വയനാട് പുത്തുമല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും. ഇതിനകം പ്രദേശത്ത് നിന്ന് 10 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഒരാഴ്ച പിന്നിട്ടിട്ടും മറ്റ് ഏഴു പേരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഒരാഴ്ച മുന്‍പുണ്ടായ ദുരന്തത്തില്‍ കാണാതായ 7 പേര്‍ക്ക് വേണ്ടിയാണ് പുത്തുമലയില്‍ ഇന്നും തെരച്ചില്‍ നടക്കുന്നത്. നൂറു കണക്കിന് സന്നദ്ധ സേവകരും മണ്ണ് മാന്തി യന്ത്രങ്ങളുപയോഗിച്ച് കിണഞ്ഞ് ശ്രമിച്ചിട്ടും കഴിഞ്ഞ 4 ദിവസത്തെ തിരച്ചില്‍ വിഫലമാവുകയായിരുന്നു. അനുകൂല കാലാവസ്ഥയായിരുന്നിട്ടും കഴിഞ്ഞ ദിവസത്തെ തെരച്ചിലിലും ആരെയും കണ്ടെത്താനായില്ല. സ്നിഫര്‍ […]
Kerala
സംസ്ഥാനത്ത് മഴക്ക് ശമനം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് മഴക്ക് ശമനം. മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട മഴക്കുള്ള മുന്നറിയിപ്പ് മാത്രമാണ് ഇന്ന് നല്‍കിയിരിക്കുന്നത്. കാലവര്‍ഷക്കാലത്ത് ലഭിക്കേണ്ട ശരാശരി മഴ ലഭിച്ചുവെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് സംസ്ഥാനത്ത് അതിതീവ്രമഴക്ക് കാരണമായത്. ന്യൂനമര്‍ദ്ദം പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുകയും പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി കുറയുകയും ചെയ്തതോടെ മഴ ദുര്‍ബലമായി. ഇന്ന് ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇന്നലെ വടകരയിലാണ് ഏറ്റവും കൂടുതല്‍ […]
കവളപ്പാറയില്‍ നിന്നും ഒരു മൃതദേഹം കൂടി ലഭിച്ചു
പ്രളയം ദുരിതം വിതച്ച കവളപ്പാറയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ പ്രദേശത്ത് നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 32 ആയി. ഇന്ന് മാത്രം മൂന്ന് മൃതദേഹങ്ങളാണ് കവളപ്പാറയിൽ നിന്നും ലഭിച്ചത്. ഇതോടെ മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 107 ആയി. എന്നാല്‍ മഴയുടെ ആശങ്ക അകലുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നും, വരും ദിവസങ്ങളിലും കേരളത്തില്‍ ഒരു ജില്ലയിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
പേമാരിയില്‍ ഇത്തവണയും കലിതുള്ളി ഇരുവഴിഞ്ഞി
കുത്തിയൊലിച്ചെത്തിയ പേമാരി ഇത്തവണയും കോഴിക്കോട് ഇരുവഴിഞ്ഞി പുഴയിലെ തൂക്കു പാലങ്ങളെ തകര്‍ത്തറിഞ്ഞു. പുതിയോട്ടിൽ കടവ്, തൃക്കുടമണ്ണ തൂക്കുപാലങ്ങളെയാണ് പെരുമഴ വെള്ളപാച്ചിലില്‍ തകര്‍ന്നത്. ഉരുള്‍പൊട്ടലും മലവെള്ളപാച്ചിലും ഒപ്പം പെരുമഴയും ചേര്‍ന്ന് ഇരുവഴിഞ്ഞി പുഴ കലിതുള്ളിയൊഴുകിയതോടെയാണ് തൂക്ക് പാലങ്ങള്‍ നശിച്ചത്. വെസ്റ്റ് കൊടിയത്തൂരിനേയും പാഴൂരിനേയും ബന്ധിപ്പിക്കുന്ന പുതിയോട്ടില്‍ കടവ് പാലത്തിന്‍റെ മധ്യ ഭാഗം വളയുകയും ഇരുവശങ്ങളിലേയും സംരക്ഷിത കമ്പി വേലികള്‍ പൊട്ടിപോകുകയും ചെയ്തു. 35 ലക്ഷം രൂപ ചിലവഴിച്ച് പഞ്ചായത്ത് നിര്‍മിച്ച പാലം തകർന്നതോടെ വെസ്റ്റ് കൊടിയത്തൂർ പ്രദേശത്തെ നൂറുകണക്കിനു […]
മഴക്ക് ശമനം; പ്രളയദുരന്തത്തില്‍ 107 മരണം
സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 107 ആയി. മഴയുടെ ആശങ്ക അകലുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മാത്രമാണ് മഴയുടെ മുന്നറിയിപ്പുള്ളത്. മറ്റ് ജില്ലകളില്‍ മഴയ്കുള്ള സാധ്യത കുറവാണ് കഴിഞ്ഞ ഒരാഴ്ചക്കാലമായി കേരളത്തിലെ ദുരിതത്തിലാഴ്ത്തിയ മഴ അകലുന്നതായാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഇന്നും, വരും ദിവസങ്ങളിലും കേരളത്തില്‍ ഒരു ജില്ലയിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എന്നാല്‍ ഇവിടേയും അതിശക്തമായ മഴ ഉണ്ടാകില്ല. […]
പീച്ചി ഡാം തുറന്നു
ജലനിരപ്പ് ക്രമീകരിക്കാനായി തൃശൂര്‍ പീച്ചി ഡാം തുറന്നു. രണ്ടു ഷട്ടറുകള്‍ അഞ്ച് സെന്റി മീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. മന്ത്രി എ.സി മൊയ്തീനും ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ജില്ല കലക്ടറും ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് രാവിലെ 10.30ന് രണ്ടു ഷട്ടര്‍ ഉയര്‍ത്തിയത്. വെള്ളം ഒഴുകുന്ന കാഴ്ച കാണാന്‍ നിരവധി ആളുകളും പീച്ചി അണക്കെട്ടിന് സമീപത്തു എത്തിയിരുന്നു. പീച്ചിയുടെ പരമാവധി സംഭരണ ശേഷി 79.25 മീറ്ററാണ്. നിലവില്‍ 77.49 ആണ് ജല നിരപ്പ്. മുന്‍കരുതല്‍ എന്ന നിലക്കാണ് വെള്ളം […]
ഐ ലവ് കേരള; നിറഞ്ഞ മനസോടെ ഇതരസംസ്ഥാന തൊഴിലാളികള്‍ എഴുതി, ചിത്രം പങ്കുവച്ച് ഇ.പി ജയരാജന്‍
മലയാളികള്‍ക്ക് മാത്രമല്ല, ഇവിടെ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ഈ നാട് സ്വര്‍ഗമാണ്. അന്നം തരുന്ന നാടിനോടുള്ള സ്നേഹം അവര്‍ നിറഞ്ഞ മനസോടെ തന്നെ പ്രകടിപ്പിക്കുകയും ചെയ്തു. പ്രളയത്തില്‍ കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ അരോളി ഗവ. സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞ ഇതര സംസ്ഥാന തൊഴിലാളികളാണ് കേരളത്തോടുള്ള സ്നേഹം ക്ലാസ് മുറിയിലെ ബ്ലാക്ക് ബോര്‍ഡില്‍ എഴുതി പ്രകടിപ്പിച്ചത്. ഐ ലവ് കേരള, കേരള ഈസ് ദ ബെസ്റ്റ് സിറ്റിസണ്‍ ഇന്‍ ഇന്ത്യ, ഐ ലവ് മൈ ഇന്ത്യ’… അവര്‍ […]
ഭരണഘടനാമൂല്യങ്ങള്‍ കൃഷ്ണമണിപോലെ സംരക്ഷിക്കണമെന്ന് മുഖ്യമന്ത്രി
സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തും വിവിധ പരിപാടികള്‍ തുടരുകയാണ്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും രാജ്ഭവനില്‍ ഗവര്‍ണര്‍ പി.സദാശിവവും ദേശീയപതാക ഉയര്‍ത്തി. ജില്ലകളില്‍ മന്ത്രിമാര്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. കവളപ്പാറയില്‍ ഒരു മുസ്ലിം ആരാധനാലയം പോസ്റ്റ്‌മോര്‍ട്ടത്തിനായി തുറന്നു കൊടുത്തു. ഇത് രാജ്യത്തിനാകെ മാതൃകയാണ്. പ്രകൃതി ക്ഷോഭത്തില്‍ ജീവന്‍ നഷ്ടപ്പെട്ട പ്രിയപ്പെട്ട സഹോദരങ്ങളുടെ സ്മരണയ്ക്കു മുന്നില്‍ പ്രണമിക്കുന്നു. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ദുഃഖത്തിന്റെ നിഴല്‍ വീണ പശ്ചാത്തലത്തിലാണ് സ്വാതന്ത്ര്യ ദിനം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പുനര്‍നിര്‍മ്മാണത്തിനും വേണ്ടിയാകട്ടെ ഇത്തവണത്തെ ആഘോഷമെന്നും […]
സംസ്ഥാനത്താകെ 5924 ക്വാറികള്‍, സര്‍ക്കാര്‍ കണക്കില്‍ 750 മാത്രം
സംസ്ഥാനത്താകെ 5924 ക്വാറികള്‍ ഉണ്ടെന്ന് പഠനം. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ സാറ്റ് ലൈറ്റ് മാപിങ്ങിന്റെ സഹായത്തോടെ നടത്തിയ പഠനത്തിലാണ് ഇത്രയും ക്വാറികളെ കണ്ടെത്തിയത്. 750 ക്വാറികള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. സംസ്ഥാനത്തെ പരിസ്ഥിതി സന്തുലനത്തെ ക്വാറികളുടെ അമിതത്വം തകര്‍ക്കുന്നതായും പഠനം. സംസ്ഥാനത്താകെ പ്രവര്‍ത്തിക്കുന്നത് 750 ക്വാറികളെന്നാണ് മൈനിങ് ആന്റ് ജിയോളജി വകുപ്പിന്റെ ഔദ്യോഗിക കണക്ക്. എന്നാല്‍ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരായ ടി.വി സജീവും സി.ജെ അലക്‌സും നടത്തിയ പഠനത്തിലെ […]
കവളപ്പാറയിൽ മണ്ണിനടിയിൽ കുടുങ്ങിയവർക്കായുളള തെരച്ചിൽ ഏഴാം ദിവസത്തിലേക്ക്
നിലമ്പൂർ കവളപ്പാറയിൽ മണ്ണിനടിയിൽ കുടുങ്ങിയവർക്കായുളള തെരച്ചിൽ ഏഴാം ദിവസത്തിലേക്ക്. ഇനി 29 പേരെ കൂടി കണ്ടെത്താനുണ്ട്. പ്രതികൂല കാലാവസ്ഥ തെരച്ചിലിനെ ബാധിക്കുന്നുണ്ട്. ഉരുൾ പൊട്ടലിൽ 59 പേരെ കാണാതായ കവളപ്പാറയിൽ ഇതുവരെ കണ്ടെടുക്കാനായത് 30 മൃതദേഹങ്ങൾ. ദുരന്തമുണ്ടായി ഏഴ് നാൾ പിന്നിടുമ്പോഴും ഉറ്റവരുടെ മൃതശരീരമെങ്കിലും കണ്ടു കിട്ടുമോയെന്നറിയാതെ കാത്തിരിക്കുകയാണ് ബന്ധുക്കൾ. മഴ വീണ്ടും കനത്തത് തെരച്ചിലിൽ ഏർപ്പെട്ടവരെ ആശങ്കയിലാക്കിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ കാരണം ഇന്നലെ തിരച്ചിൽ നേരത്തെ അവസാനിപ്പിക്കേണ്ടി വന്നു. മണ്ണിടിച്ചിൽ ഭീഷണി ഉള്ളതിനാൽ മലയുടെ മുകൾ […]











