വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തില്‍ ഭാര്യയും പിതാവും ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യം. പ്രകാശന്‍ തമ്പി മാനേജരല്ലെന്ന് ഭാര്യ ലക്ഷ്മി മൊഴി നല്‍കിയപ്പോള്‍ പ്രകാശന്‍ തമ്പി മാനേജര്‍ ആണെന്നും വിഷ്ണു സാമ്പത്തിക ഇടപാട് നടത്തിയ ആളാണെന്നുമാണ് പിതാവ് കെ.സി ഉണ്ണി നല്‍കിയ മൊഴി. ഇരുവരുടെയും മൊഴി തെളിവുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. റിമാന്‍ഡില്‍ കഴിയുന്ന പ്രകാശന്‍ തമ്പിയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷ കൊച്ചിയിലെ സാമ്പത്തിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതി മൂന്ന് ദിവസത്തിനുള്ളില്‍ പരിഗണിക്കും. […]
Kerala
അരുണാചല്‍ പ്രദേശില്‍ നിന്നും കാണാതായ വ്യോമസേന വിമാനത്തിൽ മലയാളിയും
അരുണാചല്‍ പ്രദേശില്‍ നിന്നും കാണാതായ വ്യോമസേന വിമാനത്തിൽ മലയാളിയും. വ്യോമസേന ഉദ്യോഗസ്ഥനായ അനൂപ് കുമാറാണ്(29) കാണാതായ എ എൻ 32 വിമാനത്തിൽ ഉണ്ടായിരുന്നത്. കൊല്ലം അഞ്ചൽ സ്വദേശിയാണ് അനൂപ്. വിമാനത്തിനായുള്ള തെരച്ചിൽ തുടരുകയാണ്. അസമിൽ നിന്ന് അരുണാചൽ പ്രദേശിലേക്കുള്ള യാത്ര മധ്യേ തിങ്കളാഴ്ചയാണ് വിമാനം കാണാതായത്. 11 വര്‍ഷമായി സൈന്യത്തിലുള്ള അനൂപ് ഒന്നരമാസം മുന്‍പ് നാട്ടിലെത്തിയിരുന്നു. ഭാര്യ വൃന്ദ. ആറുമാസം പ്രായമായ കുട്ടിയുമുണ്ട്. വിമാനം തകര്‍ന്നുവീണതിന്റെ അവശിഷ്ടങ്ങളോ മറ്റു വിവരങ്ങളോ കിട്ടിയിട്ടില്ലെന്ന് വ്യോമസേനാ അധികൃതര്‍ അറിയിച്ചു.
സമവായ നീക്കം ഫലം കണ്ടില്ല
കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പദവിയില്‍ താന്‍ എത്തണമെന്നത് ന്യായമായ കാര്യമാണെന്നും മുമ്പ് പാര്‍ട്ടിയിലുണ്ടായിരുന്ന കീഴ് വഴക്കങ്ങള്‍ തുടരുമെന്നും പി.ജെ ജോസഫ്. പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ഉടന്‍ വിളിക്കും. ജോസ് കെ മാണി വിഭാഗം യോഗത്തില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നതെന്നും പി.ജെ ജോസഫ് പറഞ്ഞു. എന്നാല്‍ പി.ജെ ജോസഫിന്‍റെ വാദങ്ങള്‍ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നാണ് ജോസ് കെ മാണി വിഭാഗം വ്യക്തമാക്കുന്നത്. മധ്യസ്ഥ ചര്‍ച്ചകളിലൂടെ ചെയര്‍മാന്‍ പദവിയിലെത്താമെന്ന ജോസ് കെ മാണിയുടെ നീക്കത്തിന് പി.ജെ ജോസഫ് വീണ്ടും തടയിട്ടു. സംസ്ഥാന കമ്മിറ്റി […]
ട്രാഫിക് ബ്ലോക്കില്‍ വരിതെറ്റിച്ച് കുതിച്ച സ്വകാര്യ ബസിനെ പിന്നോട്ടെടുപ്പിച്ച് ട്രാഫിക് പൊലീസ്
ട്രാഫിക് ബ്ലോക്കില്‍ ശ്വാസംമുട്ടുന്ന കേരളത്തിലെ നിരത്തുകളില്‍ സാധാരണ കാണുന്ന ഒരു കാഴ്ചയാണ് ബ്ലോക്കിനിടെ വരിതെറ്റിച്ച് സ്വകാര്യ ബസുകള്‍ കയറിപ്പോകുന്നതും എതിര്‍ദിശയില്‍ നിന്നു വരുന്ന വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ഇടമില്ലാതെ വില്ലനാകുന്നതും. ഇപ്പോഴിത് പറയാന്‍ കാരണം, കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്‍ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ്. ദേവാസുരത്തിലെ ശേഖരന്റെ ഡയലോഗിന്റെ അകമ്പടിയോടെ കേരള പൊലീസ് പങ്കുവെച്ച വീഡിയോ നവമാധ്യമങ്ങളില്‍ ചര്‍ച്ചയായി കഴിഞ്ഞു. വില്ലന്‍ റോളില്‍ സ്വകാര്യ ബസും മാസ് നായകനായി കേരള പൊലീസുമാണ് വീഡിയോയില്‍. വമ്പന്‍ ട്രാഫിക് […]
നിപ വൈറസ്; വ്യാജ പ്രചരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി
നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കൊച്ചിയില്‍ അറിയിച്ചു. കോഴിക്കോടുണ്ടായ നിപ ബാധയുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ തയാറാക്കിയ മാനദണ്ഡങ്ങൾ പാലിച്ചാണ് സര്‍ക്കാര്‍ നടപടികൾ പുരോഗമിക്കുന്നതെന്നും മന്ത്രി അറിയിച്ചു. ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ നാട്ടില്‍ ആരോഗ്യ വകുപ്പ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. നിപ വൈറസ് ബാധയെ തുടര്‍ന്നുളള പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.സോഷ്യല്‍ മീഡിയ വഴിയും മറ്റും തെറ്റിദ്ധാരണ പരത്തുന്ന വ്യാജ പ്രചരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. […]
നിപ; 86 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിൽ
നിപ ബാധിച്ച രോഗിയുമായി സമ്പർക്കം പുലർത്തിയ 86 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിൽ. ഒൻപത് ജില്ലകളിൽ നിന്നുള്ളവരാണ് ഇവർ. ഏറ്റവും കൂടുതൽ പേർ നിരീക്ഷണത്തിലുള്ളത് തൃശൂരാണ്. തൃശൂരിൽ 27 പേരാണ് നിരീക്ഷണത്തിൽ. 17 പുരുഷൻമാരും 10 സ്ത്രീകളും. വിദ്യാർഥി ചികിത്സ തേടിയ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ മൂന്ന് ഡോക്ടർമാരും ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരും വിദ്യാർഥി താമസിച്ച ഹോസ്റ്റൽ ജീവനക്കാരും ഇവരിൽ ഉൾപ്പെടുന്നു. ഹോസ്റ്റൽ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. നിപ ബാധ എങ്ങനെയുണ്ടായി എന്നറിയാനുള്ള ശ്രമങ്ങളും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പ്, […]
കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിനോദയാത്രക്ക് പോയ ബസ് മറിഞ്ഞ് 3 മരണം
പാലക്കാട് നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. കുട്ടികളടക്കം 56 പേര്‍ക്ക് പരിക്കേറ്റു. കൊടുവായൂര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. മധുര സാത്തൂരിൽ വെച്ചാണ് അപകടം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. പാലക്കാടു ജില്ലയിലെ കൊടുവായൂര്‍ സ്വദേശികളായ സരോജിനി, പെട്ട, കുനിശ്ശേരി സ്വദേശി എട്ടു വയസ്സുകാരി നിഖില എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരില്‍ 45 പേരെ സാതൂര്‍ ജനറല്‍ ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ പതിനൊന്നു പേരെ മധുര മെഡിക്കല്‍കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൊടുവായൂരില്‍ […]
മരുന്നുകള്‍ വിമാനമാര്‍ഗം കേരളത്തിലെത്തിക്കും
നിപ വൈറസ് നേരിടാന്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്ത് കേന്ദ്രം. ഡല്‍ഹിയിലും പ്രത്യേക കണ്ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. നിലവില്‍ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മരുന്ന് കേരളത്തിലെത്തിക്കാന്‍ വിമാന സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെയാണ് പൂനെ ഇന്‍സ്റ്റിറ്റ്യൂട്ട് നിപ സ്ഥിരീകരിച്ചത്. വനം വന്യജീവി വകുപ്പിന്റെ സഹായത്തോടെ വവ്വാലുകളിലെ നിപ സാന്നിധ്യം വിദഗ്ദ്ധ സംഘം പരിശോധിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ പറഞ്ഞു. നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇന്ന് രാവിലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം അടിയന്തര യോഗം ചേര്‍ന്നിരുന്നു. കേരളത്തിന് […]
ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ സുഹൃത്തടക്കം നാല് പേര്‍ക്ക് പനി; യുവാവിന്റെ നില തൃപ്തികരം
നിപ ബാധിതനായി ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ സുഹൃത്തടക്കം നാല് പേര്‍ക്ക് പനി ബാധിച്ചതായി ആരോഗ്യ മന്ത്രി. ഇവരില്‍ ഒരാളെ കളമശേരി മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രേവേശിപ്പിച്ചു. നിപ സ്ഥിരീകരിച്ചുവെന്ന് അറിയിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ആറ് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം കൊച്ചിയിലെത്തിയതായും മന്ത്രി അറിയിച്ചു. നിപ വൈറസ് ബാധിച്ച യുവാവിനെ പരിചരിച്ച രണ്ട് നഴ്സുമാർക്ക് പനിയുണ്ട്. യുവാവുമായി അടുത്തിടപഴകിയ സുഹ്യത്തും കുടുംബാംഗവുമാണ് പനി ബാധിച്ച മറ്റുള്ളവര്‍. ഇവർക്ക് […]
കേരള കോണ്‍ഗ്രസിലെ തര്‍ക്കം; നിര്‍ണ്ണായക നീക്കവുമായി ജോസ് കെ. മാണി വിഭാഗം
കേരള കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ നിര്‍ണ്ണായക നീക്കവുമായി ജോസ് കെ. മാണി വിഭാഗം. സംസ്ഥാന സമിതി ഉടന്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പിജെ ജോസഫിന് നിവേദനം നല്കി. പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കുന്നതിന് മുന്‍പ് സംസ്ഥാന സമിതി വിളിച്ച് ചെയര്‍മാനെ തെരഞ്ഞെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. സംസ്ഥാന സമിതി വിളിച്ച് ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ പിജെ ജോസഫ് തയ്യാറാകാത്ത സാഹചര്യത്തിലാണ് നാലിലൊന്ന് 127 സംസ്ഥാന സമിതി നേതാക്കള്‍ ഒപ്പിട്ട നിവേദനം പി.ജെ ജോസഫിന് ജോസ് കെ.മാണി വിഭാഗം നല്കിയത്. എം.എല്‍.എമാരായ റോഷി അഗസ്റ്റിനും […]












