India Kerala

ദുരിതാശ്വാസം; മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി മുരളീധരൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. പ്രളയദുരിതാശ്വാസത്തില്‍ കേന്ദ്ര സഹായത്തെ കുറിച്ച് താന്‍ പറയാത്ത കാര്യമാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്‍.ഡി.ആര്‍‍.എഫിനെ വിട്ടുകൊടുക്കുന്ന കാര്യമാണ് പറഞ്ഞതെന്നും കേന്ദ്രസേനയുടെ കാര്യത്തിൽ അത് മതിയെന്നാണ് മുഖ്യമന്ത്രി ‌ പ്രതികരിച്ചതെന്നും വി.മുരളീധരന്‍ പറഞ്ഞു.

India Kerala

പ്രളയത്തില്‍ നിങ്ങളുടെ വിലപ്പെട്ട രേഖകള്‍ നനഞ്ഞ് കുതിര്‍ന്നോ? പരിഹാരമുണ്ട്

പ്രളയത്തിന്റെ രണ്ടാം വരവും നമ്മെ കുറച്ചൊന്നുമല്ല തകര്‍ത്തു കളഞ്ഞത്. ജീവനും ഒരായുസ് കൊണ്ട് സമ്പാദിച്ചവയെല്ലാം ഒരു നിമിഷം കൊണ്ട് നഷ്ടപ്പെട്ടു. നഷ്ടങ്ങളുടെ കണക്ക് എടുക്കുകയാണെങ്കില്‍ അതിന് ഒരറുതി ഉണ്ടാവുകയില്ല. നമ്മുടെ വിലപ്പെട്ട രേഖകള്‍ പോലും വെള്ളത്തില്‍ കുതിര്‍ന്ന് ഒരു പരുവമായിട്ടുണ്ടാകും. എന്നാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എങ്ങിനെ നാശമായാലും അത് ശരിയാക്കിത്തരാം എന്ന ഉറപ്പുമായി എത്തിയിരിക്കുകയാണ് തൃപ്പൂണിത്തുറ ഹില്‍പ്പാലസിലെ സംസ്ഥാന പൈതൃക പഠന കേന്ദ്രം. ഇവിടത്തെ ഉദ്യോഗസ്ഥർ പുരാവസ്തു വകുപ്പിന്റെ സഹായത്തോടെ നിങ്ങളുടെ രേഖകൾ ഉണക്കി രാസപ്രക്രിയകൾ ചെയ്ത് ശരിയാക്കിത്തരുമെന്നാണ് […]

India Kerala

നിലമ്പൂരിലെ മുഴുവന്‍ ദുരിതബാധിതരെയും പുനരധിവസിപ്പിക്കുമെന്ന് എ.കെ ബാലന്‍

നിലമ്പൂരിലെ മുഴുവന്‍ ദുരിതബാധിതരെയും പുനരധിവസിപ്പിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍.ആദിവാസികളുടെ പുനരധിവാസത്തിനായി വനാവകാശ നിയമപ്രകാരമുള്ള 500 ഏക്കര്‍ ഭൂമി ഉപയോഗിക്കും. മറ്റുള്ളവരെ മുണ്ടേരിയിലെ സര്‍ക്കാര്‍ ഭൂമിയലേക്ക് മാറ്റാനും ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു .മലപ്പുറം കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായ പ്രദേശം സന്ദര്‍ശിച്ചശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

India Kerala

നാടുകാണി ചുരത്തിന്റെ തകർച്ച വടക്കന്‍ ജില്ലകളെ സാമ്പത്തികമായി ബാധിക്കും

നാടുകാണി ചുരത്തിന്റെ തകർച്ച വടക്കൻ ജില്ലകൾക്ക് സാമ്പത്തികമായി കനത്ത ആഘാതമേൽപിക്കും. അതിന്റെ ആദ്യ സൂചനകൾ ചുരത്തിന്റെ തുടക്കമായ വഴിക്കടവ് അങ്ങാടിയിൽ തന്നെ കണ്ടു തുടങ്ങിയിട്ടുണ്ട് ഇതല്ല വഴിക്കടവ് അങ്ങാടിയിലെ സാധാരണ കാഴ്ച. ഉരുൾ പൊട്ടലും പ്രളയവും തുടങ്ങി ഒരാഴ്ചയായി പക്ഷെ ഇങ്ങനെയാണ്. ഹോട്ടലുകളിൽ തിരക്കില്ല. ബേക്കറികളിലോ തുണിക്കടകളിലോ വിൽപനയില്ല. കഴിഞ്ഞ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യാനിരുന്ന ഹോട്ടലാണിത്. ഇനി എന്ന് തുറക്കണമെന്നറിയില്ല. യാത്രക്കാരെ മാത്രം ആശ്രയിച്ചാണ് ഇവിടത്തെ കച്ചവടം. ചുരം ശരിയാക്കാൻ മാസങ്ങളെടുക്കുമെങ്കിൽ പിന്നെ അടച്ചിടുകയേ വഴിയുളളൂ. ഓട്ടോറിക്ഷയെങ്കിലും […]

India Kerala

എറണാകുളം ലാത്തിച്ചാര്‍ജ്ജ്; ഡി.ജി.പി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

എറണാകുളത്തെ സി.പി.ഐ മാര്‍ച്ചിനെതിരായ പൊലീസ് നടപടിയില്‍ ഡി.ജി.പി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ലാത്തിച്ചാര്‍ജില്‍ പിഴവില്ലെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് പ്രതിരോധം തീര്‍ത്തപ്പോഴാണ് സംഘര്‍ഷമുണ്ടായതെന്നും ഡി.ജി.പി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

India Kerala

സിസ്റ്റര്‍ ലൂസിയെ മഠത്തിൽ നിന്ന് ഇറക്കി വിടാൻ നീക്കം

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുര യെ മഠത്തിൽ നിന്ന് ഇറക്കിവിടാൻ നീക്കം. ലൂസി ഇന്ന് മഠം വിട്ടിറങ്ങണമെന്ന് സന്യാസിനി സഭ വ്യക്തമാക്കി. മകളെ കൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസിയുടെ അമ്മക്ക് സന്യാസിനി സഭ കത്തയച്ചു. കത്തിൽ പ്രായമായ അമ്മയെ അപമാനിച്ചുവെന്ന് സി. ലൂസി ആരോപിച്ചു.

India Kerala

എ.കെ സുധീര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

എ.കെ സുധീര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തിയായും എം.എസ് പരമേശ്വരന്‍ നമ്പൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായും തെരഞ്ഞെടുത്തു. മലപ്പുറം, തിരുനാവായ സ്വദേശിയാണ് സുധീര്‍. ആലുവ സ്വദേശിയാണ് പരമേശ്വരന്‍ നമ്പൂതിരി. നറുക്കെടുപ്പിലൂടെയാണ് ഇവരെ തെരഞ്ഞെടുത്തത്. അഭിമുഖത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട 18 പേരാണ് പട്ടികയിൽ ഉണ്ടായിരുന്നത്. നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തിലെ കുട്ടികളായ കാഞ്ചനയും മാധവ് കെ.വർമ്മയും ഇന്നലെ സന്നിധാനത്തെത്തിയിരുന്നു. പതിവിനു വിപരീതമായി തെരഞ്ഞെടുക്കപ്പെടുന്ന മേൽശാന്തിമാർക്ക് തന്ത്രിയും നിലവിലെ മേൽശാന്തിമാരും ചേർന്ന് പരിശീലനം നൽകും. ചിങ്ങമാസ പൂജകൾക്ക് ശേഷം ആഗസ്ത് 21ന് രാത്രി ക്ഷേത്രനടയടയ്ക്കും.

India Kerala

വൈകല്യങ്ങളെ മറന്ന് ദുരിതാശ്വാസ പ്രവര്‍ത്തനം; ശ്യാമിന്റെ ചികിത്സാചിലവ് സര്‍ക്കാര്‍ വഹിക്കും

കൃത്രിമക്കാലുമായി പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്ന വിദ്യാര്‍ഥി ശ്യാമിന്റെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ഷൈലജ. ശരീരത്തില്‍ 14 ശസ്ത്രക്രിയ നടത്തി ഡയാലിസിസിന് തയ്യാറെടുക്കുന്ന ശ്യാം നടത്തുന്ന സേവനപ്രവര്‍ത്തനങ്ങളെ കുറിച്ച് മീഡിയാ വണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിരുവനന്തപുരം എംജി കോളജില്‍ ഒന്നാം വര്‍ഷ സൈക്കോളജി വിദ്യാര്‍ഥിയാണ് ശ്യാം. ശ്യാമിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായി സംസാരിച്ച ശേഷമാണ് ചികിത്സ ഏറ്റെടുക്കുന്നതായി ആരോഗ്യമന്ത്രി ഫേബുക്കിലൂടെ അറിയിച്ചത്. മീഡിയ വണ്‍ ഇംപാക്ട്.

India Kerala

കവളപ്പാറ ദുരന്തം; തെരച്ചിൽ ഒമ്പതാം ദിവസത്തിലേക്ക്, ഇനി കണ്ടെത്താനുള്ളത് 21 പേരെ

കവളപ്പാറയിൽ കാണാതായവർക്കുള്ള തെരച്ചിൽ ഒമ്പതാം ദിവസത്തിലേക്ക്. ഇനിയും 21 പേരെക്കൂടി കണ്ടെത്താനുണ്ട്. പ്രളയബാധിതരുടെ പുനരധിവാസത്തിന് കേന്ദ്രത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. നിലമ്പൂർ കവളപ്പാറയിലെ മണ്ണിടിച്ചിലിൽ ഇതുവരെ 38 പേരെ കണ്ടെത്തി. മുഴുവൻ പേരെയും കണ്ടെത്തുംവരെ തെരച്ചിൽ തുടരുമെന്നാണ് സർക്കാർ അറിയിച്ചത്. മാപ്പിംഗ് പ്രകാരം വീടുണ്ടായിരുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് എൻ.ഡി.ആർ.എഫ്, ഫയർ ഫോഴ്സ്, സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്യത്തിൽ തിരച്ചിൽ നടക്കുന്നത്. പ്രതികൂല സാഹചര്യങ്ങൾ തെരച്ചലിന് പ്രതിസന്ധിയാകുന്നുണ്ട്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി […]

India Kerala

പ്രളയഭീഷണിക്കും കര്‍ക്കിടകത്തിനും വിട; ഇന്ന് ചിങ്ങം ഒന്ന്

പ്രളയക്കെടുതി ബാക്കിവെച്ച ഓര്‍മകളിലാണ് ഇത്തവണ ചിങ്ങം പുലരുന്നത്. പ്രളയദുരിതത്തിന് ഇനിയും അറുതിയായില്ലെങ്കിലും കര്‍ക്കിടകത്തിന്റെ വറുതിയില്‍ നിന്ന് ചിങ്ങത്തിന്റെ പുലരിയിലേക്കെത്തുമ്പോള്‍ പ്രതീക്ഷയിലാണ് കര്‍ഷകര്‍. മലയാള വര്‍ഷാരംഭം കൂടിയാണ് ചിങ്ങം ഒന്ന്. മണ്ണില്‍ അധ്വാനിച്ചതെല്ലാം പ്രളയം കവര്‍ന്നെടുത്ത കര്‍ഷകന്റെ നെഞ്ചിലെ വിങ്ങലാണ് ഈ ചിങ്ങപ്പുലരി. വിളഞ്ഞ് നില്‍ക്കുന്ന നെല്‍ക്കതിരുകള്‍ കണ്ണിന് കാഴ്ചയാകുന്ന ആ ചിങ്ങത്തിലേക്കല്ല ഇത്തവണ മലയാളി മിഴി തുറക്കുന്നത്. പേമാരി പെയ്തിറങ്ങി പുഴയും വയലും ഒന്നിച്ച് കര്‍ഷകന്റെ കണ്ണീരായി ഒഴുകുന്ന ഒരു കാലത്തിലൂടെ. പഞ്ഞമാസം മാത്രമായിരുന്നില്ല ചിങ്ങത്തിന് മുന്നേയുള്ള […]