അഴിമതിയാരോപണത്തിനോടൊപ്പം പാലാരിവട്ടം മേല്‍പ്പാലത്തിലെ അറ്റകുറ്റപ്പണി എങ്ങും എത്താത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇ.ശ്രീധരന്റെ സഹായം തേടിയിരിക്കുന്നത്. ഇന്നലെ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായും പൊതുമരാമത്ത് വുകപ്പ് മന്ത്രിയുമായും ശ്രീധരന്‍ കൂടിക്കാഴ്ച നടത്തി. പ്രധാനമായും പാലത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികളെ പറ്റിയായിരിക്കും പരിശോധന. ഇ ശ്രീധരന് പുറമെ മദ്രാസ് ഐ.ഐ.ടിയിലെ പ്രൊഫസര്‍ അളകസുന്ദര മൂര്‍ത്തിയും പരിശോധനക്കായി എത്തും. പാലത്തിന്റെ നിര്‍മ്മാണത്തിന്റെ ആരംഭം മുതല്‍ വീഴ്ച സംഭവിച്ചതായി കഴിഞ്ഞ ദിവസം പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ സഭയെ അറിയിച്ചിരുന്നു. നിലവിലെ സഹചര്യത്തില്‍ പാലത്തിലെ കോണ്‍ക്രീറ്റിനെ സംബന്ധിച്ചും […]
Kerala
അനൂപിന്റെ മരണവാര്‍ത്ത കേട്ട ഞെട്ടലില്‍ കുടുംബം
കാണാതായ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്ന ഫ്ലൈറ്റ് എഞ്ചിനീയര്‍ അനൂപിന്റെ മരണവാര്‍ത്തയുടെ ഞെട്ടലിലാണ് കുടുംബം. കൊല്ലം അഞ്ചലിലെ വീട്ടിലുള്ള ബന്ധുക്കളെ ഇന്നലെ ഉച്ചയോടെയാണ് അനൂപ് മരിച്ചതായി അറിയിച്ചത്. അനൂപ് ഉള്‍പ്പെട്ട വിമാനം കാണാതായതിന് പിന്നാലെ സഹോദരനും അടുത്ത ബന്ധുക്കളും അസമിലേക്ക് പുറപ്പെട്ടിരുന്നു. അനൂപ് ഉള്‍പ്പെട്ട വ്യോമസേന വിമാനം കാണാതായെന്ന വാര്‍ത്ത കേട്ടത് മുതല്‍ വീട്ടിലേക്ക് സുഹൃത്തുക്കളും സഹപാഠികളും അധ്യാപകരും ഓടിയെത്തിയിരുന്നു. ആലഞ്ചേരിയിലെ അമ്മാവന്റെ വീട്ടില്‍ നിന്നാണ് അനൂപ് വളര്‍ന്നതും പഠിച്ചതും. ഇവിടേക്കെത്തുന്നവരോടൊക്കെ അനൂപ് തിരിച്ചുവരുമെന്ന പ്രതീക്ഷയായിരുന്നു ബന്ധുക്കള്‍ പങ്കുവെച്ചത്. എന്നാല്‍ […]
സി.പി.എം -സി.പി.ഐ തര്‍ക്കം രൂക്ഷമാകുന്നു
തെരഞ്ഞെടുപ്പ് കാലഘട്ടമായതിനാല്‍ സി.പി.എം തീരുമാനങ്ങളിലെ എതിര്‍പ്പ് സി.പി.ഐ പരസ്യമായി പ്രകടിപ്പിച്ചിരുന്നില്ല. മാത്രമല്ല മുന്‍കാലങ്ങളിലെ പോലെ സി.പി.ഐ തിരുത്തല്‍ ശക്തിയായി തുടരണമെന്നാവശ്യം കഴിഞ്ഞ ദിവസം അവസാനിച്ച നേതൃയോഗങ്ങളിലും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടേയും പല തീരുമാനങ്ങളിലുമുള്ള എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിച്ച് സി.പി.ഐ രംഗത്ത് വരുന്നത്.പൊലീസ് കമ്മീഷറേറ്റ് രൂപീകരിച്ചതിന് പിന്നാലെ പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം കൂടി നല്‍കാനുള്ള നീക്കത്തിനെതിരെയാണ് സി.പി.ഐ ആദ്യം പരസ്യമായ രംഗത്ത് വന്നത്. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ തീരുമാനമെടുക്കരുതെന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രി കത്ത് നല്‍കിയതോടെയാണ് സി.പി.എം […]
സംസ്ഥാനത്ത് കടലാക്രമണം ഇന്നും ശക്തമായേക്കും; മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം
കേരള തീരത്ത് ഇന്നും കടലാക്രമണം ശക്തമാകുമെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രം. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. തിരമാല 3.9 മീറ്റര്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ അഞ്ചു ദിവസമായി സംസ്ഥാനത്ത് കടല്‍ക്ഷോഭം രൂക്ഷമാണ്. നാളെ രാത്രി വരെ വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരപ്രദേശങ്ങളില്‍ 3 മുതൽ 3.9 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. മണിക്കൂറിൽ 35 മുതൽ 50 കിലോമീറ്റർ വേഗതയിൽ കേരള […]
അനാവശ്യമായി കീമോ നൽകിയ സംഭവം; രജനിക്ക് എല്ലാ സംരക്ഷണവും നൽകുമെന്ന് മുഖ്യമന്ത്രി
തെറ്റായ രോഗ നിർണയത്തിന്റെ ഭാഗമായി കീമോ ചെയ്ത കോട്ടയം സ്വദേശി രജനിക്ക് എല്ലാ സംരക്ഷണവും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലാ കളക്ടറിൽ നിന്ന് റിപ്പോർട്ട് തേടാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജയും സഭയെ അറിയിച്ചു. ചോദ്യോത്തര വേളയിലായിരുന്നു കോട്ടയം സ്വദേശിനി രജനിയുടെ വിഷയം സഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉന്നയിച്ചത്. സംഭവം നിർഭാഗ്യകരമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഡോക്ടർമാരുടെ ഭാഗത്ത് നിന്നും അനാവശ്യ തിടുക്കം […]
എ.എൻ ഷംസീർ എം.എൽ.എക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു
സി.ഒ.ടി നസീറിനെതിരായ ആക്രമണത്തിൽ എ.എൻ ഷംസീർ എം.എൽ.എക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു.ഷംസീറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി എകദിന ഉപവാസ സമരം ആരംഭിച്ചു. നസീറിന് പണി കൊടുക്കാൻ ആളെ അയച്ച മേസ്തിരിയെ കണ്ടെത്തണമെന്ന് ഉപവാസം ഉദ്ഘാടനം ചെയ്ത കെ.മുരളീധരൻ എം.പി ആവശ്യപ്പെട്ടു. സി.ഒ.ടി നസീറിനെ അക്രമിച്ച സംഭവത്തിൽ ആരോപണത്തിനെ മുന തലശേരി എം.എൽ.എ എ.എൻ ഷംസീറിലേക്ക് നീണ്ടതോടെയാണ് ഷംസീറിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. സി.ഒ.ടിക്കെതിരായ അക്രമം നിയമസഭയിൽ ഉന്നയിച്ചതിന് പിന്നാലെ […]
സ്വാശ്രയ കോളജുകള്‍ക്ക് സീറ്റ് വര്‍ധനക്ക് അനുമതി നല്‍കിയത് മെഡിക്കല്‍ കൌണ്‍സിലിന്‍റെ നിര്‍ദേശം മറികടന്ന്
സ്വാശ്രയ കോളജുകള്‍ക്ക് സീറ്റ് വര്‍ധനക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത് മെഡിക്കല്‍ കൌണ്‍സിലിന്‍റെ നിര്‍ദേശം മറികടന്ന്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ മാത്രമേ സീറ്റ് വര്‍ധിപ്പിക്കാവൂ എന്ന് കാണിച്ച് മെയ് 20ന് മെഡിക്കല്‍ കൌണ്‍സില്‍ അയച്ച സര്‍ക്കുലര്‍ മറികടന്നാണ് സര്‍ക്കാര്‍ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ സീറ്റ് വര്‍ധനക്ക് നീക്കം നടത്തിയത്. മെഡിക്കല്‍ കൌണ്‍സിലിന്‍റെ സര്‍ക്കുലറിന്‍റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു. മീഡിയവണ്‍ എക്സ്ക്ലൂസീവ്. മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ മെയ് 20ന് എല്ലാ ചീഫ് സെക്രട്ടറിമാര്‍ക്കും ആരോഗ്യ വകുപ്പ് സെക്രട്ടറിമാര്‍ക്കും അയച്ച […]
പെരിയ കേസിലെ പ്രതികൾ ജാമ്യാപേക്ഷ പിൻവലിച്ചു
പെരിയ കേസിൽ പ്രതികൾ ഹൈക്കോടതിയില്‍ നൽകിയ ജാമ്യാപേക്ഷ പിൻവലിച്ചു. 2, 3, 10 പ്രതികളാണ് ജാമ്യാപേക്ഷ പിന്‍വലിച്ചത്. ഇന്ന് ഉച്ചക്ക് ശേഷം ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് പ്രതികള്‍ അപേക്ഷ പിന്‍വലിച്ചത്. ഇന്നലെ ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കവേ കോടതി രൂക്ഷമായി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.
എറണാകുളം ജില്ലയുടെ തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷം
എറണാകുളം ജില്ലയുടെ തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷമായി തുടരുന്നു. വീടുകളിൽ വെള്ളവും മണ്ണും കയറിയതോടെ ചെല്ലാനം മേഖലയിൽ നിരവധി ആളുകൾ വീടൊഴിഞ്ഞു പോയി. പ്രദേശവാസികളോടുള്ള അവഗണനക്കെതിരെ സമരം ശക്തമാക്കാനാണ് ചെല്ലാനം നിവാസികളുടെ തീരുമാനം. പശ്ചിമകൊച്ചി ഭാഗത്ത് കമ്പനിപ്പടി മുതൽ തെക്കേ ചെല്ലാനം വരെയുള്ള ഭാഗങ്ങളാണ് രൂക്ഷമായ കടലാക്രമണത്തിന് ഇരയാകുന്നത്. സംരക്ഷണ ഭിത്തികളും മതിലുകളും തകർന്ന് വീടുകളിലേക്ക് ഉപ്പ് വെള്ളം ഇരച്ച് കയറുകയാണ്. വീടുകളുടെ അടിത്തറയടക്കം തകർന്നിട്ടുണ്ട്. വീട്ടുപകരണങ്ങൾ ഒലിച്ച് പോയി. ജിയോ ബാഗുകളിൽ മണൽ നിറച്ച് തീരം […]
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാനത്താവളം ആരും കൊണ്ടുപോകില്ല.ശനിയാഴ്ച പ്രധാനമന്ത്രിയെ നേരില്‍ കണ്ട് ഇക്കാര്യം സംസാരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.












