India Kerala

ഇടുക്കി കുട്ടിക്കാനത്ത് ലോറി മറിഞ്ഞ് മൂന്ന് മരണം

ഇടുക്കി കുട്ടിക്കാനത്തിനടുത്ത് വളഞ്ഞാങ്ങാനത്ത് ചരക്കുലോറി മറിഞ്ഞ് മൂന്ന് പേര് മരിച്ചു. തമിഴ്നാട് സ്വദേശികളാണ് മരിച്ചത്. തമിഴ്നാട്ടില്‍ നിന്നും കോട്ടയത്തേക്ക് ചരക്കുമായി പോയ ലോറിയാണ് അപകടത്തില്‍പെട്ടത്. മരിച്ച മൂന്നുപേരില്‍ ഒരാളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ഇവരുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

India Kerala

മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച് പി.സി തോമസും പി.സി ജോര്‍ജിന്‍റെ ജനപക്ഷവും; സ്ഥാനാര്‍ഥി നിര്‍ണയം ഉടനെന്ന് ബി.ജെ.പി

പാലാ ഉപതെരഞ്ഞെടുപ്പിൽ വിജയസാധ്യത മാത്രം പരിഗണിച്ച് സ്ഥാനാർഥിയെ കണ്ടെത്താൻ ബി.ജെ.പിയിൽ ധാരണ. പി.സി തോമസ് അടക്കമുള്ള എൻ.ഡി.എ നേതാക്കൾ മത്സര സന്നദ്ധത അറിയിച്ചതിനാൽ വിശദമായ ചർച്ചക്ക് ശേഷമാകും സ്ഥാനാർഥിയെ പ്രഖ്യാപിക്കുക. ഇക്കുറി പാലായിൽ അനുകൂല സാഹചര്യമാണെന്ന് കോഴിക്കോട് ചേർന്ന നേതൃ യോഗം വിലയിരുത്തി. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയുടെ അധ്യക്ഷതയിലായിരുന്നു യോഗം. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മികച്ച സാധ്യത ഇക്കുറി ഉണ്ടെന്ന് യോഗം വിലയിരുത്തി. പി.സി തോമസിന്റെ കേരള കോൺഗ്രസ്സും പി.സി ജോർജിന്റെ ജനപക്ഷവും […]

India Kerala

സമ്മർദതന്ത്രം പയറ്റാന്‍ ഒരുങ്ങി ജോസഫ് വിഭാഗം

ഇന്ന് ചേരുന്ന യു.ഡി.എഫ് യോഗത്തിൽ പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജോസഫ് വിഭാഗം സമ്മർദതന്ത്രം പയറ്റും. സീറ്റിൽ അവകാശവാദം ഉന്നയിച്ച് പാർട്ടിയെ ഒന്നടങ്കം തനിക്കൊപ്പം കൊണ്ടുവരുക എന്നതാകും ജോസഫിന്റെ ലക്ഷ്യം. ചെയർമാന്‍ സ്ഥാനം സംബന്ധിച്ച് കട്ടപ്പന കോടതിയുടെ വിധിയും പിന്നീടുള്ള ജോസഫിന്റെ നീക്കങ്ങളില്‍ നിർണായകമാകും. ജയസാധ്യതയുള്ള സ്ഥാനാർത്ഥി ആകും പാലായിൽ ഉണ്ടാകുക. അതിനായി ചിത്രം ഇനിയും തെളിയേണ്ടതുണ്ട് എന്നാണ് ജോസഫിന്റെ നിലപാട്. പിന്നിൽ ലക്ഷ്യങ്ങൾ പലതുണ്ട്. പാലായിൽ സ്ഥാനാര്‍ഥിയുമായി ജോസഫ് എത്താനുള്ള സാധ്യത കുറവാണ്. എന്നാൽ രണ്ടില ചിഹ്നത്തിൽ […]

India Kerala

പാലാ ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക്; യു.ഡി.എഫ് അടിയന്തരയോഗം ഇന്ന്

പാലാ ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ യു.ഡി.എഫിന്‍റെ അടിയന്തര യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കേരള കോൺഗ്രസിലെ തർക്കത്തിന്റെ പശ്ചാത്തലത്തിൽ യു.ഡി.എഫ് എടുക്കുന്ന നിലപാട് നിർണായകമാകും. കെ.എം മാണി അഞ്ച് പതിറ്റാണ്ട് കയ്യിൽ വെച്ച മണ്ഡലം. മാണിയുടെ മരണത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ വിജയം അല്ലാതെ യു.ഡി.എഫിന് മറ്റൊന്നും ചിന്തിക്കാനാവില്ല. എന്നാൽ മാണിയുടെ പാർട്ടിക്കകത്തെ ആഭ്യന്തര തർക്കങ്ങളാണ് യു.ഡി.എഫിന് ഇപ്പോൾ തലവേദനയാകുന്നത്. രണ്ട് പാർട്ടികളെപ്പോലെ ഭിന്നിച്ചു നിൽക്കുന്ന ജോസഫ്, ജോസ് കെ മാണി വിഭാഗങ്ങളെ പരസ്പര ധാരണ […]

India Kerala

റോഡുകളുടെ ശോചനീയാവസ്ഥക്ക് ഉടന്‍ പരിഹാരമെന്ന് കൊച്ചി മേയര്‍

കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മേയര്‍ സൌമിനി ജെയില്‍. ഈ മാസം അവസാനത്തോടെ വാട്ടര്‍ അതോറിറ്റിയുടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി റോഡ് കോര്‍പ്പറേഷന് കൈമാറാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു. വാട്ടര്‍ അതേറിറ്റിയുടെ അമൃത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കോര്‍പ്പറേഷന്‍ പരിധിയില്‍ പെടുന്ന പല റോഡുകളും പൊട്ടിപൊളിഞ്ഞ് അപകടാവസ്ഥയിലാണ്. പണി പൂര്‍ത്തീകരിക്കുന്ന കാര്യത്തില്‍ അനാസ്ഥയും അലംബാവവും ഉണ്ടായി. ഈ സാഹചര്യത്തിലാണ് വാട്ടര്‍ അതോറിറ്റി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ ഓഫീസിന് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തേണ്ട […]

India Kerala

കെവിന്‍ വധക്കേസില്‍ വാദം പൂര്‍ത്തിയായി; വിധി 27ന്

കെവിന്‍ കൊലപാതക കേസില്‍ ശിക്ഷാവിധി 27ന് പറയും. ശിക്ഷാ വിധിയില്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വാദം പൂര്‍ത്തിയായി. ദുരഭിമാനകൊലയായി കണ്ടെത്തിയ സാഹചര്യത്തില്‍ പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ പ്രതികളുടെ പ്രായവും ജീവിത സാഹചര്യവും പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് പ്രതിഭാഗവും അപേക്ഷിച്ചു. പത്ത് പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ക്കുള്ള ശിക്ഷാവിധിയില്‍ കോടതി ഇന്ന് വാദം കേട്ടത്. പ്രതികള്‍ക്ക് പറയാനുള്ളതാണ് കോടതി ആദ്യം കേട്ടത്. ഷാനു ചാക്കോയും ഏഴാം പ്രതി ഷിഫിനും പറയുനുള്ളത് […]

India Kerala

ഭൂമി ഇടപാട് കേസില്‍ ആലഞ്ചേരിക്ക് തിരിച്ചടി; വിചാരണ നേരിടണം

സഭ ഭൂമി ഇടപാടിൽ കർദിനാൾ ആലഞ്ചേരിക്ക് തിരിച്ചടി. തൃക്കാക്കര മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നുള്ള ആലഞ്ചേരിയുടെ ഹരജി തള്ളിയ സെഷൻസ് കോടതി, കേസിൽ ആലഞ്ചേരി വിചാരണ നേരിടണമെന്ന് പറഞ്ഞു. ഭൂമി വിൽപ്പന കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, അതിരൂപത മുൻ ഫിനാൻസ് ഓഫീസർ ഫാദർ ജോഷി പുതുവ, ഭൂമി വിൽപ്പനയിലെ ഇടനിലക്കാരൻ സാജു വർഗീസ് എന്നിവർ വിചാരണ നേരിടണം. ആലഞ്ചേരി അടക്കം മൂന്ന് പേര് സമർപ്പിച്ച ഹർജി സെഷൻസ് കോടതി തള്ളുകയായിരുന്നു. എറണാകുളം അങ്കമാലി അതിരൂപതയുടെ […]

India Kerala

ലഷ്കര്‍ ഭീഷണി; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

ലഷ്കര്‍ ഭീഷണിയെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപക തെരച്ചില്‍. ഭീഷണിയെ തുടര്‍ന്ന് ദക്ഷിണേന്ത്യയാകെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഭീകരര്‍ക്ക് യാത്രാ സഹായമുള്‍പ്പടെ ചെയ്ത് കൊടുത്തെന്ന് പറയപ്പെടുന്ന തൃശൂര്‍ സ്വദേശിക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇയാള്‍ക്കൊപ്പമുള്ള യുവതിയെ എന്‍.ഐ.എ ചോദ്യം ചെയ്യുകയാണ്. രഹസ്യ കേന്ദ്രത്തില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നത്. ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകളും രേഖകളും പിടിച്ചെടുത്തു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഏഴ് പേര്‍ക്കായി സംസ്ഥാന വ്യാപകമായി തെരച്ചില്‍ തുടരുകയാണ്. എന്‍.ഐ.എയും എ.ടി.എസ്സും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്.

India Kerala

അപകടമരണം തന്നെ; ബാലഭാസ്ക്കറിന്റെ വാഹനം ഓടിച്ചത് ഡ്രെെവറെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിന് കാരണമായ അപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് അര്‍ജുന്‍ തന്നെയാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് നേരത്തെ ക്രൈംബ്രാഞ്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് ഫോറന്‍സക് സ്ഥിരീകരിച്ചു. വാഹനത്തിന് 120 കിലോമീറ്ററില്‍ കുറയാതെ വേഗതയുണ്ടായിരുന്നു. നടന്നത് അപകട മരണമാണെന്ന് കാണിച്ച് അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ദുരൂഹത ഉയര്‍ത്തിയ സാക്ഷിമൊഴികള്‍ക്ക് തെളിവുകളില്ലെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. അര്‍ജുനനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് അറസ്റ്റ് ചെയ്തേക്കും.

India Kerala

മോദി പരാമര്‍ശം; മാപ്പ് പറയേണ്ട കാര്യമില്ലെന്ന് ശശി തരൂര്‍

പ്രധാനമന്ത്രിയെക്കുറിച്ച തന്‍റെ പരാമര്‍ശം വ്യക്തിപരമെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. എല്ലാ കാര്യങ്ങളിലും കുറ്റം പറഞ്ഞാല്‍ ജനങ്ങളില്‍ വിശ്വാസ്യത ഇല്ലാതാകും. ചെയ്യുന്ന നല്ല കാര്യങ്ങളെ അഭിനന്ദിക്കുകയും വേണം. പരാമര്‍ശങ്ങളുടെ പേരില്‍ മാപ്പ് പറയേണ്ട സാഹചര്യമില്ലെന്നും തരൂര്‍ തിരുവനന്തപുരത്ത് പറഞ്ഞു. വ്യക്തിപരമായല്ല, വസ്തുതകൾ വെച്ചാണ് എല്ലാ കാര്യത്തെയും വിലയിരുത്തേണ്ടതെന്നായിരുന്നു തരൂർ പറഞ്ഞത്. എല്ലായിപ്പോഴും മോദിയെ കുറ്റപ്പെടുത്തുന്നതിന് പകരം നല്ല കാര്യങ്ങൾക്ക് പ്രശംസിക്കുകയും വേണമെന്ന് നേരത്തെ കോൺഗ്രസ് നേതാക്കളായ ജയറാം രമേശും അഭിഷേക് സിങ്‍വിയും പറയുകയുണ്ടായി.