India Kerala

അബ്ദുല്ലക്കുട്ടി ഇന്ന് ബി.ജെ.പിയില്‍ അംഗത്വം എടുത്തേക്കും

എ.പി അബ്ദുല്ലക്കുട്ടി ഇന്ന് ബി.ജെ.പിയില്‍ അംഗത്വം എടുത്തേക്കും. ബി.ജെ.പി ദേശീയ ആസ്ഥാനത്ത് വച്ചാകും അംഗത്വം സീകരിക്കുക. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ,ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ എന്നിവരുമായി അബ്ദുല്ലക്കുട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. മോദിയെ പുകഴ്ത്തി നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് അബ്ദുല്ലക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

India Kerala

പ്രളയവുമായി ബന്ധപ്പെട്ട ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

സംസ്ഥാനത്തുണ്ടായ പ്രളയവുമായി ബന്ധപ്പെട്ട ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഡാം മാനേജ്മെന്റിലെ പിഴവാണ് പ്രളയത്തിലേക്ക് നയിച്ചത് എന്ന് ചൂണ്ടിക്കാട്ടി അമിക്കസ് ക്യൂറി റിപ്പോർട്ട് സമർപ്പിച്ചതിനുശേഷം ആദ്യമായിട്ടാണ് ഹരജികൾ ബെഞ്ചിലെത്തുന്നത്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും ഡാം മാനേജ്മെന്റിലെ പിഴവ് പരിശോധിക്കണമെന്നും ഹരജികളില്‍ ആവശ്യപ്പെടുന്നു. ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ അടക്കമുളളവ‍ർ സമർപ്പിച്ച മുപ്പതോളം ഹരജികളാണ് ചീഫ് ജസ്റ്റീസ് അടങ്ങിയ ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. പ്രളയത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ ജുഡീഷ്യൽ അന്വേഷണം വേണമെന്നായിരുന്നു അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്. ഈ […]

India Kerala

ശബരിമല: സ്വകാര്യ ബില്ലിന് അനുമതി തേടി വിൻസെന്‍റ് എം.എല്‍.എ കത്ത് നൽകി

ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന സ്വകാര്യ ബില്ലിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എം.എല്‍.എ എം വിൻസെൻറ് സ്പീക്കർക്ക് കത്ത് നൽകി. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ വിൻസെന്റ് സ്വകാര്യ ബിൽ കൊണ്ടുവന്നിരുന്നെങ്കിലും നിയമ വകുപ്പിന്റെ എതിർപ്പ് പരിഗണിച്ച് സ്പീക്കർ അനുമതി നൽകിയിരുന്നില്ല. എൻ.കെ പ്രേമചന്ദ്രൻ എം.പി പാർലമെന്റിൽ ഇതേ വിഷയത്തിൽ സ്വകാര്യ ബിൽ അവതരിപ്പിച്ച പശ്ചാത്തലത്തിലാണ് വിൻസെന്റിന്റെ പുതിയ നീക്കം.

India Kerala

ജോസ് കെ മാണി ചെയർമാനായുള്ള അനുരഞ്ജനത്തിന് തയ്യാറല്ല: പി.ജെ ജോസഫ്

ജോസ് കെ മാണി കേരളാ കോണ്‍ഗ്രസ് ചെയർമാനായി തുടർന്നു കൊണ്ടുള്ള അനുരഞ്ജനത്തിന് തയ്യാറല്ലെന്ന് പി.ജെ ജോസഫ്. ജോസ് കെ മാണിയുടെ ചെയർമാൻ സ്ഥാനം നിയമപരമല്ല എന്നുള്ളതിനുള്ള തെളിവാണ് കോടതിയുടെ ഇടപെടൽ. ജോസ് കെ മാണിക്ക് മനംമാറ്റം ഉണ്ടാകുകയാണെങ്കിൽ ചർച്ചയെ പറ്റി ആലോചിക്കാമെന്നും പി.ജെ ജോസഫ് പറഞ്ഞു.

India Kerala

കര്‍ഷക കടങ്ങളുടെ മൊറട്ടോറിയം നീട്ടാന്‍ വീണ്ടും റിസര്‍വ് ബാങ്കിനെ സമീപിക്കും

പ്രളയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയത്തിന്റെ കാലാവധി ഈ വര്‍ഷം അവസാനം വരെ നീട്ടുന്നതിന് വീണ്ടും റിസര്‍വ് ബാങ്കിനെ സമീപിക്കും.‍ ഇന്ന് ചേര്‍ന്ന സംസ്ഥാന തല ബാങ്കേര്‍സ് സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. മൊറട്ടോറിയത്തിന്‍റെ നിലവിലെ കാലവധിയായ ജൂലൈ 31ന് ശേഷവും ജപ്തി നടപടികളുണ്ടാവില്ലെന്ന് ബാങ്കുകള്‍ സര്‍ക്കാരിന് ഉറപ്പുനല്‍കി. സര്‍ഫാസി നിയമത്തിലെ കൃഷി ഭൂമിയുടെ നിര്‍വചനം സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കാന്‍ ഉപസമിതി രൂപീകരിക്കാനും ബാങ്കേര്‍സ് സമിതിയുടെ നിര്‍ണായക യോഗത്തില്‍ തീരുമാനമായി. മൊറട്ടോറിയം കാലാവധി ജൂലൈ […]

India Kerala

ബാലഭാസ്കറിന്റെ മരണം: ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

ബാലഭാസ്കറിന്റെ അപകട മരണത്തിൽ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി നിര്‍ദേശം. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി ക്രൈംബ്രാഞ്ചിനോട് നിര്‍ദേശിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ വിഷ്ണു, പ്രകാശന്‍ തമ്പി എന്നിവര്‍ക്ക് ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി റിപ്പോര്‍ട്ട് തേടിയത്. പ്രതികളുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും.

India Kerala

കര്‍ഷക കടങ്ങളുടെ മൊറട്ടോറിയം നീട്ടാന്‍ വീണ്ടും റിസര്‍വ് ബാങ്കിനെ സമീപിക്കും

മൊറട്ടോറിയം ദീര്‍ഘിപ്പിച്ച് കിട്ടുന്നതിന് റിസർവ് ബാങ്കിനെ നേരിട്ട് സമീപിക്കാനാണ് സർക്കാർ ആലോചനയെന്ന് മുഖ്യമന്ത്രി. ബാങ്കേഴ്സ് സമിതി യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം നീട്ടാന്‍ ആവശ്യപ്പെട്ട് വീണ്ടും റിസര്‍വ് ബാങ്കിനെ സമീപിക്കാമെന്ന് ബാങ്കേഴ്സ് സമിതിയും അറിയിച്ചു. മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് ബാങ്കേഴ്സ് സമിതി നിലപാട് അറിയിച്ചത്.

India Kerala

പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ പരാജയമാണെന്ന് പ്രതിപക്ഷം;

പ്രളയ പുനർനിർമാണത്തിനുള്ള വിഭവ സമാഹരണത്തെ പ്രതിപക്ഷം പരാജയപ്പെടുത്തുന്നുവെന്ന് കുറ്റപ്പെടുത്തി മുഖ്യമന്ത്രി. പുനർ നിർമാണത്തെ എതിർക്കുന്നത് പ്രത്യേക മാനസികാവസ്ഥയാണ്. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം ചാനലുകളുമായുള്ള ഒത്തുകളിയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. പുനർനിർമാണം ഉദ്യോഗസ്ഥർക്ക് വിട്ടുകൊടുത്ത് സർക്കാർ കൈയൊഴിയുകയാണെന് പ്രതിപക്ഷം വിമർശിച്ചു. പ്രളയ പുനർനിർമാണ പ്രവർത്തനങ്ങൾ പരാജയമാണെന്നായിരുന്നു പ്രതിപക്ഷ ആരോപണം. 10,000 രൂപ ധനസഹായം കിട്ടാത്തവർ ഇപ്പോഴുമുണ്ട്, വീടു തകർന്നവർ ഇപ്പോൾ പെരുവഴിയിലാണ്, കർഷകർക്കുള്ള പ്രത്യേക പാക്കേജ് നടപ്പാക്കിയില്ല, തകർന്ന ഒരു റോഡു പോലും പുനർ നിർമ്മിച്ചില്ല, റീ ബിൽഡ് കേരളക്ക് […]

India Kerala

കല്ലടയുടെ പെര്‍മിറ്റ് റദ്ദാക്കല്‍; ആര്‍.ടി.എ യോഗത്തില്‍ തീരുമാനമായില്ല

യാത്രക്കാര്‍ക്ക് ബസ്സില്‍ മര്‍ദ്ദനമേറ്റ സംഭവത്തില്‍ കല്ലട ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനമായില്ല. നിയമ വശങ്ങള്‍ പഠിച്ച ശേഷം തീരുമാനമെടുത്താല്‍ മതിയെന്ന് ഇന്ന് തൃശൂരില്‍ ചേര്‍ന്ന റീജിയണന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗം തീരുമാനിച്ചു. ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കരുതെന്നും മര്‍ദനമേറ്റ സംഭവം ഒറ്റപ്പെട്ട വിഷയമാണെന്നും കല്ലട മാനേജ്മെന്റ് യോഗത്തെ അറിയിച്ചു. യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റ കല്ലട ട്രാവല്‍സിന്റെ ബസ്സ് രജിസ്റ്റര്‍ ചെയ്തത് ഇരിങ്ങാലക്കുട ആര്‍.ടി.ഒയുടെ കീഴിലാണ്. ഈ സാഹചര്യത്തിലാണ് പെര്‍മിറ്റുമായി ബന്ധപ്പെട്ട എല്ലാ ചുമതലയുമുള്ള തൃശൂര്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് […]

India Kerala

തോല്‍വിയുടെ പശ്ചാത്തലത്തില്‍ തെറ്റ് തിരുത്തല്‍ നടപടികളുമായി സി.പി.എം; പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തും

തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ തെറ്റ് തിരുത്തല്‍ നടപടികളുമായി സി.പി.എം. ജൂലൈ 22 മുതല്‍ 28 വരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തി ജനങ്ങള്‍ക്ക് പറയുള്ളത് കേട്ട്, കഴിഞ്ഞ കാല സംഭവങ്ങളുടെ വസ്തുത വീശദീകരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങള്‍ക്കുണ്ടായ തെറ്റിദ്ധാരണ മാറ്റുമെന്നും കോടിയേരി പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ നിന്ന് കരകയറാന്‍ വേണ്ടിയുള്ള തിരുത്തല്‍ നടപടികളാണ് മൂന്ന് ദിവസം നീണ്ട് നിന്ന് നേതൃയോഗങ്ങള്‍ തയ്യാറാക്കിയത്.ജൂലൈ 3,4,5 തിയതികളില്‍ മൂന്ന് മേഖലയോഗങ്ങള്‍ […]