കേരളം വീണ്ടും നിപ്പ രോഗത്തെ അഭിമുഖീകരിക്കുമ്പോള്‍ ഈ വൈറസിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട മുന്‍കരുതലുകള്‍ ഇവയാണ് നിപ്പ ബാധിച്ച മനുഷ്യനില്‍ നിന്നും മറ്റു മനുഷ്യരിലേക്കാണ് നിപ്പ ബാധിക്കുന്നതെങ്കിലും വ്യാപകമായി പരക്കാനുള്ള സാധ്യതയില്ലാത്തതിനാല്‍ പരിഭ്രാന്തിപ്പെടേണ്ട ആവശ്യമില്ല. പക്ഷെ ആവശ്യമായ മുൻകരുതലുകൾ എടുക്കുകയും വേണം. രോഗത്തെക്കുറിച്ചും രോഗം പകരുന്ന രീതികളെ ക്കുറിച്ചും അതിന്റെ കാഠിന്യത്തെക്കുറിച്ചും അറിയുക വഴി രോഗത്തെ എളുപ്പത്തില്‍ ചെറുക്കാവുന്നതാണ്. എന്താണ് ഈ നിപ വൈറൽ പനി ? 1998 ൽ മലേഷ്യയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തുന്നത് 2001 മുതൽ […]
Kerala
പാനായിക്കുളം കേസില്‍ കേന്ദ്രം സുപ്രിം കോടതിയിലേക്ക്
പാനായിക്കുളം കേസില്‍ കേന്ദ്രം സുപ്രിം കോടതിയില്‍ അപ്പീല്‍ നല്കും. എന്‍.ഐ.എ കോടതി ശിക്ഷിച്ച അഞ്ച് പേരെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു.ഇതിനെതിരെയാണ് അപ്പീല്‍ നല്‍കുക. പാനായിക്കുളം സിമി ക്യാമ്പ് കേസിൽ എൻ.ഐ.എ കോടതി ശിക്ഷിച്ച അഞ്ചു പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടിരുന്നു. വിചാരണക്കോടതി വെറുതെ വിട്ട എട്ട് പേര്‍ക്കെതിരെ എന്‍.ഐ.എ നൽകിയ അപ്പീലും കോടതി തള്ളിയിരുന്നു. പാനായിക്കുളം ക്യാമ്പ് സിമിയാണ് നടത്തിയതെന്ന് തെളിയിക്കാനായില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
ട്രെയിൻ യാത്രയ്ക്കിടെ കാണാതായ പതിനാറുകാരിയെ കൊല്ലത്ത് കണ്ടെത്തി
നാല് ദിവസം മുമ്പ് ട്രെയിൻ യാത്രയ്ക്കിടെ കാണാതായ വയനാട് മീനങ്ങാടി സ്വദേശിനിയായ പതിനാറുകാരിയെ കൊല്ലത്ത് കണ്ടെത്തി. കൊല്ലം റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പെൺകുട്ടിയെ കണ്ടെത്തിയത്. മൂന്നു ദിവസവും ട്രെയിനിൽ തന്നെ കഴിച്ചു കൂട്ടുകയായിരുന്നു എന്നാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞത്. മെയ് 31ന് എറണാകുളത്തുനിന്നും കോഴിക്കോട്ടേക്കുള്ള തീവണ്ടി യാത്രക്കിടെ കാണാതായ വയനാട് കാക്കവയൽ സ്വദേശിയായ പതിനാറുകാരിയെ കൊല്ലം ചടയമംഗലത്ത് വച്ചാണ് റെയിൽവെ പൊലീസ് കണ്ടെത്തിയത്. മകളെ കാണാനില്ലെന്ന് കാണിച്ച് കുട്ടിയുടെ ഫോട്ടോ അടക്കം പിതാവ് ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റാണ് […]
യുവതിയെ വീട്ടുതടങ്കലിൽ പാർപ്പിച്ച സംഭവത്തിൽ വനിത കമ്മീഷൻ ഇടപെടൽ
പാലക്കാട് തൃത്താലയിൽ ദലിത് യുവാവിനെ വിവാഹം ചെയ്ത യുവതിയെ വീട്ടുതടങ്കലിൽ പാർപ്പിച്ച സംഭവത്തിൽ വനിത കമ്മീഷൻ ഇടപെടൽ. പെൺകുട്ടിയെ ഹാജരാക്കാൻ കമ്മീഷൻ പൊലീസിന് നിർദേശം നൽകി. രാവിലെ 10 മണിക്ക് ഷൊർണൂർ ഡി.വൈ.എസ്.പി ഓഫീസിലാണ് യുവതിയെ ഹാജരാക്കുക. ദലിത് യുവാവിനെ വിവാഹം ചെയ്തതിനാണ് നവവധുവിനെ വീട്ടു തടങ്കലിൽ പാർപ്പിച്ചിരിക്കുന്നത്. തൃത്താല സ്വദേശി ഷാജിയുടെ ഭാര്യയെയാണ് ഭാര്യ വീട്ടുകാർ ഒരു മാസമായി തടവിൽ വെച്ചിരിക്കുന്നത്. സംഭവം വാർത്തയായതോടെ വനിതാ കമ്മീഷൻ അംഗം ഷിജി ശിവജി തൃത്താലയിലെത്തി. പെൺകുട്ടിയുടെ മലപ്പുറം […]
പാലക്കാട് ടൂറിസ്റ്റ് ബസ് പാടത്തേക്ക് മറിഞ്ഞ് 18 പേർക്ക് പരിക്ക്
പാലക്കാട് നല്ലേപ്പിള്ളിയിൽ ടൂറിസ്റ്റ് ബസ് പാടത്തേക്ക് മറിഞ്ഞ് 18 പേർക്ക് പരിക്ക്. ബംഗളൂരുവിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം. പരിക്കേറ്റവരെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഡ്വ.ബിജു മോഹനന്റെ കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം വിമാനത്താവളം വഴി കോടികളുടെ സ്വർണം കടത്തിയ കേസിലെ മുഖ്യപ്രതി അഡ്വ. ബിജു മോഹനന്റെ കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും . എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള കോടതിയാണ് കേസ് പരിഗണിക്കുന്നത്. ബിജുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ബിജുവിനോട് കീഴടങ്ങാനാണ് കോടതി നിര്‍ദേശിച്ചത്. തുടര്‍ന്ന് കൊച്ചിയിലെ ഡി.ആർ.ഐ ഓഫീസിലെത്തി കീഴടങ്ങിയ ബിജുവിനെ ഏഴ‌് മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപെടുത്തിയത്. ഗൾഫിൽനിന്ന‌് സ്വർണം കടത്താനും ബിജുവുണ്ടായിരുന്നുവെന്നാണ് ഡി.ആർ.ഐ ഉദ്യോഗസ്ഥർ […]
കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്കെന്ന് സൂചന
ഇരു വിഭാഗവും നിലപാട് കടുപ്പിച്ചതോടെ കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്കെന്ന് സൂചന. ചെയര്‍മാന്‍ സ്ഥാനം വിട്ട് നല്കാന്‍ ജോസ് കെ.മാണി വിഭാഗവും പി.ജെ ജോസഫ് വിഭാഗവും തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്കായി സഭയും കോണ്‍ഗ്രസും നടത്തിയ നീക്കങ്ങളും പരാജയപ്പെട്ടെന്നാണ് വിവരം. കെ.എം മാണി ഉണ്ടാക്കിയ പാര്‍ട്ടി ആര്‍ക്കും വിട്ട് നല്‍കേണ്ടതില്ലെന്നാണ് ജോസ് കെ. മാണി വിഭാഗത്തിന്റെ തീരുമാനം. അതുകൊണ്ട് തന്നെ മാണിയുടെ മകനായ ജോസ് കെ.മാണി തന്നെ ചെയര്‍മാനാകണമെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ കേരള കോണ്‍ഗ്രസ് എം […]
മോദി ഗുരുവായൂരെത്തുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം എട്ടിന് ഗുരുവായൂരിൽ ദർശനത്തിനു എത്തിയേക്കും. എട്ടിന് ഉച്ചക്ക് 12 മണിയോടെ മോദി എത്തുമെന്നാണ് ദേവസ്വം ബോര്‍ഡിന് ലഭിച്ചവിവരം. ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ എന്തൊക്കെയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചു അന്വേഷിച്ചതായി ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വക്കേറ്റ് കെ.ബി മോഹൻദാസ് സ്‌ഥിരീകരിച്ചു. എന്നാൽ സന്ദര്‍ശനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന് ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.
ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി
ഹൈസ്ക്കൂൾ- ഹയർസെക്കണ്ടറി ഏകീകരണം ശിപാർശ ചെയ്യുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഒന്ന് മുതല്‍ 12 വരെയുള്ള സ്കൂള്‍ വിദ്യാഭ്യാസം ഒറ്റ ഡയറക്ടറേറ്റിന് കീഴിലാകും. ഡയറക്ടര്‍ ഓഫ് ജനറല്‍ എജ്യൂക്കേഷനാണ് ഇനി മുതല്‍ പൊതുപരീക്ഷാ നടത്തിപ്പിന്റെ ചുമതല. എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സംവിധാനം മാറ്റമില്ലാതെ തുടരും. റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷം നേരത്തെ രംഗത്തെത്തിയിരുന്നു.
എല്‍.ജെ.ഡി – ജെ.ഡി.എസ് ലയന ചര്‍ച്ചകളില്‍ വിള്ളല്‍ വീഴ്ത്തി ശ്രേയാംസ് കുമാറിന്റെ പരാമര്‍ശം
എല്‍.ജെ.ഡി – ജെ.ഡി.എസ് ലയന ചര്‍ച്ചകളില്‍ വിള്ളല്‍ വീഴ്ത്തി എല്‍.ജെ.ഡി സംസ്ഥാന അധ്യക്ഷന്‍ എം.വി ശ്രേയാംസ് കുമാറിന്റെ പരാമര്‍ശം. ജെ.ഡി.എസിന് വേണമെങ്കില്‍ എല്‍ജെഡിയില്‍ വന്ന് ലയിക്കാമെന്നാണ് നിലപാട്. ചെറിയ പാര്‍ട്ടികള്‍ വലിയ പാര്‍ട്ടികളില്‍ ലയിക്കുന്നതാണ് രീതിയെന്നും ശ്രേയാംസ് കുമാര്‍ വ്യക്തമാക്കി. ലയന ചര്‍ച്ചകളില്‍ അനൂകൂല നിലപാടുമായി ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റ് കെ.കൃഷ്ണന്‍കുട്ടി രംഗത്ത് വന്നിരുന്നു. ലയനം വേഗത്തില്‍ നടക്കട്ടെയെന്ന നിലപാടാണ് ജെ.ഡി.എസ് നേതൃത്വത്തിനുള്ളത്.ഇക്കാര്യം സംസ്ഥാന പ്രസിഡന്റ് തന്നെ വ്യക്തമാക്കുകയും ചെയ്തു. കൃഷ്ണന്‍കുട്ടിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് എല്‍.ജെ.ഡി […]












