India Kerala

പച്ചക്കറി കൃഷിയുടെ വ്യാപനം; വാഗ്ദാനങ്ങള്‍ പാലിക്കപ്പെടണമെന്ന് കര്‍ഷകര്‍

ഇടുക്കിയിലെ വട്ടവടയിലും കാന്തല്ലൂരിലും പച്ചക്കറി കൃഷിക്കായി പ്രത്യേക കാര്‍ഷിക മേഖല രൂപീകരിച്ചുവെന്നാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പ്രധാന നേട്ടങ്ങളിലൊന്നായി അവകാശപ്പെടുന്നത്. എന്നാല്‍ പച്ചക്കറികൃഷി വ്യാപിപ്പിക്കുന്നതും ബജറ്റ് തുക കര്‍ഷകരിലേക്ക് എത്തുന്നതും അടക്കം വലിയ പാളിച്ചകള്‍ ഉണ്ടായതായാണ് കര്‍ഷ‍കര്‍ പറയുന്നത്. ശീതകാല പച്ചക്കറികൃഷിയുടെ നാടാണ് വട്ടവടയും കാന്തല്ലൂരും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പച്ചക്കറി ഉല്‍പാദിപ്പിക്കുന്ന നാട്. 5000 ഹെക്ടര്‍ ജൈവപച്ചക്കറി കൃഷിക്കായി ഒരുക്കുമെന്നാണ് കൃഷി വകുപ്പ് പറഞ്ഞിരുന്നതെങ്കിലും ഈ മേഖലകളില്‍ പച്ചക്കറി കൃഷിയിലെ വ്യാപനം അത്ര കാര്യമായുണ്ടായില്ലെന്ന് […]

India Kerala

മുഖ്യമന്ത്രി വിളിച്ച ബാങ്കേഴ്സ് സമിതി യോഗം ഇന്ന്

മുഖ്യമന്ത്രി വിളിച്ച ബാങ്കേഴ്സ് സമിതി യോഗം ഇന്ന്. മൊറട്ടോറിയം കാലാവധി നീട്ടി നല്‍കാനാകില്ലെന്ന് ആര്‍.ബി.ഐ നിലപാടറിയിച്ച സാഹചര്യത്തിലാണ് യോഗം. വായ്പാ തിരിച്ചടവ് മുടങ്ങിയാൽ ജപ്തിയുമായി മുന്നോട്ട് പോകുമെന്ന തീരുമാനത്തിലാണ് ബാങ്കേഴ്സ് സമിതി. ഇക്കാര്യം വ്യക്തമാക്കി ബാങ്കേഴ്സ് സമിതി പത്രങ്ങളില്‍ നല്‍കിയ പരസ്യം വിവാദമായിരുന്നു. കാർഷിക വായ്പകൾക്കുള്ള മൊറട്ടോറിയം നീട്ടിയതിന് ആര്‍.ബി.ഐ അനുമതി നിഷേധിച്ചതിനെ തുടർന്നുള്ള ബാങ്കേഴ്സ് സമിതി യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. ആര്‍.ബി.ഐ നിലപാട് വന്നതിനെ തുടർന്ന് ബാങ്കുകൾ ജപ്തി നടപടികളിലേക്ക് […]

India Kerala

ആന്തൂർ സംഭവത്തിന്റെ പേരിൽ സി.പി.എമ്മിനെ വേട്ടയാടാമെന്ന് വിചാരിക്കേണ്ടെന്ന് മുഖ്യമന്ത്രി

പ്രവാസി സംരംഭകന്റെ ആത്മഹത്യയിൽ നഗരസഭ അധ്യക്ഷ പി.കെ ശ്യാമളയെയും പാർട്ടി നേതാക്കളെയും സംരക്ഷിച്ച് മുഖ്യമന്ത്രി. ആന്തൂർ സംഭവത്തിന്റെ പേരിൽ സി.പി.എമ്മിനെ വേട്ടയാടാമെന്ന് വിചാരിക്കേണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പി.കെ ശ്യാമളക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. നഗരസഭാ സെക്രട്ടറിയുടെ അധികാരം പരിമിതപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആന്തൂർ സംഭവത്തിൽ ആരെയും രക്ഷിക്കാനോ കേസ് അട്ടിമറിക്കാനോ സർക്കാർ ശ്രമിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും നഗരസഭ അധ്യക്ഷക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തണമെന്ന ആവശ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചതേയില്ല. സംഭവുമായി ബന്ധപ്പെട്ട് […]

India Kerala

ചെയര്‍മാന്‍ സ്ഥാനം വിട്ടുനല്‍കി ഒത്തുതീര്‍പ്പിനില്ലെന്ന് ജോസ് കെ മാണി വിഭാഗം

കേരള കോണ്‍ഗ്രസിലെ പ്രതിസന്ധിയില്‍ സമവായ സാധ്യത ഇല്ലാതാക്കരുതെന്ന് യു.ഡി.എഫ് നേതാക്കള്‍ ജോസ് കെ മാണി വിഭാഗത്തോട് ആവശ്യപ്പെട്ടു. ജോസ് കെ മാണിയുമായി യു.ഡി.എഫ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം മുന്നോട്ട് വെച്ചത്. കേരള കോണ്‍ഗ്രസ് ഒന്നായി നില്‍ക്കണമെന്നാണ് ആഗ്രഹമെന്നും പ്രകോപനപരമായ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും യു.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. ചര്‍ച്ചകള്‍ തുടരാനും യു.ഡി.എഫ് തീരുമാനിച്ചു. ചര്‍ച്ചയില്‍ നിബന്ധനകളൊന്നും വെച്ചില്ലെന്ന് പറഞ്ഞ ജോസ് വിഭാഗം ചെയര്‍മാന്‍ സ്ഥാനത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന സൂചനയും നല്‍കി.

India Kerala

ആന്തൂരിലെ ആത്മഹത്യ: ലോക കേരളസഭയുടെ പ്രവർത്തനങ്ങളിൽ നിന്ന് പ്രതിപക്ഷം വിട്ടുനിൽക്കുന്നു

ആന്തൂരിലെ പ്രവാസി ആത്മഹത്യയിൽ സർക്കാർ ഉചിതമായ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ലോക കേരളസഭയുടെ പ്രവർത്തനങ്ങളിൽ നിന്ന് പ്രതിപക്ഷം വിട്ടുനിൽക്കുന്നു. ലോക കേരളസഭയുടെ വൈസ് ചെയർമാൻ സ്ഥാനത്ത് നിന്ന് പ്രതിപക്ഷ നേതാവ് രാജിവെച്ചു. ലോക കേരളസഭയുടെ നടപടികളുമായി സഹകരിക്കേണ്ടെന്ന് മുസ്‍ലിം ലീഗും തത്വത്തിൽ തീരുമാനിച്ചു. സഭയുടെ മറ്റ് സമിതിയിലെ അംഗത്വം രാജിവെക്കുന്ന കാര്യം പാർലമെന്ററി പാർട്ടി ചേർന്ന് തീരുമാനിക്കുമെന്ന് യു.ഡി.എഫ് നേതാക്കൾ അറിയിച്ചു.

India Kerala

സി.ഒ.ടി നസീർ വധശ്രമ കേസിലെ മുഖ്യപ്രതികൾ കീഴടങ്ങി

സി.ഒ.ടി നസീർ വധശ്രമ കേസിലെ മുഖ്യപ്രതികൾ തലശ്ശേരി കോടതിയിൽ കീഴടങ്ങി. കൊളശ്ശേരി സ്വദേശികളായ ജിത്തു എന്ന ജിതേഷ്, ബ്രിട്ടോ എന്ന ബിപിൻ എന്നിവരാണ് തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങിയത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ഒൻപതായി. ബിപിനും ജിതേഷും നൽകിയ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. ഇവരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊർജ്ജിതമാക്കിയിതിനിടെയാണ് പ്രതികൾ കോടതിയിൽ കീഴടങ്ങിയത്. നസീറിനെ അക്രമിച്ചതിൽ ജിതേഷിനും ബിപിനും പങ്കുണ്ടെന്ന് നേരത്തെ പിടിയിലായ അശ്വന്ത് നൽകിയ കുറ്റസമ്മത മൊഴിയിൽ […]

India Kerala

പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ വീണ്ടും കുടുംബാഗങ്ങളുടെ മൊഴി രേഖപ്പെടുത്തുന്നു

പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം വീണ്ടും കുടുംബാഗങ്ങളുടെ മൊഴി രേഖപ്പെടുത്തുന്നു. സാജന്‍റെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തുന്നത്. നഗരസഭയിലെത്തി പരിശോധന നടത്തിയ അന്വേഷണ സംഘം ഓഡിറ്റോറിയവുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും പരിശോധിച്ചു. പി.കെ ശ്യാമളയുടെ മൊഴി എടുക്കുന്നത് വൈകിയേക്കും. പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയെ കുറിച്ച് അന്വേഷിക്കാൻ രൂപികരിച്ച പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെ യോഗം ചേർന്നിരുന്നു. സാജന്‍റെ മരണവുമായി ബന്ധപ്പെട്ട് അസ്വഭാവിക മരണത്തിന് വളപട്ടണം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ […]

India Kerala

കോടതി വിവേചനങ്ങള്‍ തുറന്നുകാട്ടി മഅ്ദനി

ബംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് വിചാരണത്തടവുകാരനായി കഴിയുന്ന അബ്ദുന്നാസര്‍ മഅ്ദനി കോടതിയില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ഒടുവിലത്തെ വിവേചനത്തെക്കുറിച്ച് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുന്നു. നിങ്ങളും ഒന്ന് അറിഞ്ഞിരിക്കണമല്ലോ എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ സുപ്രീംകോടതി ഉത്തരവ് പോലും വകവെക്കാതെ തന്നെ ബുദ്ധിമുട്ടിച്ചെ പറ്റൂ എന്ന് വാശിയുള്ളത് പോലെ പെരുമാറുന്ന ജഡ്ജിമാരുടെ നിലപാടിനെയാണ് മഅ്ദനി തുറന്നുകാണിക്കുന്നത്. തന്റെ ആരോഗ്യകാരണങ്ങള്‍ ബോധിപ്പിച്ചപ്പോഴും കയര്‍ത്തുസംസാരിച്ച ജഡ്ജിക്ക് ശക്തമായി മറുപടി കൊടുത്ത സംഭവവും മഅ്ദനി പറയുന്നുണ്ട്. അബ്ദുനാസര്‍ മഅ്ദനിയുടെ ഫേസ്ബുക്കിന്റെ പൂര്‍ണരൂപം: […]

India Kerala

ആന്തൂർ സംഭവത്തിന്റെ പേരിൽ സി.പി.എമ്മിനെ വേട്ടയാടാമെന്ന് വിചാരിക്കേണ്ടെന്ന് മുഖ്യമന്ത്രി

പ്രവാസി സംഭരകന്റെ ആത്മഹത്യയിൽ നഗരസഭ അധ്യക്ഷ പി.കെ ശ്യാമളയെയും പാർട്ടി നേതാക്കളെയും സംരക്ഷിച്ച് മുഖ്യമന്ത്രി. ആന്തൂർ സംഭവത്തിന്റെ പേരിൽ സി.പി.എമ്മിനെ വേട്ടയാടാമെന്ന് വിചാരിക്കേണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പി.കെ ശ്യാമളക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. നഗരസഭാ സെക്രട്ടറിയുടെ അധികാരം പരിമിതപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആന്തൂർ സംഭവത്തിൽ ആരെയും രക്ഷിക്കാനോ കേസ് അട്ടിമറിക്കാനോ സർക്കാർ ശ്രമിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും നഗരസഭ അധ്യക്ഷക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തണമെന്ന ആവശ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചതേയില്ല. സംഭവുമായി ബന്ധപ്പെട്ട് […]

India Kerala

പി.ജയരാജനോട് ലോഹ്യം കൂടിയാലും എതിർത്താലും കൊല്ലപ്പെടും എന്നതാണ് അവസ്ഥയെന്ന് കെ.എം ഷാജി

ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യയില്‍ നഗരസഭാധ്യക്ഷക്കെതിരെ പ്രേരണാകുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.പി ജയരാജനോട് ലോഹ്യം കൂടിയാലും കൊല്ലപ്പെടും ജയരാജനെ എതിർത്താലും കൊല്ലപ്പെടും എന്നതാണ് അവസ്ഥ എന്ന് കെ.എം ഷാജി ആരോപിച്ചു. ഗൌരവമായാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെട്ടതെന്നും നാല് പേരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. അഞ്ച് അംഗ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും കേസ് അട്ടിമറിക്കാന്‍ ശ്രമമുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.