എ.പി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിയുടെ പൊതുവികാരത്തിനെതിരായ പ്രസ്താവന നടത്തിയതിനാണ് നടപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചതിന് പാര്‍ട്ടി അബ്ദുള്ളക്കുട്ടിയില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ പ്രശംസിച്ച് അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് വന്‍ വിമര്‍ശത്തിന് ഇടയാക്കിയിരുന്നു. തെരഞ്ഞെടുപ്പ് വിജയം മോദിയുടെ വികസന അജണ്ടക്കുള്ള അംഗീകാരമാണ് . ബി.ജെ.പിക്ക് അകത്തുള്ളവരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് മോദിയുടേത്. മോദിയുടെ വിജയം എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും വിശകലനം ചെയ്യണം. രാഷ്ട്രീയം മാറുകയാണ്, വിജയം വികസനത്തിനൊപ്പമാണ്. ജനങ്ങളുടെ […]
Kerala
ജാതി മാറി വിവാഹം; യുവതിയുടെ മൊഴി രേഖപ്പെടുത്തി
പാലക്കാട് തൃത്താലയിൽ ദലിത് യുവാവിനെ വിവാഹം ചെയ്തതിന് യുവതിയെ വീട്ടു തടങ്കലിലാക്കിയെന്ന പരാതിയില്‍ മജിസ്ട്രേറ്റ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. ഭർത്താവ് ഷാജിയുടെ പരാതിയില്‍ മണ്ണാർക്കാട് എസ്.സി/ എസ്.ടി കോടതിയിലാണ് യുവതിയെ ഹാജരാക്കിയത്. പരാതി പൊലീസ് ഗൌരവത്തിലെടുത്തില്ലെന്ന് ഷാജി മീഡിയവണിനോട് പറഞ്ഞു. തന്റെ ഭാര്യയെ രക്ഷിതാക്കൾ ബലം പ്രയോഗിച്ച് കൊണ്ടുപോയി തടവിൽ പാർപ്പിച്ചിരിക്കുകയാണെ പരതൂർ സ്വദേശി ഷാജിയുടെ പരാതി.സംഭവത്തിൽ ഇടപെട്ട വനിത കമ്മീഷൻ യുവതിയെ ഹാജരാക്കാൻ പൊലീസിന് നിർദ്ദേശം നൽകി.10 മണിക്ക് ഷൊർണൂർ ഡി.വൈ.എസ്.പിയുടെ ഓഫീസിൽ യുവതിയും രക്ഷിതാക്കളും […]
മുല്ലപ്പള്ളിയില്‍ നിന്നും പ്രതീക്ഷിച്ച നടപടി
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് ദുഃഖവും പ്രയാസവും ഉണ്ടാക്കുന്ന കാര്യമാണെന്ന് എ.പി അബ്ദുല്ലക്കുട്ടി. മുല്ലപ്പള്ളി രാമചന്ദ്രനില്‍ നിന്ന് ഇത് നേരത്തെ പ്രതീക്ഷിച്ചതാണ്. വീക്ഷണം നേരത്തെ തനിക്കെതിരെ കുറ്റപത്രം തയ്യാറാക്കി. പാര്‍ട്ടി നടപടി പ്രതീക്ഷിച്ചതാണെന്നും തന്റെ നിലപാട് ശരിയാണെന്ന് കാലം തെളിയിക്കുമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. വികസനത്തെ കുറിച്ചുളള നിലപാടില്‍ മാറ്റമില്ല. ഫേസ്ബുക്ക് പോസ്റ്റുകളില്‍ കൂടുതല്‍ പുകഴ്ത്തിയിട്ടുള്ളത് ഗാന്ധിയെയാണ്. താന്‍ പറഞ്ഞതില്‍ തെറ്റൊന്നുമില്ല. കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ ആഴം കണ്ടെത്തണമെങ്കില്‍ മുല്ലപ്പള്ളി ബി.ജെ.പിയുടെ വിജയത്തിന്റെ ഉയരം കണ്ടെത്തണം. സീറ്റ് ആഗ്രഹിച്ചല്ല കോണ്‍ഗ്രസില്‍ പോയത്. […]
കൊച്ചിയില്‍ നിപ സ്ഥിരീകരിച്ച യുവാവ് ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍
കൊച്ചിയില്‍ നിപ സ്ഥിരീകരിച്ച യുവാവ് ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കും ആരോഗ്യ വകുപ്പ് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. എറണാകുളം കലക്ട്രേറ്റില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മെയ് 30ന് ചികിത്സ തേടിയെത്തുമ്പോള്‍ നടക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു യുവാവ്. തുടര്‍ന്ന് ന്യൂറോ വിഭാഗത്തിലാണ് ചികിത്സ തേടിയത്. എറണാകുളം ജില്ലയിലെ വടക്കേക്കര തുരുത്തിപുറത്തുള്ള യുവാവിന്‍റെ കുടുംബാംഗങ്ങള്‍ക്കും ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശവാസികളും വിവരമറിഞ്ഞതില്‍ പിന്നെ ജാഗ്രതയിലാണ്. നിപ സൂചനയെ തുടര്‍ന്ന് […]
പാഠപുസ്തക വിതരണം അവസാന ഘട്ടത്തിലേക്ക്
സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലേക്കുള്ള പാഠപുസ്തക വിതരണം അവസാനഘട്ടത്തില്‍. ഭൂരിഭാഗം പുസ്തകങ്ങളും വിതരണം ചെയ്ത് കഴിഞ്ഞുവെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. പ്രളയത്തില്‍ നഷ്ടപ്പെട്ട 7 ലക്ഷം പുസ്തകങ്ങളും കൊടുത്ത് തീര്‍ത്തു. മൂന്ന് കോടി 25 ലക്ഷം പുസ്തകളാണ് ഇത്തവണ വേണ്ടി വന്നിരുന്നത്. ഇതില്‍ മൂന്ന് കോടി 14 ലക്ഷം പുസ്തകങ്ങളും വിതരണം ചെയ്തു കഴിഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ ബാക്കിയുള്ള പുസ്തകങ്ങളും വിതരണം ചെയ്യുന്നതോടെ പുസ്തക വിതരണം പൂര്‍ണ്ണമാകുമെന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. കണക്കുകള്‍ പ്രകാരം 97 ശതമാനം […]
നിപ വൈറസ്: ലക്ഷണങ്ങള്‍, മുന്‍കരുതല്‍, അറിഞ്ഞിരിക്കേണ്ടത്…
കേരളം വീണ്ടും നിപ്പ രോഗത്തെ അഭിമുഖീകരിക്കുമ്പോള്‍ ഈ വൈറസിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട മുന്‍കരുതലുകള്‍ ഇവയാണ് നിപ്പ ബാധിച്ച മനുഷ്യനില്‍ നിന്നും മറ്റു മനുഷ്യരിലേക്കാണ് നിപ്പ ബാധിക്കുന്നതെങ്കിലും വ്യാപകമായി പരക്കാനുള്ള സാധ്യതയില്ലാത്തതിനാല്‍ പരിഭ്രാന്തിപ്പെടേണ്ട ആവശ്യമില്ല. പക്ഷെ ആവശ്യമായ മുൻകരുതലുകൾ എടുക്കുകയും വേണം. രോഗത്തെക്കുറിച്ചും രോഗം പകരുന്ന രീതികളെ ക്കുറിച്ചും അതിന്റെ കാഠിന്യത്തെക്കുറിച്ചും അറിയുക വഴി രോഗത്തെ എളുപ്പത്തില്‍ ചെറുക്കാവുന്നതാണ്. എന്താണ് ഈ നിപ വൈറൽ പനി ? 1998 ൽ മലേഷ്യയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തുന്നത് 2001 മുതൽ […]
പാനായിക്കുളം കേസില്‍ കേന്ദ്രം സുപ്രിം കോടതിയിലേക്ക്
പാനായിക്കുളം കേസില്‍ കേന്ദ്രം സുപ്രിം കോടതിയില്‍ അപ്പീല്‍ നല്കും. എന്‍.ഐ.എ കോടതി ശിക്ഷിച്ച അഞ്ച് പേരെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു.ഇതിനെതിരെയാണ് അപ്പീല്‍ നല്‍കുക. പാനായിക്കുളം സിമി ക്യാമ്പ് കേസിൽ എൻ.ഐ.എ കോടതി ശിക്ഷിച്ച അഞ്ചു പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടിരുന്നു. വിചാരണക്കോടതി വെറുതെ വിട്ട എട്ട് പേര്‍ക്കെതിരെ എന്‍.ഐ.എ നൽകിയ അപ്പീലും കോടതി തള്ളിയിരുന്നു. പാനായിക്കുളം ക്യാമ്പ് സിമിയാണ് നടത്തിയതെന്ന് തെളിയിക്കാനായില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
ട്രെയിൻ യാത്രയ്ക്കിടെ കാണാതായ പതിനാറുകാരിയെ കൊല്ലത്ത് കണ്ടെത്തി
നാല് ദിവസം മുമ്പ് ട്രെയിൻ യാത്രയ്ക്കിടെ കാണാതായ വയനാട് മീനങ്ങാടി സ്വദേശിനിയായ പതിനാറുകാരിയെ കൊല്ലത്ത് കണ്ടെത്തി. കൊല്ലം റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പെൺകുട്ടിയെ കണ്ടെത്തിയത്. മൂന്നു ദിവസവും ട്രെയിനിൽ തന്നെ കഴിച്ചു കൂട്ടുകയായിരുന്നു എന്നാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞത്. മെയ് 31ന് എറണാകുളത്തുനിന്നും കോഴിക്കോട്ടേക്കുള്ള തീവണ്ടി യാത്രക്കിടെ കാണാതായ വയനാട് കാക്കവയൽ സ്വദേശിയായ പതിനാറുകാരിയെ കൊല്ലം ചടയമംഗലത്ത് വച്ചാണ് റെയിൽവെ പൊലീസ് കണ്ടെത്തിയത്. മകളെ കാണാനില്ലെന്ന് കാണിച്ച് കുട്ടിയുടെ ഫോട്ടോ അടക്കം പിതാവ് ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റാണ് […]
യുവതിയെ വീട്ടുതടങ്കലിൽ പാർപ്പിച്ച സംഭവത്തിൽ വനിത കമ്മീഷൻ ഇടപെടൽ
പാലക്കാട് തൃത്താലയിൽ ദലിത് യുവാവിനെ വിവാഹം ചെയ്ത യുവതിയെ വീട്ടുതടങ്കലിൽ പാർപ്പിച്ച സംഭവത്തിൽ വനിത കമ്മീഷൻ ഇടപെടൽ. പെൺകുട്ടിയെ ഹാജരാക്കാൻ കമ്മീഷൻ പൊലീസിന് നിർദേശം നൽകി. രാവിലെ 10 മണിക്ക് ഷൊർണൂർ ഡി.വൈ.എസ്.പി ഓഫീസിലാണ് യുവതിയെ ഹാജരാക്കുക. ദലിത് യുവാവിനെ വിവാഹം ചെയ്തതിനാണ് നവവധുവിനെ വീട്ടു തടങ്കലിൽ പാർപ്പിച്ചിരിക്കുന്നത്. തൃത്താല സ്വദേശി ഷാജിയുടെ ഭാര്യയെയാണ് ഭാര്യ വീട്ടുകാർ ഒരു മാസമായി തടവിൽ വെച്ചിരിക്കുന്നത്. സംഭവം വാർത്തയായതോടെ വനിതാ കമ്മീഷൻ അംഗം ഷിജി ശിവജി തൃത്താലയിലെത്തി. പെൺകുട്ടിയുടെ മലപ്പുറം […]
പാലക്കാട് ടൂറിസ്റ്റ് ബസ് പാടത്തേക്ക് മറിഞ്ഞ് 18 പേർക്ക് പരിക്ക്
പാലക്കാട് നല്ലേപ്പിള്ളിയിൽ ടൂറിസ്റ്റ് ബസ് പാടത്തേക്ക് മറിഞ്ഞ് 18 പേർക്ക് പരിക്ക്. ബംഗളൂരുവിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം. പരിക്കേറ്റവരെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.












