India Kerala

സിസ്റ്റർ ലൂസി കളപ്പുരയെ മഠത്തിൽ പൂട്ടിയിട്ടതായി പരാതി

ബിഷപ്പ് ഫ്രാങ്കോക്കെതിരെ നിലപാടെടുത്തതിന്‍റെ പേരില്‍ സഭയുടെ നടപടി നേരിടുന്ന സിസ്റ്റർ ലൂസി കളപ്പുരയെ വയനാട് കാരക്കാമല മഠത്തിൽ പൂട്ടിയിട്ടു. പൊലീസ് എത്തി വാതില്‍ തുറന്നാണ് സിസ്റ്റര്‍ ലൂസിയെ പുറത്തിറക്കിയത്. സിസ്റ്റർ ലൂസി, വെള്ളമുണ്ട പോലീസിൽ പരാതി നൽകി. കാലത്ത് ആറരയോടെയാണ് സിസ്റ്റർ ലൂസി കളപ്പുരയെ കാരക്കാമലയിലെ മഠത്തിൽ പൂട്ടിയിട്ടത്. തൊട്ടടുത്ത പള്ളിയിൽ കുർബാനയ്ക്ക് പോകാൻ അനുവദിച്ചില്ലെന്ന് സിസ്റ്റർ ലൂസി പരാതിപ്പെട്ടു. വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വെള്ളമുണ്ട പൊലീസാണ് എട്ടുമണിയോടെ പൂട്ടു തുറന്ന് മോചിപ്പിച്ചത്. സംഭവത്തിൽ പൊലീസിൽ പരാതി […]

India Kerala

പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്ന് എ.കെ ആന്റണി

പരിസ്ഥിതിയെ പരിഗണിക്കുന്ന രീതിയില്‍ കേരളത്തിന്‍റെ വികസന നയം പുനപരിശോധിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണി. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ മാത്രം പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ല, രാഷ്ട്രീയക്കാരും പരിസ്ഥിതി പ്രവര്‍ത്തകരും ഉള്‍പ്പെടെ ജനകീയ ചര്‍ച്ച ഇക്കാര്യത്തില്‍ ഉയര്‍ന്നു വരണമെന്നും ആന്‍റണി തിരുവനന്തപുരത്ത് പറഞ്ഞു. സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുകയും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്ന കോണ്‍ഗ്രസില്‍ നിന്നുതന്നെ ആവശ്യം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് എ.കെ ആന്‍റണി നിലപാട് വ്യക്തമാക്കുന്നത്. ക്വാറി പ്രവര്‍ത്തനവും കുന്നിടിക്കലും എല്ലാം ചര്‍ച്ചയിലേക്ക് വരണം. എല്ലാ വിഭാഗവും […]

India Kerala

ദുരിത മുഖത്ത് സജീവമായി കേരള ഫയർഫോഴ്സ്

59 മനുഷ്യരെ നിമിഷങ്ങൾ കൊണ്ട് മണ്ണിനടിയിൽ മറച്ച കവളപ്പാറ. 50 ഏക്കറോളം പരന്നു കിടക്കുന്ന ചളിക്കൂമ്പരത്തിൽ നിന്ന് 10 പേരെ പോലും കണ്ടെടുക്കാനാകുമോയെന്ന് ആശങ്കിച്ച മണിക്കൂറുകൾ . 11 നാൾ പിന്നിടുമ്പോൾ 46 പേരെ കണ്ടെത്തി. പൊലീസിനും സന്നദ്ധ പ്രവർത്തകർക്കുമൊപ്പം ഈ ദൗത്യത്തിൽ നിർണ്ണായകമായ പങ്കാണ് കേരള ഫയർഫോഴ്സിന്റേത്. മണ്ണിൽ നിന്ന് കണ്ടെത്തുന്ന ഒരോ മൃതദേഹങ്ങളും പോസ്റ്റ്മോർട്ടം നടത്തി ബസുക്കൾക്ക് കൈമാറുന്നത് വരെ ഫയർഫോഴ്സ് ഒപ്പമുണ്ട്. തിരുവനന്തപുരം മുതൽ ഏഴ് ജില്ലകളിൽ നിന്നുള്ള ജീവനക്കാരാണ് ഇവിടെയുളത്. മിക്കവരും […]

India Kerala

എറണാകുളം തിരുമാറാടി പഞ്ചായത്തിൽ ക്വാറി മാഫിയയുടെ തേർവാഴ്ച

എറണാകുളം തിരുമാറാടി പഞ്ചായത്തിൽ ക്വാറി മാഫിയയുടെ തേർവാഴ്ച. രണ്ട് വാര്‍ഡുകളിലായി പ്രവര്‍ത്തിക്കുന്നത് ഏഴ് ക്വാറികള്‍. പഞ്ചായത്ത് റോഡിടിച്ചും ഖനനം നടത്തുന്നു, പ്രതിഷേധിച്ചവരെ കേസില്‍ കുടുക്കുന്നു, ഒന്നും അറിയാതെ പഞ്ചായത്ത് പ്രസിഡന്‍റ്.

India Kerala

ജോസ് കെ.മാണി പക്ഷത്തെ 21 പേരെ സസ്പെന്‍ഡ് ചെയ്തു

കേരള കോണ്‍ഗ്രസില്‍ വീണ്ടും തര്‍ക്കം രൂക്ഷമാകുന്നു. സ്റ്റിയറിംഗ് കമ്മിറ്റി വിളിക്കണമെന്ന ആവശ്യം ജോസ് കെ.മാണി വിഭാഗം ശക്തമാക്കിയതോടെ ജോസ് കെ.മാണി പക്ഷത്തെ 21 പേരെ ജോസഫ് വിഭാഗം സസ്പെന്‍ഡ് ചെയ്തു. ഇതിനെതിരെ ഇന്ന് സ്റ്റിയിറിംഗ് കമ്മിറ്റി വിളിച്ചിരിക്കുകയാണ് ജോസ് കെ.മാണി വിഭാഗം.

India Kerala

കവളപ്പാറയില്‍ തെരച്ചിൽ പതിനൊന്നാം ദിവസവും തുടരുന്നു; കണ്ടെത്താനുള്ളത് 13 പേരെ

നിലമ്പൂർ കവളപ്പാറയിൽ ഉരുള്‍പൊട്ടലില്‍ കാണാതായവർക്കായുള്ള തെരച്ചിൽ പതിനൊന്നാം ദിവസവും തുടരുന്നു. 13 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. ഇന്നലെ 6 പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. കവളപ്പാറയിലെ മണ്ണിടിച്ചിലിൽ മരിച്ച 46 പേരുടെ മൃതദേഹങ്ങൾ ഇതിനോടകം കണ്ടെത്തി. ഔദ്യോഗിക കണക്ക് പ്രകാരം ഇനി 13 പേരെ കൂടി കണ്ടെത്താനുണ്ട്. എൻ.ഡി.ആർ.എഫിന്റെയും ഫയർഫോഴ്സിന്റെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിലാണ് തെരച്ചിൽ പുരോഗമിക്കുന്നത്. ഇന്നലെ വൈകിട്ട് ഉണ്ടായ ശക്തമായ മഴ ഇന്നത്തെ തിരച്ചിലിനെ പ്രതികൂലമായി ബാധിക്കും. ചളി വെള്ളത്തിൽ മണ്ണുമാന്തിയന്ത്രങ്ങൾ താഴുന്നത് പ്രതിസന്ധിയാണ്. […]

India Kerala

വയനാട് നരസിപ്പുഴ കരകവിഞ്ഞ് ഒഴുകുന്നു

വയനാട് നടവയൽ ചിങ്ങോട് നരസിപ്പുഴ കരകവിഞ്ഞ് ഒഴുകുന്നു. പ്രദേശത്ത് താമസിക്കുന്ന 50 ഓളം വീട്ടുകാരെ മാറ്റി പാർപ്പിച്ചു. പേരൂർ അമ്പലക്കോളനികളുള്‍പ്പെടെ വയലുകളിലേക്ക് വെള്ളം കയറി തുടങ്ങി.

India Kerala

13 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമുണ്ടായ കണ്‍മണിയെ മരണം തട്ടിയെടുത്തു; കരള്‍ പിടയുന്ന വേദനയോടെ ഒരുമ്മ

പുത്തുമല ദുരന്തത്തിൽ മരിച്ച മൂന്നു വയസുകാരൻ മുഹമ്മദ് മിഫ്തഹിന്റെ കുടുംബം ഇപ്പോൾ കഴിയുന്നത് ബന്ധുക്കളോടൊപ്പം ഒറ്റമുറി എസ്റ്റേറ്റ് പാടിയിലാണ്. സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത ഇവർ താമസിച്ചിരുന്ന കാന്റീനും ഉരുൾപൊട്ടലിൽ നാമാവശേഷമായി. കളിചിരികളുമായി പുത്തുമലയിലെ പഴയ എസ്റ്റേറ്റ് കാന്റീനിൽ നിറഞ്ഞു നിന്ന മുഹമ്മദ് മിഫ്തഹ് എന്ന 3 വയസുകാരൻ ഒരു നാടിന്റെയാകെ അരുമയായിരുന്നു. ഉരുൾപൊട്ടലിൽ തകർന്ന കാന്റീനിന്റെ തറയിൽ ഉമ്മ പുതപ്പിച്ചു കിടത്തിയ നിലയിൽ തന്നെ പിറ്റേദിവസമാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത് മണ്ണിനടിയിൽ പെട്ടു പോയ ഉപ്പ […]

India Kerala

ഗാഡ്ഗില്‍ റിപ്പോര്‍ട്ട്: കൂടുതല്‍ ചര്‍ച്ച നടത്താതിരുന്നത് വലിയ അപരാധമെന്ന് മുല്ലപ്പള്ളി

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കൂടുതല്‍ ചര്‍ച്ച നടത്താതിരുന്നത് വലിയ അപരാധമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. റിപ്പോര്‍ട്ടില്‍ തെറ്റുണ്ടെങ്കില്‍ നിരാകരിക്കണം. ശരിയുണ്ടെങ്കില്‍ സ്വീകരിക്കണം. ഗാഡ്ഗിലിനെതിരെ അന്നും ഇന്നും കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടില്ല. റിപ്പോര്‍ട്ട് നടപ്പാക്കാത്തതില്‍ കഴിഞ്ഞ സര്‍ക്കാരിനെ അടച്ചാക്ഷേപിക്കുന്നതിനെ പിന്തുണക്കുന്നില്ലെന്നും മുല്ലപ്പള്ളി മീഡിയവണിനോട് പറഞ്ഞു.

India Kerala

കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം എല്‍.ഡി.എഫിന് നഷ്ടമായി

കണ്ണൂര്‍ മേയര്‍ക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. 26നെതിരെ 28 വോട്ടുകള്‍ക്കാണ് അവിശ്വാസ പ്രമേയം പാസായത്. കോൺഗ്രസ് വിമതൻ പി.കെ രാഗേഷ് യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. നാടകീയതകള്‍ക്കൊടുവിലാണ് കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം എല്‍.ഡി.എഫിന് നഷ്ടമായത്. കൌണ്‍സില്‍ തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നില്ല എന്നത് ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാഗേഷ് എല്‍.ഡി.എഫിനുള്ള പിന്തുണ പിന്‍വലിച്ചത്. പി.കെ രാഗേഷിനാവും മേയറുടെ താത്കാലിക ചുമതല. കെ.സുധാകരൻ എം.പിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയ്ക്കൊടുവിലാണ് പി.കെ രാഗേഷ് യു.ഡി.എഫ് പാളയത്തിലേക്കെത്തിയത്. ഭരണ സമിതിയുടെ കാലാവധി അവസാനിക്കാൻ […]