ശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ശനിയാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകുമെന്നാണ് പ്രവചനം. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് മിക്ക ജില്ലകളിലും ശനിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമാണ് മഴക്ക് സാധ്യത. ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകള്‍ക്കാണ് നാളെ ജാഗ്രതാ […]
Kerala
യു.എന്‍.എ സാമ്പത്തിക ക്രമക്കേട്; അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കണമെന്ന് ഹൈക്കോടതി
യു.എന്‍.എ സാമ്പത്തിക ക്രമക്കേട് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിക്കണമെന്ന് ഹൈക്കോടതി. നിശ്ചിത സമയത്തിനുള്ളിൽ കേസിൽ അന്വേഷണം പൂർത്തിയാക്കാന്‍ ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് കോടതി നിര്‍ദേശം നല്‍കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നൽകിയ ഹരജിയിൽ ആണ് കോടതിയുടെ ഇടപെടൽ. യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേട് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ യു.എൻ.എ ദേശീയ പ്രസിഡന്റ് എം. ജാസ്‌മിൻ ഷാ, ഷോബി ജോസഫ്, നിതിൻ മോഹൻ, പി.ഡി ജിത്തു എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. സംഘടനയുടെ ശക്തി തകർക്കാൻ കരുതിക്കൂട്ടി […]
പൊലീസുകാരന്‍റെ മരണം: മുൻ ഡെപ്യൂട്ടി കമാന്‍ഡന്‍റ് അറസ്റ്റില്‍
പാലക്കാട് എ.ആര്‍ ക്യാംപിലെ പൊലീസുകാരന്‍ കുമാറിന്റെ മരണത്തില്‍ കല്ലേക്കാട് എ.ആര്‍ ക്യാംപ് മുൻ ഡെപ്യൂട്ടി കമാന്‍ഡന്‍റ് എല്‍ സുരേന്ദ്രനെ അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യാ പ്രേരണാകുറ്റത്തിനാണ് അറസ്റ്റ്. മേലുദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് കുമാര്‍ ആത്മഹത്യ ചെയ്തെന്ന് നേരത്തെ കുടുംബം പരാതിപ്പെട്ടിരുന്നു.
അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്
കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. 22ന് കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകള്‍ക്കാണ് യെല്ലോ അലര്‍ട്ടുള്ളത്.
കവളപ്പാറയിലും പുത്തുമലയിലും തെരച്ചിൽ തുടരുന്നു; രണ്ട് മൃതദേഹം കണ്ടെത്തി
നിലമ്പൂർ കവളപ്പാറയിലും വയനാട് പുത്തുമലയിലും തെരച്ചിൽ തുടരുന്നു. രണ്ട് സ്ഥലങ്ങളിലും ഇന്ന് ഒരു മൃതദേഹം വീതം കണ്ടെത്തി. ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 47 ആയി. പുത്തുമലയില്‍ 13 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. മുഴുവൻ ആളുകളെയും കണ്ടെത്തും വരെ കവളപ്പാറയിലെ തെരച്ചിൽ തുടരുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. കവളപ്പാറയിലെ മണ്ണിടിച്ചിലിൽ ഇനി കണ്ടെത്താനുള്ളവർക്കായി പ്രത്യേക മാപ്പ് തയ്യാറാക്കിയാണ് തെരച്ചിൽ പുരോഗമിക്കുന്നത്. ആ മേഖല കേന്ദ്രീകരിച്ചാണ് പന്ത്രണ്ടാം ദിവസത്തെ തെരച്ചിൽ. ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തിയതോടെ മരണം […]
അവധി കഴിഞ്ഞു പോകുന്ന പ്രവാസികളെ ലക്ഷ്യമിട്ട് വിമാന കമ്പനികളുടെ പകല്‍ക്കൊള്ള
അവധി കഴിഞ്ഞ് തിരിച്ചുപോവാനൊരുങ്ങുന്ന പ്രവാസികളെ ലക്ഷ്യമിട്ട് വിമാന കമ്പനികളുടെ പകല്‍ക്കൊള്ള. കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനനിരക്കിലാണ് കമ്പനികള്‍ വന്‍ വര്‍ധന വരുത്തിയത്. നിരക്ക് കുറക്കാന്‍ നടപടി എടുക്കുമെന്ന് കേന്ദ്രസര്‍ക്കാരിന് നല്‍കിയ ഉറപ്പ് പാലിക്കാതെയാണ് പുതിയ വര്‍ധന. ആഗസ്ത് അവസാനത്തോടെ അവധി കഴിഞ്ഞ് തിരിച്ച് പോവാനൊരുങ്ങുന്ന പ്രവാസികളെ ലക്ഷ്യമിട്ടാണ് കമ്പനികള്‍ വിമാന നിരക്കില്‍ വര്‍ധന വരുത്തിയത്. ശരാശരി 5000 രൂപ മുതല്‍ 12000 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്കാണ് നാലിരട്ടി വരെ ഈടാക്കുന്നത്. ഇതോടെ കുവൈത്ത് ദമാം എന്നിവിടങ്ങളിലേക്ക് […]
റോഡുകളോ അതോ തോടുകളോ; ദുരിതയാത്രയായി കൊച്ചിയിലെ യാത്രകള്‍
കൊച്ചി കോർപ്പറേഷൻ പരിധിയിലെ വിവിധ റോഡുകൾ തകർന്നതോടെ ദുരിതയാത്രയിലാണ് കൊച്ചി നിവാസികൾ. പൈപ്പിടാൻ വാട്ടർ അതോറിറ്റി കുത്തി പൊളിച്ചതും മഴയിൽ തകർന്നതുമായ റോഡുകളാണ് അറ്റകുറ്റപ്പണി കാത്ത് കിടക്കുന്നത്. മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്ന് ഓണത്തിന് മുമ്പ് പണികൾ പൂർത്തിയാക്കുമെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചു വാട്ടർ അതോറിറ്റിയുടെ പണികൾ പലതും പാതിവഴിയിലാണ്. അതിനാൽ അറ്റകുറ്റപ്പണി നടത്താൻ സാധിക്കാത്ത റോഡുകളാണ് അധികവും. മഴയിൽ തകർന്ന റോഡുകളും കുറവല്ല. വാട്ടർ അതോറിറ്റി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മഴ മാറി നിന്നാൽ അറ്റകുറ്റപ്പണി വേഗത്തിലാക്കുമെന്നും കോർപ്പറേഷൻ […]
പാലക്കാട് ആനമൂളിയില്‍ ഉരുള്‍പൊട്ടലിന് സാധ്യത
പാലക്കാട് ആനമൂളിയില്‍ ഭൂമി വിണ്ടുകീറിയ പ്രദേശത്ത് ശക്തമായ ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്ന് ജിയോളജി വകുപ്പ്.വനത്തിനകത്താണ് ഭൂമി വിണ്ട് കീറിയ നിലയില്‍ കണ്ടെത്തിയത്.ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ചു. വനവിഭവങ്ങള്‍ ശേഖരിക്കാനായി പോയ ആദിവാസികളാണ് ഭൂമി വിണ്ട് കീറിയ നിലയില്‍ കണ്ടത്. ജിയോളജി വകുപ്പിലെ വിദഗ്ദ്ധ സംഘം സ്ഥലത്ത് പരിശോധന നടത്തി. മഴ തുടര്‍ച്ചയായി പൊയ്താല്‍ ശക്തമായ ഉരുള്‍പൊട്ടലുണ്ടാവുമെന്നാണ് ജിയോളജി വകുപ്പ് അറിയിച്ചു. ഉരുള്‍പൊട്ടലുണ്ടായാല്‍ നിരവധി വീടുകള്‍ പൂര്‍ണമായി തകരുകയും അട്ടപ്പാടി ചുരം റോഡ് ഒലിച്ച് പോവുകയും ചെയ്യും. മഴ […]
കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ക്കെതിരെ എല്‍.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി
കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷിനെതിരെ എല്‍.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. ഇന്നലെയാണ് 26 എല്‍.ഡി.എഫ് കൌണ്‍സിലര്‍മാര്‍ ഒപ്പിട്ട അവിശ്വാസ പ്രമേയ നോട്ടീസ് കലക്ടര്‍ക്ക് നല്‍കിയത്. കഴിഞ്ഞ ദിവസം മേയര്‍ക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം രാഗേഷിന്‍റെ പിന്തുണയോടെ വിജയിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. എല്‍.ഡി.എഫ് പിന്തുണയോടെയായിരുന്നു കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷ് കണ്ണൂര്‍ കോര്‍പ്പറേഷന്‍റെ ഡപ്യൂട്ടി മേയര്‍ സ്ഥാനത്തെത്തിയത്. എന്നാല്‍ കഴിഞ്ഞ ദിവസം മേയര്‍ ഇ.പി ലതക്കെതിരെ യു.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസ […]
ഗാഡ്ഗില്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇരട്ടത്താപ്പെന്ന് ജോയ്സ് ജോര്‍ജ്ജ്
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇരട്ടത്താപ്പെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതിയും ഇടുക്കി മുന്‍ എം.പി ജോയ്സ് ജോര്‍ജും. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ച ചെയ്യപ്പെടണം എന്നത് സ്ഥാപിത താല്‍പര്യമാണ്. പ്രകൃതിയെ സംരക്ഷിക്കാന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അല്ലാതെയും മാര്‍ഗങ്ങളുണ്ടെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ എ.കെ ആന്റണിയും മുല്ലപ്പള്ളി രാമചന്ദ്രനുമടക്കം ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ചര്‍ച്ചയാകാമെന്ന അഭിപ്രായവുമായി രംഗത്തെത്തിയതോടെയാണ് ഹൈറേഞ്ച് സംരക്ഷണ സമിതി നിലപാട് വ്യക്തമാക്കി വീണ്ടും രംഗത്തെത്തിയത്. […]












