India Kerala

പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതി; എൽ.ഡി.എഫ് ഉപവാസ സമരം ആരംഭിച്ചു

പാലാരിവട്ടം മേൽപ്പാലം നിർമാണം അഴിമതിക്കെതിരെ ‍എൽ.ഡി.എഫ് ഉപവാസ സമരം ആരംഭിച്ചു. ക്രമക്കേടിന് കാരണക്കാരായ മുഴുവന്‍ ആളുകളെയും നിയമത്തിന് മുന്നില്‍കൊണ്ടുവരുന്നത് വരെ സമരം തുടരാനാണ് തീരുമാനം. അതേസമയം തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അടച്ചിട്ട വല്ലാര്‍പാടം മേല്‍പ്പാലം കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കും. പാലാരിവട്ടം മേൽപ്പാലം നിർമാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് എം.എൽ.എക്കെതിരെ സമഗ്ര അന്വേഷണം നടത്തുക, പാലം പുനർനിർമാണത്തിന്റെ ചെലവ് ഇബ്രാഹിംകുഞ്ഞിൽനിന്ന‌് ഈടാക്കുക, ഇബ്രാഹിം കുഞ്ഞ് എം.എൽ.എ സ്ഥാനം രാജിവയ‌്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് എൽ […]

India Kerala

വായ്പ തിരിച്ചടവില്‍ തര്‍ക്കം; പരിസ്ഥിതി പ്രവര്‍ത്തകന്‍ വി.ജെ ജോസ് കുഴഞ്ഞുവീണ് മരിച്ചു

വായ്പ തിരിച്ചടവിനെച്ചൊല്ലിയുള തര്‍ക്കത്തിനിടെ പരിസ്ഥിതി പ്രവര്‍ത്തകന്‍ വി. ജെ ജോസ് കുഴഞ്ഞുവീണ് മരിച്ചു. വാഹന വായ്പയുടെ തിരിച്ചടവുമായി ബന്ധപ്പെട്ട് സ്വകാര്യ ബാങ്ക് അധികൃതരുമായുളള തര്‍ക്കത്തിനിടെയാണ് പിതാവിന് ദേഹാസ്യാസ്ഥ്യം അനുഭവപ്പെട്ടതെന്ന് മകന്‍ ജോയല്‍ പറഞ്ഞു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. എറണാകുളം ഏലൂര്‍ സ്വദേശിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ വി.ജെ ജോസ് ഇന്ന് രാവിലെയാണ് വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചത്. മകന്റെ വാഹന വായ്പയുടെ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട് സ്വകാര്യ ബാങ്കില്‍ നിന്നുമെത്തിയ ആളുകളുമായി ഉണ്ടായ തകര്‍ക്കത്തെത്തുടര്‍ന്നാണ് ജോസ് കുഴഞ്ഞുവീണതെന്നാണ് ബന്ധുക്കള്‍ […]

India Kerala

ബാഗ് ഇനി പഴങ്കഥ; സംസ്ഥാനത്തെ ആദ്യ സ്കൂൾ ബാഗ് രഹിത വിദ്യാലയം വയനാട്ടില്‍

ബാഗും പുസ്തകങ്ങളും ഇല്ലാതെ പഠന ഭാരം പൂർണമായും ഇല്ലാതാക്കിയിരിക്കുകയാണ് വയനാട്ടിലെ ഒരു പൊതു വിദ്യാലയം. സംസ്ഥാനത്തെ ആദ്യ സ്കൂൾബാഗ് രഹിത വിദ്യാലയമെന്ന ഖ്യാതി നേടിയത് തരിയോട് എസ്.എ.എൽ.പി സ്കൂളാണ്. വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശങ്ങളിൽനിന്നുള്ള ആദിവാസി വിദ്യാർത്ഥികളാണ് തരിയോട് എസ.എ.എൽ.പി സ്കൂളിലെ പകുതിയോളം കുട്ടികൾ. ഭാഗിന്‍റെ ഭാരമില്ലാതെ കയ്യും വീശി പഠിക്കാനെത്തുന്ന ഈ കുട്ടികൾക്കിന്ന് പഠനം ഒരു ഭാരമേയല്ല. സംസ്ഥാനത്തെ ആദ്യ ബാഗ്‍ രഹിത വിദ്യാലയമായി മാറിയ സ്കൂളിൽ പഠനം മധുരം എന്നത് വെറുംവാക്കല്ല. പൊതു […]

India Kerala

ഡയറി ഫാമിന് അനുമതി നിഷേധിച്ച് ഉദ്യോഗസ്ഥര്‍; പദ്ധതി ഉപേക്ഷിച്ച് പ്രവാസി മടങ്ങി

തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍ പഞ്ചായത്തില്‍ കൃഷിമന്ത്രിയുടെ പിന്തുണയില്‍ ഡയറി ഫാം തുടങ്ങാന്‍ പദ്ധതിയിട്ട ഷാര്‍ജയിലെ ഫൈസല്‍ തങ്ങള്‍ക്ക് ഒടുവില്‍ ആ ശ്രമം ഉപേക്ഷിച്ച് ഗള്‍ഫിലേക്ക് മടങ്ങേണ്ടി വന്നു. രാഷ്ട്രീയ നേതൃത്വം പിന്തുണച്ചപ്പോഴും ഉദ്യോഗസ്ഥരാണ് ഇദ്ദേഹത്തിന്‍റെ പദ്ധതിയെ തകിടം മറിച്ചത്. പ്രവാസം മതിയാക്കി ശിഷ്ടകാലം പാല്‍ കറന്ന് ജീവിക്കാന്‍ രണ്ടു വര്‍ഷം മുമ്പ് നാട്ടിലെത്തിയ ഈ പ്രവാസിക്ക് പക്ഷെ, ഉദ്യോഗസ്ഥരുടെ കറവ പശു ആകാനായിരുന്നു വിധി. മൂന്ന് ഏക്കറുള്ള ഫാമില്‍ ഏഴ് സെന്റ് തണ്ണീര്‍തടം കണ്ടെത്തി ആദ്യം പണമൂറ്റിയത് […]

India Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം; സ്ട്രക്ചറിലാണ് പ്രതിയെ ആശുപത്രിയിലെത്തിച്ചതെന്ന് ഡോക്ടര്‍മാര്‍

ഇടുക്കി നെടുങ്കണ്ടം സ്റ്റേഷനില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരുടെ വിശദീകരണം പുറത്ത്. സ്ട്രക്ചറിലാണ് പ്രതിയെ ആശുപത്രിയിലെത്തിച്ചതെന്ന് ഡോക്ടര്‍മാര്‍. 16ാം തിയതിയാണ് ആശുപത്രിയിലെത്തിച്ചത്. പ്രതിക്ക് നടക്കാനാവാത്ത അവസ്ഥയായിരുന്നു.ഓടി വീണ് പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു. നെടുങ്കണ്ടം തൂക്കുപാലത്തെ സ്വകാര്യ പണം ഇടപാട് സ്ഥാപനത്തിന്‍റെ മറവില്‍ രണ്ട് കോടി രൂപയോളം തട്ടിപ്പ് നടത്തിയെന്ന കേസിലെ ഒന്നാംപ്രതിയാണ് മരിച്ച രാജ്കുമാര്‍. നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ഈ മാസം 16നാണ് പീര്മേട് സബ് ജയിലില്‍ എത്തിച്ചത്. ജയിലില്‍ എത്തിയതു മുതല്‍ […]

India Kerala

ആന്തൂര്‍; അനുമതി വൈകുന്നതിനെതിരെ നിവേദനം ലഭിച്ചിരുന്നുവെന്ന് ജലീല്‍

ആന്തൂരില്‍ ആത്മഹത്യ ചെയ്ത സാജന്റെ ഓ‍‍ഡിറ്റോറിയത്തിന് അനുമതി ലഭിക്കാത്ത പ്രശ്നം നിവേദനമായി ലഭിച്ചിരുന്നുവെന്ന് മന്ത്രി കെ.ടി ജലീല്‍. നഗരസഭാ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാതി വന്നത്. ഇക്കാര്യം അന്വേഷിക്കാന്‍ പ്രൈവറ്റ് സെക്രട്ടറിയെ ആരെങ്കിലും വിളിച്ചിരുന്നതായി അറിയില്ലെന്നും ജലീല്‍ പറഞ്ഞു. സി.പി.എം സംസ്ഥാന സമിതിയില്‍ ജയിംസ് മാത്യുവാണ് ജലീലിന് പരാതി നല്‍കിയ കാര്യം പറഞ്ഞത്. തുടര്‍ന്ന് എം.വി ഗോവിന്ദന്‍ മന്ത്രിയുടെ പി.എസിനെ വിളിച്ചത് എന്തിനാണെന്നും ജയിംസ് മാത്യു ചോദിച്ചിരുന്നു.

India Kerala

മലപ്പുറം ജില്ലാ വിഭജനം: വിശദമായ ചർച്ചക്ക് ശേഷം തീരുമാനമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി

മലപ്പുറം ജില്ലാ വിഭജന വിഷയത്തിൽ വിശദമായ ചർച്ചക്ക് ശേഷം തീരുമാനമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി. ജില്ലാതലത്തിൽ വേണ്ടത്ര കൂടിയാലോചനകൾക്ക് ശേഷം സംസ്ഥാന നേതൃത്വത്തെ നിലപാട് അറിയിക്കാനാണ് ഡി.സി.സി തീരുമാനം. നയപരമായ വിഷയം മുന്നണിയിൽ ചർച്ചചെയ്ത് മാത്രമേ തീരുമാനമെടുക്കാവൂ എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് നേരത്തെ വിമർശനമുന്നയിച്ചിരുന്നു. വേണ്ടത്ര കൂടിയാലോചനകൾ ഇല്ലാതെയാണ് കെ.എൻ.എ ഖാദർ മലപ്പുറം ജില്ലാ വിഭജനം നിയമസഭയിൽ ഉന്നയിച്ചതെന്ന് ലീഗിനകത്ത് തന്നെ വിമർശനമുണ്ട്. വിവിധ തലങ്ങളിൽ സമഗ്രമായ ചർച്ചകൾ നടത്തിയ ശേഷമേ ജില്ലാ […]

India Kerala

കാൻസർ ഇല്ലാത്ത രോഗിക്ക് കീമോതെറാപ്പി; ഡോക്ടർമാർക്ക് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാൻസർ ഇല്ലാത്ത രോഗിക്ക് കീമോതെറാപ്പി ചെയ്ത സംഭവത്തിൽ ഡോക്ടർമാർക്ക് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്. പരിശോധനാ ഫലം വരുന്നതിന് മുന്നേ ചികിത്സ തുടങ്ങേണ്ടിയിരുന്നില്ലെന്നും സ്വകാര്യ ലാബിലെ പാതോളജിസ്റ്റിന് വീഴ്ച സംഭവിച്ചതായും അന്വേഷണ സംഘം കണ്ടെത്തി. സ്വകാര്യ ലാബിലെ പരിശോധനാഫലം അടിസ്ഥാനമാക്കി രജനിക്ക് കീമോ തെറാപ്പി ആരംഭിച്ചത്. സര്‍ക്കാര്‍ മെഡിക്കൽ കോളജ് ലാബിലെ പരിശോധനാ ഫലത്തിനായി കാത്തിരിക്കാതെ ചികിത്സ തുടങ്ങിയത് തെറ്റാണ്. ഇത് ഡോക്ടർമാരുടെ വീഴ്ചയായാണ് അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിട്ടുള്ളത്. സ്വകാര്യ ലാബിലെ പതോളജിസ്റ്റിനും […]

India Kerala

നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ബി.ജെ.പി ആരംഭിച്ചു

സംസ്ഥാനത്ത് വരാനിരിക്കുന്ന ആറ് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ബി.ജെ.പി ആരംഭിച്ചു. ബൂത്ത് തല പ്രവർത്തനങ്ങൾ വഴി സ്ഥാനാർഥി നിർണയമാണ് ആദ്യഘട്ടപ്രവർത്തനം. വട്ടിയൂർക്കാവിൽ വിജയം ലക്ഷ്യം വച്ച പ്രവർത്തനമാണ് നടക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പും ഉപതെരഞ്ഞെടുപ്പും ഒന്നിച്ച് കൊണ്ടുപോകാനാണ് പാർട്ടി ശ്രമിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ള മീഡിയവണിനോട് പറഞ്ഞു. പാർട്ടി സംഘടനാ തെരഞ്ഞെടുപ്പിന്റെ തിരക്കിലേക്ക് നീങ്ങുന്നുവെങ്കിലും ഉപ തെരഞ്ഞെടുപ്പിനെ ഗൌരവത്തിലെടുക്കുകയാണ് ബി.ജെ.പി. ആറ് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിൽ വട്ടിയൂർക്കാവിനും മഞ്ചേശ്വരത്തിനും പ്രധാന പരിഗണ നൽകിയാണ് പ്രവർത്തനങ്ങൾ […]

India Kerala

പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതി; സമരം ശക്തമാക്കാനൊരുങ്ങി എല്‍.ഡി.എഫ്

പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതിയില്‍ നടപടിയാവശ്യപ്പെട്ട് സമരം ശക്തമാക്കാനൊരുങ്ങി എല്‍.ഡി.എഫ്. ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ സ്ഥാനം രാജി വയ്ക്കണമെന്നതുള്‍പ്പടെയുള്ള ആവശ്യങ്ങളുന്നയിച്ച് ഇന്ന് മുതല്‍ അനിശ്ചിതകാല സത്യാഗ്രം ആരംഭിക്കും. അതേസമയം തകരാറിലായ വല്ലാര്‍പ്പാടം – വൈപ്പിന്‍ മേല്‍പ്പാലത്തിന്റെ വിശദമായ പരിശോധനകളും ഇന്ന് നടക്കും. അഴിമതിക്കാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ബഹുജനമാര്‍ച്ച് സംഘടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് അനിശ്ചിത കാല സത്യാഗ്രഹത്തിന് എല്‍.ഡി.എഫ് തുടക്കമിടുന്നത്. മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ സ്ഥാനം രാജി വയ്ക്കണമെന്നും മുഴുവന്‍ അഴിമതിക്കാരെയും ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള സത്യാഗ്രഹം സി.പി.എം ജില്ലാ സെക്രട്ടറി സി.എന്‍ […]