India Kerala

തട്ടമിട്ടതിന് വിദ്യാര്‍ഥിനിയെ പുറത്താക്കിയ സംഭവം

തട്ടമിട്ട് സ്കൂളില്‍ ചെന്നതിന് വിദ്യാര്‍ഥിനിയെ പുറത്താക്കിയ വിഷയത്തില്‍ മാതാപിതാക്കള്‍ വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കി. തിരുവനന്തപുരം കഴക്കൂട്ടം മേനംകുളം ജ്യോതിനിലയം സ്‌കൂളിനെതിരെയാണ് പരാതി. അതേസമയം വസ്ത്രധാരണത്തില്‍ മാറ്റം വരുത്തില്ലെന്ന് മാനേജ്മെന്റ് വ്യക്തമാക്കി ഈ അധ്യയന വര്‍ഷം സ്കള്‍ തുറന്ന് ക്ലാസിലെത്തിയപ്പോഴാണ് ഷംഹാന ഷാജഹാന്‍ എന്ന വിദ്യാര്‍ഥിനിയോട് തട്ടം മാറ്റാന്‍ സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. തട്ടം മാറ്റാന്‍ തയ്യാറല്ലെന്ന് പറഞ്ഞപ്പോള്‍ ടിസി നല്‍കുകയായിരുന്നു. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന് മാതാപിതാക്കള്‍ പരാതി നല്‍കി. അതേസമയം പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ […]

India Kerala

പാലാരിവട്ടം മേല്‍പ്പാലം; നിർണ്ണായക രേഖകൾപിടിച്ചെടുത്തതായി വിജിലൻസ്

കൊച്ചി പാലാരിവട്ടം മേൽപ്പാലനിർമാണ അഴിമതിയുമായി ബന്ധപ്പെട്ട് കരാർ കമ്പനിയുടെ ഓഫീസിൽ നടന്ന റെയ്‌ഡിൽ നിർണ്ണായക രേഖകൾ പിടിച്ചെടുത്തതായി വിജിലൻസ്. പര്‍ച്ചേസ് രേഖകളുള്‍പ്പെടെ നിര്‍ണായകമായ നാല്‍പത് രേഖകളും കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കും പിടിച്ചെടുത്തിട്ടുണ്ട്. പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ എല്ലാവരുടെയും പങ്ക് വിശദമായി പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാലാരിവട്ടം പാലം നിര്‍മാണ അഴിമതി അന്വേഷണത്തിന്റെ ഭാഗമായി കരാറുകാരായ ആര്‍.ഡി.എസ് പ്രൊജക്റ്റ് ലിമിറ്റഡിന്റെ എറണാകുളം പനന്പള്ളി നഗറിലുള്ള റീജിനല്‍ ഓഫീസിലും മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയലിന്റെ കാക്കനാട്ടെ […]

India Kerala

അടൂരിലെ നഴ്സിംഗ് സ്ഥാപനത്തിലെ മൂന്ന് പെണ്‍കുട്ടികളെ കാണാതായി

പത്തനംതിട്ട അടൂരിലുള്ള സ്വകാര്യ ആയുർവേദ നഴ്സിംഗ് സ്ഥാപനത്തിലെ മൂന്ന് പെൺകുട്ടികളെ കാണാതായി. സീതത്തോട്, മലപ്പുറം, പൂനെ സ്വദേശിനികളായ മൂന്ന് പെൺകുട്ടികളെയാണ് കാണാതായത്. പെൺകുട്ടികളെ കാണാനില്ലെന്ന് കാട്ടി ഹോസ്റ്റൽ വാർഡൻ അടൂർ പൊലീസിൽ പരാതി നൽകി. ഇന്നലെ വൈകിട്ട് സൂപ്പർ മാർക്കറ്റിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് പെൺകുട്ടികൾ ഹോസ്റ്റിൽ നിന്ന് ഇറക്കിയത്. രാത്രി വൈകിയും മൂന്ന് പേരെയും കാണാത്തതിനെ തുടർന്നാണ് ഹോസ്റ്റൽ വാർഡൻ അടൂർ പൊലീസിൽ പരാതി നൽകിയത്. അടൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് പെൺകുട്ടികളുടെയും മൊബൈൽ […]

India Kerala

ചെങ്ങോട്ടുമലയില്‍ ഖനനത്തിന് അനുമതിയില്ല

കോഴിക്കോട് ചെങ്ങോട്ടുമലയിൽ ഖനനത്തിന് അനുമതിയില്ല. പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന റാപിഡ് എൻവയോൺമെൻറൽ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡെൽറ്റാ ഗ്രൂപ്പിന്റെ അപേക്ഷ ജില്ലാ ഏകജാലക സമിതി തള്ളി. ഡെൽറ്റയ്ക്ക് അനുകൂലമായ ആദ്യ പാരിസ്ഥിതികാനുമതി റിപ്പോർട്ട് തെറ്റായിരുന്നുവെന്നും കണ്ടെത്തി. മീഡിയവണ്‍ ഇംപാക്ട്. കലക്ടർ അധ്യക്ഷനായ ഏക ജാലക സമിതിയുടെ യോഗത്തിലാണ് ചെങ്ങോട്ടുമലയിൽ ഖനനം അനുവദിക്കേണ്ടതില്ലെന്ന തീരുമാനം. ഖനനം മനുഷ്യനും ജീവജാലങ്ങൾക്കും പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന റാപിഡ് എൻവയോൺമെൻറൽ കമ്മറ്റിയുടെ റിപ്പോർട്ട് നിർണായകമായി. ഡെൽറ്റയ്ക്ക് നേരത്തെ പാരിസ്ഥികാനുമതി നൽകിയത് വേണ്ടത്ര പഠനം നടത്താതെയാണെന്നും […]

India Kerala

കലി തുള്ളി കടല്‍; തിരമാല ഉയരാന്‍ സാധ്യത, ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

സംസ്ഥാനത്ത് കടലാക്രമണം രൂക്ഷമാകുന്നു. തിരമാല 3.9 മീറ്റര്‍ ഉയരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇതുവരെ 15 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഇന്ന് രാത്രി വരെ വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരപ്രദേശങ്ങളില്‍ 3 മുതൽ 3.9 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടല്‍പ്രക്ഷുബ്ദമായി തുടരുകയാണ്. മണിക്കൂറിൽ 35 മുതൽ 50 കിലോമീറ്റർ വേഗതയിൽ കേരള തീരത്തേക്ക് കാറ്റ് വീശാൻ സാധ്യതയുണ്ട്. മൽസ്യത്തൊഴിലാളികൾ […]

India Kerala

മെഡിക്കല്‍ കോളേജുകളിലെ പിജി ഡോക്ടര്‍മാരും ഹൌസ് സര്‍ജന്മാരും പണിമുടക്കുന്നു

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ പിജി ഡോക്ടര്‍മാരും ഹൌസ് സര്‍ജന്മാരും പണിമുടക്കുന്നു. സ്റ്റൈപ്പന്റ് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. പരിഹാരം ഉണ്ടായില്ലെങ്കില്‍ 20-ആം തീയതി മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. സമരം മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. നിലവില്‍ ഹൌസ് സര്‍ജന്മാര്‍ക്ക് 20000 രൂപയും പിജി ഡോക്ടര്‍മാര്‍ക്ക് 42000 ത്തോളം രൂപയുമാണ് സ്റ്റൈപ്പന്റ്. ഇത് മുപ്പതിനായിരവും 60000മായി വര്‍ദ്ധിപ്പിക്കണമെന്നതാണ് ആവശ്യം. 3500 ഓളം പേര്‍ പണിമുടക്കില്‍ പങ്കെടുത്തതോടെ സമരം മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. അത്യാഹിത വിഭാഗം,ലേബര്‍ റൂം,ഫോറന്‍സിക്ക് […]

India Kerala

അന്‍വറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൊളിച്ചുനീക്കാന്‍ അന്ത്യശാസനം

പി.വി അൻവർ എം.എൽ.എയുടെ ഭാര്യ പിതാവിന്റെ പേരിൽ മലപ്പുറം ചീങ്കണ്ണിപ്പാലയിലുള്ള വിവാദ തടയണ പൊളിച്ചു മാറ്റാന്‍ മലപ്പുറം ജില്ലാ കലക്ടര്‍ക്ക് ഹൈക്കോടതിയുടെ അന്ത്യശാസനം. 15 ദിവസത്തിനകം പൊളിച്ചുനീക്കി റിപോര്‍ട്ട് നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിര്‍ദേശിച്ചു. അന്‍വറിന്റെ ഭാര്യാ പിതാവ് അബ്ദുള്‍ ലത്തീഫിന്റെ ഉടമസ്ഥയിലുള്ള തടയണയുടെ മുകള്‍ ഭാഗത്തെ 12 അടിയും താഴ് ഭാഗത്തെ 6 അടിയും പൊളിച്ചു നീക്കാനാണ് ഹൈക്കോടതി കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. നേരത്തെ ഹരജി പരിഗണിച്ചപ്പോള്‍ തടയണ പൊളിച്ചു നീക്കാനുള്ള കോടതി […]

India Kerala

സി.ഐ നവാസിന്റെ തിരോധാനം; മേലുദ്യോഗസ്ഥന്റെ മാനസിക പീഡനം മൂലമെന്ന് കുടുംബം

മേലുദ്യോഗസ്ഥനുമായി ഉണ്ടായ തർക്കത്തിന് പിന്നാലെ കാണാതായ പൊലീസ് സർക്കിൾ ഇൻസ്പെക്ടര്‍ നവാസിനെ കണ്ടെത്താനായിട്ടില്ല. എ.സി.പി സുരേഷ് കുമാര്‍ വ്യക്തിഹത്യ നടത്തിയതിലെ മനോവിഷമത്തിലായിരുന്നു നവാസെന്ന് കാണിച്ച് ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. നവാസ് തേവരയിലെ എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിന്റെ സിസി ടിവി ദ്യശ്യങ്ങള്‍ലഭിച്ചു. എ.സി.പി വയർലെസിലൂടെ വ്യക്തിഹത്യ നടത്തുകയും മോശമായി സംസാരിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. നവാസിനെ എ.സി.പി മുൻപും മാനസികമായി പീഡിപ്പിച്ചിരുന്നു. തിരോധാനത്തിന് പിന്നിൽ മറ്റു കാരണങ്ങൾ ഉണ്ടെന്ന് കരുതുന്നില്ലന്നും വയർലെസ് […]

India Kerala

കാര്‍ട്ടൂണ്‍ വിവാദം; സി.പി.ഐയെ തള്ളി പ്രതിപക്ഷത്തെ സ്വാഗതം ചെയ്ത് എ.കെ ബാലന്‍

ലളിതകല അക്കാദമിയുടെ കാർട്ടൂൺ വിവാദത്തിൽ സി.പി.ഐ നിലപാട് തള്ളിയും പ്രതിപക്ഷ നിലപാട് സ്വാഗതം ചെയ്തും സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ. അവാർഡ് പുനഃപരിശോധിക്കാൻ ലളിതകല അക്കാദമിയോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി ബാലൻ നിയമസഭയില്‍ പറഞ്ഞു. മതചിഹ്നങ്ങളെ അവഹേളിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നടപടിയിൽ വിയോജിപ്പാണെന്ന് പ്രതിപക്ഷനേതാവും പറഞ്ഞു. കാർട്ടൂൺ വിവാദത്തിൽ സർക്കാരും പ്രതിപക്ഷവും കൈ കോർക്കുകയും മുന്നണിയിലെ പ്രധാന ഘടക കക്ഷിയായ സി.പി.ഐ യുടെ നിലപാട് മന്ത്രി എ. കെ ബാലൻ തള്ളിക്കളയുകയും ചെയ്യുന്നതാണ് ഇന്ന് നിയമസഭയിൽ കണ്ടത് […]

India Kerala

ചെല്ലാനത്ത് പ്രളയത്തില്‍ താങ്ങായവര്‍ ദുരിതത്തില്‍

വർഷങ്ങളായി തുടരുന്ന കടൽക്ഷോഭത്തെ തടയിടാൻ അധികൃതരുടെ ഭാഗത്ത് നിന്ന് കൃത്യമായ ഇടപെടലുണ്ടാകാത്തതിന്റെ കൂടി ഇരകളാണ് ചെല്ലാനം നിവാസികൾ. പ്രളയത്തിൽ കേരളം വിറങ്ങലിച്ച് നിന്നപ്പോൾ രക്ഷകരായി ഇറങ്ങിയവരാണ് ഇവരിൽ പലരും. പക്ഷേ ഇന്ന് മത്സ്യബന്ധന ഉപകരണങ്ങളടക്കം കടലെടുത്ത് ദുരിതകരമാണ് ഇവരുടെ ജീവിതം. ‌കേരളം പ്രളയത്തിൽ മുങ്ങിത്താണപ്പോൾ ആരും ആവശ്യപ്പെടാതെ വള്ളവുമായി കുതിച്ചെത്തിയ ചെല്ലാനത്തെ 100 കണക്കിന് മത്സ്യതൊഴിലാളികളിൽ ഒരാൾ. മിക്ക വീടുകളുടെയും ഭിത്തിയിലും അലമാരയിലും നിറയെ പ്രളയത്തിൽ താങ്ങായി നിന്നതിന് നൽകിയ പുരസ്കാരങ്ങളാണ്. പക്ഷേ വീടുകൾ ഏത് സമയവും […]