ബസ് മാറിക്കയറിയ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സുരക്ഷിതമായി പിതാവിന്റെ കൈകളില്‍ ഏല്‍പ്പിച്ച് കയ്യടി നേടുകയാണ് സ്വകാര്യ ബസ് കണ്ടക്ടര്‍. കോഴഞ്ചേരിയില്‍ നിന്നും ചെങ്ങന്നൂര്‍ ബസില്‍ കയറി ആറന്മുളയില്‍ ഇറങ്ങേണ്ട, ഏഴാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ബസ് തെറ്റി പത്തനംതിട്ടക്ക് പോയ പാഴൂര്‍ ബസില്‍ കയറുകയായിരുന്നു. കുട്ടിക്ക് ബസ് മാറിപ്പോയെന്ന് മനസിലായ കണ്ടക്ടര്‍ പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ച് വിവരം അറിയിക്കുകയും സുരക്ഷിതമായി ഏല്‍പ്പിക്കുകയുമായിരുന്നു. കുട്ടിയുടെ പിതാവായ സന്തോഷ് കുര്യനാണ് സംഭവത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പങ്കുവച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇന്നെനിക്ക് […]
Kerala
തദ്ദേശ സ്ഥാപനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് പ്രതിപക്ഷം നിയമസഭയിൽ
കഴിഞ്ഞ സാമ്പത്തിക വർഷം പൂർത്തിയായ പണികളുടെ ബിൽ ട്രഷറിയിൽ നിന്ന് മാറി നൽകാത്തതിനാൽ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് പ്രതിപക്ഷം നിയമസഭയിൽ. നൽകാനുള്ള തുക ഈ വർഷത്തെ വിഹിതത്തിലേക്ക് മാറ്റിയതോടെ വാർഷിക പദ്ധതി പൊളിച്ചെഴുതേണ്ടി വരുമെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ പ്രതിപക്ഷത്തിന്റെ ഭാവനാസൃഷ്ടി മാത്രമാണെന്നും ഒരു സാമ്പത്തിക പ്രതിസന്ധിയും ഇല്ലെന്നും ധനമന്ത്രി തോമസ് ഐസക് മറുപടി നൽകി. സംസ്ഥാനം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ ഉദാഹരണമാണ് തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകൾ മാറി നൽകാത്തതെന്നാരോപിച്ചാണ് പ്രതിപക്ഷം […]
മെട്രോ നഗരമായി വളരുമ്പോഴും കൊച്ചിയിലെ വെളളക്കെട്ടിന് അറുതിയായില്ല
മെട്രോ നഗരമായി വളരുമ്പോഴും കൊച്ചിയിലെ വെളളക്കെട്ടിന് ഇപ്പോഴും പരിഹാരമായില്ല. മാലിന്യസംസ്കരണം വെല്ലുവിളിയായിത്തന്നെ ഇപ്പോഴും നിലനില്‍ക്കുന്നു. ഇതോടെ പകര്‍ച്ചവ്യാധി ഭീഷണിയും വര്‍ധിച്ചു. ഗതാഗതക്കുരുക്ക് പതിവായ കൊച്ചിയില്‍ മഴക്കാലമായതോടെ അപകടങ്ങളും പതിവാകുന്നു. കൊച്ചി നഗരത്തെ വെളളക്കെട്ടിലാക്കാന്‍ തോരാതെ പെയ്യുന്ന പേമാരി വേണ്ട. ചെറിയ മഴ പെയ്താല്‍ പോലും അര മണിക്കൂര്‍ കൊണ്ട് കൊച്ചി നഗരം വെളളക്കെട്ടുകളാല്‍ നിറയും. വെളളം ഒഴുകിപ്പോകേണ്ട ഓടകളും കാനകളും മാലിന്യങ്ങള്‍ കൊണ്ട് കുമിഞ്ഞ് കൂടിയിരിക്കുകയാണ്. ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഇതുവരെ സുരക്ഷിതമായ മാലിന്യ സംസ്കരണ പ്ലാന്റ് […]
കേരള കോണ്‍ഗ്രസിലെ തര്‍ക്കം; സമവായ ശ്രമങ്ങള്‍ പരാജയപ്പെട്ടു
കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കപ്പെടില്ലെന്ന് സൂചന. സമവായ ശ്രമങ്ങളില്‍ നിന്ന് ഇരുവിഭാഗവും പിന്നോട്ട് പോയി. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ ഇരുവിഭാഗവും ഗ്രൂപ്പ് യോഗങ്ങള്‍ ചേരുന്നത് സമവായ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. സഭ മേലധ്യേക്ഷന്‍മാരുടെ നേതൃത്വത്തിലാണ് അവസാനവട്ട സമവായ ശ്രമങ്ങള്‍ നടന്നത്. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനം വിട്ടുനല്കിക്കൊണ്ടുള്ള ഒത്ത് തീര്‍പ്പിന് ഇരു വിഭാഗവും തയ്യാറായില്ല. സി.എഫ് തോമസിന് ചെയര്‍മാന്‍ സ്ഥാനം നല്കിക്കൊണ്ടുള്ള ഒത്തുതീര്‍പ്പ് ഫോര്‍മുലകള്‍ ജോസഫ് അംഗീകരിക്കുന്നുണ്ടെങ്കിലും ജോസ് കെ.മാണിവിഭാഗം ഇതും തള്ളിക്കളയുകയാണ്. തിരുവനന്തപുരത്ത് സഭാ മേലധ്യക്ഷന്‍മാരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ […]
കടലാക്രമണം നേരിടാൻ അടിയന്തര നടപടികളുമായി സംസ്ഥാന സർക്കാർ
കടലാക്രമണം നേരിടാൻ അടിയന്തര നടപടികളുമായി സംസ്ഥാന സർക്കാർ .ഒമ്പത് തീരദേശ ജില്ലകളില്‍ അടിയന്തര കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 22.5 കോടി രൂപ മന്ത്രിസഭ യോഗം അനുവദിച്ചു. പ്രളയത്തിൽ അവശത അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് അധിക ധനസഹായം നൽകാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഒമ്പത് തീരദേശ ജില്ലകളില്‍ അടിയന്തര കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 22.5 കോടി രൂപ അനുവദിക്കാനാണ് തീരുമാനം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് അടിയന്തര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ […]
ചെല്ലാനം മേഖലയിലെ കടലാക്രമണം; പ്രതിഷേധം ശക്തമാക്കി തീരദേശവാസികള്‍
കടല്‍ ക്ഷോഭം രൂക്ഷമായ ചെല്ലാനം തീരമേഖലയില്‍ നടപ്പാക്കിയ ജിയോ ട്യൂബ് പദ്ധതി ഉപേക്ഷിക്കില്ലെന്നും തകരാറുകള്‍ പരിഹരിച്ച് പദ്ധതി നടപ്പിലാക്കുമെന്നും എറണാകുളം ജില്ലാ കലക്ടര്‍. താത്കാലിക പരിഹാരമായി ഒരാഴ്ചയ്ക്കകം ജിയോ ബാഗുകള്‍ സ്ഥാപിക്കും. നിര്‍മ്മാണത്തിനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കിയതായും കലക്ടര്‍ വ്യക്തമാക്കി. കലക്ടറുടെ വാക്കുകളില്‍ പ്രതീക്ഷയില്ലെന്ന് പശ്ചിമ കൊച്ചി തീര സംരക്ഷണ സമിതി പ്രതികരിച്ചു. ജിയോ ട്യൂബ് സംവിധാനം ഫലപ്രദമാവാത്തതിന് പിന്നാലെ പ്രതിഷേധം ശക്തമായതോടെയാണ് പരിഹാരമായി ജിയോ ബാഗുകള്‍ സ്ഥാപിക്കാന്‍ കലക്ടര്‍ തീരുമാനമെടുത്തത്. അതേ സമയം ജിയോ ട്യൂബ് പദ്ധതി […]
ഇന്നും അതിശക്ത മഴക്ക് സാധ്യത; ഏഴ് ജില്ലകളിൽ ജാഗ്രത നിർദ്ദേശം
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏഴ് ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി.ഞായറാഴ്ച വരെ ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിവിധ ജില്ലകളിൽ 7മുതൽ 11 സെന്റിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. ഒന്നോ രണ്ടോ പ്രദേശങ്ങളിൽ 12 മുതൽ 20 സെന്റിമീറ്റർ വരെ മഴ ലഭിക്കാൻ ഇടയുണ്ട്. മലപ്പുറം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ,കോഴിക്കോട് ,കണ്ണൂർ, കാസർകോട് ജില്ലകളിൽ യേല്ലോ അലർട്ടും […]
മണ്ണിടിച്ചില്‍ ഭീഷണിയില്‍ താമരശ്ശേരി ചുരം
മഴക്കാലമായതോടെ മണ്ണിടിച്ചില്‍ ഭീഷണിയിലാണ് താമരശ്ശേരി ചുരം. കഴിഞ്ഞ ദിവസം ചുരം ഒന്‍പതാം വളവിന് താഴെ മണ്ണിടിച്ചില്‍ ഉണ്ടായി. മറ്റിടങ്ങളിലും ചെറിയ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ മഴക്കാലത്ത് ചുരത്തിലെ ഒന്‍പതാം വളവില്‍ വലിയ രീതിയില്‍ തന്നെ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. അതേ സ്ഥലത്ത് തന്നെയാണ് വീണ്ടും മഴയുടെ തുടക്കത്തില്‍ തന്നെ മണ്ണിടിച്ചില്‍ ഉണ്ടായത്. ഇടിഞ്ഞ് വീഴാറായ നിലയില്‍ പാറകല്ലുകളും മരങ്ങളും തൂങ്ങി നില്‍ക്കുന്നുണ്ട്. ഇതിന് പുറമെ മറ്റിടങ്ങളിലും ചെറിയ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. മഴ കനത്താല്‍ ഈ മണ്ണും […]
സംസ്ഥാനത്ത് ജൂണ്‍ 18ന് വാഹനപണിമുടക്ക്
ജൂൺ 18 ന് സംസ്‌ഥാനത്ത് വാഹന പണിമുടക്ക്. മോട്ടോര്‍ വാഹനസംരക്ഷണ സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ബസ്, ഓട്ടോ, ലോറി, ടാക്‌സി വാഹനങ്ങളാണ് പണിമുടക്കുക. ഇൻഷുറൻസ് പ്രീമിയം വർധന, ജി.പി.എസ് ഘടിപ്പിക്കൽ എന്നിവക്ക് എതിരെയാണ് പണിമുടക്ക്. വിവിധ സംഘടനകളുടെ നേതാക്കള്‍ തൃശൂരില്‍ ചേര്‍ന്ന മോട്ടോര്‍ വാഹന സംരക്ഷണ സമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്.
ശബരിമലയില്‍ യുവതി പ്രവേശം പാടില്ലെന്ന് വെള്ളാപ്പള്ളി
ശബരിമലയില്‍ യുവതി പ്രവേശം പാടില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സുപ്രീം കോടതി വിധി നടപ്പാക്കിയതില്‍ സര്‍ക്കാരിന് വീഴ്ച പറ്റി. എന്നാല്‍, തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിയില്‍ മാത്രം ആരോപിക്കുന്നത് ശരിയല്ല. മുന്നണിക്ക് തിരിച്ചുവരാന്‍ കഴിയണമെങ്കില്‍ പിന്നാക്ക ആഭിമുഖ്യം കൂട്ടണമെന്നും വെള്ളാപ്പള്ളി നടേശന്‍ കാണിച്ചുകുളങ്ങരയില്‍ പറഞ്ഞു.












