നിപ നിയന്ത്രണ വിധേയമെന്ന് ആരോഗ്യവകുപ്പിന്റെ മെഡിക്കല്‍ ബുള്ളറ്റിന്‍. നിപ ബാധിച്ച രോഗിയുടെ ഇപ്പോഴത്തെ നില മാറ്റമില്ലാതെ തുടരുന്നു. കോതമംഗലം സ്വദേശിയായ ഒരാളെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ കളമശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നവരുടെ എണ്ണം ഏഴായി. സംസ്ഥാനത്ത് 314 പേര്‍ നിരീക്ഷണത്തിലാണ്. നിപയുമായി ബന്ധപ്പെട്ട വിദഗ്ധരായ ഡോക്ടര്‍മാരുടെ വലിയ സംഘമാണ് കൊച്ചിയിലുള്ളത്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി ആലപ്പുഴയില്‍ നിന്ന് ഡോ.ബാലമുരളി, പൂനെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ഡോ. റീമ സഹായ്, ഡോ അനിത എന്നിവര്‍ ജില്ലയില്‍ എത്തിയിരുന്നു. […]
Kerala
സമവായ ചര്‍ച്ചകള്‍ക്ക് കളമൊരുങ്ങിയെങ്കിലും കേരള കോണ്‍ഗ്രസില്‍ ചെയര്‍മാന്‍ സ്ഥാനത്തിനായി പിടിവലി
കേരള കോണ്‍ഗ്രസില്‍ സമവായ ചര്‍ച്ചകള്‍ക്ക് കളമൊരുങ്ങിയെങ്കിലും ചെയര്‍മാന്‍ സ്ഥാനം വിട്ട് നല്കാന്‍ ഇരു വിഭാഗവും തയ്യാറാകില്ലെന്ന് സൂചന. കെ. എം മാണിയുടെ മകന് തന്നെ ചെയര്‍മാന്‍ സ്ഥാനം നല്കണമെന്ന് ജോസ് കെ മാണി പക്ഷം പറയുമ്പോള്‍ മുതിര്‍ന്ന നേതാവിന് ചെയര്‍മാന്‍ സ്ഥാനം നല്കണമെന്നാണ് ജോസഫ് പക്ഷത്തിന്റെ നിലപാട്. ഒരു വിഭാഗം വിട്ട് വീഴ്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ സമവായ ചര്‍ച്ചകള്‍ ഫലം കാണില്ല. പാര്‍ട്ടി പിടിക്കാന്‍ നേതാക്കള്‍ കച്ച കെട്ടിയിറങ്ങിയതോടെ അണികള്‍ ചേരിതിരിഞ്ഞ് തെരുവിലേക്ക് വരെയിറങ്ങി. ഇതോടെയാണ് സഭയും കോണ്‍ഗ്രസും […]
കോട്ടയത്ത് ചികിത്സ ലഭിക്കാതെ രോഗി മരിച്ച സംഭവം: മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു
കോട്ടയത്ത് ചികിത്സ ലഭിക്കാതെ രോഗി മരിച്ച സംഭവത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. മെഡിക്കൽ കോളജിനെതിരെയും രണ്ട് സ്വകാര്യ ആശുപത്രികൾക്കെതിരെയും ആണ് കേസ്. മരിച്ച ഇടുക്കി കട്ടപ്പന സ്വദേശി ജേക്കബ് തോമസിന്റെ മകൾ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. ഐ.പി.സി 304 ചുമത്തിയ സാഹചര്യത്തിലാണ് ഡി.വൈ.എസ്.പിക്ക് അന്വേഷണ ചുമതല നല്‍കിയത്. ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും വീഴ്ചയെക്കുറിച്ച് അന്വേഷിക്കും. ഇന്നലെ രാവിലെ 10 മണിയോടെയാണ് കട്ടപ്പനയിലെ ആശുപത്രിയില്‍ നിന്നും ജേക്കബ് തോമസിനെ കോട്ടയത്തേക്ക് കൊണ്ടുവന്നത്. കടുത്ത […]
മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു
മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു.1 മുതൽ 12 വരെയുളള ക്ലാസുകൾ ഒരുമിച്ചു തുറക്കുന്നതാണ് ഇത്തവണത്തെ സവിശേഷത. വർണ്ണാഭമായ പ്രവേശനോത്സവ പരിപാടികളാണ് സ്കൂളുകളില്‍ സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. തൃശൂര്‍ പുതുക്കാട് ചെമ്പൂച്ചിറ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. രണ്ട് മാസക്കാലത്തെ അവധിയാഘോഷങ്ങൾക്ക് വിട.ഇനി ക്ലാസ് മുറികളിലേക്ക്. സ്കൂളുകൾ തുറക്കുന്നതോടെ ഒരു പുതിയ അധ്യയന വർഷത്തിന് കൂടി തുടക്കമാവുകയാണ്.1 മുതൽ 12 വരെയുളള ക്ലാസുകൾ ഒരുമിച്ചു തുറക്കുന്നുവെന്നതാണ് ഇത്തവണത്തെ അധ്യയന വർഷത്തിന്റെ […]
ബാലഭാസ്കറിന്‍റെ മരണം അപകട മരണമല്ലെന്ന് കലാഭവന്‍ സോബി
ബാലഭാസ്കറിന്റേത് അപകട മരണമല്ലെന്ന് കലാഭവന്‍ സോബി. വൈകാതെ തന്നെ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഇക്കാര്യം തെളിയുമെന്നാണ് വിശ്വാസം. പൊലീസ് പ്രകാശന്‍ തമ്പിയെ അറസ്റ്റ് ചെയ്ത ശേഷമാണ് സംശയം തോന്നി തുടങ്ങിയത്. അപകട സ്ഥലത്ത് സംശയാസ്പദമായി കണ്ടവരെ ഇനിയും കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്നും ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയ ശേഷം സോബി പറഞ്ഞു. ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്ന സമയത്ത് രണ്ട് പേര്‍ സ്ഥലത്ത് നിന്ന് ഓടിപ്പോകുന്നത് കണ്ടുവെന്നാണ് സോബി നേരത്തെ വെളിപ്പെടുത്തിയത്. ഈ സാഹചര്യത്തിലാണ് സോബിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. […]
കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഇടപെടുന്നു
കേരള കോൺഗ്രസിലെ തർക്കങ്ങൾ പരിഹരിക്കാൻ സമവായ ചർച്ചകൾക്ക് കളമൊരുങ്ങുന്നു. ജോസഫ് വിഭാഗവും ചർച്ചക്ക് തയ്യാറാണെന്ന് അറിയിച്ചതോടെയാണ് സമവായത്തിന് കളമൊരുങ്ങുന്നത്. എന്നാൽ മുതിർന്ന നേതാക്കളെ കൂടി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കണം എന്നാണ് മോൻസ് ജോസഫ് അടക്കമുള്ളവർ പറയുന്നത്. അതേസമയം പ്രശ്നം പരിഹരിക്കാൻ കോൺഗ്രസും രംഗത്തിറങ്ങി. ഇരുവിഭാഗവും നിലപാട് കടുപ്പിച്ചതോടെ കേരള കോൺഗ്രസ് എമ്മിലെ തർക്കം തെരുവിലേക്ക് വരെ എത്തി. ഒരു വിട്ടുവീഴ്ചയ്ക്കും നേതാക്കൾ തയ്യാറാകുന്നില്ല എന്ന് കണ്ടതോടെയാണ് സഭയും കോൺഗ്രസും പ്രശ്നത്തിൽ ഇടപെട്ടത്. ഇതോടെയാണ് ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് കളമൊരുങ്ങിയത്. […]
നിപയുടെ ഉറവിടം തേടി പരിശോധന തുടരുന്നു
നിപ ബാധയുടെ ഉറവിടത്തിനായി പരിശോധനകള്‍ തുടരുന്നു. വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് പരിശോധന. കേന്ദ്രസംഘമാണ് ഇത് സംബന്ധിച്ച പരിശോധന നടത്തുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. എവിടെ നിന്നാണ് വിദ്യാര്‍ഥിക്ക് നിപ ബാധ ഉണ്ടായതെന്ന പരിശോധനയിലാണ് വിവിധ വകുപ്പുകള്‍. മൃഗസംരക്ഷണ വകുപ്പ് തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളില്‍ പ്രത്യേകം കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. പന്നി ഫാമുകള്‍, വവ്വാലുകള്‍ കൂട്ടത്തോടെ താമസിക്കുന്ന മരങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ പരിശോധന നടത്തുന്നുണ്ട്. അസ്വാഭാവികമായി പക്ഷികളോ മൃഗങ്ങളോ ചത്ത് കിടക്കുന്നത് കണ്ടാല്‍ വിവരം നല്‍കാന്‍ […]
നിപ: മരുന്ന് ആസ്ത്രേലിയയില്‍ നിന്ന് കൊച്ചിയിലെത്തിച്ചു, യുവാവിന്‍റെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി
നിപ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെ.കെ ശൈലജ. രോഗ ലക്ഷണങ്ങളുമായി കളമശേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ച് പേരുടെയും സാംപിളുകള്‍ പരിശോധനക്കയച്ചു. ഓസ്ട്രേലിയയില്‍ നിന്നുള്ള മരുന്നുകളടക്കം ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. എയിംസില്‍ നിന്നും കോഴിക്കോടു നിന്നുമുള്ള വിദഗ്ധ സംഘത്തിന്റെ പരിശോധനകളാണ് പുരോഗമിക്കുന്നത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിയായ യുവാവിനെയും കളമശേരി മെഡിക്കല്‍ കോളജില്‍ തുടരുന്ന രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരെയും വിദഗ്ധ സംഘം പരിശോധിച്ചിട്ടുണ്ട്. […]
പത്തനംതിട്ടയിലെ പരാജയത്തിന് കാരണം ശബരിമല വിഷയമെന്ന് സി.പി.ഐ റിപ്പോർട്ട്
പത്തനംതിട്ടയിലെ പരാജയത്തിന് കാരണം ശബരിമല വിഷയത്തിലെ സർക്കാർ നിലപാടാണെന്ന് സി.പി.ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ റിപ്പോർട്ട്. തെരഞ്ഞെടുപ്പ് അടുത്തിരുന്ന സാഹചര്യത്തിൽ ശബരിമല യുവതി പ്രവേശനം ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് വിമർശനം. ജില്ലാ കമ്മിറ്റി നൽകിയ പ്രാഥമിക റിപ്പോർട്ട് നാളെ ചേരുന്ന സംസ്ഥാന നിർവാഹക സമിതി ചർച്ച ചെയ്യും. കഴിഞ്ഞ ദിവസം ചേർന്ന സി.പി.ഐ ജില്ലാ കമ്മിറ്റി യോഗത്തിലെ ചർച്ചകൾക്ക് ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. മികച്ച പ്രവർത്തനവും വിജയസാധ്യതയും ഉണ്ടായിരുന്നിട്ടും മണ്ഡലത്തിൽ പരാജയപ്പെട്ടതിന്‍റെ കാരണം ശബരിമല വിഷയമാണെന്നാണ് കണ്ടെത്തൽ. യുവതി […]
പാലാരിവട്ടം പാലം പുതുക്കി പണിയണമെന്ന് വിജിലന്‍സ് എഫ്.ഐ.ആര്‍
പാലാരിവട്ടം മേല്‍പ്പാലം പുതുക്കി പണിയണമെന്ന് വിജിലന്‍സിന്റെ എഫ്.ഐ.ആര്‍. നിര്‍മാണത്തില്‍ വന്‍ അഴിമതി നടന്നുവെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. പാലം ആപകടാവസ്ഥയിലാണെന്നും പുതുക്കിപ്പണിയാനുള്ള തുക കരാറുകാരില്‍ നിന്ന് ഈടാക്കണമെന്നും എഫ്.ഐ.ആറില്‍ വ്യക്തമാക്കിയിട്ടുണ്ട്. പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മാണത്തില്‍ അടിമുടി അഴിമതി നടന്നുവെന്നാണ് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. കരാറുകാരെയും ഉദ്യോഗസ്ഥരെയും പ്രതിയാക്കിയിട്ടുള്ള എഫ്.ഐ.ആര്‍ ആണ് കോടതിയില്‍ സമര്‍പ്പിരിക്കുന്നത്. പാലം നിര്‍മാണത്തിന്റെ കരാര്‍ ഏറ്റെടുത്തിരുന്ന കമ്പനി എം.ഡി സുമീത്ത് ഗോയലാണ് ഒന്നാം പ്രതി. നിലവില്‍ അഞ്ച് പേര്‍ക്കെതിരെയാണ് കേസ് […]












