പാലക്കാട് മെഡിക്കൽ കോളജിലെ കരാർ നിയമനങ്ങൾ സ്ഥിരപ്പെടുത്തിയതില്‍ വിശദീകരണവുമായി മന്ത്രി എ.കെ ബാലൻ രംഗത്ത്. എം.സി.ഐ മാനദണ്ഡ പ്രകാരം യോഗ്യതയുളളവരെയാണ് സ്ഥിരപ്പെടുത്തിയത്. പി.എസ്.സി നിയമനത്തിന് കാലതാമസമെടുക്കുമെന്നും ഇത് മെഡിക്കല്‍ കോളജിന്റെ അംഗീകാരത്തിനെ വരെ ബാധിക്കുമെന്നും മന്ത്രി വിശദീകരിച്ചു. പാലക്കാട് മെഡിക്കൽ കോളജിലെ പ്രൊഫസർ, അധ്യാപക തസ്തികകൾ ഉൾപ്പെടെ 153 കരാർ നിയമനങ്ങൾ സ്ഥിരപ്പെടുത്താൻ കഴിഞ്ഞ മാസം 29 ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. സ്ഥിര നിയമനം നീളുന്ന സാഹചര്യത്തിൽ, എം.സി.ഐ നിഷ്കർഷിക്കുന്ന യോഗ്യതയുളളവരെ സ്ഥിരപ്പെടുത്താനാണ് സർക്കാർ തീരുമാനിച്ചത്. […]
Kerala
സംസ്ഥാനത്ത് രണ്ട് ദിവസത്തിനുള്ളില്‍ കാലവർഷമെത്തും
സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ കാലവർഷമെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാനുളള സൂചന കണക്കിലെടുത്താണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുളളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പുലർത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കേരള-കർണ്ണാടക തീരത്തോട് ചേർന്നുളള മധ്യ-കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.തെക്ക്-പടിഞ്ഞാറൻ കാലവർഷത്തിന് അനുയോജ്യമായ ഘടകങ്ങൾ ഒത്തുവരുന്നതിനാൽ രണ്ട് ദിവസത്തിനുളളിൽ കാലവർഷം കേരളത്തിലെത്തുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നു.ശക്തമായ മഴയുണ്ടാകുനുളള സാധ്യതയുടെ പശ്ചാത്തലത്തിൽ […]
കാൻസർ ഇല്ലാത്ത യുവതിക്ക് കീമോ: പതോളജി ലാബ് റിപ്പോർട്ട് പുറത്ത്
കോട്ടയം മെഡിക്കൽ കോളജിൽ കാൻസർ ഇല്ലാത്ത യുവതിയെ കീമോ തെറാപ്പിക്ക് വിധേയമാക്കിയ സംഭവത്തിൽ യുവതിക്ക് കാൻസർ ഇല്ലെന്ന് വ്യക്തമാക്കി പതോളജി ലാബിലെ അന്തിമ റിപ്പോർട്ട്. റിപ്പോർട്ട് നൽകുന്നത് വൈകിപ്പിക്കാൻ ശ്രമം നടന്നതായി രജനി ആരോപിച്ചു. ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത മുഴയുടെ സാമ്പിൾ പരിശോധനയിലാണ് കാൻസർ ഇല്ലെന്ന റിപ്പോർട്ട് ലഭിച്ചത്. നേരത്തെ ആര്‍.സി.സിയിൽ നടത്തിയ പരിശോധനയിലും മെഡിക്കൽ കോളജ് ലാബിൽ ആദ്യം നടത്തിയ പരിശോധനയിലും ലഭിച്ച ഫലങ്ങൾ ശരിവെക്കുന്നതാണ് അന്തിമ റിപ്പോർട്ട്. പതോളജി ലാബിന്റെ ചുമതലയുള്ള ഡോക്ടറുമായി സംസാരിച്ചപ്പോൾ […]
നിപ കാലയളവിലെ താത്കാലിക തൊഴിലാളികളുടെ സമരം; പിന്തുണയുമായി എം.കെ രാഘവന്‍ എം.പി
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ നിപാ കാലത്ത് ജോലി ചെയ്ത താത്കാലിക ജീവനക്കാരായിരുന്നവരെ പിരിച്ചു വിടുന്നതിനെതിരെയുളള സമരത്തിന് ഐക്യദാര്‍ഢ്യവുമായി എം.കെ രാഘവന്‍ എം പി. എം.കെ രാഘവന്റെ 12 മണിക്കൂര്‍ ഉപവാസ സമരം ആരംഭിച്ചു.
കെവിനെ തട്ടിക്കൊണ്ടുപോയ വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നുവെന്ന് മുന്‍ എസ്.ഐ
കെവിനെ തട്ടിക്കൊണ്ടുപോയ വിവരം മേലുദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നുവെന്ന് ഗാന്ധിനഗര്‍ സ്റ്റേഷനിലെ മുന്‍ എസ്.ഐ എം.എസ് ഷിബു. സംഭവം അറിഞ്ഞയുടന്‍ തന്നെ ഡി.വൈ.എസ്.പിയെയും എസ്.പിയെയും വിവരം അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പരിപാടി ഉണ്ടായിരുന്നുവെന്നും അന്വേഷണത്തിന് മൂന്ന് മണിക്കൂര്‍ മാത്രമാണ് ലഭിച്ചതെന്നും ഷിബു കോടതിയില്‍ മൊഴി നല്‍കി. കെവിനെ തട്ടിക്കൊണ്ട് പോയതിന് പിന്നാലെ നീനുവും കെവിന്റെ അച്ഛനും ഗാന്ധിനഗര്‍ സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. എന്നാല്‍ ആവശ്യമായ നടപടിയെടുക്കാന്‍ എസ്.ഐ ആയിരുന്ന ഷിബു തയ്യാറായില്ലെന്ന് അന്നേ പരാതി ഉണ്ടായിരുന്നു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഷിബുവിനെ […]
കെ.കെ ശൈലജ കേന്ദ്ര ആരോഗ്യമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും
ഡല്‍ഹിയിലെത്തിയ ആരോഗ്യമന്ത്രി കെ.കെ ശൈലജ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും. സംസ്ഥാനത്തെ നിപ പ്രതിരോധന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ കേന്ദ്രമന്ത്രിയെ അറിയിക്കും. കൂടിക്കാഴ്ചയുടെ സമയം ഇതുവരെ നിശ്ചയിച്ചിട്ടില്ല. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയുമായും ശൈലജ ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്.
കോഴിക്കോട് വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു
കോഴിക്കോട് വെസ്റ്റ്ഹില്‍ റെയില്‍വേ സ്റ്റേഷന് സമീപം വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു. പുതിയങ്ങാടി സ്വദേശിനി വന്ദനയാണ് മരിച്ചത്. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്.
ആഘോഷമായി പ്രവേശനോത്സവം
പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ച് സംസ്ഥാനത്ത് നടന്നത് ആവേശകരമായ പ്രവേശനോത്സവം.ഒന്നാം ക്ലാസുകാരെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് സ്കൂളുകളില്‍ നടന്നത്.ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകള്‍ ഇതാദ്യമായി ഒരേ സമയം തുറന്നു എന്നതും ഇത്തവണത്തെ പ്രത്യേകതയായി. അമ്മയുടെ കൈപിടിച്ചായിരുന്നു ഒന്നാം ക്ലാസിലേക്കുള്ള പലരുടേയും വരവ്. ചേട്ടന്‍മാരും ചേച്ചിമാരും കൈയടിച്ച് സ്വീകരിച്ചപ്പോള്‍ പലര്‍ക്കും അമ്പരപ്പ്. മക്കളെ ക്ലാസ് മുറിയിലാക്കി അമ്മമാര്‍ മാറിയപ്പോള്‍ ചിലര്‍ കരച്ചില്‍ തുടങ്ങി.ചില മിടുക്കരാവട്ടെ സ്കൂളിലെത്തിയതിന്റെ സന്തോഷവും പങ്കു വെച്ചു. പാട്ടു പാടിയും കഥ പറഞ്ഞും […]
ഭീതിയൊഴിയുന്നു; ചികിത്സയില്‍ കഴിയുന്ന ആറ് പേര്‍ക്കും നിപയില്ല
സംസ്ഥാനത്ത് നിപ ഭീതിയൊഴിയുന്നു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ഏഴില്‍ ആറ് പേര്‍ക്കും നിപയില്ലെന്ന് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചു. ഐസോലേഷന്‍ വാര്‍ഡിലുള്ള ഒരാളുടെ സാംപിള്‍ ഇന്ന് അയ്ക്കും. നിപ പ്രതിരോധനത്തിന്റെ ഫലമായി ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യവകുപ്പ് ജില്ലയില്‍ നടത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി. നിപ്പയില്ലെന്ന് സ്ഥിരീകരിച്ച ആറ് പേരില്‍ 3 പേര്‍ രോഗിയെ പരിചരിച്ച നേഴ്‌സുമാരാണ്. ആശങ്കപ്പെടേണ്ട യാതൊന്നും ഇല്ലെങ്കിലും മുന്‍കരുതല്‍ നടപടികള്‍ തുടരും. ഐസോലേഷനിലുള്ളവരെ ഇപ്പോള്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് […]
ചികിത്സ ലഭിക്കാതെ രോഗി മരിച്ച സംഭവത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍
ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളജിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ മീഡിയവണിന്. കോട്ടയം മെഡിക്കല്‍ കോളേജില്‍ 15 മിനിറ്റോളം ജേക്കബ് തോമസിന് ആംബുലന്‍സില്‍ കിടക്കേണ്ടിവന്നതായി ദൃശ്യങ്ങളില്‍ കാണാം. ജേക്കബ് തോമസിന്റെ മകള്‍ പി.ആര്‍.ഒയെ കയ്യേറ്റം ദൃശ്യങ്ങളും സി.സി.ടി.വിയിലുണ്ട്.












