കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ അംഗീകരിക്കില്ലെന്ന് വൈദിക സമിതി പ്രഖ്യാപിച്ചതോടെ എറണാകുളം അങ്കമാലി അതിരൂപതയിൽ പ്രതിസന്ധി രൂക്ഷമാക്കുകയാണ്. കർദ്ദിനാളിനെതിരെ പ്രമേയം പള്ളികളിൽ വായിക്കുമെന്ന് വൈദിക സമിതിയുടെ തീരുമാനവും സംഘർഷ സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതിനിടെ സഭാ ദിനത്തിന്റെ ഭാഗമായി ഇന്ന് കർദ്ദിനാൾ വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്യും. കർദ്ദിനാളിനെതിരായ പ്രതിഷേധം അവസാനിപ്പിക്കില്ല എന്ന തീരുമാനം ഒന്നുകൂടി പ്രഖ്യാപിച്ചാണ് കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന വെദിക സമിതി അവസാനിച്ചത് . വത്തിക്കാന്റെ നടപടികൾ അതിരൂപത വളച്ചൊടിച്ചതാണെന്ന നിലപാടാണ് ഇപ്പോഴും […]
Kerala
മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്ന് കെ.എസ്.ഇ.ബി
വരും ദിവസങ്ങളില്‍ മഴ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്ന് കെ.എസ്.ഇ.ബി. നിലവിലെ സാഹചര്യത്തില്‍ ലോഡ്ഷെഡ്ഡിങ് ആവശ്യമാണെന്നും കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ള. തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നത തലയോഗം നാളെ ചേരും. അടുത്ത പത്തു ദിവസത്തിനകം സംസ്ഥാനത്ത് മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട അവസ്ഥായാണുള്ളത്. നിലവില്‍ ഡാമുകളില്‍ പത്തു മതുല്‍ പന്ത്രണ്ട് ശതമാനം മാത്രമാണ് വെള്ളമുള്ളത്. ഇതിനു പുറമെ ചൂട് കുടുന്നതിനാല്‍ ഓരോ ദിവസവും വൈദ്യുതി ഉപഭോഗം കൂടി വരുന്ന അവസ്ഥയാണ്. ഈ സാഹചര്യം തുടര്‍ന്നാല്‍ […]
ആദിവാസി മരിച്ചതിന് കാരണം ഫ്യൂരിഡാന്‍ ഉള്ളില്‍ ചെന്നാണെന്ന് റിപ്പോര്‍ട്ട്
കോഴിക്കോട് കോടഞ്ചേരിയില്‍ മദ്യം കഴിച്ച് അവശനിലയിലായ ആദിവാസി മരിച്ചതിന് കാരണം ഫ്യൂരിഡാന്‍ ഉള്ളില്‍ ചെന്നാണെന്ന് റിപ്പോര്‍ട്ട്. ആന്തരികാവയവങ്ങളുടെ പരിശോധന റിപ്പോര്‍ട്ടിലാണ് കീടനാശിനി ഉള്ളില്‍ ചെന്നതായി കണ്ടെത്തിയിരിക്കുന്നത്. പരിശോധനാഫലമടങ്ങുന്ന റിപ്പോര്‍ട്ട് റീജിയണല്‍ കെമിക്കല്‍ ലാബ് നാളെ കൈമാറും.
കെ.എസ്.ആർ.ടി.സി പ്രതിസന്ധി തുടരുന്നു; ഇന്നും സര്‍വീസുകള്‍ മുടങ്ങി
കെ.എസ്.ആർ.ടി.സിയിൽ മതിയായ ഡ്രൈവർമാരില്ലാത്തതിനാല്‍ ഇന്നും സർവീസുകൾ മുടങ്ങി. പുറത്താക്കിയവരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിച്ചെങ്കിലും തിരിച്ചെടുത്ത ഉത്തരവ് നൽകാത്തതിനാൽ ചില ഡ്രൈവർമാർ ജോലിയിൽ പ്രവേശിച്ചില്ല. ഇതു വരെ 277 സർവീസുകൾ റദ്ദാക്കി. പുറത്താക്കിയ ഡ്രൈവർമാരെ ദിവസ വേത നടിസ്ഥാനത്തിൽ തിരിച്ചെടുത്തിട്ടും കെ.എസ്.ആർ.ടിസിയിൽ പ്രതിസന്ധി തുടരുന്നു. തിരിച്ചെടുത്ത ഉത്തരവ് കിട്ടാതെ ഹാജരാകില്ലെന്നാണ് ചില ഡ്രൈവർമാരുടെ നിലപാട്. 2107 പേരെയാണ് പുറത്താക്കിയതെങ്കിലും 600 പേർക്കാണ് തിരികെ നിയമനം നൽകിയത്. ആനുകൂല്യങ്ങൾ നൽകാത്തതിലും പ്രതിഷേധമുണ്ട്. ഡ്രൈവർമാരില്ലാതെ ഇന്ന് മുടങ്ങിയത് 277 സർവീസുകൾ. തെക്കൻ […]
അഭിമന്യു വധക്കേസ്: മുഖ്യപ്രതികളെ ഇനിയും പിടികൂടിയില്ല
മഹാരാജാസ് കോളജിലെ വിദ്യാര്‍ഥി യൂണിയന്‍ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ രണ്ട് മുഖ്യപ്രതികളെ ഇനിയും പിടികൂടിയിട്ടില്ല. 26 പ്രതികളുള്ള കേസില്‍ 16 പേര്‍ക്കെതിരെയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. വിചാരണ നടപടികളുടെ ഭാഗമായി സെഷന്‍സ് കോടതി ഇന്ന് കേസ് പരിഗണിക്കും. എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാം വർഷ കെമിസ്ട്രി വിദ്യാർത്ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ 26 കാമ്പസ് ഫ്രണ്ട് – പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് പ്രതിസ്ഥാനത്തുള്ളത്. 16 പേര്‍ക്കെതിരെ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. ഇവരുടെ […]
ഒ.വി വിജയന്‍റെ പ്രതിമ മാറ്റിയത് വിവാദമാകുന്നു
ഒ.വി വിജയന്‍റെ പ്രതിമ പാലക്കാട് നഗരത്തില്‍ നിന്ന് മാറ്റിയത് സംബന്ധിച്ച പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാകുന്നു. പ്രതിമ മാറ്റി സ്ഥാപിക്കാൻ താൻ ആർക്കും അനുവാദം നൽകിയിട്ടില്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു. അതേസമയം പ്രതിമ മോഷണം പോയെന്ന് നഗരസഭ കലക്ടർക്ക് പരാതി നൽകി. കോടതി ഉത്തരവില്ലാതെ പ്രതിമ വിട്ട് നൽകില്ലെന്ന നിലപാടിലാണ് ഒ.വി വിജയൻ സ്മാരക സമിതി. പാലക്കാട് മുന്നോട്ട് എന്ന സംഘടനയാണ് എസ്.ബി.ഐ ജംഗ്ഷനിൽ നിന്നും പ്രതിമ പൊളിച്ചുമാറ്റിയത്. പാലക്കാട് മുൻസിഫ് കോടതിയുടെ ഉത്തരവോടു കൂടിയാണ് പൊളിച്ച് മാറ്റിയത്. […]
മിക്സി പ്രവര്‍ത്തിക്കുന്നതിനിടെ ദോശ ചുടാന്‍ പോയതാണ്, അവസാനം കൈ മിക്സിക്കുള്ളിലായി വിരലറ്റുപോയി; ഭാര്യക്ക് പറ്റിയ അപകടം മറ്റാര്‍ക്കും സംഭവിക്കാതിരിക്കാന്‍ യുവാവിന്റെ കുറിപ്പ്
ഒരു ചെറിയ അശ്രദ്ധ മതി നമ്മുടെ ജീവിതം മാറിമറിയാന്‍. വീട്ടമ്മമാരുടെ കാര്യത്തില്‍ പ്രത്യേകിച്ചും. അടുക്കളയില്‍ നൂറു കൂട്ടം ജോലിക്കിടയിലായിരിക്കും ഷര്‍ട്ട് ഇസ്തിരിയിട്ടില്ലെന്നും കുട്ടികളെ റെഡിയാക്കിയില്ലെന്നുമുള്ള പെട്ടെന്നുള്ള ചിന്തയില്‍ നെട്ടോട്ടമോടുന്നത്. ഈ സമയത്തായിരിക്കും അടുപ്പില്‍ പാല് വച്ചിട്ടുണ്ടെന്ന് ഓര്‍ക്കുന്നത്. ഈ ഓട്ടത്തിനിടയിലായിരിക്കും അശ്രദ്ധ കൊണ്ട് പല അപകടങ്ങളും ക്ഷണിച്ചു വരുത്തുന്നത്. അടുക്കള ജോലിക്കിടയില്‍ ഭാര്യക്ക് പറ്റിയ വലിയൊരു അപകടത്തെക്കുറിച്ച് യുവാവ് പങ്കുവച്ച കുറിപ്പ് ഇത്തരം സംഭവങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മിക്‌സി പ്രവര്‍ത്തിപ്പിക്കുന്നതിനിടയില്‍ ദോശ ചുടാന്‍ പോയ ഭാര്യയ്ക്ക് സംഭവിച്ച […]
പാലാ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായി ജോസഫ് വിഭാഗം
ചെയര്‍മാന്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് ഇല്ലെങ്കിലും പാലാ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായി ജോസഫ് വിഭാഗം. കെ. എം മാണിയുടെ സീറ്റില്‍ ആര് മത്സരിക്കണമെന്ന കാര്യം ജോസ് വിഭാഗത്തിന് തീരുമാനിക്കാമെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. അതേസമയം ചെയര്‍മാനെ തെരഞ്ഞെടുത്ത സംസ്ഥാന സമിതിക്കെതിരെ കൂടുതല്‍ പേര്‍ പരാതിയുമായി എത്തുന്നുണ്ട്. ചെയര്‍മാന്‍ സ്ഥാനം വിട്ട് നല്കാത്ത സാഹചര്യത്തില്‍ പാലാ സീറ്റില്‍ ആവശ്യം ഉന്നയിച്ച് ജോസ് വിഭാഗത്തെ സമ്മര്‍ദ്ദത്തിലാക്കാനുളള നീക്കം ജോസഫ് വിഭാഗത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. എന്നാല്‍ യു.ഡി.എഫ് ഇടപെട്ടതോടെ […]
കസ്റ്റഡി മരണം; ജയില്‍ ജീവനക്കാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
റിമാന്‍ഡിലായിരുന്ന രാജ്കുമാര്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പീരുമേട് ജയില്‍ ജീവനക്കാര്‍ക്കെതിരെ അന്വേഷണത്തിന് ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് ഉത്തരവിട്ടു. ജയില്‍ ഡി.ഐ.ജി സാം തങ്കയ്യനാണ് അന്വേഷണ ചുമതല. സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഋഷിരാജ് സിങ് പറഞ്ഞു. രാജ്കുമാറിന് പൊലീസ് കസ്റ്റഡിയില്‍ കടുത്ത മര്‍ദനമേറ്റതായി പൊസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനകളുള്ള സാഹചര്യത്തിലാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ജയില്‍ ഡി.ജി.പി ഉത്തരവിട്ടത്. സംഭവത്തെ ഗൌരവത്തോടെയാണ് കാണുന്നതെന്ന് ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് പറഞ്ഞു. ഇത്തര വീഴ്ചകള്‍ അംഗീകരിക്കാന്‍ […]
ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ്; മുൻകൂർ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
പീഡനക്കേസിൽ അറസ്റ്റ് ഒഴിവാക്കാൻ ബിനോയ് കോടിയേരി നൽകിയ മുൻകൂർ ജാമ്യ ഹരജിയിൽ ഇന്ന് വിധി പറയും. മുംബൈ ഡിൻഡോഷി സെഷൻസ് കോടതിയാണ് വിധി പറയുന്നത്. നിരവധി തെളിവുകളാണ് ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിയായ യുവതി ഇന്നലെയും കോടതിയിൽ ഹാജരാക്കിയത്. യുവതിയുടെ വാദങ്ങൾക്ക് മറുപടി പറയാൻ ബിനോയുടെ അഭിഭാഷകന് കോടതി സാവകാശം നൽകി. ജാമ്യാപേക്ഷയിൽ വിധി പറയും വരെ ബിനോയുടെ അറസ്റ്റ് പാടില്ലെന്നും കോടതി വ്യക്തമാക്കി. ജൂൺ 20നാണ് ബിനോയ് മുംബൈ ഡിൻഡോഷി സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യ […]












