India Kerala

വൈദ്യുതി ലൈനിൽ നിന്നുണ്ടാകുന്ന അപകട മരണങ്ങളില്‍ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കോടതി

വൈദ്യുതി ലൈനിൽ നിന്നുണ്ടാകുന്ന അപകടങ്ങളിൽ ആരെങ്കിലും മരിച്ചാൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി .ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറെ കക്ഷി ചേർത്തു.

India Kerala

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും 9 ലക്ഷം രൂപ കാണാതായി

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 9 ലക്ഷം രൂപ കാണാതായി. എച്ച്.ഡി.എസിന്റെ ന്യായവില സര്‍ജിക്കല്‍ ഷോറൂമില്‍ നിന്നാണ് പണം കാണാതായത്.ജീവനക്കാരുടെ പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു. പുറത്ത് നിന്നുള്ള കവര്‍ച്ചാ ശ്രമത്തിന്റെ സൂചനകളില്ലെന്നാണ് പൊലീസിന്റെ നിഗമനം

India Kerala

കസ്റ്റഡി മരണം വീണ്ടും സഭയില്‍; പ്രതിപക്ഷം ഇറങ്ങിപ്പോയി

കെ.എസ്.യു മാർച്ചിനിടെയുണ്ടായ പൊലീസ് നടപടിക്കെതിരെ സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. പ്ലക്കാര്‍ഡുകളുമായി എത്തിയ പ്രതിപക്ഷ അംഗങ്ങള്‍ പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കി. പൊലീസ് നടപടി അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് വിഷയം ആദ്യ സബ്മിഷനായി ഉന്നയിക്കാൻ സ്പീക്കര്‍ അനുമതി നല്‍കി. നെടുങ്കണ്ടം കസ്റ്റ‍ഡി മരണത്തെച്ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്പോര്. നെടുങ്കണ്ടം സ്റ്റേഷനില്‍ മര്‍ദ്ദനം കൂടുന്നത് മന്ത്രിയുടെ പിന്തുണയുള്ളതുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.ആളുകളെ കൊന്നാൽ സംരക്ഷിക്കാൻ ആളുണ്ടെന്ന തോന്നൽ ഉദ്യോഗസ്ഥർക്ക് ഉണ്ടെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാല്‍ […]

India Kerala

പാലാരിവട്ടം മേല്‍പ്പാലം; ഇ. ശ്രീധരന്‍ മുഖ്യമന്ത്രിക്ക് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ പരിശോധന റിപ്പോര്‍ട്ട് ഇ. ശ്രീധരന്‍ ഇന്ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. നിയമസഭയില്‍ വച്ചാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പാലത്തിന്റെ കാര്യത്തിലുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുക.

India Kerala

വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കാനൊരുങ്ങി കെ.എസ്.ഇ.ബി

സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കാനൊരുങ്ങി വൈദ്യുതി ബോര്‍ഡ്. ഗാര്‍ഹിക ഉപഭോക്താക്കളെയായിരിക്കും നിരക്ക് വര്‍ദ്ധന കൂടുതല്‍ ബാധിക്കുക. 20 മുതല്‍ 30 പൈസ വരെ വര്‍ദ്ധിപ്പിക്കാനാണ് സാധ്യത. കാലവര്‍ഷം കനിയാത്തതിനാല്‍ ആഭ്യന്തര ഉത്പാദനം കുറ‍ഞ്ഞതോടെ വൈദ്യുതി ബോര്‍ഡ് പ്രതിസന്ധിയിലായിരിക്കുകയാണ്. പുറത്ത് നിന്ന് പണം കൊടുത്ത് വൈദ്യുതി വാങ്ങേണ്ട അവസ്ഥ ബോര്‍ഡിനെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടും. ഈ സാഹചര്യത്തിലാണ് നിരക്ക് വര്‍ദ്ധനയെന്ന ആവശ്യം ബോര്‍ഡ് മുന്നോട്ടുവെച്ചത്. 15 മുതല്‍ 20 ശതമാനം നിരക്ക് വര്‍ദ്ധനയാണ് ബോര്‍ഡിന്റെ ആവശ്യമെങ്കിലും 10 […]

India Kerala

പാലക്കാട് ജില്ലയിലെ തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിൽ കടുത്ത കുടിവെള്ള ക്ഷാമം

പാലക്കാട് ജില്ലയിലെ തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിൽ കടുത്ത കുടിവെള്ള ക്ഷാമമാണ് അനുഭവിക്കുന്നത്. ആഴ്ചയിൽ ഒരിക്കൽ പോലും കുടിവെള്ള വിതരണം നടക്കാത്ത സ്ഥലങ്ങൾ ഉണ്ട്. പ്രദേശത്ത് മഴയും വളരെ കുറവാണ്. ജാതി വിവേചനം അനുഭവിക്കുന്ന ഗോവിന്ദാപുരം അംബേദ്കർ കോളനിയിലെ കാഴ്ചയാണിത്.പത്ത് ദിവസത്തിനു ശേഷം വരുന്ന വെളളം ശേഖരിക്കുകയാണ് നാട്ടുകാർ. ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും വെള്ളം ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം. ദിവസങ്ങളായി ഇവിടെ മഴയില്ല. ദളിത് കോളനികളിൽ വെള്ളം എത്തിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മുതലമട പഞ്ചായത്ത് ഓഫീസിന് മുന്നിൽ […]

India Kerala

കെ.എസ്.യു തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്ക് വെട്ടേറ്റു

കെ.എസ്.യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുഹൈലിന് വെട്ടേറ്റു . ആലംകോട് സ്കൂളിന് മുന്നില്‍ വെച്ചാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ടു നാല് പേരെ അറസ്റ്റ് ചെയ്തതായി സൂചനയുണ്ട്.

India Kerala

വൈദ്യുതി നിയന്ത്രണം; കെ.എസ്.ഇ.ബി ഉന്നതതല യോഗം ഇന്ന്

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം കൊണ്ടു വരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ കെ.എസ്.ഇ.ബി ഉന്നതതല യോഗം ഇന്ന് ചേരും. സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് കുറയുകയും മഴ ലഭ്യമല്ലാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കെ.എസ്.ഇ.ബി അടിയന്തര വിലയിരുത്തലിലേക്ക് പോകുന്നത്. ജലനിരപ്പ് 390 ദശലക്ഷം യൂണിറ്റിലേക്ക് കുറഞ്ഞാൽ ആഭ്യന്തര ഉത്പാദനം കുറക്കേണ്ടി വരും. പകരം വൈദ്യുതി പുറത്തു നിന്ന് കൊണ്ടുവരുന്നതിനുള്ള ലൈൻ ശേഷിയും കുറവാണ്. ഈ സാഹചര്യത്തിലാണ് വൈദ്യുതി നിയന്ത്രണത്തിലേക്ക് പോകാൻ സംസ്ഥാനം നിർബന്ധിക്കപ്പെടുന്നത്. ഇന്ന് വൈകിട്ട് 3ന് ശേഷം വൈദ്യുതി ഭവനിലാണ് ഉന്നതതല […]

India Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം; അറസ്റ്റിലായ സി.പി.ഒ സജീവ് ആന്റണിയെ റിമാന്‍ഡ് ചെയ്തു, കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും

ഇടുക്കി നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ സി.പി.ഒ സജീവ് ആന്റണിയെ ഇന്നലെ രാത്രി റിമാന്‍ഡ് ചെയ്തു. രാത്രി 11.30 ഓടെയാണ് പീരുമേട് കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. അറസ്റ്റിലായ എസ്.ഐ സാബു ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ കഴിയുകയാണ് .കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടായേക്കും. സസ്പെന്‍ഷനിലായ മറ്റ് പൊലീസ് ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും. എസ്.ഐ സാബു, സി.പി.ഒ സജീവ് എന്നിവര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. […]

India Kerala

മീരയുടെ കൊലപാതകം: അമ്മയെയും കാമുകനെയും തെളിവെടുപ്പിനെത്തിച്ചു

തിരുവനന്തപുരം നെടുമങ്ങാട് 16 വയസ്സുകാരി മീരയെ കൊലപ്പെടുത്തിയ കേസില്‍ മാതാവ് മഞ്ജുഷയെയും കാമുകന്‍ അനീഷിനെയും തെളിവിനെടുപ്പിനെത്തിച്ചു. മഞ്ജുഷയുടെ വസതിയിലും മൃതശരീരം കണ്ടെത്തിയ സ്ഥലത്തുമായിരുന്നു തെളിവെടുപ്പ്. നാട്ടുകാര്‍ പലതവണ ഇവരെ ആക്രമിക്കാന്‍ ശ്രമിച്ചതോടെ സ്ഥലത്ത് നേരിയ സംഘര്‍ഷമുണ്ടായി. ഉച്ചയ്ക്ക് രണ്ടരയോടെയാണ് മഞ്ജുഷയെയും അനീഷിനെയും തെളിവെടുപ്പിനായി മഞ്ജുഷയുടെ വസതിയിലെത്തിച്ചത്. കുട്ടിയെ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയതായും ഇതിന് ശേഷം മൃതശരീരം ഇവിടെ സൂക്ഷിച്ച ശേഷം ബൈക്കില്‍ ഇന്ധനം നിറയ്ക്കാന്‍ പോയതായും പ്രതികള്‍ വിവരിച്ചു. കുട്ടിയെ കൊലപ്പെടുത്തിയ രീതി മഞ്ജുഷ പൊലീസിന് കാണിച്ചു […]