പരപ്പനങ്ങാടി വള്ളിക്കുന്ന് ആനങ്ങാടി ബീച്ചിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കടലുണ്ടി സ്വദേശി സലാമിന്റെ മകൻ മുസമ്മിലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ ഇന്നലെയാണ് കാണാതായത്. വിദ്യാർഥിയെ കാണാതായ സംഭവത്തില്‍ അധികൃതര്‍ സഹായം നല്‍കിയില്ലെന്ന് ആരോപിച്ച് മലപ്പുറം വള്ളിക്കുന്നിൽ നേരത്തെ നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. നേവിയുടെ വിമാനമെത്തി തെരച്ചിൽ ഊർജിതമാക്കിയതോടെ നാട്ടുകാർ റോഡ് ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. കടലാക്രമണം രൂക്ഷമായ വള്ളിക്കുന്ന് അരിയല്ലൂർ ഭാഗത്ത് റോഡ് തകർന്നു. താനൂർ, പൊന്നാനി ഭാഗങ്ങളിൽ […]
Kerala
സി.സി.ടി.വിയില്‍ പതിഞ്ഞ വ്യക്തിയെ തിരഞ്ഞ് പൊലീസ്
കോഴിക്കോട് നടന്ന ട്രാന്‍സ്ജെന്‍ഡറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.സി.ടി.വിയില്‍ പതിഞ്ഞ വ്യക്തിയെ തിരഞ്ഞ് പൊലീസ്. നടക്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ട്രാൻസ്ജെൻഡർ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നിർണ്ണായകമായ വിവരം നൽകുവാൻ സാധിക്കുന്ന വ്യക്തിയാണ് ഈ വീഡിയോയിൽ കാണുന്നതെന്ന് പൊലീസ് പറയുന്നു. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം നൽകുവാൻ സാധിക്കുന്നവര്‍ ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ നടക്കാവ് പൊലീസ് ഇൻസ്പെക്ടറുടെ 9497987181 എന്ന നമ്പറിലോ നടക്കാവ് എസ്.ഐയുടെ 9497980720 എന്ന നമ്പറിലോ 9497980752 എന്ന നമ്പറിലോ അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
അഞ്ച് മാസമായി കൂലിയില്ല: കൈത്തറി തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയില്‍
സംസ്ഥാനത്തെ കൈത്തറി തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയില്‍. അഞ്ച് മാസമായി കൂലികിട്ടാത്തത് മൂലം നിത്യചെലവിന് പോലും പണം കിട്ടാതെ ബുദ്ധിമുട്ടുകയാണ് നെയ്ത്ത് തൊഴിലാളികള്‍. സ്കൂള്‍ തുറന്നിട്ടും പണം കിട്ടാതെ വന്നതോടെ കുട്ടികള്‍ക്കുള്ള പഠന സാമഗ്രികള്‍ വാങ്ങാന്‍ പോലും പണമില്ലാതെ നട്ടം തിരിയുകയാണ് ഇവര്‍. കടുത്ത പ്രതിസന്ധിയിലൂടെ കടന്ന് പോയ കൈത്തറി മേഖലയ്ക്ക് ഉണര്‍വേകിയ പദ്ധതിയായിരുന്നു ഇടത് സര്‍ക്കാര്‍ നടപ്പാക്കിയ സ്കൂള്‍ യൂണിഫോം പദ്ധതി. നിത്യ ചെലവിന് പോലും പണമില്ലാതെ മറ്റ് ജോലികള്‍ക്ക് പോയിരുന്ന കൈത്തറി തൊഴിലാളികള്‍ പക്ഷെ യൂണിഫോം […]
കെ.എസ്.ആർ.ടി.സി എം പാനല്‍ ജീവനക്കാര്‍ക്ക് വീണ്ടും കോടതിയുടെ പ്രഹരം
കെ.എസ്.ആർ.ടി.സിയിലെ മുഴുവൻ എം.പാനൽ പെയിന്റിങ് തൊഴിലാളികളെയും ഉടൻ പിരിച്ചുവിടണമെന്ന് ഹൈക്കോടതി. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉള്ള ഉദ്യോഗാർഥികൾ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ചിദംബരേഷിന്റെ ഉത്തരവ്. ജൂൺ 30നകം എം. പാനൽ പെയ്ന്റർമാരെ പിരിച്ച് വിട്ട് ഹൈക്കോടതി ഉത്തരവ് നടപ്പാക്കി തൽസ്ഥിതി റിപ്പോർട്ട് കോടതിക്ക് കൈമാറാനാണ് നിർദേശം. നിലവിൽ 90 താൽകാലിക പെയ്ന്റർമാരാണ് കെ.എസ്.ആര്‍.ടി.സിയിലുള്ളത്. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉള്ള ഉദ്യോഗാർഥികളാണ് ആണ് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. പെയിന്റർ തസ്തികയിലേക്ക് പി.എസ്.സി പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് തയാറാക്കിയെങ്കിലും […]
നിപ ഭീതി ഒഴിയുന്നു; മൂന്ന് പേരുടെ രക്തപരിശോധന ഫലം നെഗറ്റീവ്
നിപ രോഗലക്ഷണത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മൂന്ന് പേര്‍ക്ക് കൂടി രോഗം ഇല്ലെന്ന് പരിശോധനാ ഫലം. തൃശൂര്‍, ഇടുക്കി, കളമശേരി എന്നിവിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ രക്തപരിശോധന ഫലമാണ് ആശ്വാസകരമായത്. നിപ ബാധിതനായി ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനിലയും കാര്യമായി മെച്ചപ്പെട്ടു. തൃശൂര്‍, ഇടുക്കി, കളമശേരി എന്നിവിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെയും പരിശോധനാ ഫലം നെഗറ്റീവ് ആണ്. ഇതോടെ മൂവര്‍ക്കും നിപയില്ലെന്ന് സ്ഥിരീകരിച്ചു. കളമശേരിയില്‍ നിന്ന് പുനഃപരിശോധനയ്ക്ക് അയച്ച രണ്ട് പേരുടെ സാമ്പിളുകളും നെഗറ്റീവ് ആണ്. […]
ബാലഭാസ്‌കറിന്റെ മരണം: കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തി
ബാലഭാസ്‌കറിന്റെ മരണത്തില്‍ ദൃക്‌സാക്ഷിയായ അജിയുടെ വെളിപ്പെടുത്തലുകളില്‍ വിശദമായ പരിശോധനക്കൊരുങ്ങി ക്രൈംബ്രാഞ്ച്. അജിയുടെ മൊഴി ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തി. അപകടസമയത്ത് ബാലഭാസ്‌കറിന്റെ കാറിനൊപ്പം മറ്റൊരു കാറുണ്ടായിരുന്നു എന്നതടക്കടക്കമുള്ള മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നതായി അജി മീഡിയവണിനോട് പറഞ്ഞു. സംശയമുള്ള മറ്റ് മൊഴികളും ക്രൈംബ്രാഞ്ച് വിശദമായി രേഖപ്പെടുത്തും. ബാലഭാസ്‌കറിന്റെ മരണത്തില്‍ ദൃക്‌സാക്ഷിയായ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ അജിയുടെ മൊഴി ആദ്യഘട്ടത്തില്‍ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയെങ്കിലും മൊഴിയില്‍ സംശയകരമായി ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, അജി കഴിഞ്ഞദിവസം മാധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് വിശദമായ പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച് […]
സിറോ മലബാര്‍ വ്യാജരേഖ കേസ്; എഫ്.ഐ.ആര്‍ റദ്ദാക്കില്ല
സിറോ മലബാര്‍ സഭ വ്യാജരേഖ കേസില്‍ വൈദികര്‍ക്ക് മുന്‍കൂര്‍ ജാമ്യം. ഫാദര്‍ പോള്‍ തേലക്കാട്, ഫാദര്‍ ആന്റണി കല്ലൂക്കാരന്‍ എന്നിവര്‍ക്കാണ് എറണാകുളം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. സിറോ മലബാര്‍ സഭ വ്യാജരേഖ കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കാനാകില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവ്യക്തികള്‍ ഏറ്റെടുക്കാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാന്‍ സ്വകാര്യ വക്തികളെ അനുവദിക്കില്ലെന്ന നിലപാടിലുറച്ച് സര്‍ക്കാര്‍. വിമാനത്താവളം ഏറ്റെടുക്കാമെന്ന് ആരും കരുതണ്ടെന്നും അങ്ങനെ ഉണ്ടായാല്‍ അവര്‍ക്ക് സര്‍ക്കാരിന്റെ യാതൊരു തരത്തിലുള്ള പിന്തുണയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശന വേളയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. ഇതിനിടയിലാണ് ഇത്തരം നീക്കം അനുവദിക്കില്ലെന്ന നിലപാട് വീണ്ടും സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. വിമാനത്താവളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വികസന കാര്യങ്ങള്‍ സിവില്‍ […]
റാങ്ക് തിളക്കവുമായി ഇരട്ടകള്‍; നേട്ടം എഞ്ചിനീയറിങ് എന്‍ട്രന്‍സില്‍
എൻജിനീയറിങ് എൻട്രസ് റാങ്കുകളുടെ നിറവിൽ കാഞ്ഞങ്ങാട്ടെ ഇരട്ട സഹോദരങ്ങള്‍. കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ സംസ്ഥാനത്തെ നാലും എട്ടും റാങ്കുകളാണ് സഞ്ജയ്, സൗരവ് എന്നീ സഹോദരങ്ങളിലൂടെ കാഞ്ഞങ്ങാട് കാട്ടുകുളങ്ങര സൗപർണികയിൽ എത്തിയത്. നിമിഷങ്ങളുടെ വ്യത്യാസങ്ങൾക്ക് ഭൂമിയിൽ പിറന്നു വീണ സഹോദരങ്ങൾ. ഒരേ ക്ലാസിലെ പഠനം. ആരാവണമെന്ന ചോദ്യങ്ങൾക്ക് എൻജിനീയർ എന്ന ഉത്തരം നൽകിയ മിടുക്കർ. സ്വപ്നങ്ങളുമായി സയൻസ് ഗ്രൂപ്പെടുത്ത് ഹയർ സെക്കൻഡറി പഠനം. ഒടുവിൽ പ്രവേശന പരീക്ഷയിൽ അവർക്ക് റാങ്കുകളുടെ പൊൻതിളക്കം. കാഞ്ഞങ്ങാട് മാവുങ്കാൽ സൗപർണികയെന്ന വീട്ടില്‍ […]
ബാലഭാസ്‌കറിന്റെ മരണം: ഐ.ജിക്ക് അന്വേഷണ റിപ്പോര്‍ട്ട് കൈമാറും
ബാലഭാസ്‌കറിന്റെ മരണത്തില്‍ അന്വേഷണ സംഘം ഇന്ന് ഐ.ജിക്ക് അന്വേഷണ റിപ്പോര്‍ട്ട് കൈമാറും. കേസിലെ തുടര്‍നടപടികളെ കുറിച്ചും റിപ്പോര്‍ട്ടില്‍ വിവരിക്കും. ഫോറന്‍സിക് പരിശോധന വേഗത്തിലാക്കണമെന്നും അന്വേഷണ സംഘം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ബാലഭാസ്‌കറിന്റെ മരണത്തില്‍ ഇതുവരെ ഉള്ള അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഇന്നലെ അന്വേഷണ സംഘം യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിന്റെ വിലയിരുത്തലും തുടര്‍ നടപടികളുടെ വിവരങ്ങളും ഇതുവരെ ഉള്ള അന്വേഷണ റിപ്പോര്‍ട്ടുമാണ് ക്രൈംബ്രാഞ്ച് ഐ.ജിക്ക് കൈമാറുന്നത്. വാഹനം ഓടിച്ചത് അര്‍ജ്ജുന്‍ തന്നെയാണെന്ന് സാക്ഷിമൊഴിയില്‍ നിന്ന് ബോധ്യപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഫോറന്‍സിക് […]












