India Kerala

ഇടമലയാര്‍ ഡാമിന് സമീപം ഉരുള്‍പൊട്ടല്‍ വര്‍ധിക്കുന്നു

ഇടമലയാര്‍ ഡാമിന് സമീപം ഉരുള്‍പൊട്ടല്‍ വര്‍ധിക്കുന്നു. പശ്ചിമഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന ഡാമിന് സമീപം മാത്രം ഇത്തവണ മൂന്നിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. എറണാകുളം ജില്ലയില്‍ ഇടമലയാര്‍ ഫോറസ്റ്റ് ഡിവിഷനിലെ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലാണ് ഇടമലയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഡാമിനോട് 2 കിലോമീറ്റര്‍ ചുറ്റളവിലായി 3 ഇടങ്ങളില്‍ ഉരുള്‍പൊട്ടിയ ദൃശ്യങ്ങളിലാണിത്. രണ്ട് ഉരുളുകള്‍ ഡാമിന് മുകള്‍ വശത്തും ഒന്ന് ഡാമിന് താഴ്ഭാഗത്തുമാണ് സംഭവിച്ചത്. ഇത്തവണ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കഴിഞ്ഞ തവണയുണ്ടായ മഴ ലഭിക്കാതിരുന്നിട്ടും ഉരുള്‍പൊട്ടല്‍ തുടര്‍സംഭവമായി. 1985ൽ […]

India Kerala

ക്വാറി ഖനനം; ഊരകം മലയുടെ താഴ്‌വാരത്തെ ജനങ്ങൾ ഭീതിയില്‍

മലപ്പുറത്തെ ഊരകം മലയുടെ താഴ്‌വാരത്ത് ജനങ്ങൾ കഴിയുന്നത് ഭീതിയോടെയാണ്. ജനവാസ മേഖലകളിൽ പ്രവർത്തിക്കുന്ന ക്വാറികളുടെ പ്രവർത്തനം വലിയ ദുരന്തം വരുത്തിവെക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. ഊരകം കണ്ണമംഗലം വേങ്ങര മൊറയൂർ പഞ്ചായത്തുകളിലായി പരന്നുകിടക്കുന്ന ഊരകം മലയില്‍ നൂറുകണക്കിന് ചെറുതും വലുതുമായ ക്വാറികളാണ് പ്രവർത്തിക്കുന്നത്. അയ്യായിരത്തിനടുത്ത കുടുംബങ്ങളാണ് മലയുടെ താഴ്‍വാരങ്ങളിൽ ഭീതിയോടെ കഴിയുന്നത്. തിങ്ങിപ്പാർക്കുന്നത്. മഴ ശക്തമായി പെയ്താൽ, മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള ഭീഷണി നിലനിൽക്കുന്ന പ്രദേശമാണിത്. ഇവിടെയാണ് മലയുടെ മുക്കിലും മൂലയിലും കൂണുപോലെ ക്വാറികൾ ജന ജീവിതത്തിന് ഭീഷണിയാകുന്നത്. മഴ […]

India Kerala

കവളപ്പാറയിലും പുത്തുമലയിലും ഇന്നും തിരച്ചില്‍ തുടരും

നിലമ്പൂർ കവളപ്പാറയിൽ മണ്ണിടിച്ചിലിൽ കാണാതയവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. 13 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. ഇന്നലെ നടത്തിയ തെരച്ചിലില്‍ ആരെയും കണ്ടെത്താനായില്ല. മണ്ണിനടിയിൽ പെട്ടവർക്കായുള്ള തെരച്ചിൽ പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ 46 പേരുടെ മൃതദേഹങ്ങൾ ഇതിനോടകം കണ്ടെത്താനായി. ആകെ 59 പേരിൽ ഇനി 13 പേർക്കായാണ് ഊർജ്ജിതമായ തെരച്ചിൽ തുടരുന്നത്. ഇന്നലെ അനുകൂലമായ കാലാവസ്ഥയായിരുന്നുവെങ്കിലും ആരെയും കണ്ടെത്താനായില്ല. എൻ.ഡി.ആർ.എഫിന്റെയും ഫയർഫോഴ്സിന്റെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിലാണ് തെരച്ചിൽ. തുടരുന്നത്. കാലാവസ്ഥ അനുകൂലമാവുകയാണെങ്കിൽ ഇതുവരെ മണ്ണ് മാന്തിയന്ത്രങ്ങൾ ഇറക്കാൻ […]

India Kerala

കേരളാ കോണ്‍ഗ്രസില്‍ 21 പേരെ സസ്പെന്റ് ചെയ്ത നടപടി കോടതി സ്റ്റേ ചെയ്തു

കേരളാകോണ്‍ഗ്രസിലെ അധികാര തര്‍ക്കത്തില്‍ ജോസഫ് ഗ്രൂപ്പിന് തിരിച്ചടി. 21 പേരെ സസ്പെന്റ് ചെയ്ത നടപടി കോട്ടയം മുന്‍സിഫ് കോടതി ഇന്ന് സ്റ്റേ ചെയ്തു. ജോസഫ് ഗ്രൂപ്പ് നാളെ വിളിക്കാനിരുന്ന ഉന്നതധികാര സമിതി യോഗത്തിനും സ്റ്റേ കോടതി നല്‍കി. ജോസ് കെ മാണി വിഭാഗം അടിയന്തര സ്റ്റിയറിങ് കമ്മിറ്റി അടിയന്തര യോഗം അല്‍പസമയത്തിനകം ചേരും.

India Kerala

വയനാട് പുത്തുമലയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി; ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാര്‍ ഉപയോഗിച്ച് തെരച്ചില്‍ തുടരുന്നു

ഉരുള്‍പൊട്ടലുണ്ടായ വയനാട് മേപ്പാടി പുത്തുമലയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. റഡാര്‍ ഉപയോഗിച്ചുള്ള തെരച്ചിലാണ് ഇപ്പോള്‍ നടക്കുന്നത്. പുത്തുമലയില്‍ ഇനി കാണാതായ അഞ്ച് പേരെക്കൂടി കണ്ടെത്താനുണ്ട്. പുത്തുമലയില്‍ ഉരുള്‍പ്പൊട്ടിയ മേഖലയില്‍ നിന്നും ആറു കിലോമീറ്റര്‍ അകലെ നിന്നാണ് ഇന്നലെ ഒരു മൃതദേഹം ലഭിച്ചത്. അതുകൊണ്ടുതന്നെ, സൂചിപ്പാറ വെള്ളച്ചാട്ടം കേന്ദ്രീകരിച്ചാണ് തിരച്ചില്‍ തുടരുന്നത്. ഇതിനായി ദേശീയദുരന്ത നിവാരണ സേന, അഗ്നിശമന വിഭാഗം, വനംവകുപ്പ് എന്നിവയില്‍ നിന്നുള്ള 12 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ, ഇന്നലെ മൃതദേഹം ആദ്യം കണ്ടെത്തിയ […]

India Kerala

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് സസ്പെന്റ് ചെയ്തു

മദ്യപിച്ച് മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് സസ്പെന്റ് ചെയ്തു. മദ്യപിച്ച് അമിതവേഗത്തില്‍ വാഹനമോടിച്ചുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് സസ്പെന്റ് ചെയ്തത്. ഒരു വര്‍ഷത്തേക്കാണ് സസ്പെന്റ് ചെയ്തത്. മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീറിനെ സര്‍വേ വകുപ്പ് ഡയറക്ടര്‍ കൂടിയായ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയില്‍ കാറിടിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ രംഗത്ത് വന്നിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍റെ രക്ത പരിശോധന നടത്താന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടില്ല. പൊലീസിന്റെ വീഴ്ച […]

India Kerala

സി.പി.ഐ മാർച്ചിലെ സംഘർഷം; ഒരു സി.പി.ഐ പ്രവർത്തകൻ അറസ്റ്റിൽ

സി.പി.ഐ മാർച്ചിലെ സംഘർഷത്തില്‍ ഒരു സി.പി.ഐ പ്രവർത്തകൻ അറസ്റ്റിൽ. പെരുമ്പാവൂർ സ്വദേശി അൻസാർ അലിയാണ് അറസ്റ്റിലായത്. എ.സി.പി ലാൽജിയെ മർദ്ദിച്ചയാളാണ് പിടിയിലായത്. എ.ഐ.വൈ.എഫ് യൂണിറ്റ് സെക്രട്ടറിയാണ് അറസ്റ്റിലായ അൻസാർ അലി. ക്രൈം ബ്രാഞ്ചാണ് അറസ്റ്റ്‌ ചെയ്തത്. സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു, എൽദോ ഏബ്രഹാം എം.എൽ.എ എന്നിവരും കേസിൽ പ്രതികളാണ്.

India Kerala

പി.എസ്.സി തട്ടിപ്പ് കേസിലെ പ്രതികള്‍ കുടുതല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തി

പി.എസ്.സി തട്ടിപ്പ് കേസിലെ പ്രതികള്‍ കുടുതല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടു. അഞ്ചാം പ്രതി ബി സഫീര്‍ പൊലീസ് റാങ്ക് ലിസ്റ്റിന് പുറമെ അഗ്നിശമനസേനാ ലിസ്റ്റിലും ഉള്‍പ്പെട്ടു. ലിസ്റ്റിലെ 630ആം റാങ്കുകാരനാണ് സഫീര്‍. ശിവരഞ്ജിത് പ്രണവ്, എന്നിവര്‍ക്ക് മൊബൈല്‍ വഴി ഉത്തരം അയച്ചുകൊടുത്തത് സഫീറാണ്. ഇയാള്‍ ഒളിവിലാണ്.

India Kerala

സാലറി ചാലഞ്ചിലൂടെ കെ.എസ്.ഇ.ബി സമാഹരിച്ച തുക നല്‍കിയില്ല; ഒരുമിച്ച് കൈമാറാന്‍ തീരുമാനിച്ചതാണ് വൈകുന്നതെന്ന് ചെയര്‍മാന്‍

പ്രളയ ദുരിതാശ്വാസത്തിനായി കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ പിരിച്ച സാലറി ചലഞ്ച് തുക സര്‍ക്കാരിന് കൈമാറാതെ കെ.എസ്.ഇ.ബി. ജീവനക്കാരില്‍ നിന്ന് പിരിച്ച 132 കോടി രൂപയാണ് ഇതുവരെ കൈമാറാത്തത്. ഒറ്റത്തുകയായി നല്‍കാന്‍ ഉദ്ദേശിച്ചതിനാലാണ് തുക കൈമാറാത്തതെന്നും ഉടന്‍ തന്നെ തുക മുഖ്യമന്ത്രിക്ക് കൈമാറുമെന്നും കെ.എസ്.ഇ.ബി ചെയര്‍മാന്‍ വിശദീകരിച്ചു. കഴിഞ്ഞ വര്‍ഷമുണ്ടായ മഹാപ്രളയത്തെതുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാലറി ചലഞ്ചിന്‍റെ ഭാഗമായാണ് കെ.എസ്.ഇ.ബിയിലും ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തയാറായത്. ഇടത് യൂനിയനിലെ ജീവനക്കാര്‍ ഭൂരിഭാഗവും […]

India Kerala

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പൊലീസിനെതിരെ കെ.ജി.എം.ഒ.എ

മാധ്യമപ്രവര്‍ത്തകനെ ശ്രീറാം വെങ്കിട്ടരാമന്‍ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസിനെതിരെ ഡോക്ടര്‍മാരുടെ സംഘടന. രക്ത പരിശോധന നടത്താന്‍ എസ്.ഐ, ആവശ്യപ്പെട്ടില്ലെന്ന് കെ.ജി.എം.ഒ.എ സെക്രട്ടറി പറഞ്ഞു. ശ്രീറാമിന്‍റെയും വഫയുടെയും ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു. അപകടത്തിന് ശേഷം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച ശ്രീറാമിനെ രക്തപരിശോധന നടത്താന്‍ എസ്.ഐ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയ്യാറായില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഇതിനെതിരെയാണ് ഡ‍ോക്ടര്‍മാരുടെ സംഘടന രംഗത്ത് വന്നിരിക്കുന്നത്. ശ്രീറാമിന്‍റെ മെഡിക്കല്‍ പരിശോധന മാത്രമാണ് പൊലീസ് ആവശ്യപ്പെട്ടതെന്ന് കെ.ജി.എം.ഒ.എ […]