India Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. വിരമിച്ച ഹൈക്കോടതി ജഡ്ജി കെ നാരായണക്കുറുപ്പാണ് അന്വേഷണ കമ്മീഷന്‍. കേസില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ഡി.ജി.പിക്ക് കൈമാറി.

India Kerala

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ സര്‍ക്കാരിനെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ആന്തൂര്‍, പി.ജെ ആര്‍മി വിഷയങ്ങളിലെ പി.ജയരാജന്റെ വിവാദ അഭിമുഖവും സി.പി.എം ചര്‍ച്ച ചെയ്‌തേക്കും. ആന്തൂരില്‍ പാര്‍ട്ടി നിലപാടിനു വിരുദ്ധമായ നിലപാടാണ് ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ജയരാജന്‍ സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങള്‍ വിശദീകരിക്കാനുള്ള തെക്കന്‍ മേഖലാ റിപ്പോര്‍ട്ടിംഗും ഇന്നു നടക്കും. തിരുവനന്തപുരം എ.കെ.ജി ഹാളില്‍ നടക്കുന്ന റിപ്പോര്‍ട്ടിംഗില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കും.

India Kerala

കേന്ദ്ര സര്‍ക്കാരിന്റെ ജലശക്തി അഭിയാന്‍ പദ്ധതിക്ക് തുടക്കം

കേന്ദ്ര സര്‍ക്കാരിന്റെ ജലശക്തി അഭിയാന്‍ പദ്ധതിക്ക് കാസര്‍കോട് ജില്ലയില്‍ തുടക്കമായി. ഭൂഗര്‍ഭജലം ഇല്ലാതാകുന്നെന്ന് കണ്ടെത്തിയ പ്രദേശങ്ങളിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. ഗ്രാമീണ മേഖലയിലെ ജലശേഖരണവും മഴവെള്ള സംഭരണവും ലക്ഷ്യമാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ ജല ശക്തി അഭിയാന്‍ പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തില്‍ ഭൂഗര്‍ഭ ജലത്തില്‍ വലിയ കുറവ് കണ്ടെത്തിയ കാസര്‍കോട് ജില്ലയിലെ കാസര്‍കോട്,മഞ്ചേശ്വരം ,കാറഡുക്ക താലൂക്കുകളിലാണ് പദ്ധതി ആദ്യം നടപ്പിലാക്കുന്നത്. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജല സംരക്ഷണം , മഴവെള്ള സംഭരണം , പരമ്പരാഗത ജല സ്രോതസ്സുകളുടെ നവീകരണം […]

India Kerala

പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജലനിരപ്പിൽ പീച്ചി അണക്കെട്ട്

കഴിഞ്ഞ പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജലനിരപ്പിൽ തൃശൂർ പീച്ചി അണക്കെട്ട്. ശക്തമായ മഴ ഉടൻ ലഭിച്ചില്ലെങ്കിൽ കുടിവെള്ളത്തിനും കാർഷിക ആവശ്യത്തിനും പീച്ചി അണക്കെട്ടിനെ ആശ്രയിക്കുന്നവർക്ക് വലിയ ദുരിതമായിരിക്കും ഇത്തവണ അഭിമുഖീകരിക്കേണ്ടി വരിക. അഞ്ചു ലക്ഷത്തോളം ആളുകളാണ് കുടിവെള്ളത്തിനായി പീച്ചി അണക്കെട്ടിനെ ആശ്രയിക്കുന്നത്. പീച്ചിയുമായി ബന്ധപ്പെട്ട കനാലുകളിലെ വെള്ളത്തെ ആശ്രയിച്ചു കാർഷിക വൃത്തിയിൽ ഏർപ്പെട്ടവരും ഏറെ. ഏകദേശം 3000 ത്തോളം ഹെക്ടർ കൃഷി ഭൂമിയുടെ ആശ്രയമാണ് പീച്ചിയിൽ നിന്നുള്ള വെള്ളം. പീച്ചിയിലെ ഇത്തവണത്തെ ജലനിരപ്പിൽ അതുകൊണ്ടു തന്നെ […]

India Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം; ക്രൈംബ്രാഞ്ച് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ക്രൈംബ്രാഞ്ച് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. ഇടുക്കി എസ്.പി കെ.ബി വേണുഗോപാലിനെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളതിനാല്‍ വകുപ്പ്തല നടപടി ഇന്നോ നാളെയൊ ഉണ്ടാകും. രാജ്കുമാറിനെ മര്‍ദിച്ച മറ്റ് രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും. വേണുഗോപാലിനെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് എസ്.പി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. നെടുങ്കണ്ടം സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി രാജ്കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ കൊലപ്പെടുത്തിയ കേസില്‍ ഇടുക്കി എസ്.പി കെ.ബി വേണുഗോപാലിനെതിരെ വകുപ്പ്തല നടപടി ഉടന്‍ ഉണ്ടാകും. […]

India Kerala

ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്നുണ്ടായ കെ.പി.സി.സി നടപടിയില്‍ കടുത്ത പ്രതിഷേധം

ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് ആലപ്പുഴയിൽ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റികൾ പിരിച്ചുവിട്ട നടപടിയില്‍ കടുത്ത പ്രതിഷേധം. കുറ്റക്കാരായ നേതാക്കളെ രക്ഷിക്കാൻ തങ്ങളെ ബലിയാടുകളാക്കുകയായിരുന്നുവെന്ന് ചേർത്തല മുൻ ബ്ലോക്ക്‌ പ്രസിഡന്റ്‌ സി.വി തോമസ് ആരോപിച്ചു. തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശന്റെ ബി ടീം ആയി ചിലർ പ്രവർത്തിച്ചു. ഇവർ ഇന്നും പാർട്ടിയിൽ ഉണ്ട്. വിശദീകരണം പോലും ചോദിക്കാതെയാണ് കമ്മിറ്റികൾക്ക് മേൽ കുറ്റം ചുമത്തിയതെന്നാണ് ബ്ലോക്ക്‌ ഭാരവാഹികളുടെ പരാതി.

India Kerala

സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ

സുപ്രിം കോടതി വിധി നടപ്പാക്കാത്തതില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ. തെരഞ്ഞെടുപ്പ് സമയത്ത് നല്കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്നും വിധിക്കെതിരെ നില്‍ക്കുന്നവര്‍ക്കെതിരെയാണ് സര്‍ക്കാരെന്നും ഓര്‍ത്തഡോക്സ് സഭ വ്യക്തമാക്കി. സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹരജി നല്കുമെന്നും ഓര്‍ത്തഡോക്സ് സഭ അറിയിച്ചു. ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. സുപ്രിം കോടതി ജഡ്ജിയും ഇതിനെതിരെ രംഗത്ത് വന്നതോടെയാണ് ഓര്‍ത്തഡോക്സ് സഭ നിലപാട് കടുപ്പിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് വിധി നടപ്പാക്കാമെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ […]

India Kerala

ഇടുക്കി എസ്.പിയെ രക്ഷിക്കാൻ എം.എം മണി ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം; കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി

നെടുങ്കണ്ടം കസ്റ്റഡി മർദ്ദനത്തിൽ ആരോപണ വിധേയനായ ഇടുക്കി എസ്.പിയെ രക്ഷിക്കാൻ മന്ത്രി എം.എം മണി ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം സഭയില്‍. മന്ത്രി മണി എസ്.പിയുമായി രഹസ്യ ചർച്ച നടത്തിയെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു. കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും കസ്റ്റഡി മർദ്ദനം നടത്തുന്നവർ സർവീസിലുണ്ടാകില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. നെടുങ്കണ്ടത്ത് ഓട്ടോ ഡ്രൈവർ ഹക്കീം കസ്റ്റഡി മർദ്ദനത്തിനിരയായ സംഭവമാണ് പ്രതിപക്ഷം അടിയന്തര പ്രമേയമായി ഉന്നയിച്ചത് .എന്നാൽ ആഭ്യന്തര വകുപ്പ്, മന്ത്രി എം.എം മണി. ഇടുക്കി എസ്.പി എന്നിവർക്കെതിരായ ആക്രമണമായി അത് മാറി . […]

India Kerala

യുവതീ പ്രവേശനം; ബി.ജെ.പിയെ വിമര്‍ശിച്ച് ശബരിമല കര്‍മസമിതി

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ബി.ജെ.പിയെ വിമര്‍ശിച്ച് ശബരിമല കര്‍മസമിതി. നിയമ നിർമ്മാണം നടന്നില്ലെങ്കിൽ ഇതുവരെ ചെയ്തതൊക്കെ പാഴ് വേലയാകുമെന്ന് കര്‍മസമിതി ജനറല്‍ കണ്‍വീനറുടെ റിപ്പോര്‍ട്ട്. സംസ്ഥാന സർക്കാർ കുഴിച്ച കുഴിയിൽ പ്രവര്‍ത്തകര്‍ വീണു. കർമ്മ സമിതിക്ക് എതിരെയുണ്ടായ കേസുകളും പ്രവർത്തനത്തിനെ തളർത്തിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

India Kerala

പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ ഗുരുതര പ്രശ്നങ്ങളുണ്ടെന്ന് ശ്രീധരന്റെ റിപ്പോര്‍ട്ട്

പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ ഗുരുതര പ്രശ്നങ്ങളുണ്ടെന്ന് ഇ.ശ്രീധരന്റെ പരിശോധന റിപ്പോര്‍ട്ട്. പാലത്തിന് കാര്യമായ ബലക്ഷയമുണ്ട്. കാര്യമായ പുനരുദ്ധാരണം വേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീധരന്റെ പരിശോധന റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി.