India Kerala

ആലുവയില്‍ എ.എസ്.ഐ ബാബുവിന്റെ ആത്മഹത്യ; ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി അന്വേഷിക്കും

ആലുവയില്‍ എ.എസ്.ഐ ബാബുവിന്റെ ആത്മഹത്യയില്‍ ‍ അന്വേഷണത്തിന് ഉത്തരവ്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളും സാഹചര്യവും എറണാകുളം റേഞ്ച് ഡി.ഐ.ജിയും അന്വേഷിക്കും. സംസ്ഥാന പൊലീസ് മേധാവിയുടേതാണ് ഉത്തരവ് ആലുവ തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ബാബു ഇന്ന് രാവിലെയാണ് ആത്മഹത്യ ചെയ്തത്. എസ്.ഐയുടെ മാനസിക സമ്മര്‍ദ്ദം മൂലമാണ് ആത്മഹത്യയെന്ന് സുഹൃത്തുക്കള്‍ ‍ ആരോപിച്ചു. മരണത്തിന് കാരണം എസ്.ഐ ആണെന്ന് പറഞ്ഞ് ബാബുവയച്ച വാട്സ്ആപ് സന്ദേശം മീഡിയവണിന് ലഭിച്ചിരുന്നു. മരണത്തില്‍ ‍ ദുരൂഹതയുണ്ടെന്ന് […]

India Kerala

‘പാര്‍ട്ടി നേതാക്കളിലും അണികളിലും സുഖിമാൻമാര്‍’; സംഘടനാകാര്യങ്ങളിൽ സഖാക്കളുടെ ശ്രദ്ധ കുറയുന്നുവെന്ന് സിപിഎം വിമർശനം

പാര്‍ട്ടി നേതാക്കളിലും അണികളിലും സുഖിമാൻമാരെന്ന് സി.പി.എം. സംഘടനാകാര്യങ്ങളിൽ സഖാക്കളുടെ ശ്രദ്ധകുറയുന്നുവെന്നും വിമർശനം ഉയര്‍ന്നു. രാഷ്ട്രീയമായി നേരിടുന്ന വെല്ലുവിളി നേതാക്കൾ മനസിലാക്കണമെന്നും സംസ്ഥാന സമിതിയില്‍ കോടിയേരി ബാലകൃഷ്ണന്‍ ഉയര്‍ത്തിയ റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. സംസ്ഥാന സെക്രട്ടറി കോടിയേരിബാലകൃഷ്ണൻ റിപ്പോർട്ട് സംസ്ഥാനകമ്മിറ്റിയില്‍ അവതരിപ്പിച്ചു.‌

India Kerala

ക്വാറികളുടെ പ്രവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചു

സംസ്ഥാനത്ത ക്വാറികളുടെ പ്രവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചു. ശക്തമായ മഴയുടെയും മണ്ണിടിച്ചിലിന്റെ പശ്ചാലത്തിലുണ്ടായിരുന്ന വിലക്ക് മഴ കുറഞ്ഞതിനെ തുടര്‍ന്ന് പിന്‍വലിക്കുന്നുവെന്നാണ് വിശദീകരണം. മൈനിങ് ആന്റി ജിയോളജി ഡയറക്ടറാണ് ഇന്ന് പുതിയ ഉത്തരവിറക്കിയത്. സംസ്ഥാനത്ത് മഴ കനത്തതിനെ തുടര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ആഗസ്ത് 9 നാണ് ഖനന പ്രവര്‍ത്തനത്തിന് വിലക്കേര്‍പ്പെടുത്തി മൈനിങ് ആന്റ് ജിയോളജി വകുപ്പ് ഉത്തരവിറക്കിയത്. ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പുകള്‍ പിന്‍വലിച്ച് സാഹചര്യത്തില്‍ വിലക്കും പിന്‍വലിക്കുന്നുവെന്നാണ് മൈനിങ് ആന്റി ജിയോളജി വകുപ്പ് […]

India Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്ട്രേറ്റിന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ പ്രതി രാജ്കുമാറിനെ ഹാജരാക്കിയപ്പോള്‍ ഇടുക്കി മജിസ്ട്രേറ്റിന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്. നിയമപരമായ നടപടിക്രമങ്ങള്‍ ഇടുക്കി മജിസ്ട്രേറ്റ് പാലിച്ചില്ലെന്നും തൊടുപുഴ സി.ജെ.എം നല്‍കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി രാജ്കുമാറിനെ ജൂണ്‍ 12ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും 15ന് വൈകിട്ടാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. എന്നാല്‍ രാജ്കുമാറിനെ പൊലീസ് ഇടുക്കി മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കുന്നത് 16ന് രാത്രി 10.40നാണ്. 24 മണിക്കൂറിലധികം പ്രതി പൊലീസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്നു എന്നത് […]

India Kerala

പ്രളയബാധിതര്‍ക്കുള്ള സഹായം അടുത്ത മാസം 7നകം വിതരണം ചെയ്യും; ഇത്തവണ സാലറി ചലഞ്ചില്ല

പ്രളയബാധിതര്‍ക്കുള്ള അടിയന്തര സഹായമായ 10000 രൂപ അടുത്ത മാസം ഏഴിനകം വിതരണം ചെയ്യാന്‍ മന്ത്രിസഭ തീരുമാനം. വില്ലേജ് ഓഫീസറും തദ്ദേശസ്ഥാപന സെക്രട്ടറിയും തയ്യാറാക്കിയ പട്ടികയുടെ അടിസ്ഥാനത്തിലാണ് പണം വിതരണം ചെയ്യുന്നത്.ഇത്തവണ സാലറി ചലഞ്ച് ഉണ്ടാകില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് കഴിഞ്ഞ തവണത്തെപ്പോലെ നല്‍കും. ഓണാഘോഷപരിപാടി ആര്‍ഭാടമില്ലാതെ നടത്താനും മന്ത്രിസഭ തീരുമാനിച്ചു. കഴിഞ്ഞ പ്രളയസമയത്ത് അനര്‍ഹരായ നിരവധി പേര്‍ക്ക് അടിയന്തര സഹായമായ 10000 രൂപ ലഭിച്ചുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണ വിശദപരിശോധന നടത്തി സഹായം നല്‍കാന്‍ കഴിഞ്ഞ മന്ത്രിസഭ […]

India Kerala

ഉത്തരേന്ത്യയില്‍ പ്രളയ ദുരിതം തുടരുന്നു

ഉത്തരേന്ത്യയില്‍ പ്രളയ ദുരിതം തുടരുന്നു. പലയിടങ്ങളിലും കനത്ത മഴക്ക് ശമനമില്ല. യമുനാ നദിയിലെ ജലനിരപ്പ് അപകടകരമാവുന്ന തരത്തില്‍ ഉയരുകയാണ്. ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ ജാഗ്രത നിര്‍ദേശം തുടരുന്നു. പ്രളയബാധിത പ്രദേശങ്ങളില്‍ പലയിടത്തും മഴ തുടരുകയാണ്. പഞ്ചാബ് , ഹരിയാന സംസ്ഥാനങ്ങളില്‍ ഇന്നലെ മഴക്ക് ശമനമുണ്ടായെങ്കിലും വെള്ളപ്പൊക്ക ദുരിതത്തിന് അറുതിയായില്ല. അഞ്ച് സംസ്ഥാനങ്ങളിലായി 58 പേര്‍ മരിച്ചതായാണ് വിവരം. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് , പഞ്ചാബ് എന്നിവിടങ്ങളിലായി ഒരു ദിവസം കൊണ്ട് കാണാതായത് 22 പേരെ. ഈ സംസ്ഥാനങ്ങളില്‍ […]

India Kerala

ഒരേ ഗൈഡില്‍ നിന്നുള്ള 80 ചോദ്യങ്ങള്‍; ക്രമക്കേട് നടന്നതിന് തെളിവില്ലെന്ന് പി.എസ്.സി

ഒരു ഗൈഡില്‍ നിന്നുള്ള 80 ചോദ്യങ്ങള്‍ അതേ പടി പകര്‍ത്തിയെന്ന് ആരോപണം ഉയര്‍ന്ന പരീക്ഷ റദ്ദാക്കാതെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതടക്കമുള്ള നിയമന നടപടികളുമായി പിഎസ് സി മുന്നോട്ട് പോകും. അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ നിയമനത്തിനുള്ള പരീക്ഷയിലാണ് ക്രമക്കേട് നടന്നതായി ആരോപണം. പരീക്ഷയില്‍ ക്രമക്കേട് നടന്നതിന് തെളിവില്ലെന്നാണ് പി.എസ്.സി വിജലന്‍സിന്റെ അന്വേഷണത്തിലെ കണ്ടെത്തല്‍. പരീക്ഷ നടത്തിപ്പിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ നല്‍കിയ പരാതിയിലും പി.എസ്.സി സമാനമായ നിലപാടാവും സ്വീകരിക്കുക. 2019 ജനുവരിയില്‍ നടന്ന എ.പി.പി നിയമന പരീക്ഷയില്‍ യൂണിവേഴ്സല്‍ […]

India Kerala

ആലുവയില്‍ എ.എസ്.ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

എറണാകുളം ആലുവയില്‍ പൊലീസുകാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആലുവ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എ.എസ്.ഐ ബാബുവാണ് ആത്മഹത്യ ചെയ്തത്. ആലുവ കുട്ടമശ്ശേരിയിലെ വീട്ടിലാണ് ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

India Kerala

പത്തനാപുരത്ത് സി.പി.എം-സി.പി ഐ പ്രവർത്തകർ തമ്മിൽ സംഘർഷം

കൊല്ലം പത്തനാപുരത്ത് സി.പി.എം-സി.പി ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. മത്സ്യം ഇറക്കുന്നതിനെ ചൊല്ലി ട്രേഡ് യൂണിയൻ പ്രവർത്തകർ തമ്മിലുണ്ടായ തർക്കമാണ് കാരണം. സംഘർഷത്തിൽ ആറുപേർക്ക് പരുക്കേറ്റു. പൊലീസ് ജീപ്പും സ്വകാര്യ വാഹനങ്ങളും പ്രവർത്തകർ അടിച്ചു തകർത്തു. സി.ഐ.ടി.യു പ്രവർത്തകരായ നിരവധി പേർ അടുത്തിടെ സിപിഐ തൊഴിലാളി സംഘടനയായ എഐടിയുസിയിൽ ചേർന്നിരുന്നു. ഓരോ ദിവസവും ഓരോ തൊഴിലാളി സംഘടനയാണ് പത്തനാപുരത്ത് മത്സ്യലോഡ് ഇറക്കുന്നത്. ചൊവ്വാഴ്ച മത്സ്യമി‌റക്കുന്നത് സിഐടിയുവിന്റെ ടേൺ ആയിരിക്കെ എഐടിയുസിയിൽ ചേർന്നവർ ലോഡിറക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് വഴിവെച്ചത്.സി.ഐ.ടി.യു […]

India Kerala

കവളപ്പാറയിൽ ജിയോളജി സംഘം ഇന്ന് പരിശോധന നടത്തും

ദുരന്തമുണ്ടായ നിലമ്പൂർ കവളപ്പാറയിൽ ജിയോളജി സംഘം ഇന്ന് പരിശോധന നടത്തും. അതേസമയം മണ്ണിടിച്ചലിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. ഇതുവരെ ദുരന്തത്തിൽ മരിച്ച 48 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കവളപ്പാറയിലുണ്ടായ മണ്ണിടിച്ചലിന്റെ കാരണം കണ്ടെത്തുന്നതിന് വേണ്ടിയാണ് ജിയോളജി സംഘത്തിന്റെ പരിശോധന. 3 ടീമുകളാണ് ഇന്ന് നിലമ്പൂർ താലുക്കിലെത്തുന്നത്. ദുരന്തമുണ്ടായ സ്ഥലത്തും മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും സംഘം പരിശോധന നടത്തും. അതേസമയം ഇനി കണ്ടെത്താനുള്ള 11 പേർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. എൻ.ഡി.ആർ.എഫിന്റെയും ഫയർഫോഴ്സിന്റെയും സന്നദ്ധ പ്രവർത്തകരുടെയും […]