അഴിമതിയുടെ കറ പുരളാത്ത വ്യക്തിത്വം, റാങ്കുകളുടെ തോഴനും പ്രവർത്തനമേഖലകളിലെല്ലാം പ്രാഗൽഭ്യം തെളിയിച്ചവനും, സിവിൽ സർവീസിന്റെ എക്കാലത്തെയും മികച്ച കണ്ടെത്തൽ പകരം വയ്ക്കാനില്ലാത്ത ഈ അതുല്യ പ്രതിഭയാണ് അഴിമതിക്കു വശംവദനാവാതെ നീതിപൂർവം ജോലി ചെയ്യുന്നു എന്ന ഒറ്റ കാരണത്താൽ പിരിച്ചു വിടൽ ഭീഷണി നേരിടുന്നെന്നും അങ്ങനെ സംഭവിച്ചാൽ മറ്റു ജീവിത മാർഗങ്ങളൊന്നും തല്ക്കാലം മുന്നിലില്ലെന്നും വെളിപ്പെടുത്തികൊണ്ട് മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും മുൻപിൽ ഗദ്ഗദകണ്ഠനാവുന്നത്. ഇത് നേരിൽ കണ്ട സൽസ്വഭാവികളായ മലയാളികളുടെ നെഞ്ചിടിപ്പ് ഒരു നിമിഷം നിലച്ചുപോയെന്നു പറയാം! മിക്കവരിലും തന്നെ […]
Kerala
പ്രവാസി വ്യവസായിയുടെ ആത്മഹത്യ: പി.കെ ശ്യാമള രാജി വെക്കേണ്ടെന്ന് സി.പി.എം
ആന്തൂര്‍ പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ നഗരസഭാധ്യക്ഷ പി.കെ ശ്യാമള രാജി വെക്കേണ്ടെന്ന് സി.പി.എം തീരുമാനം. വിഷയത്തില്‍ ശ്യാമളക്ക് ജാഗ്രതക്കുറവുണ്ടായതായും പാര്‍ട്ടി ജില്ലാ സെക്രട്ടേറിയേറ്റ് വിലയിരുത്തി. വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത അടിയന്തര ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ ശ്യാമള രാജി സന്നദ്ധത അറിയിച്ചിരുന്നു. പാര്‍ട്ടി നിലപാട് വ്യക്തമാക്കാന്‍ വൈകീട്ട് ആന്തൂരില്‍ സി.പി.എം പൊതുയോഗം വിളിച്ചിട്ടുണ്ട്. അതേസമയം വീഴ്ച വരുത്തിയവർക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കൌണ്‍സിലിന് മുകളില്‍ സെക്രട്ടറിമാര്‍ വാഴുന്ന അവസ്ഥ ഉണ്ടാകരുത്. ഇതിനായി നിയമനിര്‍മാണം […]
തിരുവനന്തപുരത്ത് 20 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി
തിരുവനന്തപുരത്ത് 20 കോടി രൂപ വില മതിക്കുന്ന മയക്കുമരുന്ന് പിടികൂടി. കോവളം തിരുവല്ലം ബൈപാസ് റോഡിൽ കാറിന്റെ രഹസ്യ അറയിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ഹാഷിഷ് ഓയിലാണ് പിടികൂടിയത്.
കോടിയേരി രാജിവെക്കേണ്ടെന്ന് സി.പി.എം കേന്ദ്രനേതൃത്വം
കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് പാര്‍ട്ടി കേന്ദ്രനേതൃത്വം. ബിനോയിക്കെതിരായ കേസില്‍ പാര്‍ട്ടിയോ കോടിയേരിയോ ഇടപെട്ടിട്ടില്ല. അതിനാല്‍ രാജിവെക്കേണ്ടെന്നാണ് സി.പി.എം കേന്ദ്രനേതൃത്വത്തിന്‍റഎ നിലപാട്. അതേസമയം ബിനോയ് കോടിയേരിക്കെതിരായ പരാതി സി.പി.എം സെക്രട്ടറിയേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു. ബിനോയിയെ പിന്തുണക്കേണ്ട ആവശ്യം പാര്‍ട്ടിക്കില്ല. ആരോപണം വ്യക്തിപരമായി കണ്ടാല്‍ മതിയെന്നും യോഗം വിലയിരുത്തി. വൈകീട്ട് കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളെ കാണും.
ആദ്യം നടപടിയെടുക്കേണ്ടത് നഗരസഭ അധ്യക്ഷക്കെതിരെയാണെന്ന് ചെന്നിത്തല
ആന്തൂരില്‍ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആദ്യം നടപടിയെടുക്കേണ്ടത് നഗരസഭ അധ്യക്ഷക്കെതിരെയാണെന്ന് രമേശ് ചെന്നിത്തല. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത് കൊണ്ട് അവസാനിക്കുന്ന വിഷയമല്ല ഇതെന്നും ചെന്നിത്തല പറഞ്ഞു. അന്വേഷണം ആരംഭിക്കുന്നത് ചെയര്‍പേഴ്സണില്‍ നിന്നാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടു.
കോടിയേരി രാജിവെക്കേണ്ടെന്ന് സി.പി.എം കേന്ദ്രനേതൃത്വം
കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് പാര്‍ട്ടി കേന്ദ്രനേതൃത്വം. ബിനോയിക്കെതിരായ കേസില്‍ പാര്‍ട്ടിയോ കോടിയേരിയോ ഇടപെട്ടിട്ടില്ല. അതിനാല്‍ രാജിവെക്കേണ്ടെന്നാണ് സി.പി.എം കേന്ദ്രനേതൃത്വത്തിന്‍റഎ നിലപാട്. അതേസമയം ബിനോയ് കോടിയേരിക്കെതിരായ പരാതി സി.പി.എം സെക്രട്ടറിയേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു. ബിനോയിയെ പിന്തുണക്കേണ്ട ആവശ്യം പാര്‍ട്ടിക്കില്ല. ആരോപണം വ്യക്തിപരമായി കണ്ടാല്‍ മതിയെന്നും യോഗം വിലയിരുത്തി. വൈകീട്ട് കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളെ കാണും.
പി.കെ ശ്യാമള രാജിക്കത്ത് നല്‍കി
പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ രാജി സന്നദ്ധത അറിയിച്ച് പി.കെ ശ്യാമള. വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ജില്ലാ സെക്രട്ടറിയേറ്റിലാണ് ശ്യാമള രാജി സന്നദ്ധത അറിയിച്ചത്. പാര്‍ട്ടി നിലപാട് വ്യക്തമാക്കാന്‍ വൈകീട്ട് ആന്തൂരില്‍ സി.പി.എം പൊതു യോഗം വിളിച്ചിട്ടുണ്ട്. പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ രാജി സന്നദ്ധത അറിയിച്ച് പി.കെ ശ്യാമള. വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ജില്ലാ സെക്രട്ടറിയേറ്റിലാണ് ശ്യാമള […]
മുത്തലാഖ് ബില്‍
മുത്തലാഖ് ബില്ലില്‍ മുസ്‍ലിം ലീഗ് അംഗത്തിന് സംസാരിക്കാന്‍ അവസരം ലഭിക്കാത്തതിന് കാരണം പി.കെ കുഞ്ഞാലിക്കുട്ടിയുടെ ജാഗ്രതക്കുറവ്. നേരത്തേ കത്ത് നല്‍കുന്നതില്‍ വരുത്തിയ വീഴ്ചയാണ് സംസാരിക്കാന്‍ എഴുന്നേറ്റ കുഞ്ഞാലിക്കുട്ടിയെ സ്പീക്കര്‍ തടയാന്‍ കാരണം. മുത്തലാഖ് ബില്ല് നേരത്തേ ചര്‍ച്ചക്ക് വന്നപ്പോള്‍ കുഞ്ഞാലിക്കുട്ടി ലോക്സഭയില്‍ ഹാജരാകാതിരുന്നത് പാര്‍ട്ടിയില്‍ വിവാദമായിരുന്നു. രാവിലെ പത്ത് മണിക്ക് മുന്‍പ് കത്ത് നല്‍കിയാല്‍ ഏത് ബില്ലുമായി ബന്ധപ്പെട്ടും ലോക്സഭയില്‍ സംസാരിക്കാന്‍ അവസരം കിട്ടും. മുത്തലാഖ് ബില്ല് അവതരിപ്പിക്കുന്ന കാര്യം നേരത്തേ അറിയാമായിരുന്നിട്ടും സമയത്ത് കത്ത് നല്‍കി […]
അന്ധനായ ലോട്ടറി കച്ചവടക്കാരനിൽ നിന്ന് ലോട്ടറി തട്ടിയെടുത്ത സംഭവം; ഒരാള്‍ പിടിയില്‍
അന്ധനായ ലോട്ടറി കച്ചവടക്കാരനിൽ നിന്ന് ലോട്ടറി തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ പൊലീസ് പിടിയിൽ. സിസി ടിവി ദൃശ്യത്തിലേത് പോലെ മുഖസാദൃശ്യമുള്ള വ്യക്തിയാണ് തമ്പാനൂർ പൊലീസിന്റെ പിടിയിലായത്. കൂടുതൽ അന്വേഷണത്തിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തമ്പാനൂർ പൊലീസ് അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധിയും കടക്കെണിയും മൂലം വയനാട്ടിൽ കൃഷിയിറക്കാനാകാതെ കർഷകർ
സാമ്പത്തിക പ്രതിസന്ധിയും കടക്കെണിയും മൂലം വയനാട്ടിൽ കൃഷിയിറക്കാൻ ആവാതെ കർഷകർ വലയുന്നു. സർക്കാരിന്റെ പ്രത്യേക സാമ്പത്തിക സഹായം ഇല്ലാതെ പുതിയ സീസണിൽ കൃഷി ചെയ്യാൻ ആവില്ലെന്നാണ് കർഷകർ പറയുന്നത്. കഴിഞ്ഞ പ്രളയകാലത്ത് വയനാട്ടിലെ കർഷകരുടെ വിളകൾ നശിച്ചതിനു പുറമെ , കുരുമുളക് ഉൾപ്പെടെയുള്ളവയുടെ ചെടികൾ തന്നെ നശിച്ചുപോയിരുന്നു. ഇതോടെ പൂർണ്ണമായും പ്രതിസന്ധിയിലായ കർഷകർക്ക് ഇത്തവണ കൃഷിയിറക്കാൻ വലിയ ചിലവാണ് വരുന്നത്. കഴിഞ്ഞ സീസണിൽ ഭീമമായ നഷ്ടമുണ്ടായത് കാരണം കടം തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതും കർഷകർക്ക് തിരിച്ചടിയായി. ഈ […]











