നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ആരോപണ വിധേയനായ എസ്.പിക്ക് പരോക്ഷ പിന്തുണയുമായി സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് . എസ്.പിയെ ഒഴിവാക്കി ഡി.വൈ.എസ്.പി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നത്. അതേസമയം ക്രൈംബ്രാഞ്ച് നെടുങ്കണ്ടം സ്റ്റേഷനിലെയും, പീരുമേട് സബ് ജയിലിലെയും സിസി ടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളുമായി ഒത്തുകളിച്ച് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ കട്ടപ്പന ഡി.വൈ.എസ്.പി, നെടുങ്കണ്ടം സി.ഐ, എസ്.ഐ എന്നിവര്‍ ഒത്തുകളിച്ചുവെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് […]
Kerala
എം.പാനല്‍ ഡ്രൈവര്‍മാരെ ദിവസ വേതനാടിസ്ഥാനത്തില്‍ തിരിച്ചെടുക്കും
കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധി പരിഹരിച്ചു. പിരിച്ചുവിട്ട എം.പാനല്‍ ഡ്രൈവര്‍മാരെ ദിവസ വേതനാടിസ്ഥാനത്തില്‍ തിരിച്ചെടുക്കും. ഗതാഗത സെക്രട്ടറിയും കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥരുമായുള്ള യോഗത്തിലാണ് തീരുമാനം. ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് 2107 താത്കാലിക ഡ്രൈവര്‍മാരെ പുറത്താക്കിയത്. പ്രശ്‌ന പരിഹാരത്തിന് കെ.എസ്.ആര്‍.ടി.സി. മാനേജ്‌മെന്റ് ഗതാഗത സെക്രട്ടറിയുമായി ചര്‍ച്ച നടത്തി. കോടതി വിധി പ്രകാരം പിരിച്ചുവിട്ട എം പാനല്‍ ഡ്രൈവര്‍മാര്‍ക്ക് പകരമായി ആവശ്യാനുസരണം ഡ്രൈവര്‍മാരെ ദിവസ വേതന പ്രകാരം ഡിപ്പോ അടിസ്ഥാനത്തില്‍ നിയമിക്കും. അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ പ്രവര്‍ത്തി പരിചയമുള്ളവരെയാണ് ദിവസ വേതനത്തിന് നിയമിക്കുക. […]
കരിപ്പൂരില്‍ വിമാനം ലാന്‍ഡിങ്ങിനിടെ ഉരഞ്ഞു; അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് അത്ഭുതകരമായി
കരിപ്പൂർ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ ഉരഞ്ഞു അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. രാവിലെ 9.20ന് ദമാമിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റൺവേയിൽ ഉരഞ്ഞത്. വിമാനത്തിന് കേടുപാടുകള്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. 180 യാത്രക്കാര്‍ വിമാനത്തിനകത്തുണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
നെടുങ്കണ്ടം കസ്റ്റഡിമരണം; ലോക്കപ്പില്‍ വെച്ച് തല്ലാനും കൊല്ലാനും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
നെടുങ്കണ്ടം പൊലീസ് കസ്റ്റഡി മരണത്തില്‍ വകുപ്പ് തല അന്വേഷണം ഗൗരവത്തിൽ മുന്നോട്ട് പോകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്കപ്പിക്കനകത്ത് തല്ലുകയും തല്ലി കൊല്ലുകയും ചെയ്യാൻ അനുവദിക്കില്ല. സംഭവത്തില്‍ നാട്ടുകാരെ പ്രതികളാക്കി കുറ്റക്കാരെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്നാരോപിച്ച് വി.ഡി സതീശന്‍ എം.എല്‍.എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപോയി.
നെടുങ്കണ്ടം കസ്റ്റഡി മരണം: മജിസ്ട്രേറ്റിനെതിരെ അന്വേഷണം
നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ മജിസ്ട്രേറ്റിനെതിരെ അന്വേഷണം. ഹൈക്കോടതി രജിസ്ട്രാറാണ് റിപ്പോര്‍ട്ട് തേടിയത്. രാജ്കുമാറിനെ റിമാന്‍ഡ് ചെയ്ത ഇടുക്കി മജിസ്ട്രേറ്റിനെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
‘യാത്രക്കിടയിലൊരു യാത്രയയപ്പ്’; കെ.എസ്.ആർ.ടി.സി സ്ഥിരം യാത്രികന് വേറിട്ടൊരു യാത്രയയപ്പ് നല്‍കി സഹയാത്രികര്‍
വിരമിച്ചവർക്കുള്ള യാത്രയപ്പുകൾ പതിവാണെങ്കിലും വ്യത്യസ്തമായ ഹൃദയാദരത്തിനാണ് ശനിയാഴ്ച ഒരു കെ.എസ്.ആർ.ടി.സി ബസ് വേദിയായത്. ഔദ്യോഗിക ജീവിതത്തിൽ നിന്ന് പടിയിറങ്ങുന്ന സ്ഥിരം യാത്രക്കാരന് സഹയാത്രികരുടെ വക സ്നേഹം പൊതിഞ്ഞ യാത്രയയപ്പ്, അതും ബസിനുള്ളിൽ യാത്രക്കിടെ. ബസ് രണ്ട് മിനിട്ട് നിർത്തി ഡ്രൈവറും കണ്ടക്ടറും സഹകരിച്ചതോടെ ചടങ്ങും കെങ്കേമമായി. തിരുവനന്തപുരം ഇറിഗേഷൻ വിഭാഗം ചീഫ് എഞ്ചിനിയറുടെ ഓഫീസിൽ നിന്ന് 27 വർഷത്തെ സേവനം പൂർത്തിയാക്കി ജൂനിയർ സൂപ്രണ്ടായി വിരമിച്ച മണികണ്ഠനാണ് വേറിട്ട ആദരവ് ഏറ്റുവാങ്ങിയത്. ഓയൂർ, പള്ളിക്കൽ, മടവൂർ, പോങ്ങനാട് […]
മലപ്പുറം ഐക്കരപ്പടിയിൽ ഗ്യാസ് ടാങ്കർ ചോർന്നു
മലപ്പുറം ചെറുകാവ് ഐക്കരപ്പടിയിൽ ഗ്യാസ് ടാങ്കര്‍ ചോര്‍ന്നു. വെങ്ങാവ് സ്കൂളിന് സമീപമാണ് ഗ്യാസ് ചോർച്ച. കോഴിക്കോട് – പാലക്കാട് ദേശീയ പാതയിൽ ഗതാഗതം തടഞ്ഞു. സമീപത്തെ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. സമീപത്തെ സ്കൂളിലെ കുട്ടികളെ ഒഴുപ്പിക്കുകയാണ്. ഐ.ഒ.സി സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
നെടുങ്കണ്ടം കസ്റ്റഡി മരണം; അന്വേഷണം ഊർജ്ജിതമാക്കി ക്രൈംബ്രാഞ്ച് സംഘം
ഇടുക്കി നെടുങ്കണ്ടത്ത് റിമാൻഡ് പ്രതി രാജ്‌കുമാറിന്റെ മരണത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെ അന്വേഷണം ഊർജ്ജിതമാക്കി ക്രൈംബ്രാഞ്ച് സംഘം. പീരുമേട് സബ് ജയിലിൽ നിന്ന് സിസി ടിവി ദൃശ്യങ്ങൾ ഇന്ന് ശേഖരിക്കും.നെടുങ്കണ്ടം സ്റ്റേഷനിൽ നിന്ന് പിടിച്ചെടുത്ത ഹാർഡ് ഡിസ്ക്കിലെ 6 ദിവസത്തെ ദൃശ്യങ്ങളുടെ പരിശോധനയും ആരംഭിക്കും. കോടതിയുടെ അനുമതി ലഭിച്ചാൽ കേസിലെ രണ്ടും മൂന്നും പ്രതികളായ ശാലിനിയുടെയും മഞ്ജുവിന്റെയും മൊഴിയും രേഖപ്പെടുത്തും. നെടുങ്കണ്ടത് ക്യാമ്പ് ചെയ്തുള്ള വിശദമായ അന്വേഷണമാണ് ക്രൈംബ്രാഞ്ച് സംഘം നടത്തുക. നെടുങ്കണ്ടം സ്റ്റേഷനിൽ […]
ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതി; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
ബിഹാർ സ്വദേശിയായ യുവതി നൽകിയ പീഡന പരാതിയിൽ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. യുവതിയുടെ പുതിയ വാദങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും മുംബൈ ദിൻഡോഷി സെഷൻസ് കോടതി അന്തിമ തീരുമാനമെടുക്കുക. ബിനോയ്ക്കെതിരെ യുവതി സമര്‍പ്പിച്ച തെളിവുകളും കോടതി പരിശോധിക്കും. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു മുംബൈ ദിൻഡോഷി സെഷൻസ് കോടതി ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ജാമ്യാപക്ഷ പരിഗണിച്ചത്. എന്നാല്‍ ബിനോയിക്കെതിരായി യുവതി കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഇതിനു പുറമെ പ്രത്യേക അഭിഭാഷകനെ നിയമിക്കാന്‍ അനുവദിക്കണമെന്നും യുവതി ആവശ്യപ്പെടുകായിരുന്നു. […]
ശാസ്താംകോട്ടയിൽ പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ യുവാവ് വീട്ടിൽ കയറി കുത്തി
കൊല്ലം ശാസ്താംകോട്ടയിൽ പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ യുവാവ് വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ചു. ബസ് ജീവനക്കാരനായ ശാസ്താംകോട്ട സ്വദേശി അനന്തുവാണ് കുത്തിയത്. പെണ്‍കുട്ടിയുടെ വീട്ടില്‍ കയറി കുത്തുകയായിരുന്നു. പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.










