India Kerala

മിൽമ ഉൽപ്പന്നങ്ങൾ ഇനി മുതൽ ഓൺലൈൻ വിപണിയിലും

മിൽമ ഉൽപ്പന്നങ്ങൾ ഇനി മുതൽ ഓൺലൈൻ വിപണിയിലും. ഭക്ഷണ സാധനങ്ങൾ വീട്ടുപടിക്കലെത്തുന്ന പോലെ മിൽമ ഉൽപ്പന്നങ്ങളും ഓര്‍ഡർ ചെയ്താൽ ഇനി മുതൽ വീട്ടിലെത്തും. മിൽമയുടെ തിരുവനന്തപുരം മേഖലയാണ് ഓൺലൈൻ വിൽപ്പന ആരംഭിച്ചിരിക്കുന്നത്. എ.എം നീഡ്സ് എന്ന മൊബൈൽ ആപ്ലീക്കേഷനിലൂടെയാണ് മിൽമ ഉൽപ്പനങ്ങൾ ഓൺലൈനിൽ ലഭ്യമാകുന്നത്. ഓര്‍ഡർ ചെയ്യുന്നതനുസരിച്ച് സാധനങ്ങൾ വീട്ടുപടിക്കലെത്തും. രാവിലെ 5 മുതൽ 8 വരെയാണ് ഓൺലൈൻ വിതരണ സമയം. ക്ഷീരവികസന വകുപ്പ് മന്ത്രി കെ.രാജു ആദ്യ ഓര്‍ഡർ നൽകി ആപ്ലിക്കേഷൻ ഉദ്ഘാടനം ചെയ്തു. ആദ്യ […]

India Kerala

അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളുടെ സമരം; വരുമാന നേട്ടവുമായി കെ.എസ്.ആര്‍.ടി.സി

അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളുടെ പണിമുടക്കിനെ തുടര്‍ന്ന് വരുമാന നേട്ടവുമായി കെ.എസ്.ആര്‍.ടി.സി. ബംഗളൂരുവിലേക്കും മൈസൂരിലേക്കുമുള്ള സര്‍വീസുകളില്‍ നിന്നാണ് പ്രധാനമായും അധിക വരുമാനം ലഭിക്കുന്നത്. ആവശ്യത്തിനനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ നടത്താനും ധാരണയുണ്ട്. അതേസമയം അന്തർ സംസ്ഥാന സ്വകാര്യ ബസുകളുടെ സമരം ഇന്നും തുടരും. സമരത്തിന്റെ മറവിൽ ബുക്കിഗ് പുനരാരംഭിച്ച സ്വകാര്യ ബസുകൾ വാർത്തയായതോടെ ബുക്കിങ് നിർത്തിവച്ചിരുന്നു. അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ പണിമുടക്കിയതോടെ കോഴിക്കോട് നിന്നും ദിനം പ്രതി ബംഗളൂരുവിലേക്കും മൈസൂരിലേക്കും രണ്ട് വീതം അധിക ബസുകളാണ് കെ.എസ്.ആര്‍.ടി.സി […]

India Kerala

താൽക്കാലിക ഡ്രൈവർമാരെയും പെയിന്റർമാരെയും പിരിച്ചുവിടാനൊരുങ്ങി കെ.എസ്.ആർ.ടി.സി

ഹൈക്കോടതി ഉത്തരവിനെ തുടർന്ന് താൽക്കാലിക ഡ്രൈവർമാരെയും പെയിന്റർമാരെയും പിരിച്ചുവിടാനൊരുങ്ങി കെ.എസ്.ആർ.ടി.സി. ഇന്നോ നാളെയോ ഇവര്‍ക്ക് പിരിച്ചു വിടല്‍ നോട്ടീസ് നല്‍കും. 1565 ഡ്രൈവർമാരേയും 90 പെയിന്റർമാരേയുമാണ് പിരിച്ചുവിടേണ്ടി വരിക. ഇതോടെ ദിവസേന നാനൂറോളം സര്‍വീസുകള്‍ മുടങ്ങാനാണ് സാധ്യത.

India Kerala

പ്രളയ പുനര്‍നിര്‍മ്മാണത്തിനായി കേരളത്തിന് ലോക ബാങ്കിന്റെ സഹായം

പ്രളയ പുനര്‍നിര്‍മ്മാണത്തിനായി കേരളത്തിന് ലോക ബാങ്കിന്റെ സഹായം. 250 മില്യണ്‍ ഡോളറിന്റെ സഹായമാണ് കേരളത്തിന് ലഭിക്കുക. ജലവിതരണം, ശുചീകരണപ്രവൃത്തികള്‍, സുസ്ഥിര കൃഷി, ഉള്‍പ്പടെയുള്ളവക്കാണ് സഹായം ലഭിക്കുക. കേരള സര്‍ക്കാരും കേന്ദ്രസര്‍ക്കാരും മാസങ്ങളായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് വായ്പ നല്‍കാനുള്ള ലോകബാങ്കിന്റെ തീരുമാനം. ലോകബാങ്കിന്റെ വാഷിങ്ടണില്‍ നടന്ന ഗവര്‍ണര്‍ ബോര്‍ഡ് യോഗമാണ് അന്തിമ തീരുമാനം കൈക്കൊണ്ടത്. കരാര്‍ സംബന്ധിച്ച ധാരണപത്രം ഡല്‍ഹിയില്‍ ഒപ്പിട്ടു. ധനകാര്യ അഡീഷണല്‍ സെക്രട്ടറി സമീര്‍ കുമാര്‍ ഖരെ, ലോകബാങ്ക് ഇന്ത്യ ഡയറക്ടര്‍ ജുനൈദ് കമാല്‍ അഹമ്മദ് […]

India Kerala

ജോസ് കെ മാണിക്കെതിരെ ജോസഫ് വിഭാഗത്തിന്റെ പരാതി

ജോസ് കെ മാണിക്കെതിരെ ജോസഫ് വിഭാഗത്തിന്റെ പുതിയ പരാതി. വ്യാജരേഖ ചമച്ച് ഭൂരിപക്ഷം തെളിയിക്കാന്‍ ശ്രമിച്ചെന്ന് കാണിച്ചാണ് തൊടുപുഴ പൊലീസില്‍ പരാതി നല്‍കിയത്. സംസ്ഥാന സമിതിയില്‍ പങ്കെടുക്കാത്തവര്‍ പങ്കെടുത്തെന്ന് രേഖയുണ്ടാക്കി തെരഞ്ഞെടുപ്പ് നടത്തിയാണ് ജോസ് കെ മാണി ചെയര്‍മാനായതെന്ന് പരാതിയില്‍ പറയുന്നു. സംസ്ഥാന സമിതി അംഗം ഫിലിപ്സ്റ്റീഫന്‍ നല്‍കിയ പരാതിയില്‍ ജോസ് കെ മാണിയുടെ വിശ്വസ്തനായ കെ.ഐ ആന്റണിയാണ് രണ്ടാം പ്രതി. 17 ന് നടന്ന ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് കോടതി സ്‌റ്റേ ചെയ്തിരുന്നു. ഇതിനെതിരെ ജോസ് വിഭാഗം […]

India Kerala

വനിതാ തടവുകാര്‍ ചാടിയത് ആസൂത്രിതമായിരുന്നുവെന്നു മൊഴി

തിരുവനന്തപുരം അട്ടകുളങ്ങരയിലെ വനിതാ ജയിലില്‍ നിന്നും രക്ഷപ്പെട്ടത് ആസൂത്രിതമായണെന്ന് യുവതികള്‍ മൊഴി നല്‍കി. ബയോഗ്യാസ് പ്ലാന്റിന് സമീപത്തെ കന്പിയില്‍ സാരി ചുറ്റി അതില്‍ ചവിട്ടിയാണ് ജയില്‍ ചാടിയത്. അതേ സമയം സംഭവത്തില്‍ ഉദ്യോഗസ്ഥ വീഴ്ചയും സുരക്ഷാ വീഴ്ചയും ഉണ്ടായെന്നു ജയില്‍ ഡി.ഐ.ജിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. ജയില്‍ ചാടിയ റിമാന്‍ഡ് തടവുകാരായ ശില്‍പയും സന്ധ്യയും ഇന്നലെ രാത്രിയോടെയാണ് പൊലീസ് പിടിയിലായത്. ഇവരെ പുലര്‍ച്ചയോടെ ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനിലെത്തിച്ച് അസി. കമ്മീഷണര്‍ പ്രതാപന്‍ നായരുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തു. […]

India Kerala

നോക്കുകുത്തിയായി തമ്പാനൂര്‍ ബസ് ടെര്‍മിനല്‍

അധികൃതരുടെ ഭാവനാശൂന്യതക്കും കെടുകാര്യസ്ഥതക്കും ഉത്തമ ഉദാഹരണമാണ് തമ്പാനൂര്‍ ബസ് ടെര്‍മിനലിന്റെ കഥ. കോടികള്‍ മുടക്കി കെട്ടിയുയര്‍ത്തിയ കെട്ടിടം കെ.എസ്.ആര്‍.ടി.സിക്ക് മാത്രമല്ല പൊതുജനങ്ങള്‍ക്കും ഉപകാരപ്പെടാതെ കിടന്നത് നാല് വര്‍ഷം. സാമ്പത്തിക പ്രതിസന്ധിയിലുള്ള കെ.എസ്.ആര്‍.ടി.സിക്ക് ഗുണകരമാകേണ്ടിയിരുന്ന പദ്ധതി കൂടുതല്‍ നഷ്ടം വരുത്തിവെക്കുകയാണ് ചെയ്തത്.

India Kerala

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേരിയ മേൽക്കൈ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേരിയ മേൽക്കൈ. 22 ഇടത്ത് എൽ.ഡി.എഫും 17 ഇടത്ത് യു.ഡി.എഫും 5 ഇടത്ത് ബി.ജെ.പിയും വിജയിച്ചു. എൽ.ഡി.എഫിന്റെ 6 സീറ്റുകൾ യു.ഡി.എഫ് പിടിച്ചെടുത്തപ്പോൾ യു.ഡി.എഫിന്റെ 3 സിറ്റിംഗ് സീറ്റുകളിൽ എൽ.ഡി.എഫും വിജയിച്ചു. കാസർകോട് ഒഴികെയുളള 13 ജില്ലകളിലെ 44 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ് ഉപ തെരഞ്ഞെടുപ്പ് നടന്നത്.44 ൽ 22 ഇടത്ത് എൽ.ഡി.എഫും 17 ഇടത്ത് യു.ഡി.എഫും വിജയിച്ചു.5 സീറ്റുകളിൽ ബി.ജെ.പിയും ജയിച്ചു. ഇരു മുന്നണികളും സീറ്റുകൾ പിടിച്ചെടുത്തെങ്കിലും […]

India Kerala

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ കസ്റ്റംസിന് ഹൈക്കോടതി വിമര്‍ശനം

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ കസ്റ്റംസിന് ഹൈക്കോടതി വിമര്‍ശനം. കേസിൽ റിമാൻഡിൽ കഴിയുന്ന നാല് പ്രതികൾ നൽകിയ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. പ്രതികള്‍ 83 തവണ സ്വര്‍ണം കടത്തിയപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥർ നിഷ്ക്രിയരായി നോക്കി നിൽക്കുകയായിരുന്നോയെന്ന് ഹൈക്കോടതി ചോദിച്ചു. സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്ക് ബാലഭാസക്കറിന്‍റെ മരണവുമായി ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ബാലഭാസക്കറിന്റെ സ്വത്ത് പ്രതികൾ കൈക്കലാക്കിയിട്ടുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം നടത്തുന്നുണ്ടെന്നും ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

India Kerala

‘മുറിച്ച മരം നീക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങി’; ആത്മഹത്യക്ക് ശ്രമിച്ച സണ്ണി പറയുന്നു..

മുറിച്ച മരം നീക്കാന്‍ അനുമതി തേടി ‍സര്‍ക്കാര്‍ ഓഫീസുകളില്‍ നിരവധി തവണ കയറിയിറങ്ങിയെന്ന് ചക്കിട്ടപ്പാറയിലെ കര്‍ഷകന്‍ സണ്ണി. അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ഇന്നലെ ഡി.എഫ്.ഒ ഓഫീസില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. റവന്യുവകുപ്പ് അനുമതി നല്‍കിയിട്ടും വനം വകുപ്പ് പിടിവാശി കാണിച്ചെന്നും സണ്ണി മീഡിയവണിനോട് പറഞ്ഞു. ഒരാഴ്ച്ചക്കകം മരം നീക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ വനം വകുപ്പ് ഓഫീസില്‍ ജീവനൊടുക്കുമെന്നും സണ്ണി പറയുന്നു. ചക്കിട്ടപ്പാറ പഞ്ചായത്തിലെ സണ്ണി എന്ന ജോസഫാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇന്നലെ ഉച്ചയോടെയാണ് ഡി.എഫ്.ഒ ഓഫീസില്‍ ജോസഫ് ആത്മഹത്യാ […]