India Kerala

പ്രവാസി വ്യവസായിയുടെ ആത്മഹത്യ; പി.കെ ശ്യാമളക്ക് വീഴ്ച പറ്റിയെന്ന് ആവര്‍ത്തിച്ച് പി.ജയരാജന്‍

വാസി വ്യവസായി സാജന്‍ പാറയിലിന്റെ ആത്മഹത്യയില്‍ പി.കെ ശ്യാമളക്ക് വീഴ്ച പറ്റിയെന്ന് ആവര്‍ത്തിച്ച് പി.ജയരാജന്‍. ശ്യാമളക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന സംസ്ഥാന കമ്മിറ്റി നിലപാടിനെ തള്ളിയാണ് ജയരാജന്‍ നിലപാട് ആവര്‍ത്തിച്ചത്. സമകാലിക മലയാളം വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് ജയരാജന്‍ ഇക്കാര്യം ആവര്‍ത്തിച്ചത്. സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയായ ശ്യാമളക്ക് സാജന്‍റെ പരാതിയില്‍ ഇടപെടാ‍ന്‍ ഉത്തരവാദിത്തമുണ്ടായിരുന്നു. ആ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ വീഴ്ചവന്നു എന്നത് ഉള്‍ക്കൊള്ളാന്‍ പി.കെ ശ്യാമള തയ്യാറാകണമെന്നും പി. ജയരാജന്‍ ആവശ്യപ്പെടുന്നു. തന്‍റെ ജനകീയതയില്‍ പാര്‍ട്ടിക്ക് […]

India Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം; കുറ്റക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ കുറ്റക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദനമാണ് നടന്നതെന്നും കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം സംഭവത്തില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടെങ്കിലും ഇതുവരെ പ്രത്യേകസംഘം രൂപീകരിച്ചില്ല. കോട്ടയം, കൊച്ചി എന്നിവിടങ്ങളിലെ ക്രൈംബ്രാഞ്ച് എസ്പിമാര്‍ക്ക് ചുമതല നല്‍കിയേക്കുമെന്നാണ് അറിയിച്ചിരുന്നെങ്കിലും അതും ഉണ്ടായില്ല. ഇത് അന്വേഷണത്തെ മന്ദഗതിയിലാക്കുമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇടുക്കി തൂക്കുപാലത്ത് സ്വകാര്യ സ്ഥാപനത്തിന്‍റെ മറവില്‍ […]

India Kerala

സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ അധ്യാപകര്‍ ഇന്ന് പണിമുടക്കുന്നു

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ അധ്യാപകര്‍ ഇന്ന് പണിമുടക്കുന്നു. ശമ്പള പരിഷ്കരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. രാവിലെ പത്ത് മുതല്‍ പതിനൊന്ന് വരെ ഒരു മണിക്കൂറാണ് സമരം. അത്യാഹിത സേവനങ്ങള്‍ ഒഴികെയുള്ള എല്ലാ സേവനങ്ങളും നിര്‍ത്തിവെക്കുമെന്ന് കെ.ജി.എം.സി.ടി.എ അറിയിച്ചു. 2016ല്‍ നടപ്പാക്കേണ്ട ശമ്പള പരിഷ്കരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് സൂചനാ സമരം.

India Kerala

തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്

സംസ്ഥാനത്തെ 44 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും. കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 78 ശതമാനം പോളിങ് രേഖപ്പെടുത്തി. 33 ഗ്രമാപഞ്ചായത്ത് വാര്‍ഡുകളിലേക്കും രണ്ട് ബ്ലോക്ക് പഞ്ചായത്തിലേക്കും നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലേക്കും അഞ്ച് നഗരസഭാ വാർഡുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പില്‍ 130 പേരാണ് മത്സരിച്ചത്. ആറ് തദ്ദേശ സ്ഥാപനങ്ങളിലെ ഭരണത്തെ ഉപതെരഞ്ഞെടുപ്പ് ഫലം സ്വാധീനിക്കും. എല്‍.ഡി.എഫും യു.ഡി.എഫ‌ും തുല്യശാക്തിയായി നില്‍ക്കുന്നതോ ഒരു സീറ്റിന്റെ മുന്‍തൂക്കമുള്ളതോ ആയ സ്ഥലങ്ങളില്‍ ഫലം ഭരണത്തെ നിര്‍ണയിക്കുന്ന […]

India Kerala

അട്ടക്കുളങ്ങര വനിത ജയിലിൽ നിന്ന് തടവ് ചാടിയവർ പിടിയിലായി

തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലിൽ നിന്ന് തടവ് ചാടിയവർ പിടിയിലായി.വർക്കല സ്വദേശി സന്ധ്യ, കല്ലറ പാങ്ങോട് സ്വദേശി ശില്പമോൾ എന്നിവരെയാണ് ഇന്നലെ രാത്രി പിടികൂടിയത്. രണ്ടു ദിവസം മുമ്പാണ് സന്ധ്യയും ശിൽപ മോളും അട്ടക്കുളങ്ങര ജയിലിൽ നിന്ന് തടവ് ചാടിയത്. സന്ധ്യക്കും ശിൽപ്പക്കുമായി പൊലീസ് വ്യാഴാഴ്ച ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.ഷാഡോ പൊലീസിന്റെ ഒരു ടീം ഇവർക്കായി തിരിച്ചിലും നടത്തി .റെയിൽവേ സ്റ്റേഷനുകൾ, ബസ് റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ ഇവരുടെ ചിത്രങ്ങൾ നൽകുകയും ചെയ്തിരുന്നു. തമിഴ്നാട്ടിലേക്ക് […]

India Kerala

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിക്കുമെന്ന നിലപാടില്‍ ഉറച്ച് കേന്ദ്രം

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിക്കുമെന്ന നിലപാടില്‍ ഉറച്ച് കേന്ദ്ര സർക്കാർ. തിരുവനന്തപുരം അടക്കം ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്ക്കരിക്കാനാണ് തീരുമാനമെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പൂരി ലോക്സഭയില്‍ രേഖാമൂലം അറിയിച്ചു. കെ മുരളീധരന്‍ എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്താവളം സ്വകാര്യവത്ക്കരിക്കുന്നതിനെതിരെ സംസ്ഥാന സർക്കാർ കത്ത് അയക്കുകയും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ കാണുകയും ചെയ്തിരുന്നു. ഇതെല്ലാം തള്ളിയാണ് കേന്ദ്ര നീക്കം.

India Kerala

അന്തർ സംസ്ഥാന സ്വകാര്യ ബസ് സമരം പൊളിയുന്നു

അന്തർസംസ്ഥാന സ്വകാര്യ ബസുകളുടെ സമരം പൊളിയുന്നു. സമരം തുടരുമ്പോഴും പല ബസുകളും ബുക്കിംഗ് പുനരാരംഭിച്ചു. ബുക്കിംഗ് സ്വീകരിക്കുന്നുണ്ടെങ്കിലും ആരും യാത്ര ചെയ്യാൻ വരില്ലെന്ന വിചിത്ര വാദമാണ് ബസുടമകൾ ഉയര്‍ത്തുന്നത്. ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സിന്റെ ഭാഗമായി ബസുകളിൽ നടത്തുന്ന പരിശോധനയും പിഴ ചുമത്തലും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അന്തർ സംസ്ഥാന ബസുകൾ സമരമാരംഭിച്ചത്. ആദ്യഘട്ട ചർച്ച പരാജയപ്പെട്ടതോടെ ഇനി ചർച്ച വേണ്ടെന്ന് സർക്കാരും നിലപാടെടുത്തു. സമരം നീളുന്നത് ഭീമമായ നഷ്ടമുണ്ടാക്കുമെന്ന് ഒരു വിഭാഗം ബസുടമകൾ ആശങ്ക ഉയർത്തി. ഇപ്പോൾ സമരം […]

India Kerala

കോഴിക്കോട് ഫോറസ്റ്റ് ഓഫീസില്‍ കര്‍ഷകന്‍റെ ആത്മഹത്യാ ഭീഷണി

കോഴിക്കോട് ഡി.എഫ്.ഒ ഓഫീസില്‍ കര്‍ഷകന്‍റെ ആത്മഹത്യാ ഭീഷണി. ചക്കിട്ടപ്പാറ സ്വദേശി സണ്ണി ജോസഫാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. പുരയിടത്തിലെ തേക്ക്മരം മുറിക്കാന്‍ കലക്ടര്‍ അനുവദിച്ചിട്ടും ഡി.എഫ്.ഒ തടസ്സം നില്‍ക്കുന്നുവെന്ന് ആരോപണം.

India Kerala

പ്രളയം: ധനസഹായത്തിന് അപേക്ഷിക്കാനുള്ള കാലാവധി നീട്ടില്ലെന്ന് മന്ത്രി

പ്രളയത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് ധനസഹായത്തിന് അപേക്ഷിക്കാനുള്ള കാലാവധി നീട്ടില്ലെന്ന് റവന്യുമന്ത്രി. നിലവിൽ ജൂൺ 30 ആണ് ധനസഹായത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതിയെന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു. അൻവർ സാദത്ത് എം.എൽ.എയുടെ ശ്രദ്ധ ക്ഷണിക്കലിനായിരുന്നു മന്ത്രിയുടെ മറുപടി. റേഷൻ കടത്ത് തടയാൻ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമനും സഭയെ അറിയിച്ചു. സംസ്ഥാനത്തെ മുഴുവൻ ഗോഡൗണുകളിലും സി.സി.ടി.വി ക്യാമറ സ്ഥാപിക്കുമെന്ന് അദ്ദേഹം നിയമസഭയിൽ പറഞ്ഞു. അഞ്ച് സർക്കാർ മെഡിക്കൽ കോളേജുകൾ സ്റ്റെന്റ് വിതരണ കമ്പനികൾക്ക് […]

India Kerala

സെല്‍ഫി മരണ നിരക്ക്​​ സ്രാവ്​ ആക്രമണത്തിലേതിനേക്കാള്‍ അഞ്ചിരട്ടി

കോഴിക്കോട്​: സെല്‍ഫി ഭ്രമത്തില്‍ അഭിരമിച്ചവരെ ഏറെ ആശങ്കയിലാഴ്​ത്തുന്ന കണക്കാണ്​ ഫാമിലി മെഡിസിന്‍ ആന്‍ഡ്​ പ്രൈമറി കെയറിന്‍െറ ജേണല്‍ പുറത്തു വിട്ടിരിക്കുന്നത്. 2011 ഒക്​ടോബറിനും 2017 നവംബറിനുമിടയില്‍ ലോകത്ത്​ സ്രാവിന്‍െറ ആക്രമണത്തില്‍ ​കൊല്ലപ്പെട്ടതിനേക്കാള്‍ അഞ്ച്​ മടങ്ങ്​ കൂടുതല്‍ ആളുകളാണ്​ സെല്‍ഫി എടുക്കുന്നതിനിടയില്‍ മരണപ്പെട്ടതെന്നാണ്​ ജേണല്‍ പറയുന്നത്​. ഈ കാലഘട്ടത്തില്‍ സ്രാവിന്‍െറ ആക്രമണത്തില്‍ 50നടുത്ത്​ ആളുകളാണ്​ കൊല്ലപ്പെട്ടതെങ്കില്‍ 259 പേര്‍ക്കാണ്​ സെല്‍ഫി മരണക്കുരുക്കായത്​. യുവാക്കളാണ്​ അപകടകരമായ സാഹചര്യത്തില്‍ സെല്‍ഫിക്ക്​ ശ്രമിക്കാറ്​. വീണും, വെള്ളത്തില്‍ മുങ്ങിയും മറ്റ്​ അപകടങ്ങളില്‍പെട്ടുമാണ്​ മരണം നടക്കുന്നത്​. മികച്ച […]