India Kerala

പ്രളയം മൂലം കെ.എസ്.ആര്‍.ടി.സി വരുമാനത്തിലുണ്ടായത് ഭീമമായ നഷ്ടം

പ്രളയം മൂലം കെ.എസ്.ആര്‍.ടി.സി വരുമാനത്തിലുണ്ടായത് ഭീമമായ നഷ്ടം. ഒരാഴ്ച കൊണ്ട് 10 കോടി രൂപയുടെ നഷ്ടമാണ് കെ.എസ്.ആര്‍.ടി.സിക്കുണ്ടായത്. വെള്ളം കയറി കെ.എസ്.ആര്‍.ടി.സിയുടെ പല ഡിപ്പോകളും നശിച്ചിട്ടുണ്ട്. പ്രളയം രൂക്ഷമായ ഈ മാസം എട്ട് മുതല്‍ ഒരാഴ്ച കൊണ്ട് വരുമാനത്തില്‍ വന്‍ നഷ്ടമാണ് കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടായത്. ഏറ്റവുമധികം നഷ്ടമുണ്ടായത് ഉത്തരമേഖലയിലാണ്. അഞ്ച് ദിവസം കൊണ്ട് ആറു കോടി രൂപയിലേറെ വരുമാനത്തില്‍ നഷ്ടമുണ്ടായി. സാധാരണ ഗതിയില്‍ ഒരു കോടി അറുപത് ലക്ഷം രൂപ വരെ പ്രതിദിനം ഉത്തരമേഖലയില്‍ വരുമാനമുണ്ടാകാറുണ്ട്. എന്നാല്‍ […]

India Kerala

പ്രളയം; ആശങ്കയൊഴിയാതെ വയനാട്ടിലെ തോട്ടം മേഖല

മണ്ണിടിച്ചിലിനെ തുടര്‍ന്ന് വയനാട്ടിലെ തോട്ടം മേഖല ആശങ്കയിലാണ്. നിലവിലെ സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് സുരക്ഷിതമായി ഇനി ജോലിയെടുക്കാന്‍ സാധിക്കില്ല. തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളുടെ അവസ്ഥയും ദയനീയമാണ്. മേഖലയില്‍ ശാസ്ത്രീയ പഠനം നടത്തണമെന്ന് എ.ഐ.ടി.യു.സി ആവശ്യപ്പെട്ടു. വയനാട്ടിലെ തേയില തോട്ടം മേഖലയുടെ അവസ്ഥയാണിത്. ഏഴാം തിയതി ഉച്ചക്കുണ്ടായ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്നാണ് പ്രദേശങ്ങളില്‍ വ്യാപകമായ മണ്ണിടിച്ചലുണ്ടായത്. ചൂരല്‍മല, അട്ടമല, മുണ്ടക്കൈ തുടങ്ങിയ പ്രദേശങ്ങളിലെ മൂവായിരത്തോളം ആളുകളെയാണ് ക്യാംപുകളിലേക്ക് മാറ്റിയത്. നഷ്ടം തുടരുന്ന സാഹചര്യത്തില്‍, തോട്ടം വേഗത്തില്‍ തുറക്കാനുള്ള നടപടികളാണ് മാനേജുമെന്റുകള്‍ നോക്കുന്നത്.

India Kerala

നാടുകാണി ചുരത്തിലെ തടസ്സം നീക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും- ജി. സുധാകരന്‍

നാടുകാണി ചുരത്തിലെ തടസ്സം നീക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. റോഡിലുള്ള പാറകള്‍ പൊട്ടിച്ച് നീക്കേണ്ടതുണ്ട്. ഇക്കാര്യം ഉദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു. ഇന്ന് നാടുകാണി ചുരത്തില്‍ വലിയ മണ്ണിടിച്ചില്‍ സംഭവിച്ചിരുന്നു. റോഡ് നിന്നിടത്ത് വലിയ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. വലിയ പാറകള്‍ റോഡില്‍ വീണതിനാല്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്.

India Kerala

നാടുകാണിയില്‍ കനത്ത മണ്ണിടിച്ചില്‍

നാടുകാണി ചുരത്തില്‍ കനത്ത നാശം. തകരപ്പാടിയിലും തേന്‍ പാറയിലും റോഡ് പൂര്‍ണമായി ഇടിഞ്ഞു താണു. റോഡിന് കുറുകെ വലിയ പാറകള്‍. റോഡ് നിന്നിടത്ത് അഗാധ ഗര്‍ത്തം. ഗതാഗത യോഗ്യമാക്കാന്‍ മാസങ്ങള്‍ വേണ്ടി വന്നേക്കും

India Kerala

മഴ മാറി, മാനം തെളിഞ്ഞു; 3 ജില്ലകളിലെ യെല്ലോ അലര്‍ട്ട് പിന്‍വലിച്ചു

സംസ്ഥാനത്ത് മഴ മാറി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് ഒരു മുന്നറിയിപ്പുകളും നല്‍കിയിട്ടില്ല. മൂന്ന് ജില്ലകളില്‍ നല്‍കിയ യെല്ലോ അലര്‍ട്ട് പിന്‍വലിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് സംസ്ഥാനത്ത് അതിതീവ്രമഴക്ക് കാരണമായത്. ന്യൂനമര്‍ദ്ദം പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുകയും പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി കുറയുകയും ചെയ്തതോടെ മഴ ദുര്‍ബലമായി. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അത് പിന്‍വലിച്ചു. ലക്ഷദ്വീപിലും ജാഗ്രതാനിര്‍ദേശങ്ങളില്ല. മത്സ്യത്തൊഴിലാളികള്‍ക്കും ഇന്ന് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല. ഈ മാസം ആദ്യം […]

India Kerala

കവളപ്പാറയിൽ ഇന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

നിലമ്പൂർ കവളപ്പാറയിൽ മലയിടിഞ്ഞ് കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു . ഇന്ന് മൂന്ന് മൃതദേഹങ്ങള്‍ ഇവിടെ നിന്നും കണ്ടെടുത്തു. കൂടുതൽ ആധുനിക സംവിധാനം ഉപയോഗിച്ച് തെരച്ചിൽ ഊർജിതമാക്കാനാണ് സർക്കാർ നീക്കം. ഇതിനായി ജി.പി.ആർ എസ് സംവിധനം ഉപയോഗിക്കുമെന്ന് മന്ത്രി എ .കെ ശശീന്ദ്രൻ പറഞ്ഞു. ഒരാഴ്ച കഴിഞ്ഞിട്ടും മണ്ണിനടിയിൽ പെട്ടവരെ കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങൾ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കൂടുതൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പുത്തുമലയിലും കവളപ്പാറയിലും തെരച്ചിൽ തുടരുമെന്നും തെരച്ചിൽ നിർത്തി വെക്കുന്ന ഒരു നിലപാടും […]

India Kerala

വയനാടിന് 50,000 കിലോ അരിയും ഭക്ഷ്യവസ്തുക്കളുമെത്തിച്ച് രാഹുല്‍ ഗാന്ധി

മഴക്കെടുതിയില്‍ തകര്‍ന്ന വയനാടിന് സാന്ത്വനവുമായി എം.പിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. എം.പിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരം അമ്പതിനായിരം കിലോ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങളും മറ്റ് അടിയന്തര വസ്തുക്കളും ജില്ലയിലെത്തിച്ചു. ആദ്യഘട്ടത്തില്‍ പുതപ്പ്, പായ തുടങ്ങിയ അത്യാവശ്യ വസ്തുക്കള്‍ വയനാടിന് നല്‍കിയിരുന്നു. രണ്ടാം ഘട്ടത്തില്‍ പതിനായിരം കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യസാധനങ്ങളും എത്തി. അഞ്ച് കിലോ അരിയടങ്ങിയ വസ്തുക്കളാണ് ഒരോ കുടുംബത്തിനുമുള്ള കിറ്റിലുള്ളത്. കോണ്‍ഗ്രസ് പ്രാദേശിക ഘടകങ്ങളിലൂടെ ഇതിന്റെ വിതരണം ആരംഭിച്ചു. മൂന്നാം ഘട്ടത്തില്‍ വീട് വൃത്തിയാക്കാനുള്ള ശുചീകരണ വസ്തുക്കള്‍ എത്തിക്കും. […]

India Kerala

ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും

ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. ശനിയാഴ്ച്ച പുലർച്ചെ ഗണപതി ഹോമത്തിനു ശേഷം ശബരിമല ,മാളികപ്പുറം പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും. അടുത്ത ഒരു വർഷത്തെ താന്ത്രിക ചുമതലയുമായി തന്ത്രി കണ്ഠര് മഹേഷ് മോഹനര് ഇന്ന് മല ചവിട്ടും. കനത്ത മഴയെ തുടര്‍ന്ന് പമ്പയിലെ ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ തീര്‍ഥാടകര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാളെ രാവിലെ 5.30 ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് പൂജകൾ […]

India Kerala

കുമരകത്തെ നെല്‍ കര്‍ഷകര്‍ ദുരിതത്തില്‍

ഇത്തവണത്തെ പ്രളയവും കുമരകത്തെ നെല്‍കര്‍ഷകര്‍ക്ക് നല്‍കിയത് കനത്ത തിരിച്ചടിയാണ്. ഓണം മുന്നില്‍ കണ്ട് വിരപ്പു കൃഷിയിറക്കിയ കര്‍ഷകര്‍ക്കെല്ലാം വന്‍ നഷ്ടമാണ് ഉണ്ടായത്. അടിയന്തര സഹായം നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഇത് കുമരകത്തെ ഇടവട്ടം പാടശേഖരം. ഇവിടെ 220 ഏക്കറില്‍ 150 കര്‍ഷകരാണ് കൃഷി ഇറക്കിയത്. പക്ഷെ, ഇത്തവണയും മഴ ഈ കര്‍ഷകരെ മഴ ചതിച്ചു. ഓണം വിപണി മുന്നില്‍ കണ്ട് കുമരകത്ത് വിരപ്പു കൃഷിയിറക്കിയ മുഴുവന്‍ കര്‍ഷകരുടേയും അവസ്ഥ ഇത് തന്നെ. ബണ്ട് കെട്ടി പ്രളയത്തെ തടയാന്‍ […]

India Kerala

പത്തനംതിട്ടയിൽ മഴ ശമിച്ചു; നദികളിൽ ജലനിരപ്പ് താഴ്ന്ന് തുടങ്ങി

പത്തനംതിട്ടയിൽ മഴ ശമിച്ചതോടെ നദികളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. അപ്പർ കുട്ടനാട് മേഖലയിൽ വെള്ളക്കെട്ട് തുടരുകയാണ്. വെള്ളക്കെട്ട് പരിഗണിച്ച് ഇന്ന് തിരുവല്ല താലൂക്കിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഇന്ന് അവധിയാണ്. പമ്പയിലും അച്ചൻകോവിലാറിലും ജലനിരപ്പ് താഴ്ന്നു തുടങ്ങിയെങ്കിലും അപ്പർ കുട്ടനാട് മേഖലകളിലെ പല വീടുകളിൽ നിന്നും വെള്ളം ഇറങ്ങിയിട്ടില്ല. തിരുവല്ലയിലെ മേപ്രാൽ, നിരണം മേഖലകളിലെ പല റോഡുകളിലും വെള്ളക്കെട്ട് തുടരുകയാണ്. വയൽ […]