈകാതെ തീരുമാനം എടുക്കും. ജൂൺ ഒന്നിന് പാലം തുറന്നു നൽകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷം മാത്രേമേ ഇകാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുവെന്നാണ് […]

India Kerala

എല്‍.ജെ.ഡി – ജെ.ഡി.എസ് ലയനം വൈകില്ലെന്ന് കെ.കൃഷ്ണന്‍കുട്ടി

എല്‍.ജെ.ഡി – ജെ.ഡി.എസ് ലയനം വൈകില്ലെന്ന് ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷന്‍ കെ.കൃഷ്ണന്‍കുട്ടി . ചില സാങ്കേതിക പ്രശ്നങ്ങള്‍ മാത്രമാണ് ഇപ്പോള്‍ തടസ്സം . വീരേന്ദ്രകുമാറുമായി ഇക്കാര്യം സംസാരിച്ചിട്ടില്ല . ചര്‍ച്ച ചെയ്ത് ലയനത്തില്‍ അന്തിമ തീരുമാനമെടുക്കും .ദേശീയതലത്തില്‍ തന്നെ സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ ലയനം ഉണ്ടാകുമെന്നും കൃഷ്ണന്‍കുട്ടി കോഴിക്കോട് പറഞ്ഞു.

India Kerala

ഇത് എന്റെ കഥ

കേരളത്തെ സംബന്ധിച്ചിടത്തോളം, പ്രത്യേകിച്ച് കേരളത്തിലെ മുസ്‌ലിം സ്ത്രീകളെ സംബന്ധിച്ചിടത്തോളെ ഏറെ കാത്തിരുന്ന തലവാചകമായിരുന്നു ഡോ.ഹാദിയ അശോകന്‍. ഇക്കാലത്തെ ശക്തമായൊരു മാതൃകയെന്നോണം, പൊതുമനസ്സുകളില്‍ ജ്വലിച്ചു നിന്ന വ്യക്തിത്വത്തെ മറ്റൊരാളില്‍ നിന്നുമല്ലാതെ കേള്‍ക്കണം എന്ന ആഗ്രഹത്തിന് പുറത്തുണ്ടായ കാത്തിരിപ്പാണത്. ഭരണകൂടത്തിനാല്‍ എല്ലാ വിധ മൗലികാവകാശങ്ങളും നിഷേധിക്കപ്പെട്ട് ആറുമാസത്തോളം വീട്ടുതടങ്കലിലാക്കപ്പെട്ട അവരെ ഒരു രാജ്യം മുഴുവന്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയായിരുന്നു. മാധ്യമ ‌സ്വാതന്ത്ര്യം വരെ നിഷേധിക്കപ്പെട്ടിരുന്ന ഈ കേസില്‍ പൊതുസമൂഹം സത്യമറിയാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നുവെന്ന വസ്തുത ഈ പുസ്തകത്തിന്റെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നു. ‘ഇത് എന്റെ […]

India Kerala

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; എ.വി ജോർജിനെ നടപടികളിൽ നിന്ന് ഒഴിവാക്കി

വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണത്തെ തുടർന്നുള്ള വകുപ്പ് തല നടപടികളിൽ നിന്ന് ഡി.ഐ.ജി എ.വി. ജോർജിനെ ഒഴിവാക്കി. കൊലപാതകത്തിൽ ജോർജിന് പങ്കില്ലന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ട് പരിഗണിച്ചാണ് ഡി.ജി.പിയുടെ ക്ലീൻ ചിറ്റ്. അതേസമയം കേസ് അട്ടിമറിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും ശ്രീജിത്തിന്റെ അമ്മ പറഞ്ഞു. എ.വി. ജോർജ് എറണാകുളം റൂറൽ എസ്. പിയായിരിക്കെ രൂപികരിച്ച പ്രത്യേക സ്ക്വാഡ് ശ്രീജിത്തിനെ ആളുമാറി മർദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.സ്ക്വാഡ് രൂപീകരിച്ചത് നിയമ വിരുദ്ധമായിട്ടാണെന്നും കൊലയിൽ ജോർജിനും […]

India Kerala

പാർലമെന്ററി പാർട്ടി നേതാവായി രാഹുൽ ഗാന്ധി തന്നെ വരണമെന്ന് ബെന്നി ബെഹനാന്‍

പാർലമെന്ററി പാർട്ടി നേതാവായി രാഹുൽ ഗാന്ധി തന്നെ വരണമെന്ന് ബെന്നി ബെഹനാന്‍. ശക്തമായ പ്രതിപക്ഷത്തെ രാജ്യത്തെ ജനം ആഗ്രഹിക്കുന്നുണ്ട്. ജനാധിപത്യ വിരുദ്ധ രീതിയിലൂടെ സീറ്റ് കൂട്ടി പ്രതിപക്ഷ സ്ഥാനം ഉറപ്പിക്കാൻ കോൺഗ്രസ് തയ്യാറല്ലെന്നും ബെന്നി ബെഹനാന്‍ മീഡിയവണിനോട് പറഞ്ഞു.

India Kerala

പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഗുരുതര ക്രമക്കേടുകള്‍ നടക്കുന്നതായി വിജിലന്‍സ് റിപ്പോര്‍ട്ട്

പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഗുരുതര ക്രമക്കേടുകള്‍ നടക്കുന്നതായി ആരോഗ്യ വകുപ്പ് വിജിലന്‍സ്. ലോക്കല്‍ പര്‍ച്ചേയ്സ് കമ്മിറ്റി ഇല്ലാതെ കമ്മറ്റിയുടെ സീല്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിയതായി കണ്ടെത്തി. വൈകല്യ മുക്തി പദ്ധതിക്കായി ഓര്‍ത്തോപീഡീക് ഇംപ്ലാന്റ് വാങ്ങിയതിലും ക്രമക്കേട്. ഉപകരണങ്ങള്‍ വാങ്ങുന്നതിന് ഹെഡ് നഴ്സ് അപേക്ഷ നല്‍കും മുന്‍പ് ടെണ്ടര്‍ ക്ഷണിച്ചു. പാലിയേറ്റീവ് കെയര്‍ ഹെല്‍പ്പറായ താത്ക്കാലിക ജീവനക്കാരന്‍ ടെണ്ടര്‍ നടപടിയിലടക്കം ഇടപെട്ടു. ഇതേ ജീവനക്കാരന്റെ നിയമനത്തില്‍ സെലക്ഷന്‍ കമ്മറ്റിക്ക് വീഴ്ച പറ്റിയെന്നും വിജിലന്‍സ് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് മീഡിയവണിന് […]

India Kerala

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി അഡ്വ.ബിജു മോഹന്‍ കീഴടങ്ങി

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി അഡ്വ. എം ബിജു കൊച്ചി ഡി.ആ.ര്‍.ഐ ഓഫിസില്‍ കീഴടങ്ങി. രാവിലെ പത്തരയോടെ അഭിഭാഷകനൊപ്പം എത്തിയാണ് ബിജു കീഴടങ്ങിയത്. ബിജു നേരിട്ടും സ്വര്‍ണം കടത്തിയതായി ഡി.ആര്‍.ഐയ്ക്ക് തെളിവ് ലഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച ബിജുവിന്റെ മുൻകൂർ ജാമ്യാപേക്ഷേ പരിഗണിച്ച ഹൈക്കോടതി വെള്ളിയാഴ്ച് പത്തുമണിക്കകം കീഴടങ്ങാൻ നിർദേശിച്ചിരുന്നു. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് നിയന്ത്രിക്കുന്നത് ബിജുവാണെന്നാണ് നിഗമനം. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ ഇന്ന് തന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതേ സമയം ഡി.ആർ.ഐയുടെ […]