India Kerala

കെ.കെ ശൈലജ കേന്ദ്ര ആരോഗ്യമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും

ഡല്‍ഹിയിലെത്തിയ ആരോഗ്യമന്ത്രി കെ.കെ ശൈലജ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും. സംസ്ഥാനത്തെ നിപ പ്രതിരോധന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ കേന്ദ്രമന്ത്രിയെ അറിയിക്കും. കൂടിക്കാഴ്ചയുടെ സമയം ഇതുവരെ നിശ്ചയിച്ചിട്ടില്ല. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയുമായും ശൈലജ ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്.

India Kerala

കോഴിക്കോട് വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു

കോഴിക്കോട് വെസ്റ്റ്ഹില്‍ റെയില്‍വേ സ്റ്റേഷന് സമീപം വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു. പുതിയങ്ങാടി സ്വദേശിനി വന്ദനയാണ് മരിച്ചത്. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്.

India Kerala

ആഘോഷമായി പ്രവേശനോത്സവം

പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ച് സംസ്ഥാനത്ത് നടന്നത് ആവേശകരമായ പ്രവേശനോത്സവം.ഒന്നാം ക്ലാസുകാരെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് സ്കൂളുകളില്‍ നടന്നത്.ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകള്‍ ഇതാദ്യമായി ഒരേ സമയം തുറന്നു എന്നതും ഇത്തവണത്തെ പ്രത്യേകതയായി. അമ്മയുടെ കൈപിടിച്ചായിരുന്നു ഒന്നാം ക്ലാസിലേക്കുള്ള പലരുടേയും വരവ്. ചേട്ടന്‍മാരും ചേച്ചിമാരും കൈയടിച്ച് സ്വീകരിച്ചപ്പോള്‍ പലര്‍ക്കും അമ്പരപ്പ്. മക്കളെ ക്ലാസ് മുറിയിലാക്കി അമ്മമാര്‍ മാറിയപ്പോള്‍ ചിലര്‍ കരച്ചില്‍ തുടങ്ങി.ചില മിടുക്കരാവട്ടെ സ്കൂളിലെത്തിയതിന്റെ സന്തോഷവും പങ്കു വെച്ചു. പാട്ടു പാടിയും കഥ പറഞ്ഞും […]

India Kerala

ഭീതിയൊഴിയുന്നു; ചികിത്സയില്‍ കഴിയുന്ന ആറ് പേര്‍ക്കും നിപയില്ല

സംസ്ഥാനത്ത് നിപ ഭീതിയൊഴിയുന്നു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ഏഴില്‍ ആറ് പേര്‍ക്കും നിപയില്ലെന്ന് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചു. ഐസോലേഷന്‍ വാര്‍ഡിലുള്ള ഒരാളുടെ സാംപിള്‍ ഇന്ന് അയ്ക്കും. നിപ പ്രതിരോധനത്തിന്റെ ഫലമായി ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യവകുപ്പ് ജില്ലയില്‍ നടത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി. നിപ്പയില്ലെന്ന് സ്ഥിരീകരിച്ച ആറ് പേരില്‍ 3 പേര്‍ രോഗിയെ പരിചരിച്ച നേഴ്‌സുമാരാണ്. ആശങ്കപ്പെടേണ്ട യാതൊന്നും ഇല്ലെങ്കിലും മുന്‍കരുതല്‍ നടപടികള്‍ തുടരും. ഐസോലേഷനിലുള്ളവരെ ഇപ്പോള്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് […]

India Kerala

ചികിത്സ ലഭിക്കാതെ രോഗി മരിച്ച സംഭവത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍

ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളജിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ മീഡിയവണിന്. കോട്ടയം മെഡിക്കല്‍ കോളേജില്‍ 15 മിനിറ്റോളം ജേക്കബ് തോമസിന് ആംബുലന്‍സില്‍ കിടക്കേണ്ടിവന്നതായി ദൃശ്യങ്ങളില്‍ കാണാം. ജേക്കബ് തോമസിന്റെ മകള്‍ പി.ആര്‍.ഒയെ കയ്യേറ്റം ദൃശ്യങ്ങളും സി.സി.ടി.വിയിലുണ്ട്.

India Kerala

നിപ; 898 ആദിവാസി കുടുംബങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

നിപ മുന്‍കരുതലിന്റെ ഭാഗമായി 898 ആദിവാസി കുടുംബങ്ങള്‍ക്ക് വനസംരക്ഷണ സമിതി മുഖേന ജാഗ്രതാ നിര്‍ദേശം നല്‍കി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നെത്തിയ വിദഗ്ദ്ധ സംഘം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പഠനം നടത്തുകയാണ്. നിപ ബാധിച്ച വിദ്യാര്‍ഥി ഇടുക്കിയില്‍ താമസിച്ചിരുന്ന വീടിന്റെ പരിസരത്തും കേന്ദ്ര സംഘം ഉറവിട പരിശോധന നടത്തി. നിപ ബാധയെ തുടര്‍ന്ന് കടുത്ത ജാഗ്രതാ നിര്‍ദേശങ്ങളാണ് ആരോഗ്യവകുപ്പ് സംസ്ഥാനത്തുടനീളം നല്‍കിയിട്ടുള്ളത്. രോഗം പടരാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് 898 ആദിവാസി കുടുംബങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. സര്‍ക്കാര്‍ […]

India Kerala

എയ്ഡഡ് വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ പ്രതീക്ഷിത വളർച്ച കൈവരിച്ചില്ലെന്ന് മുഖ്യമന്ത്രി

സംസ്‌ഥാനത്തെ എയ്ഡഡ് വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ പ്രതീക്ഷിത വളർച്ച കൈവരിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വന്ന മാറ്റം എയ്ഡഡ് മേഖലക്ക് ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൃശൂർ ചെമ്പൂച്ചിറ സ്കൂളിൽ പ്രവേശനോത്സവത്തിന്റെ സംസ്‌ഥാന തല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വർണാഭമായ ആഘോഷങ്ങളോടെയായിരുന്നു ഉദ്ഘാടനം. 9.30 ഓടെ മുഖ്യമന്ത്രി എത്തി. ഓലത്തൊപ്പി അണിയിച്ചു കുരുന്നുകളെ അക്ഷരലോകത്തേക്കു ക്ഷണിച്ചു മുഖ്യമന്ത്രി. അടുത്ത അധ്യയന വര്‍ഷം മുതൽ ഒന്ന് മുതൽ ബിരുദാനന്തര ബിരുദം വരെ ഒരേ […]

India Kerala

കേരളാകോണ്‍ഗ്രസില്‍ സമവായത്തിനുള്ള സാധ്യത മങ്ങുന്നു

കേരളാ കോണ്‍ഗ്രസില്‍ സമവായ സാധ്യത മങ്ങുന്നു. പി.ജെ ജോസഫിന്റെ സീനിയോറിറ്റി വാദം അംഗീകരിക്കില്ലെന്ന് ജോസ് കെ.മാണി വിഭാഗം വ്യക്തമാക്കി. പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഒന്‍പതിന് മുന്‍പ് ചേരുമെന്ന് പി.ജെ ജോസഫ് അറിയിച്ചു. കേരളാ കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാന്‍ സമവായ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് സൂചന നല്‍കി ഇരു വിഭാഗവും വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ചെയര്‍മാനാകണമെങ്കില്‍ സീനിയോറിറ്റി പരിഗണിക്കണമെന്ന് കഴിഞ്ഞ ദിവസം മോന്‍സ് ജോസഫ് പറഞ്ഞിരുന്നു. ചെയര്‍മാനാകാന്‍ ജോസഫിനെക്കാൾ പ്രവർത്തന പാരമ്പര്യം ജോസ് കെ.മാണിക്കാണെന്നാണ് ജോസ് കെ മാണി […]

India Kerala

ഐസൊലേഷന്‍ വാര്‍ഡിലുള്ള ആറ് പേര്‍ക്ക് നിപയില്ലെന്ന് സൂചന

ഐസൊലേഷന്‍ വാര്‍ഡിലുള്ള ആറ് പേര്‍ക്ക് നിപയില്ലെന്ന് സൂചന. പരിശോധനാഫലം സര്‍ക്കാരിന് ഇന്ന് ലഭിച്ചേക്കും. കോതമംഗലം സ്വദേശിയായ ഒരാളെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നവരുടെ എണ്ണം ഏഴായി. സംസ്ഥാനത്ത് 314 പേര്‍ നിരീക്ഷണത്തിലാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് അവലോകന യോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉച്ചക്ക് മൂന്ന് മണിക്ക് എറണാകുളം ജില്ല കലക്ട്റേറ്റിലാണ് യോഗം. കേന്ദ്രമൃഗസംരക്ഷണ വകുപ്പില്‍ നിന്നുള്ള വിദഗ്ധരും ഇന്ന് കേരളത്തിലെത്തും. നിപയുമായി ബന്ധപ്പെട്ട വിദഗ്ധരായ ഡോക്ടര്‍മാരുടെ വലിയ […]

India Kerala

നിപയില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

നിപയില്‍ ആശങ്ക വേണ്ടെന്നും സ്ഥിതി നിയന്ത്രണ വിധേയം ആണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ. കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് എല്ലാ ദിവസവും അവലോകനം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.