ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ തിരുവനന്തപുരത്ത് കെ.എസ്.യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിവീശി. സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് കത്തില്‍ സൂചിപ്പിക്കുന്നു. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളും. പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിന് ഉടന്‍ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പാര്‍ട്ടിയെ നയിക്കാനായത് അംഗീകാരമായി […]
Kerala
ഓട്ടോറിക്ഷാ നിരക്ക് പട്ടിക ഇങ്ങനെ… ഇനി അധിക ചാര്‍ജ് നല്‍കണ്ട…
സംസ്ഥാന ഗതാഗത കമ്മീഷണറുടെ നിർദ്ദേശ പ്രകാരം കേരള സർക്കാർ മോട്ടോർവാഹന വകുപ്പ് ഇറക്കിയ ഓട്ടോ ചാർജ്ജ് പട്ടിക പ്രസിദ്ധീകരിച്ച് കേരള പൊലീസ്. മിനിമം ചാർജ്ജിൽ സഞ്ചരിക്കാവുന്ന 1.5 കി. മീറ്ററിന് ശേഷമുള്ള 0.5 കിലോമീറ്റർ ഇടവിട്ടുള്ള നിരക്കുകൾ പട്ടികയിൽ നൽകിയിട്ടുണ്ട്. യാത്ര ചെയ്യാവുന്ന കൃത്യമായ ദൂരം പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ യാത്ര ചെയ്യുന്ന ഓരോ 100 മീറ്ററിനും 1.2 രൂപ വച്ച് നൽകേണ്ടതാണ്. രാത്രി 10 മണിക്ക് ശേഷം രാവിലെ 5 മണിവരെ നടത്തുന്ന യാത്രകൾക്ക് പട്ടികയില്‍ പറയുന്ന […]
പീഡനക്കേസ്; ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം
ലൈംഗിക പീഡനക്കേസില്‍ ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം. മുംബൈ ദിന്‍ഡോഷി കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കര്‍ശനമായ ഉപാധികളിലാണ് ബിനോയ് കോടിയേരിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. 25000 രൂപ ജാമ്യത്തുക കെട്ടിവെക്കണം. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവണം. ആവശ്യപ്പെട്ടാല്‍ ഡി.എന്‍.എ പരിശോധനക്ക് തയ്യാറാവണം. സാക്ഷികളെ ഭീതിപ്പെടുത്തരുത് തുടങ്ങിയ ഉപാധികളിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പരാതിക്കാരിയായ ബിഹാര്‍ സ്വദേശി സമര്‍പ്പിച്ച വാദങ്ങളില്‍ എതിര്‍വാദങ്ങള്‍ ഉന്നയിക്കാന്‍ പ്രതിഭാഗം അഭിഭാഷകന് അവസരം നല്‍കുകയായിരുന്നു ദിന്‍ദോഷി […]
കാര്‍ഷിക കടാശ്വാസ കമ്മീഷന് എഴുതിത്തള്ളാവുന്ന വായ്പാ പരിധി 2 ലക്ഷമാക്കി ഉയര്‍ത്തി
കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ വഴി എഴുതിത്തള്ളുന്ന കാര്‍ഷിക വായ്പാ പരിധി രണ്ട് ലക്ഷമാക്കി ഉയര്‍ത്തി. നിലവില്‍ ഒരു ലക്ഷം വരെയുള്ള വായ്പയാണ് കമ്മീഷന്‍ പരിഗണിക്കുന്നത്. സഹകരണ ബാങ്കുകളില്‍ നിന്നുള്ള വായ്പകള്‍ക്കാണ് തീരുമാനം ബാധകമാകുക. വാണിജ്യബാങ്കുകളിലെ വായ്പയുടെ കാര്യത്തില്‍ ചര്‍ച്ച നടക്കുകയാണെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. പ്രളയത്തിന്‍റെയും കര്‍ഷക ആത്മഹത്യകളുടേയും പശ്ചാത്തലത്തില്‍ കര്‍ഷക കടങ്ങള്‍ എഴുതി തള്ളണമെന്നാവശ്യം നേരത്തെ തന്നെ ഉയര്‍ന്ന് വന്നിരുന്നു. ഇതേതുടര്‍ന്നാണ് കര്‍ഷക ആശ്വാസനടപടികള്‍ സ്വീകരിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. സഹകരണ ബാങ്കുകളില്‍ […]
ശബരിമല ആചാരസംരക്ഷണം: ഉടന്‍ നിയമനിര്‍മാണമില്ലെന്ന് കേന്ദ്രം
ശബരിമല ആചാരസംരക്ഷണത്തിന് ഉടന്‍ നിയമനിര്‍മാണമില്ലെന്ന് കേന്ദ്രം. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്സഭയെ അറിയിച്ചു. ശബരിമലയിലെ യുവതീ പ്രവേശനം തടയാന്‍ നിയമ നിര്‍മാണം നടത്തണമെന്ന ആവശ്യത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ശബരിമലയിലെ ആചാരസംരക്ഷണത്തിന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി സ്വകാര്യബില്‍ അവതരിപ്പിച്ചിരുന്നു. ശബരിമലയില്‍ സെപ്തംബര്‍ ഒന്നിന് മുമ്പുള്ള സ്ഥിതി തുടരാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. എന്നാല്‍ സ്വകാര്യ ബില്‍ അപൂര്‍ണമാണെന്നും ശബരിമല ആചാരസംരക്ഷണത്തിന് സമഗ്രമായ നിയമനിര്‍മാണം വേണമെന്നും ബി.ജെ.പി എം.പി മീനാക്ഷി ലേഖി ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ […]
രാജന്‍ കേസില്‍ കരുണാകരനുണ്ടായിരുന്ന ഉത്തരവാദിത്തമാണ് നെടുങ്കണ്ടം കേസില്‍ പിണറായിക്ക്: പി.ടി തോമസ്
രാജന്‍ കേസില്‍ കരുണാകരനുണ്ടായിരുന്ന അതേ ഉത്തരവാദിത്തമാണ് നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമുള്ളതെന്ന് പി.ടി തോമസ് എം.എൽ.എ. ഇടുക്കി എസ്.പി അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് വിശദമായി അന്വേഷണം വേണമെന്നും പി.ടി തോമസ് കണ്ണൂരില്‍ പറഞ്ഞു.
പൊലീസുകാരന്റെ ഭാര്യയും കുഞ്ഞും മരിച്ച നിലയില്‍: ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ
വൈക്കത്ത് പൊലീസുകാരന്റെ ഭാര്യയും കുഞ്ഞും പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ. ഭര്‍ത്താവ് അഭിജിത്തിന്റെ മറ്റൊരു ബന്ധത്തെ ചൊല്ലി തര്‍ക്കമുണ്ടായതിന് ശേഷമാണ് ദീപയും മകളും മരിച്ചതെന്നും വിശദമായ അന്വേഷണം വേണമെന്നുമെന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു. മദ്യപിച്ചെത്തുന്ന അഭിജിത്ത് ദീപയെ പതിവായി മര്‍ദ്ദിക്കാറുണ്ടായിരുന്നെന്നും പരാതിയുണ്ട് ഭർത്താവുമായി പിണങ്ങി മകളുമായി വീട് വിട്ടിറങ്ങിയ ദീപയെ കഴിഞ്ഞ 29 ആം തിയതിയാണ് വൈക്കത്തെ വടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകൾ ദക്ഷയെ ദീപയുടെ ശരീരത്തോട് ചേർത്ത് കെട്ടിവെച്ച നിലയിലായിരുന്നു […]
മത്സരയോട്ടം ; സ്വകാര്യ ബസ് സീറ്റില്‍ നിന്നും തെറിച്ചുവീണ് പരുക്കേറ്റ വയോധികന്‍റെ നില ഗുരുതരം
ആലപ്പുഴ: മത്സരയോട്ടത്തിനിടയില്‍ സ്വകാര്യ ബസിലെ സീറ്റില്‍ നിന്നും തെറിച്ചുവീണ് പരിക്കേറ്റ വയോധികന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു . സംഭവത്തില്‍ നാലുദിവസമായിട്ടും ഹാജരാക്കാതിരുന്ന ബസ് പൊലീസ് പിടികൂടി. നാല് ദിവസം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത് . കായംകുളം – അടൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്നു നൂറനാട് എരുമക്കുഴി സ്വദേശി ശിവശങ്കരക്കുറുപ്പ് (75)നാണ് ഈ ദുരവസ്ഥ ഉണ്ടായത് . നൂറനാട് പത്താംമൈല്‍ ജംഗ്ഷനില്‍ നിന്ന് ചാരുംമൂടേക്ക് പോകുകയായിരുന്നു ഇദ്ദേഹം. കെഎസ്‌ആര്‍ടിസി ബസിനെ […]
നെടുങ്കണ്ടം കസ്റ്റഡി മരണം: എസ്.ഐ ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍
നെടുങ്കണ്ടത്തെ കസ്റ്റഡി മരണത്തില്‍ രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍. എസ്.ഐ സാബുവും സി.പി.ഒ സജീവ് ആന്‍റണിയുമാണ് അറസ്റ്റിലായത്. പ്രാഥമിക റിപ്പോര്‍ട്ട് അന്വേഷണ സംഘം ഡി.ജി.പിക്ക് ഉടന്‍ കൈമാറും. രാജ്കുമാറിന്റേത് കസ്റ്റഡി മരണമാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തത വന്നതായാണ് സൂചന. പ്രാഥമിക റിപ്പോര്‍ട്ട് കൈമാറുന്നതിന് മുന്നോടിയായുളള തെളിവെടുപ്പ് പുരോഗമിക്കുകയാണ്. രാജ്കുമാറിനൊപ്പം സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ മഞ്ജു, ശാലിനി എന്നീ കൂട്ടുപ്രതികളെ ക്രൈംബ്രാഞ്ച് സംഘം വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ ഇവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. രാജ്കുമാറും സംഘവും തട്ടിപ്പ് നടത്തിയെന്ന് […]
ആലപ്പുഴയിലെ നാല് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികള്‍ പിരിച്ചുവിട്ടേക്കും
ആലപ്പുഴയിലെ നാല് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികള്‍ പിരിച്ചുവിടാന്‍ സാധ്യത. പാർലമെന്റ് തെരഞ്ഞെടുപ്പിലെ ആലപ്പുഴ മണ്ഡലത്തിലെ തോൽവിയെ കുറിച്ച് പഠിക്കാൻ നിയോഗിച്ച കെ.വി തോമസ് അധ്യക്ഷനായ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരിക്കും നടപടി. ചേർത്തല, വയലാർ, കായംകുളം സൗത്ത്, കായംകുളം നോർത്ത് എന്നീ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികള്‍ക്കെതിരെയാണ് നടപടിയുണ്ടാകുക. കഴിഞ്ഞ ദിവസം റിപ്പോർട്ട് കെ.പി.സി.സിക്ക് സമർപ്പിച്ചിരുന്നു. റിപ്പോർട്ടിന്മേലുള്ള നടപടി കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് മൂന്ന് മണിക്ക് വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കും.











