പെരിയ ഇരട്ടകൊലപാതകകേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശം. ഒഴിവുകഴിവുകള്‍ പറഞ്ഞ് ഇനി അപേക്ഷ പരിഗണിക്കുന്നത് മാറ്റി വെക്കാന്‍ ആകില്ലെന്ന് കോടതി പറഞ്ഞു. പെരിയ കേസിലെ രണ്ട്, മൂന്ന്, പത്ത് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. ഡി.ജി.പിയോ എ.ഡി.ജി.പിയോ നേരിട്ട് ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചു. മൂന്നു മണിക്ക് ഹൈക്കോടതി പ്രതികളുടെ ജാമ്യാപേക്ഷയില്‍ വീണ്ടും വാദം കേള്‍ക്കും. ജാമ്യാപേക്ഷയില്‍ നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും കേസ് നീട്ടി വയ്ക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
Kerala
കുന്നത്തുനാട് നിലം നികത്തല്‍; പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി
കുന്നത്തുനാട് നിലം നികത്തല്‍ വിഷയത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. നിലം പൂര്‍വ സ്ഥിതിയിലാക്കണമെന്ന കളക്ടറുടെ ഉത്തരവ് റവന്യു വകുപ്പ് അട്ടിമറിച്ചെന്നും അഞ്ച് മാസമായിട്ടും സര്‍ക്കാര്‍ നിലത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ വിഷയത്തില്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിട്ടുണ്ടെന്ന് റവന്യു മന്ത്രി സഭയെ അറിയിച്ചു. ജില്ലാ കളക്ടറുടെ ഉത്തരവ് റദ്ദാക്കിയ റവന്യു ഉത്തരവ് മരവിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. റവന്യൂ വകുപ്പിലെ കാര്യങ്ങള്‍ മന്ത്രി […]
ആലപ്പുഴയിലെ തോല്‍വി അന്വേഷിക്കുമെന്ന് മുല്ലപ്പള്ളി
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അലപ്പുഴയിലെ പരാജയം അന്വേഷിക്കാന്‍ കെ.പി.സി.സി സമിതിയെ നിയോഗിച്ചു. കെ.വി തോമസ് അധ്യക്ഷനായ മൂന്നംഗ സമിതിയാണ് പരാജയം അന്വേഷിക്കുക. മുതിര്‍ന്ന നേതാക്കള്‍ക്കെതിരായ സൈബര്‍ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാനും കെ.പി.സി.സി തീരുമാനിച്ചെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 19 സീറ്റുകളിലും വിജയിച്ചപ്പോള്‍ ആലപ്പുഴയില്‍ നേരിടേണ്ടി വന്ന പരാജയം പാര്‍ടി അന്വേഷിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇതിനായി കെ.വി തോമസ് അധ്യക്ഷനായ മൂന്നംഗ സമിതിയെ നിയോഗിച്ചു. പി.സി വിഷ്ണുനാഥും കെ.ടി കുഞ്ഞിക്കണ്ണനും സമിതിയില്‍ അംഗങ്ങളാണ്. […]
കേരളാ എക്സ്പ്രസില്‍ മരിച്ചവരുടെ മൃതദേഹം വിമാനമാർഗം ഇന്ന് നാട്ടിലെത്തിക്കും
കേരളാ എക്സ്പ്രസ് അല്‍പ്പം മുന്‍പ് കോയമ്പത്തൂരിലെത്തി. മരിച്ചവരുടെ മൃതദേഹം ഇന്ന് വൈകീട്ട് നാട്ടിലെത്തിക്കും. വിമാനമാർഗം കോയമ്പത്തൂരിലാണ് മൃതദേഹങ്ങൾ എത്തിക്കുക. ഉത്തർപ്രദേശിലെ ത്സാൻസിയിൽ വെച്ചാണ് 4 പേർ ചൂട് മൂലം മരിച്ചത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. 68 അംഗ സംഘമാണ് ഉത്തരേന്ത്യന്‍ വിനോദയാത്രക്ക് എത്തിയത്. ആഗ്രയില്‍ നിന്നും കേരള എക്സ്പ്രസില്‍ s8, s9 ബോഗികളിലായിരുന്നു യാത്ര. അതേ സമയം ചൂടേറ്റ് മരിച്ചവര്‍ ട്രെയിനില്‍ കയറുമ്പോള്‍ തന്നെ അവശരായിരുന്നുവെന്ന് ട്രെയിനിലുണ്ടായിരുന്ന മലയാളി സുരേഷ് ബാബു വെളിപ്പെടുത്തി. […]
സാമ്പത്തിക സംവരണത്തിന്റെ മറവില്‍ 14 സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ സീറ്റ് വര്‍ധിപ്പിക്കുന്നു
സാമ്പത്തിക സംവരണത്തിന്റെ മറവില്‍ 14 സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ വന്‍ തോതില്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി. 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കുന്നതിന്റെ പേരില്‍ 25 ശതമാനം സീറ്റ് വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വര്‍ധന ആവശ്യപ്പെട്ട് മെഡിക്കല്‍ കൗണ്‍സിലിന് അപേക്ഷ നല്‍കണമെന്ന് സ്വാശ്രയ കോളജുകള്‍ക്ക് സര്‍ക്കാര്‍ രേഖാമൂലം നിര്‍ദേശം നല്‍കി. മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകരാമില്ലാത്ത കോളജുകളിലും സീറ്റ് കൂട്ടാന്‍ അനുമതി നല്‍കിയിട്ടുണ്ട്. സാമ്പത്തിക സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി ഒമ്പത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലടക്കം മുഴുവന്‍ […]
ബാലഭാസ്‌കറിന്റെ മരണം; കാര്‍ ഓടിച്ചിരുന്നത് അര്‍ജുനെന്ന് മൊഴി
അപകടത്തില്‍പ്പെട്ട ബാലഭാസ്‌കറിന്റെ കാര്‍ ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുനാണെന്ന് മൊഴി. കൊല്ലത്തെ ജ്യൂസ് കടയില്‍ ബാലഭാസ്‌കറിനെ കണ്ട ദൃക്‌സാക്ഷികളുടെ മൊഴിയാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ജ്യൂസ് കടയിലേക്ക് വരുമ്പോഴും തിരിച്ചുപോയപ്പോഴും കാര്‍ ഓടിച്ചിരുന്നത് അര്‍ജുനാണെന്നാണ് ഇവരുടെ മൊഴി. അപകടം നടക്കുന്ന ദിവസം പുലര്‍ച്ചെ 2 മണിയോടെ കൊല്ലം പള്ളിമുക്കിലെ ജ്യൂസ് കടയില്‍ ബാലഭാസ്‌കര്‍ എത്തിയിരുന്നു. ഈസമയത്ത് ഇവിടെയുണ്ടായിരുന്ന കൊല്ലം തേവലക്കര സ്വദേശികളായ മൂന്നുപേരുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. അപകടസമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്‌കറാണെന്നായിരുന്നു ഡ്രൈവര്‍ അര്‍ജുന്‍ പറഞ്ഞിരുന്നത്. എന്നാല്‍ കൊല്ലത്തെ […]
കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കം തുടരുന്നു
കേരള കോണ്‍ഗ്രസ് എമ്മിലെ പ്രതിസന്ധി തുടരുന്നു. ചെയര്‍മാന്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ വിട്ട് വീഴ്ചയക്ക് ഇല്ലെന്ന് ഇരു വിഭാഗവും നിലപാട് സ്വീകരിച്ചതാണ് പ്രതിസന്ധി തുടരാന്‍ കാരണം. ഈ സാഹചര്യത്തില്‍ സി.എഫ് തോമസിനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കൊണ്ടുവന്ന് പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സഭ നേതൃത്വം നേരിട്ട് ഇരു വിഭാഗവുമായി ഒന്നിലധികം തവണ ചര്‍ച്ച നടത്തി കഴിഞ്ഞു. യു.ഡി.എഫും എത്രയും വേഗം പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷെ ഒരു വിട്ടുവീഴ്ചയ്ക്കും ഇരുവിഭാഗവും തയ്യാറായിട്ടില്ല. ചെയര്‍മാന്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ ജോസഫും ജോസ് […]
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത
വായു ചുഴലിക്കാറ്റിന്റെ ഫലമായി കേരള തീരത്ത് ഇന്നും ശക്തമായ കാറ്റിന് സാധ്യത. സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് തുടരുന്നു. 9 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. അതേസമയം തീരപ്രദേശത്ത് കടല്‍പ്രക്ഷുബ്ധമാണ്. വായു ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി മാറുന്നതിലൂടെ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ അറുപത് കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. അതിനാല്‍, കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരത്തും, അറബികടലിന്റെ തെക്ക് കിഴക്ക് […]
എറണാകുളത്തെ തീരദേശ മേഖലകളില്‍ കടലാക്രമണം രൂക്ഷം
കാലവര്‍ഷമെത്തിയതോടെ എറണാകുളം ജില്ലയുടെ തീരദേശ മേഖലകളില്‍ കടലാക്രമണം രൂക്ഷമായി. നിരവധി വീടുകളില്‍ വെള്ളം കയറി. പുലിമുട്ടുകളില്ലാത്ത ചെല്ലാനം മേഖലയിലാണ് കടലാക്രമണം കൂടുതല്‍ നാശം വിതക്കുന്നത്. എറണാകുളത്ത് പശ്ചിമകൊച്ചി ഭാഗത്താണ് രൂക്ഷമായ കടലാക്രമണം തുടരുന്നത്. കമ്പനിപ്പടി മുതല്‍ തെക്കേ ചെല്ലാനം വരെയുള്ള ഭാഗങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. പലയിടത്തും കടല്‍ഭിത്തി പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. നാട്ടുകാരുടെ നേതൃത്വത്തില്‍ ജിയോ ബാഗുകളില്‍ മണല്‍ നിറച്ചാണ് ഒരു പരിധിവരെയെങ്കിലും ആഞ്ഞടിക്കുന്ന തിരമാലകളെ പ്രതിരോധിക്കാന്‍ കഴിയുന്നത്. പ്രദേശത്തെ കടലാക്രമണം തടയാന്‍ ശാശ്വത […]
നസീറിനെതിരായ ആക്രമണം; കണ്ണൂര്‍ സി.പി.എമ്മില്‍ ഉള്‍പോര് ശക്തം
സി.ഒ.ടി നസീറിനെതിരായി നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് കണ്ണൂരിലെ സി.പി.എം നേതൃത്വത്തിനുളളില്‍ ഉള്‍പ്പോര് ശക്തമാകുന്നു. നസീറിനെതിരായ അക്രമം പി.ജയരാജന്റെ തലയില്‍ കെട്ടി വെക്കാന്‍ നടത്തിയ നീക്കത്തിനെതിരെ ഒരു വിഭാഗം ശക്തമായി രംഗത്തെത്തി. എന്നാല്‍, എ.എന്‍ ഷംസീറിനെതിരായ ആരോപണങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകുന്നില്ലെന്നതാണ് മറുഭാഗത്തിന്റെ ആരോപണം. വടകര ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ച സി.പി.എം വിമതന്‍ സി.ഒ.ടി നസീര്‍ വോട്ടെണ്ണലിന് തൊട്ടു മുമ്പാണ് അക്രമിക്കപ്പെടുന്നത്. സംശയത്തിന്റെ മുനകള്‍ സ്വാഭാവികമായും പി.ജയരാജനെതിരെ തിരിഞ്ഞു. തൊട്ടടുത്ത ദിവസം സി.ഒ.ടി നസീറിനെ […]












