കണ്ണൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇന്ന് അന്വേഷണ സംഘം കൂടുതല്‍ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും. സസ്പെന്‍ഷനിലുള്ള നഗരസഭാ സെക്രട്ടറി അടക്കം രണ്ട് പേരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. നഗരസഭ ചെയര്‍പേഴ്സന്റെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രതിഷേധം ശക്തമാക്കുകയാണ്. യൂത്ത് കോണ്‍ഗ്രസിന്റെ നഗരസഭാ ഓഫീസ് മാര്‍ച്ചും ഇന്ന് നടക്കും. സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലുള്ള നഗരസഭ സെക്രട്ടറി എം.കെ ഗിരീഷ്,അസി.എഞ്ചിനീയര്‍ കെ.കലേഷ് എന്നിവരുടെ മൊഴിയാണ് ഇന്നലെ അന്വേക്ഷണ സംഘം രേഖപ്പെടുത്തിയത്. സംഭവത്തില്‍ സസ്പെന്‍ഷനിലുള്ള മറ്റ് രണ്ട് […]
Kerala
ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡനക്കേസിലാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യംതേടി കോടതിയെ സമീപിച്ചത്. മുംബൈ ഡിൻഡോഷി സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷയില്‍ വിധി പറയുക. തിങ്കളാഴ്ച വിധി പറയാനിരുന്നത് ഇന്നേക്ക് മാറ്റുകയായിരുന്നു. ജാമ്യാപേക്ഷ കോടതി തള്ളിയാല്‍ ബിനോയിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി മുംബൈ പൊലീസ് മുന്നോട്ടുപോകും. ബിനോയ് എവിടെയെന്ന് കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ബിനോയ് വിദേശത്തേക്ക് കടന്നേക്കുമെന്ന സൂചനയെത്തുടർന്ന് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ജാമ്യം കിട്ടിയാൽ ബിനോയ് അന്വേഷണത്തോട് […]
പി ജയരാജന് വീണ്ടും പാര്‍ട്ടിയുടെ തിരുത്ത്
സി.പി.എം കണ്ണൂര്‍ മുന്‍ജില്ലാ സെക്രട്ടറി പി ജയരാജന് വീണ്ടും പാര്‍ട്ടിയുടെ തിരുത്ത്. ആന്തൂര്‍, പി.ജെ ആര്‍മി വിഷയങ്ങളിലാണ് പാര്‍ട്ടി തിരുത്ത്. ആന്തൂര്‍ വിഷയത്തില്‍ നഗരസഭ അധ്യക്ഷയെ വേദിയില്‍ ഇരുത്തി വിമര്‍ശിച്ചത് ശരിയായില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സമിതിയില്‍ പറഞ്ഞു. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പറയാന്‍ നവ മാധ്യമങ്ങളെ ഉപയോഗിക്കാതെ പാര്‍ട്ടി ഫോറങ്ങള്‍ ഉപയോഗിക്കണമെന്നും കോടിയേരി പറഞ്ഞു. വ്യക്തിപൂജ വിവാദത്തില്‍ പാര്‍ട്ടി വിമര്‍ശനം ഏറ്റതിന് പിന്നാലെയാണ് വീണ്ടും പി ജയരാജനെ പാര്‍ട്ടി തിരുത്തുന്നത്. ആന്തൂര്‍, പി.ജെ ആര്‍മി വിഷയങ്ങളിലാണ് പി […]
വിള്ളൽ കണ്ടെത്തിയ വല്ലാർപാടം ഗോശ്രീ പാലത്തിൽ ജില്ലാ കലക്ടർ പരിശോധന നടത്തി
ഇന്നലെ വിള്ളൽ കണ്ടെത്തിയ കൊച്ചി വല്ലാർപാടം ഗോശ്രീ പാലത്തിൽ ജില്ലാ കലക്ടർ പരിശോധിച്ചു. കൂടുതല്‍ പരിശോധന നടത്താന്‍ നാഷണൽ ഹൈവേ അതോറിറ്റിക്ക് കലക്ടര്‍ നിർദ്ദേശം നൽകി. പരിശോധന പൂർത്തികരിച്ച ശേഷമേ ഗതാഗതം പുനസ്ഥാപിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുവെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം പാലാരിവട്ടം പാലം നിര്‍മിതിയില്‍ അഴിമതി നടത്തിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എല്‍.ഡി.എഫ് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു. ഇന്ന് രാവിലെ പത്തരയോടെയാണ് ജില്ലാ കലക്ടർ പാലത്തിൽ സന്ദർശനം നടത്തിയത്. നിലവിലെ സാഹചര്യത്തിൽ ഗതാഗതം പുനസ്ഥാപിക്കാൻ സാധിക്കില്ലെന്നും പാലത്തിൽ വിദഗ്ദർ […]
വനിതാ ജയിലിലെ തടവുകാരികൾ രക്ഷപ്പെട്ടത് നാളുകൾ നീണ്ട ആസൂത്രണത്തിനൊടുവിൽ
അട്ടക്കുളങ്ങര വനിതാ ജയിലിലെ തടവുകാരികൾ രക്ഷപ്പെട്ടത് നാളുകൾ നീണ്ട ആസൂത്രണത്തിനൊടുവിൽ. ജയിൽ ചാട്ടത്തെക്കുറിച്ച് ജയിലിലെ മറ്റൊരു തടവുകാരിക്കും അറിവുണ്ടായിരുന്നു. ജയിൽ ചാടുന്നതിന് മുമ്പ് ശിൽപയെന്ന തടവുകാരി ഒരാളെ ഫോൺ ചെയ്തിരുന്നു. ജയില്‍ ചാടിയ തടവുപുള്ളികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥരുടെ വീഴ്ചയെക്കുറിച്ച് ജയിൽ ഡി.ഐ.ജി സന്തോഷ് അന്വേഷിക്കും. ശിൽപ മോൾ, സന്ധ്യ എന്നീ തടവുകാരികളാണ് ഇന്നലെ വൈകുന്നേരം തിരുവനന്തപുരം അട്ടക്കുളങ്ങര ജയിൽ ചാടിയത്. കൃഷിത്തോട്ടത്തിലെ മുരിങ്ങ മരത്തിലൂടെ കയറി മതിൽ ചാടിയാണ് ഇരുവരും രക്ഷപ്പെട്ടത്. രണ്ട് […]
ആര്‍.മാനസന്‍ സ്മാരക ദൃശ്യമാധ്യമ പുരസ്കാരം സാജിദ് അജ്മലിന്
രണ്ടാമത് ആർ. മാനസൻ സ്മാരക ദൃശ്യമാധ്യമ പുരസ്കാരം മീഡിയവൺ റിപ്പോർട്ടർ സാജിദ് അജ്മലിന്. രണ്ട് വയസ്സുള്ള വിഷ്ണു എന്ന ആമയും 91 വയസ്സുള്ള കൃഷ്ണൻ വൈദ്യരും തമ്മിലുള്ള ബന്ധം പറഞ്ഞ സ്റ്റോറിക്കാണ് പുരസ്കാരം. 10001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ജൂൺ 28ന് രാവിലെ 10.30 ന് ആലപ്പുഴ പ്രസ് ക്ലബ്ബിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ഹോർട്ടികോർപ്പ് ചെയർമാനും സിനിമ സംവിധായകനുമായ വിനയൻ പുരസ്കാരം സമ്മാനിക്കും.
ഭരണകൂടം ആസൂത്രണം ചെയ്ത കൊലപാതകമെന്ന് പ്രതിപക്ഷം
നെടുങ്കണ്ടം കസ്റ്റഡി മർദ്ദനവുമായി ബന്ധപ്പെട്ട് സംശയകരമായ സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യായീകരിക്കേണ്ട ആവശ്യം സർക്കാരിനില്ല. കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഭരണകൂടം ആസൂത്രണം ചെയ്ത കൊലപാതകമാണ് നെടുങ്കണ്ടത്തേതെന്ന് പി.ടി തോമസ് ആരോപിച്ചു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമഭയില്‍ നിന്ന് ഇറങ്ങിപ്പോയി. അടിയന്തരാവസ്ഥയുടെ വാർഷിക ദിനത്തിൽ കസ്റ്റഡി മർദനത്തിന് മറുപടി പറയേണ്ടി വന്ന വിഷമാവസ്ഥ പരാമർശിച്ചാണ് മുഖ്യമന്ത്രി തുടങ്ങിയത്. പൊലീസ് പിടികൂടിയപ്പോൾ തന്നെ പ്രതിക്ക് പരിക്കുണ്ടായിരുന്നു. ജയിലിൽ […]
സംസ്ഥാനത്തെ ജയിലുകളില്‍ മൊബൈല്‍ ജാമറുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്തെ ജയിലുകളില്‍ മൊബൈല്‍ ജാമറുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജയിലുകളിൽ അവിടുത്തെ അന്തരീക്ഷത്തിന് ചേരാത്ത ചില നടപടികൾ നടക്കുന്നുണ്ട്. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
ബിനോയ് കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്
ബിഹാര്‍ സ്വദേശിനിയുടെ പീഡന പരാതിയില്‍ ബിനോയ് കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുബൈ പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ആഴ്ചയാണ് മുംബൈയിൽ താമസിക്കുന്ന യുവതി ബിനോയ് കോടിയേരിക്ക് എതിരെ ബലാത്സംഗത്തിനും വഞ്ചനക്കും പരാതി നൽകിയത്. യുവതിയുമായി ബിനോയ് കോടിയേരിക്ക് ബന്ധമുണ്ടായിരുന്നതിന്റെ തെളിവുകളും പുറത്തുവന്നിരുന്നു. പരാതിക്കാരിയുടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് രേഖപ്പെടുത്തിയത് ബിനോയ് വി. ബാലകൃഷ്ണന്‍ എന്നാണ്. 2010-ല്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷനിലാണ് പേര് രജിസ്റ്റർ ചെയ്തതിരിക്കുന്നത്.
വല്ലാര്‍പാടത്ത് പാലത്തില്‍ വിള്ളല്‍; പാലം താത്കാലികമായി അടച്ചു
എറണാകുളം വല്ലാര്‍പാടത്ത് ഡി.പി. വേള്‍ഡിനു മുന്നിലെ മേല്‍പ്പാലത്തില്‍ വിള്ളല്‍ കണ്ടെത്തി. വിള്ളല്‍ ഗുരുതരമാണെന്ന് പരിശോധനയില്‍ വ്യക്തമായതിനെ തുടര്‍ന്ന് പാലത്തിലൂടെയുള്ള ഗതാഗതം താത്കാലികമായി തടഞ്ഞിരിക്കുകയാണ്. രണ്ട് വര്‍ഷം മുന്‍പാണ് പാലം നിര്‍മ്മിച്ചത്. പാലത്തിന്റെ കിഴക്കേ അപ്രോച്ചില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ് വിള്ളല്‍ ശ്രദ്ധയില്‍ പെട്ടത്. അപ്രോച്ചിന്റെ 2 മീറ്റര്‍ വരുന്ന ആദ്യ സ്പാന്‍ പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. സംഭവം ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ ജിഡ ഡയറക്ടര്‍ രാമചന്ദ്രനെ വിവരം അറിയിച്ചതിനെതുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയില്‍ പാലത്തിൽ യാത്ര ചെയ്യുന്ന […]











